Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മഴവെള്ള സംഭരണം

ഇരുപത്‌ വർഷത്തിനുള്ളിൽ ഇന്ത്യയിൽ കടുത്ത ജലക്ഷാമമെന്ന്‌ ലോകബാങ്ക്‌.
ഇത്‌ മനുഷ്യന്തന്നെ വരുത്തിവെയ്ക്കുന്ന വിനയാണ്‌.
സംസ്ഥാന ഭൂവിനിയോഗ ബോർഡ്‌, റിമോട്ട്‌ സെൻസിങ്‌ ആൻഡ്‌ എന്വയോണ്മെന്റ്‌ സെന്റർ, ജലനിധി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഫെറോസിമന്റ്‌ ടാങ്കുകളിൽ മഴവെള്ളം സംഭരിക്കുന്നതിനോട്‌ ഒരു വിയോജനക്കുറിപ്പ്‌.
ടാങ്കുകൾ നിർമിക്കേണ്ടതും സംഭരിക്കേണ്ടതും പൊലുഷൻ കണ്ടോൾ ബോർഡിന്റെ മേൽനോട്ടത്തിൽ ജല മലിനീകരണതിന്‌ കാരണമാകുന്ന ജലമല്ലെ സംഭരിക്കേണ്ടത്‌. 3000 മില്ലി മീറ്റർ മഴകിട്ടുന്ന കേരളത്തിൽ ജല സംഭരണം നടതേണ്ടത്‌ ഭൂമിയെ ശുദ്ധജലം കൊണ്ട്‌ നിറച്ചുകൊണ്ടല്ലെ വേണ്ടത്‌. ഇപ്പോൾത്തന്നെ ഭൂമിയുടെ കാർഷികേതര ഉപഭോഗം ക്രമാതീതമായി വർധിക്കുകയാണല്ലോ. ഭൂജലം മാലിന്യമുക്തമാക്കി സംഭരിക്കുവാനുള്ള സംവിധാനങ്ങളാണ്‌ വേണ്ടത്‌. അതിനായി കിണറുകൾ കുഴിക്കുകയും മഴവെള്ളം ഫിൽറ്റ്‌ ചെയ്ത്‌ കിണർ നിറക്കുകയുമാണ്‌ ശരിയായ പോംവഴി. കടലിലേയ്ക്ക്‌ ഒഴുക്കിവിടുന്ന ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യങ്ങൾ വരുത്തിവെയ്ക്കുന്ന ദോഷം ഒരു ഉദാഹരണം മാത്രം.
മഴവെള്ളം നേരിട്ട്‌ സംഭരിക്കുമ്പോൾ അത്‌ കുടിക്കുവാൻ അനുയോജ്യമാണോ എന്ന്‌ പരിശോധന്യ്ക്ക്‌ വിധേയമാക്കുന്നത്‌ നല്ലതായിരിക്കും. മണ്ണിലൂടെ താണിറങ്ങുമ്പോൾ മാലിന്യങ്ങൾ നീക്കംചെയ്ത്‌ (വിഷം ഒഴികെ) മനുഷ്യനാവശ്യമായ മിനറൽസ്‌ ഉൾക്കോണ്ടുകൊണ്ട്‌ ഭൂജലമായി സംഭരിക്കപ്പെടുന്നു. എന്റെ അറിവുകൾ പരിമിതമാണ്‌ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.

No comments yet to മഴവെള്ള സംഭരണം

 • അപ്പഴ് ചന്ദ്രേട്ടന്റെ അഭിപ്രായം മഴവെള്ള സംഭരണം കൊള്ളില്ലെന്നാണോ?അത് നല്ലതാണെന്നാണ് ഞാൻ മനസ്സിലാക്കിയത് – ഒന്ന് വിശദീകരിക്കാമോ?

 • മഴ വെള്ളം സംഭരിക്കേണ്ടത്‌ ഭൂമിക്കുള്ളിലാണ്‌. ഭൂമിയുടെ ആവരണത്തിന്‌ ഫിൽറ്റ്‌ ചെയ്യുവാനുള്ള കഴിവുണ്ട്‌. വിഷങ്ങളും രാസമാലിന്യങ്ങളും ഭൂമിക്കുള്ളിൽ കടത്തിവിടാതിരിക്കുകയാണ്‌ വേണ്ടത്‌. ഒരു കാലത്ത്‌ നെൽപാടങ്ങൾ ഭൂജല നിരപ്പ്‌ മെയിന്റൈൻ ചെയ്തിരുന്നു. നെൽകൃഷിയുടെ നാശം പല സ്ഥലങ്ങ്ലിലും ജലനിരപ്പ്‌ താഴുവാൻ കാരണമായി. കൊക്കോകോള പോലുള്ളവയ്ക്ക്‌ വൈദ്യുതി ഉത്പാദനത്തിന്‌ ശേഷം അറബിക്കടലിൽ ഒഴുക്കികളയുന്ന ശുദ്ധജലം വിലയ്ക്ക്‌ വിൽക്കുകയാണ്‌ വേണ്ടത്‌. അല്ലെങ്കിൽ ഭാവിയിൽ കുടിവെള്ളത്തിനായി എല്ലാപേരും മയിലമ്മയെപ്പോലെ സമരം ചെയ്യേണ്ടിവരും. ആസ്സാമിൽ ഹാൻഡ്‌ പമ്പിലെ വെള്ളം ദഹനക്കേട്‌ ഉണ്ടാക്കുന്നുവെങ്കിൽ ഒഴുകുന്ന നദീജലം (കണ്ണുനീർ പോലതെ വെള്ളം) കുടിച്ചാൽ ഒരു പ്രശ്നവും ഇല്ല. ഒഴുകുന്ന വെള്ളം പോലും ശുദ്ധീകരിക്കപ്പെടുന്നു ഒരു പരിധിവരെ.അതിന്‌ പരിഹാരം കുളങ്ങളും കിണറുകളും സംരക്ഷിക്കലാണ്‌. പൊലുഷൻ കടലിനെപ്പോലും മലിനപ്പെടുത്തുന്നുവെങ്കിൽ കരയുടെ കാര്യം ഊഹിക്കവുന്നതാണ്‌. ഭവനങ്ങളിൽനിന്ന്‌ ബ്‌ഹൂമിയിൽ വീഴുന്ന വിഷ രാസ വസ്തുക്കൾ (മണ്ണിരകളെ കൊല്ലുന്ന വാഷിങ്‌ പൌഡർ പോലുള്ളവ) ആണ്‌ ടാങ്കുകളിൽ സംഭരിക്കേണ്ടതും ശുദ്ധീകരിക്കേണ്ടതും. ഭൂജലം മാലിന്യമുക്തമാക്കുകയും ഭൂജലചൂഷണം അവസാനിപ്പിക്കുകയും വേണം.

 • Utilising the slope of the land effectively can make this task a lot better — A knowledge I got from conducting a state level seminar in my college on this 🙂 Rainwater harvesting has indeed been a great success; without tanks too!

 • ചന്ദ്രേട്ടാ,
  എല്ലാരും അങ്ങനെ വിളിക്കുനു.പിന്‍പേ ഗമിക്കും ബഹുഗോക്കളില്‍ ഒന്നായി ഞാനും!
  ഇവടെ എന്റെ college-ഇലെ കുട്ട്യോളെക്കൊണ്ടു ഞാന്‍ അടുത്തു ജലക്ഷാമം ഉള്ള ഒരു ഗ്രാമത്തില്‍ മഴവെള്ളസംഭരണം ഒരു projectആയി നടത്താന്‍ ശ്രമിച്ചു കൊണ്ടിരിക്ക്യാ.അപ്പൊ എനിക്കു തോന്നീതു ഞങ്ങള്‍ക്കു ഏറ്റവും വിഷമം പിടിച്ച ഭാഗം അവിടത്തെ ആള്‍ക്കാര്‍ക്കു ജലസാക്ഷരത ഇല്യാന്നുള്ളതാ.വെള്ളം ഇല്യാന്നു മുറവിളി കൂട്ടുംബോ ഉള്ള വെള്ളം എങ്ങനെ സൂക്ഷിച്ചു ഉപയോഗിക്കാം ന്നു ആരും ആലോചിക്കീണില്യ.വെള്ളം ഞങ്ങള്‍ അവടെ ഉള്ള സ്വാഭാവിക ജലസംബ്ഭരണികളില്‍ തന്ന്യാ ശേഖരിക്കാന്‍ ആലോചിക്കണെ.നാട്ടുകാര്‍ടെ അംബരപ്പും, പിന്നെ വരണ പരിഹാസോം കുറെ കഴിയുംബോ മാറുമായിരിക്കുക്ം ന്നു വിചാരിക്കുണു.ഇടക്കു നിര്‍ദേശങ്ങള്‍ തന്നു സഹായിക്കണം ട്ടോ. വീണ്ടും കാണാം

 • എന്റെ വാർഡിലെ മൂന്നു വശവും കുന്നായിട്ടുള്ള പ്രദേശത്തെ നീർതട ആരംഭം ഞങ്ങളുടെ വസ്തുവിൽ നിന്നാണ്‌. ഞങ്ങളുടെ കിണറ്റിലെ വെള്ളം പബ്ലിക്‌ ഹെൽത്‌ ലബോറട്ടറിയിൽ കൊടുത്ത്‌ ടെസ്റ്റ്‌ ചെയ്ത വാട്ടർ അനാല്യ്സിസ്‌ റിപ്പോർട്ട്‌.http://img407.imageshack.us/img407/4857/analysiswater9ov.jpg

 • ഞാനൊരു പരിസ്ഥിതി വിദഗ്ദ്ധനല്ല. എന്നാലും കേട്ടറിവും കണ്ടറിവുമുള്ള ചില കാര്യങ്ങള്‍കൂടെ ചേര്‍ത്തോട്ടെ:

  1. വീടുകളും മതില്‍ക്കെട്ടുകളും റോഡുകളും പാലങ്ങളും ഉയരുംതോറും അടിയാര്‍ (അണ്ടര്‍ കറണ്ട്‌) ഒഴുകുന്നത്‌ കുറയുകയും അതിനനുസൃതമായി ഭൂതല/ഭൂഗര്‍ഭ്ഭ ജലനിരപ്പ്‌ കുറയുകയും ചെയ്യുന്നു. സ്വന്തം അനുഭവത്തില്‍നിന്നു പറഞ്ഞതാണിത്‌. ജനകീയാസൂത്രണ യോഗത്തില്‍ അട്ടുത്തുള്ള ചിറ ഒന്നു കുഴിച്ച്‌ വെള്ളം കാണാന്‍ തുക അനുവദിക്കാന്‍ പഞ്ചായത്തിനോടപേക്ഷ ഒപ്പിടീക്കാന്‍ ചെന്നപ്പോള്‍ ഒരു വൃദ്ധന്‍ കര്‍ഷകന്‍ പറഞ്ഞു തന്നതാണിത്‌. “മക്കളേ ചിറ കുഴിച്ചിട്ട്‌ പ്രയോജനമില്ല തെക്കുള്ള ….. ന്റെ വീടിന്റെ താഴേവശത്തെ മതിളും വയലിലോട്ടുള്ള ആ ചപ്പാത്തും അങ്ങു ഇടിച്ചാ മതി.” ആരും അപേക്ഷിച്ചില്ല, ആവശ്യപ്പെട്ടില്ല, നിവേദനവും കൊടുത്തില്ല. ഒരു ദിവസം രാത്രി മതിലീടിഞ്ഞുവീണു, ചപ്പാത്തും തകര്‍ന്നുപോയി. അടുത്തദിവസം രാവിലെ കുളം നിറയെ വെള്ളം, ആ പ്രദേശത്തെ കിണറുകളിള്‍ ഒരാഴ്ച്ചകൊണ്ട്‌ വെള്ളമുയര്‍ന്നു.

  2. നാട്ടിലിത്തിരി പറമ്പുള്ളതില്‍ മഴക്കുഴി തോണ്ടുന്നതിനു പകരം ഒരു കാവും കുളവും പണിയിച്ചു ഞാന്‍ . സര്‍പ്പപ്രതിഷ്ടയൊന്നുമില്ല കേട്ടോ. ഒരു കുളവും ചുറ്റും കുറച്ചു കാടൂം പടര്‍പ്പും.
  പത്തു ക്ലാസ്സ്‌ വരെ പഠിച്ച ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഒരു കാവിന്റെ
  എഴയലത്തുവരില്ല മഴക്കുഴിയും ചെളിക്കുഴിയുമൊന്നും എന്ന് ഞാന്‍ വിശ്വസിക്കുന്നു. തെളിവ്‌ എന്റെ പറമ്പിലെ വറ്റാത്ത കിണര്‍.

  3. സാന്‍ഡ്‌ സൈക്കിള്‍ പതിരുപതിനായിരം വര്‍ഷമെടുക്കുന്ന പരിപാടിയാണെന്നും മണല്‍ഖനനം മൂലം കേരളത്തിലെ 144 പ്രധാന നദികളും മിന്നല്‍ വേഗത്റ്റില്‍ മരിക്കുകയാണെന്നും അടുത്ത 5000 വര്‍ഷമെങ്കിലും മണല്‍ വാരാതിരുന്നാലേ പത്തുവര്‍ഷം മുന്‍പുള്ള പരുവത്തില്‍ എന്റെ കല്ലടയാറും അങ്ങു ദൂരെയെവിടെയോ ഒഴുകുന്ന പെരിയാറും വീണ്ടുമെത്തുകയുള്ളൂ എന്നു വിദഗ്ദ്ധര്‍. വീടും കെട്ടാന്‍ പുഴമണലിനു പകരം സവിധാനമുണ്ടാക്കവുന്നതേയുള്ളു. ഇക്കണ്ട ദുബൈ മുഴുവന്‍ കെട്ടിയത്‌ ഒരു തരി പുഴമണല്‍ എടുക്കാതെയാണ്‌.

  4. ഡി ഡി ടി , ഫ്യൂറിഡാന്‍ തൂറ്റങ്ങി കൊടും വിഷങ്ങളും പോളിത്തീന്‍ പ്ലാസ്റ്റിക്ക്‌ തൂടങ്ങി നശിക്കാപ്പണ്ടാരങ്ങളും നാട്ടില്‍ ഇപ്പൊഴും ഇഷ്ടമ്പോലെ എല്ലാവരും ഉപയോഗിക്കുന്നു. എന്നിട്ട്‌ ഗ്രൌണ്ട്‌ വാട്ടര്‍ പനിനീരു പോലെ ഇരിക്കണമെന്നു പറഞ്ഞാലെങ്ങനെയാ ശരിയാവുക?

 • ഞാൻ മഴയേകുറിച്ചും, നദിയേ കുറിച്ചും ഒക്കെ എഴുതി ആശ തീർക്കുകയാണു പ്രിയ സുഹൃത്തുക്കളെ.ചന്ദ്രേട്ടൻ പറഞ്ഞതു പോലെ എല്ലാം അഴുക്കായി മാറിയിപ്പ്പോ. നദി ഒഴുകിയ സ്തലത്തു പാറക്കൂട്ടവും, ഒരാൾ പൊക്കത്തിനു പാഴ്‌ ചെടിയും കാണാം. പിന്നെ എന്നോ വെള്ളം ഒഴുകിയ കാലത്തു കുഞ്ഞി പിള്ളർ പൊട്ടിചെറിഞ്ഞ ബീയറിന്റെ കുപ്പി തുണ്ടുകളും.

  എന്റെ അപ്പു വലുതായി അവനു പൈതങ്ങളുണ്ടാവുമ്പോ, ഒരു പക്ഷെ, നിഘണ്ടുവിലോ, ഗൂഗിളിലോ ഒക്കെ “നദി” ന്നും, “പുഴ” യെന്നും, “മഴ” യെന്നും ഒക്കെ എഴുതി തപ്പിയിരിക്കേണ്ടി വരുമ്മെന്ന ഭീതിയിൽ തന്നെ ഞനിപ്പോഴും. നമുക്കു ഒരുപാടു നഷ്ടപെട്ടിരിക്കുന്നു, തിരിച്ചു പിടിക്കാൻ ആവാത്ത വിധം. ഭൂതല/ഭൂഗര്‍ഭ്ഭ ജലനിരപ്പ്‌ കുറയുന്നു
  എന്നുള്ളതു ഒരു നിഷേധിക്കാനാവാത്ത സത്യാവസ്ത. തിലങ്ങും വിലങ്ങും ഒൊടുന്ന റ്റാങ്കർ ലോറികളും ഒപ്പം വെള്ളം കുപ്പിയിലാക്കി വിക്കുന്ന സൂത്രശാലികളും ഈ സത്യം പറയുന്നു. പ്രകൃതി നമുക്കു വസൂരി പോലെ ഒരു മഹാമാരിയേ തരുന്ന ദിനം എത്ര ദൂരെ? ഒരു കാലൻ വഴി അറിയാതെ അലഞ്ഞു നടക്കുന്നു നമ്മളിൽ എത്താൻ.

 • കുടിവെള്ളതിന്റെ കാര്യത്തിൽ പലരും പ്രതികരിച്ചല്ലോ സന്തോഷം. കാവും കുളങ്ങളും പ്രകൃതിയും സംരക്ഷിക്കണമെന്ന കാര്യത്തിൽ സംശയം വേണ്ട. വർദ്ധിച്ചുവരുന്ന കൂലി ചെലവിൽ കാവുകൾ തന്നെ ലാഭം. അത്‌ സംരക്ഷിക്കുന്ന കാര്യത്തിൽ പ്രകൃതിസ്നേഹികളുടെ സഹായവും കിട്ടും. പിന്നെ കേരളം മരുഭൂമിയായാൽ മണ്ണിനടിയിൽ മാർബിളും അതിലും താഴെ ക്രൂഡ്‌ ഓയിലും ലഭ്യമാക്കാൻ കഴിഞ്ഞെന്നും വരും. ഇന്നത്തെ ഇറാക്ക്‌ ഒരുകാലത്ത്‌ വനമായിരുന്നു എന്ന്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.

 • കേരളം രൂക്ഷമായ ജലക്ഷാമം നേരിടും: സുനിത നാരായണൻ
  “ജലാശയങ്ങളും നീരുറവകളും നദികളും സംരക്ഷിക്കണമെന്ന്‌ അവർ പറഞ്ഞു”. അത്‌ ഏതുരീതിയിലാകണമെന്നത്‌ ചർച്ചചെയ്യപ്പെടേണ്ടതുതന്നെയാണ്‌. പറയുന്നതിലല്ല കാര്യമെന്നും ഇക്കാര്യത്തിൽ ഓരോ പൌരനും ജല മലിനീകരണം എപ്രകാരം തടയാം, ഭൂജലം ശുദ്ധമായി എപ്രകാരം സംഭരിക്കാം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കുവാൻ ഇനിയും വൈകിക്കൂട.–>

 • മഴവെള്ളം സംഭരിക്കാം ഭൂഗർഭ ജലവിതാനം ഉയർത്താം
  മാതൃഭൂമിയ്ക്ക്‌ ആയിരമായിരമഭിവാദ്യങ്ങൾ. ഈ ഉദ്യമത്തിലേയ്ക്ക്‌ ഒരു പ്രതിഫലവും കൂടാതെ എന്റെ സേവനം ഉറപ്പ്‌. കീണയിൽ കുളം ശുദ്ധീകരിക്കപ്പെടട്ടെ.
  ക്ലിക്ക്‌ ചെയ്യുക