Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ചിത്രകാരന്‍ എന്റെ സംശയങ്ങള്‍ക്ക് മറുപടിതന്നു

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ചിത്രകാരന്‍ മറുപടി തന്നു.

ചിത്രത്തില്‍ ഞെക്കിയാല്‍ ലിങ്കിലേയ്ക്ക് പോകാം.

…………………………………………..
“എന്നാല്‍ തുടക്കം മുതല്‍ തിരുവനന്തപുരം ബ്ലോഗ് ശില്പശാല നടത്തിപ്പിലെ ചില അപാകതകള്‍ ദൃശ്യവുമായിരുന്നു. അവ ഇവയാണ്.
1. കേരളബ്ലോഗ് അക്കാദമിയുടെ കീഴില്‍ ഒരാള്‍തന്നെ തുടങ്ങിവെച്ച അനേകം ബ്ലോഗുകള്‍. ഇക്കാര്യത്തില്‍ ബെര്‍ലി തോമസിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അതിലൂടെ ഒരു റിമോട് കണ്ട്രോള്‍ ദൃശ്യമാണ്.“
…………………………………..
ചിത്രകാരന്റെ ആത്മഗതം:
ചിത്രകാരന്‍ തുടങ്ങിവച്ച അക്കാദമി ബ്ലോഗുകളെല്ലാം ഫാര്‍മറുടെ വീട്ടിനുമുകളില്‍ മേഘം പോലെ കൂടി നില്‍ക്കുന്നതിനാല്‍ സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നാണോ ഫാര്‍മര്‍ പരിതപിക്കുന്നത്.
………………………………………….
“2. പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട വിഷയം ഒരു ലേഖനമായി ലഭിച്ചത് രാവിലെ സമ്മേളനത്തോടടുത്തായിരുന്നു.
3. ശില്പശാലയുടെ അന്ന് വിതരണം ചെയ്ത ലഘുലേഖയും അന്നാണ് ഞങ്ങള്‍ കാണുന്നത്.“
…………………………………………..
ചിത്രകാരന്റെ ആത്മഗതം:
അഭിലാഷം പൂവ്വണിയിക്കാന്‍ കാത്തുനില്‍ക്കുന്ന വിശ്വപ്രഭയോട് വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്യാനുള്ള പത്രക്കുറിപ്പുകള്‍ നേരത്തെ വാങ്ങി വക്കാമായിരുന്നില്ലേ ഫാര്‍മര്‍? ആദര്‍ശിനും എഴുത്തും വായനയും അറിയാതെ വരുമോ ?
അക്കാദമിയുടെ ശില്‍പ്പശാലയുടെ മുഖ്യ സംഘാടകനായിരുന്ന യാരിദിന് എല്ലാ പിന്തുണയും ഞാനും കണ്ണൂരാനും,മലബാറി സുനീഷും നല്‍കിയിരുന്നു. അത് ഫാര്‍മറുടെ കയ്യില്‍ എത്തിപ്പെടുന്നത് അതാതു സമയത്തു മാത്രം മതിയെന്നും നിര്‍ദ്ദേശിച്ചിരുന്നു. മറ്റൊന്നുമല്ല അഭിലാഷങ്ങള്‍ പൂവ്വണിയിക്കാനായി നിങ്ങളുടെ പിന്നില്‍ വിശ്വപ്രഭയും,ആദര്‍ശും ഉപജാപങ്ങാള്‍ ചമക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.
തിരുവനന്തപുരത്തെ കാര്യത്തില്‍ തനിക്കുകാര്യമില്ലെന്നു പറഞ്ഞ് ചിത്രകാരനോട് ഉടക്കു നംബറുകളും,അഡ്മിന്‍ പദവി തട്ടുകട ദോശ പോലെ വിതരണം ചെയ്യണമെന്ന ഉദാത്ത ന്യായ വാദങ്ങളും അല്ലെങ്കില്‍ ചിത്രകാരന്റെ അജണ്ട സംസയിക്കെണ്ടി വരുമെന്ന ഭീഷണികളും നടത്തിയ ആദര്‍ശ് പെട്ടെന്നൊരു ദിവസം രാവിലെ ആറുമണിക്ക് വിളിച്ച് തിരുവനന്തപുരം ശില്‍പ്പശാലയില്‍ (അനോണി സ്വകാര്യത സൂക്ഷിക്കാന്‍ വേണ്ടിയുള്ള യാരിദിന്റെ അസൌകര്യത്തെ മുതലാക്കി) സജീവമായപ്പോള്‍ ഒരു ഹൈജാക്ക് നാടകത്തിന്റെ തുടക്കം തീര്‍ച്ചപ്പെടുത്തിയിരുന്നു.
………………………………………
“4. ജില്ലകള്‍ തോറും വ്യത്യസ്ഥങ്ങളായ സ്വഭാവവും രീതിയും ആ പ്രദേശത്തുള്ളവര്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും നടത്തിപ്പ് അവരെ ഏല്പിച്ചും അല്ല നടത്തിവരുന്നത്.“
………………………………………
ചിത്രകാരന്റെ ആത്മഗതം:
മറ്റു ജില്ലകളിലെ കാര്യം ഫാര്‍മറെന്തിനു നോക്കുന്നു. തിരുവനന്തപുരത്ത് യാരിദിനേയും, വെള്ളെഴുത്തിനേയും,ചാണക്യനേയും, ശിവയേയുമാണ് അക്കാദമി സംഘാടകരാക്കിയത്. അവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് തിരുവനന്തപുരം ശില്‍പ്പശാല. സ്വന്തം കുഞ്ഞിനെ ആരെങ്കിലും പൂതനയെ നോക്കാനേല്‍പ്പിക്കുമോ ഫാര്‍മര്‍ ?
ഇത്തരം ഒരു ആശയത്തെ സ്വയം ജനിപ്പിച്ചു നോക്കരുതോ ?
………………………………………
“5. തുടക്കക്കാര്‍ക്ക് ബ്ലോഗുകള്‍ ചെയ്യുവാന്‍ അനുയോജ്യമായ “ആദ്യാക്ഷരിയുടെ അവതരണം” ഇടയ്ക്ക് വെച്ച് കണ്ണൂരാന്റെതും കൂട്ടിക്കലര്‍ത്തി ശോഭയില്ലാതാക്കി.“
………………………………………
ചിത്രകാരന്റെ ആത്മഗതം:
അപ്പുവിന്റെ ആദ്യാക്ഷരി തന്നെയാണ് ആക്കദമിയില്‍ വരുന്ന സംശയങ്ങള്‍ക്ക് ഈ മെയിലയക്കുന്നവര്‍ക്ക് ഞങ്ങളും പലപ്പോഴും നല്‍കുന്നത്. ആദ്യാക്ഷരി ശില്‍പ്പശാലാ ദിവസം റിലീസ് ചെയ്തതാണെന്ന മുഖവുരയോടെ അങ്കിള്‍ അത് പരിചയപ്പെടുത്തിയത് ഉചിതമായില്ലെന്നുതന്നെയാണ് ചിത്രകാരന്റെ അഭിപ്രായം. പക്ഷേ, അങ്കിളിനെപ്പോലെ ഉള്ള ഒരാള്‍ ആദര്‍ശ് ക്രമം തെറ്റിച്ച ശില്‍പ്പശാലയില്‍ ഉദ്ദേശശുദ്ധിയോടെ ഹൃദയത്തിന്റെ ഭാഷയില്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ നല്ലൊരു ശ്രമത്തേ പരിചയപ്പെടുത്തുംബോള്‍ കയ്യടിച്ചുപ്രോത്സാഹിപ്പിച്ചുപോകും. അത് അദ്ദേഹത്തിന്റെ നന്മയാണു ഫാര്‍മര്‍. ചിത്രകാരന്റെ വ്യക്തിപരമായ അഭിപ്രായത്തിന് അങ്കിളിന്റേയും,ബി.ആര്‍.പി.ഭാസ്ക്കറിണ്ടെയുമൊക്കെ ഉദ്ദേശ ശുദ്ധിക്കു മുന്നില്‍ കുറച്ച് ആദരവുണ്ട്.
……………………………………..
“6. എന്റെ അവതരണശേഷം ഞാനെന്തോ അപരാധം ചെയ്തു എന്ന രീതിയില്‍ യാരിദ് സംസാരിക്കുകയുണ്ടായി. തദവസരത്തില്‍ത്തന്നെ ഞാനത് ആദര്‍ശിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.“
………………………………………
ചിത്രകാരന്റെ ആത്മഗതം:
ആദര്‍ശ് യാരിദിനു ചൂരല്‍ കഷായം കൊടുത്തുകാണും ! 🙂
………………………………………….
“7. ഞങ്ങള്‍ക്കെല്ലാം ആരാധ്യനായ ശ്രീ. ബി.ആര്‍.പി ഭാസ്കറെ മാന്യമായി അവതരിപ്പിക്കുന്നതില്‍ തുടക്കം മുതല്‍ തന്നെ ഇടംകോലിടുകയുണ്ടായി. വേദിയില്‍ സംസാരിച്ച അദ്ദേഹത്തോട് മതിയാക്കുവാനുള്ള നിര്‍‌ദ്ദേശം കൊടുക്കണം എന്നുവരെ ഉണ്ടായി. ഞാനതിനില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.“
………………………………………….
ചിത്രകാരന്റെ ആത്മഗതം:
ബി.ആര്‍.പി.യെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടേന്നു നിങ്ങളും ആദര്‍ശും ആവശ്യപ്പെട്ടതിനാലാണ് ചിത്രകാരന്‍ ആദര്‍ശിന്റെ ഉദ്ഘാടന ജ്വരത്തിനു മറുപടി പറയാതിരുന്നത്.ഇപ്പോള്‍ ചിത്രകാരന്റെ ഒതുക്കാന്‍ ബി.ആര്‍.പി.യുടെ സ്വൈര്യം കെടുത്താന്‍ നിങ്ങള്‍ തന്നെ തയ്യാറാണെന്ന് ഈ പരാമര്‍ശം വെളിവാക്കുന്നു.
ബ്ലോഗ് വിദ്യാരംഭം ഒരു ഉദ്ഘാടന ചടങ്ങായി നടത്തണമെന്നും, ബി.ആര്‍.പി.ഭാസ്ക്കറിനെ ഉദ്ഘാടകനാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതുകൊണ്ടാണല്ലോ , എന്നാല്‍ സുഗതകുമാരിയെ ആക്കുമെന്നു പറഞ്ഞ് ആദര്‍ശ് എന്നോടു ഫോണില്‍ തട്ടിക്കയറുന്നത്.അതും പാടില്ലെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഹിഡന്‍ അജണ്ടയുണ്ടെന്നും പറഞ്ഞാണ് ആദര്‍ശകുമാരന്‍ ഫാര്‍മറുടെ ഉപഗ്രഹമാകുന്നത്. ഫാര്‍മറോട് റബ്ബറിനെക്കുറിച്ചും , സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ചും പൊക്കിപ്പറഞ്ഞാല്‍ എന്തും സാധിക്കാമെന്നാണ് ആദര്‍ശന്റെ വീരവാദം. ശരിയാണോ ഫാര്‍മര്‍ ?
ബി.ആര്‍.പിയെ ആദര്‍ശ് ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും,അദ്ദേഹം ഉദ്ഘാടന കര്‍മ്മമൊന്നും നടത്താതെ അന്തസ്സായി ബ്ലോഗ് പുതിയ യുവതലമുറയെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യം എടുത്തുകാട്ടി മാന്യമായി ഒരു ആശംസാപ്രസംഗം നടത്തി ചടങ്ങിനു കൊഴുപ്പുകൂട്ടുകയാണു ചെയ്തത്.
……………………………………….
“8. പ്രാദേശീയതയ്ക്ക് പ്രാധാന്യം കൊടുത്തും അവിടെയുള്ള മെച്ചപ്പെട്ട ബ്ലോഗര്‍ മാരെ പങ്കെടുപ്പിച്ചുകൊണ്ടും തന്നെയാവണം ശില്പശാലകള്‍.“
……………………………………….
ചിത്രകാരന്റെ ആത്മഗതം:
63അടിമകളുടെ ഉടയവനായ ഫാര്‍മര്‍ക്ക് അത്തരം പ്രാദേശിക ശില്‍പ്പശാലകള്‍ നടത്തുന്നതില്‍ അക്കാദമി ഒരിക്കലും എതിരു നിന്നിട്ടില്ലല്ലോ ഫാര്‍മര്‍.സ്വന്തം സംഘാടകത്വത്തില്‍ എന്തും ചെയ്യാമല്ലോ.ആക്കദമി ശില്‍പ്പശാല ആദ്യമായി കണ്ണൂരുവച്ച് നടത്തിയപ്പോള്‍ മുന്നോട്ടുവച്ച ഒരു നിലവാരം പാലിക്കണമെന്നുണ്ട്.അതിന് ഫാര്‍മറുടെ നിലവാരം സ്വീകരിക്കാനാകില്ല.
……………………………………….
“9. സ്വന്തം പേരും വിവരങ്ങളും ഭാഗീകമായി വെളിപ്പെടുത്തുകയും എന്നാല്‍ നൂറുകണക്കിന് ആളുകളുടെ മുന്നില്‍ തന്റെ രൂപം പ്രദര്‍ശിപ്പിച്ച് ചിത്രങ്ങളെടുക്കരുതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ഉള്ള തെറ്റായ നിര്‍ദ്ദേശങ്ങള്‍ സംശയം ജനിപ്പിക്കുന്നു.“
……………………………………….
ചിത്രകാരന്റെ ആത്മഗതം:
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളില്‍ … നിങ്ങളെന്തിനു സംശയരോഗത്തിനടിപ്പെടണം ?
………………………………………..
“10. ഇതിനൊരു സംഘടനാ സ്വഭാവമില്ല മറിച്ച് പുതിയ ബ്ലോഗര്‍മാരെ സഹായിക്കലാണെന്ന് പറയുകയും അഡ്രസും, ഈമെയില്‍ ഐ.ഡിയും, ഫോണ്‍ നമ്പരും റിക്കോര്‍ഡ് ചെയ്ത് സംഘടിപ്പിക്കുവാനുള്ള ശ്രമം അപലപനീയം തന്നെ.“
………………………………………..
ചിത്രകാരന്റെ ആത്മഗതം:
അസൂയക്കു മരുന്നില്ല. ഉറക്കം നടിച്ചിരിക്കുന്നവരെ ഉണര്‍ത്താനുമാകില്ല.

=================================

ഇനി ചിത്രകാരന്റെ ചില മറുപടിയും അതിന് എന്റെ ഉത്തരവും

ചിത്രകാരന്‍ ബ്ലോഗ് ശില്‍പ്പശാലയില്‍ വരുന്നതില്‍ നിങ്ങളെന്തിനാ ജാതിക്കുശുംബുകാണിക്കുന്നത് ഫാര്‍മര്‍? അക്കാദമി ശില്‍പ്പശാല സ്വന്തം ജാതിക്കര്‍ക്കുമാത്രമുള്ള നായര്‍കരയോഗമോ ,ബ്രാഹ്മണ മഹാസഭയോ ഒന്നുമല്ലല്ലോ!!
ചിത്രകാരന്‍ നിങ്ങളെ മനുഷ്യനായേ കണ്ടിരുന്നുള്ളു.
……………………………………
“ഒരു ശില്പശാലയില്‍ ഒരു വ്യക്തി പ്രധാനമായും അവതരിപ്പിക്കുക താന്‍ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാവും. എന്നാല്‍ ചിത്രകാരന്‍ എന്ന വ്യക്തിക്ക് തന്റെ ബ്ലോഗിന്റെ ഉള്ളടക്കം ഏതെങ്കിലും ഒരു ശില്പശാലയില്‍ അവതരിപ്പിക്കുവാന്‍ കഴിയുമോ?“
……………………………………..

നായര്‍വിരുദ്ധ ബ്രാഹ്മണവിരുദ്ധ വിമര്‍ശനം ജാതിക്കുശുമ്പല്ലാതെന്താ? ഞാനൊരിക്കലും ഒരു ജാതിയെയും വിമര്‍ശിക്കില്ല.

=========================

“ഒരു ശില്പശാലയില്‍ ഒരു വ്യക്തി പ്രധാനമായും അവതരിപ്പിക്കുക താന്‍ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാവും. എന്നാല്‍ ചിത്രകാരന്‍ എന്ന വ്യക്തിക്ക് തന്റെ ബ്ലോഗിന്റെ ഉള്ളടക്കം ഏതെങ്കിലും ഒരു ശില്പശാലയില്‍ അവതരിപ്പിക്കുവാന്‍ കഴിയുമോ?“
……………………………………..
ചിത്രകാരന്റെ ആത്മഗതം:
ഓ… അതു ശരി !! അതുകൊണ്ടാണല്ലോ താങ്കള്‍ ആദര്‍ശിന്റെ തിരക്കഥപ്രകാരം ബ്ലൊഗ് എങ്ങിനെ തുടങ്ങാം എന്നറിയാന്‍ ശില്‍പ്പശാലയിലെത്തിയ ബ്ലോഗര്‍മാര്‍ക്കു മുന്നില്‍ ചാടിക്കേറി… കേരള ഫാര്‍മര്‍ എന്ന ബ്ലോഗര്‍ ഉണ്ടായതിന്റെ ചരിത്ര മഹാത്മ്യവും,ലോക റബ്ബര്‍ വിലക്കയറ്റം തിരുവനന്തപുരത്തിരുന്ന് താങ്കള്‍ എങ്ങിനെ പിടിച്ചു നിര്‍ത്തുന്നെന്നും, വിവരാവകാശ നിയമം താങ്കള്‍ എങ്ങിനെ ഉപയോഗപ്പെടുത്തുന്നതെന്നും താങ്കളുടെ പോസ്റ്റുകള്‍ പ്രൊജക്റ്ററില്‍ കാണിച്ചുകൊണ്ട് സചിത്ര വിവരണം നടത്തിയത് !!! കൊള്ളാം ഫാര്‍മര്‍.
അതുപ്പോലുള്ള ഒരേതുവ്വല്‍ പക്ഷിയാകാന്‍ ചിത്രകാരനെ ദയവായി നിര്‍ബന്ധിക്കരുത് പ്ലീസ്!ചിത്രകാരന്റെ ചരിത്ര മാഹാത്മ്യം കാണാനും കേള്‍ക്കാനുമാണ് ബ്ലോഗ് ശില്‍പ്പശാലയി ആളു വരുന്നതെന്ന വിശ്വാസം ചിത്രകാരനില്ല. അത് ആകരുതെന്നും നിര്‍ബന്ധമുണ്ട്.
ഇനി വിശ്വപ്രഭയുടെ ശില്‍പ്പശാല അഭിലാഷം പൂവ്വണിയുമ്പോള്‍ താങ്കളുടെ മാഹാത്മ്യം ശില്‍പ്പശാലകളില്‍ മുഖ്യ ഇനമാക്കാമല്ലോ.വിശ്വ പ്രഭയുടേയും ആദര്‍ശകുമാരന്റേയും അഭിലാഷങ്ങള്‍ പൂവ്വണിയാനായി പ്രാര്‍ത്ഥിക്കാം!!

……………………………………..

എന്റെ മാഹാത്മ്യം വിളമ്പിയത് തെറ്റായിരിക്കാം. ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ഞാനെന്തുചെയ്യുന്നു എന്ന് പുതുതായി വന്ന തുടക്കക്കാരോട് പറയാന്‍ പാടില്ല എന്നെനിക്കറിയില്ലായിരുന്നു. റബ്ബര്‍ കണക്കുകളുടെ വിശകലനം തന്നെയാണ് ചിത്രകാരാ എന്റെ വിജയം. അതെവിടെയും അഭിമാനത്തോടെതന്നെ ഞാന്‍ പറയും. പിന്നെ ഞങ്ങളെവെച്ച് ചിത്രകാരന്‍ കളിച്ചു.

ചിത്രകാരന്റെ മാഹാത്മ്യത്തിന് ശില്പശാലയില്‍ പ്രാധാന്യം ഇല്ലെങ്കില്‍ ഉണ്ടാവണം. ഒരു കാര്യം ഇപ്പോള്‍ ബൂലോകര്‍ക്ക് മനസിലായിക്കാണും ചിത്രകാരന്റെ അക്കാദമി എന്താണെന്ന്.

ചിത്രകാരന് തെറ്റി എനിക്ക് 63 അടിമകളല്ല ഉള്ളത് ഇപ്പോള്‍ തിരുവനന്തപുരം ബ്ലോഗേഴ്‌സ്ഗ്രൂപ്പിലെ 76 പേര്‍ എന്റെ സഹബ്ലോഗര്‍മാര്‍ ആണ്. ആദരണീയനായ ബി.ആര്‍.പി ഉള്‍പ്പെടെ.

ഇനിയും പല ജില്ലകളും ശില്പശാല നടത്താന്‍ ബാക്കിയുണ്ടല്ലോ. ചിത്രകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.

=========================

ഒരു ക്ഷമാപണം ചിലരോട്

വെള്ളെഴുത്ത് മാഷ്, ശിവ, യാരിദ് എന്നിവര്‍ തിരുവനന്തപുരത്ത് ശില്പശാല നടക്കുവാന്‍ വളരെയധികം ത്യാഗം സഹിച്ചവരാണ്. എന്റെ പോസ്റ്റുകളിലൂടെ എനിക്കിക്കാര്യം അവതരിപ്പിക്കേണ്ടി വന്നതില്‍ അവരോട് ക്ഷമ ചോദിക്കുന്നു.

10 comments to ചിത്രകാരന്‍ എന്റെ സംശയങ്ങള്‍ക്ക് മറുപടിതന്നു

 • അനില്‍

  ചിത്രകാരന്റെ രചനകള്‍ എനിക്കിഷ്ടമല്ല,കമന്റുകളും.

  വിഷ്ണു പ്രസാദിന്റെ ഒരു “ചിത്രകാരപ്പാര”ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ടു.
  ഇല്ലാത്തെ ശത്രുവിനെ എതിരിടാന്‍ നിഴല് യുദ്ധം നടത്തുന്ന ഒരാളെന്നാണു തോന്നിയതു. അതെന്തെങ്കിലുമാകട്ടെ,
  എന്തിനാണു എല്ലാവരും കൂടി അയാളെന്തോ സംഭവമാണെന്നു വരുത്താന്‍ ശ്രമിക്കുന്നതു?
  വിട്ടുകളയരുതൊ?

 • chithrakoran

  മലം വീരാളിപ്പട്ടു കൊണ്ട് പൊതിഞ്ഞാല്‍ എടുത്ത് തലയില്‍ വയ്കുന്നവര്‍ ഉണ്ട്.
  മനസ്സിലെ ജാതിഭ്രാന്ത്, ഉയര്‍ന്ന രീതിയിലുള്ള സംസാരവും എഴുത്തും കൊണ്ട് മൂടി വയ്കാന്‍ ചിത്രകാരന് ഒരു പരിധി വരെ കഴിഞ്ജ്നിട്ടുണ്ട്. സമാനമനസ്കരായ ജാതിഭ്രാന്തന്മാരെ ബൂലോഗത്തില്‍ കണ്ടെത്താന്‍ സാധിച്ചിറ്റുമുണ്ട്. കൂട്ടം കൂടി മറ്റു ജാതിയെ അധിക്ഷേപിക്കുന്നതോ, സ്വന്തം ജാതി ശ്രീബുദ്ധന്റെ അമ്മായി അപ്പന്റെ വകേലുള്ളതാണെന്ന് പറായുന്നതോ, വെള്ളമടിക്കുന്നതോ, കുന്നായ്മ പറയുന്നതോ അവരുടെ ഇഷ്ടം.
  കൂതറ ആണെന്നറിഞ്ഞിട്ടും, ബ്ലോഗില്‍ സംസ്കാരശൂന്യമായി പെരുമാറിയതിന് തുറന്ന യുദ്ധമുണ്ടായിട്ടും അയാളുടെ ഒരു പരിപാടിക്ക് അന്നെതിര്‍ത്ത ഗള്‍ഫ്‌കാര്‍ നാണമില്ലാതെ പോയത് വളരെ മോശമായിപ്പോയി. പ്രത്യേകിച്ച് “ഉയര്‍ന്ന” ജാതിയിലുള്ളവര്‍. ഹഹഹ. അക്കാദമിപിതാവിന്റെ ‘തനിക്കൊണം’, മനസ്സില്‍ എന്തായിരുന്നു അവരോടുള്ള മനോഭാവം, എല്ലാം ഇപ്പോള്‍ വ്യക്തമായല്ലോ.
  പ്രൈവറ്റായ റ്റെലിഫോണ്‍ സംഭാഷണങ്ങള്‍ ബ്ലോഗില്‍ പരസ്യമാക്കുക, അക്കാദമിയില്‍ ചിലര്‍ക്ക് ലഘുലേഖ നേരത്തെ കൊടുക്കരുതെന്ന് ചട്ടം കെട്ടുക..ആളുടെ ആ ലെവല്‍..അപാരം!
  തിരിഞ്ഞു കൊത്തുമെന്ന് കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു കാണും, ആ പോസ്റ്റെവിടെ, ഡിലീറ്റ് മാടി? ചന്തയില്‍ വഴക്കിടുന്ന ചില പെണ്ണുങ്ങള്‍ എത്ര ഭേദം!

  മോറല്‍ ഓഫ് ദി സ്റ്റോറി: ആളും തരവും കണ്ട് കൂട്ട് കൂടുക. അയാളെ അയാളുടെ വഴിക്ക് വിടുക.

 • നന്ദു

  ചന്ദ്രേട്ടന്, പല പോസ്റ്റുകളിലും കമന്റുകളിൽ എനിക്ക് അദ്ദേഹത്തോടൂള്ള എതിർപ്പുകൾ ഞാൻ വ്യക്തമാക്കിയിരുന്നു. സവർണ്ണ അധിക്ഷേപം തന്നെയായിരുന്നു, അതിനു കാരണം. വ്യക്തിപരമായി എനിക്കദ്ദേഹത്തെ അറിയില്ല. കേരളത്തിലുടനീളം ബ്ലോഗ്ഗർമാരെ സംഘടിപ്പിക്കാൻ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്നും അറീയില്ല. പക്ഷെ ഒരു ഗുണമുണ്ടായി ബൂലോകത്ത് അദ്ദേഹത്തെ അനുകരിച്ച് ധാരാളം അനോണികൾ ഉണ്ടായി അരൂപികളൂം. ഞാനിപ്പോൾ ബൂലോകത്തില്ല എങ്കിലും ഇതു കണ്ടതുകൊണ്ട് ഒരഭിപ്രായം കുറിച്ചു എന്നേയുള്ളൂ.

 • വഴി

  കീഴാള- അധ:സ്ഥിത പക്ഷത്തിന്റെ ശരിയായ ശബ്ദമല്ല ചിത്രകാരന്‍ എന്ന മുരളിയുടേത്. പലപ്പോഴും അദ്ദേഹത്തിന്റെ അപക്വവും ബാലിശവുമായ പ്രതികരണങ്ങള്‍ വിപരീത ഫലം ഉളവാക്കിയിട്ടുണ്ട്. സാമൂഹിക നീതിയുടെ വലിയ ശരികളെ ചിത്രകാരന്‍ എന്ന ബ്ലോഗറുടെ ഭാഷ നിര്‍ഭാഗ്യവശാല്‍ വികലമാക്കി. ഇതാണു കീഴാളപക്ഷത്തിന്റെ ഭാഷ്യം എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ ഇടയായി.

  -ഒരു കാര്യം കൂടി: കീഴാളവര്‍ഗ വിരോധമോ സവര്‍ണ്ണാഭിമുഖ്യമോ അല്ല ചിത്രകാരനോടുള്ള വിയോജിപ്പ് (ഇത് നന്ദുവിനോട്).

 • ഒരിക്കല്‍‌പ്പോലും തിരുവനന്തപുരം ബ്ലോഗ് ശില്പശാലക്ക് മുമ്പോ പിന്നീടോ ഞാന്‍ ചിത്രകാരനുമായി അങ്ങോട്ട് വിളിച്ച് ഫോണില്‍ സംസാരിച്ചിട്ടില്ല. അതിന് കാരണം ഞാന്‍ ചിത്രകാരനെ മനസിലാക്കിയിരുന്നത് അയാളുടെ ബ്ലോഗുകളിലൂടെ ആയിരുന്നു എന്നതാണ്. പണ്ടൊരിക്കല്‍ ചിത്രകാരന്‍ എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഞാനൊരിക്കലും തിരികെ വിളിച്ചിട്ടില്ല. അതിനാല്‍ ശില്പശാലക്ക് മുന്‍പ് പലതും എന്നെ അറിയിച്ചിരുന്നത് യാരിദ് ആയിരുന്നു. പക്ഷെ യാരിദ് ചിത്രകാരനെ അനുസരിക്കുന്നു എന്നറിഞ്ഞ് എനിക്ക് ചിത്രകാരനോട് പറയേണ്ട വിഷയങ്ങള്‍ ആദര്‍ശിനെ ബോധ്യപ്പെടുത്തി (ആദര്‍ശ് ഒരു എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനും വിവേകിയും) ചിത്രകാരനെക്കൊണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. സവര്‍ണ്ണനെന്നോ കീഴാളനെന്നോ ഞാനൊരു ബ്ലോഗറെയും കാണുന്നുമില്ല. ഒരു കാര്യം കാണുവാന്‍ കഴിയുന്നത് ഇപ്പോള്‍ ചിത്രകാരന്‍ അസഭ്യവര്‍ഷങ്ങള്‍ ചൊരിയുന്നില്ല എന്നതാണ്. അതൊരു നല്ല കാര്യം തന്നെയാണ്. ശില്പശാലകള്‍ കൊണ്ട് അത്രയെങ്കിലും പ്രയോജനം ഉണ്ടായല്ലോ. ചിത്രകാരന്‍ തന്റെ പ്രൊഫൈലില്‍ കേരളബ്ലോഗ് അക്കാദമി ഒഴികെ മറ്റുള്ളവയെല്ലാം മായ്‌ച് വെയ്ക്കുകയും ജില്ലതിരിച്ചുള്ളവയില്‍ തല ഉയര്‍ത്തി നില്‍ക്കുകയും ചെയ്യുന്നു. എന്താ ബ്ലോഗര്‍ മാരൊക്കെ കഴുതകളെന്ന് വിചാരിച്ചുവോ? ചിത്രകാരന്റെ ബ്ലോഗുകളും ശില്പശാലയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് എങ്ങിനെയാണ് പറയുവാന്‍ കഴിയുക? അതും ചിത്രകാരന്‍ ഡബിള്‍ റോള്‍ അഭിനയിക്കുമ്പോള്‍. ചുണയുണ്ടെങ്കില്‍ തന്റെ ബ്ലോഗുകള്‍ അഭിമാനത്തോടെ ഞാനവതരിപ്പിച്ചതുപോലെ (അതെന്റെ പൊങ്ങത്തരം ആയിപ്പോയി എന്ന കുറ്റബോധം ഉണ്ട്) ഒരു പ്രസന്റേഷനായി ചിത്രകാരന്‍ ഏതെങ്കിലും ഒരു ജില്ലയില്‍ അവതരിപ്പിക്കട്ടെ.

 • യാരിദ്‌|~|Yarid

  ചന്ദ്രേട്ടാ, ആദ്യമെ ഒരു കാര്യം പറഞ്ഞോട്ടെ. എനീക്കി അളിഞ്ഞ പൊളിറ്റിക്സില്‍ തീരെ താല്പര്യമില്ല. ചന്ദ്രേട്ടന് ചിത്രകാരനോടു എന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യമൊ ദേഷ്യമൊ ഉണ്ടെങ്കില്‍ അതു നിങ്ങള്‍ തമ്മില്‍ തീര്‍ക്കുക. എന്നെ ഇതിലേക്കു വലിച്ചിഴക്കാതിരിക്കുക. ചിത്രകാരനെ അനുസരിക്കാന്‍ ചിത്രകാരനെന്റെ മാമനൊ മച്ചമ്പിയൊ ഒന്നുമല്ല. എനിക്കെന്റെ വഴിയെ ചിന്തിക്കാന്‍ നല്ല രീതിയില്‍ അറിയാം. ആരുടെയും ചിന്തകളും വാക്കുകളുമൊന്നുമല്ല എന്നെ സ്വാധീനിക്കുന്നതു. ചന്ദ്രേട്ടന്റെയുമല്ല ! അതു കൊണ്ട് തന്നെ എനിക്ക് നിങ്ങള്‍ തമ്മിലുള്ള പ്രശ്നത്തില്‍ കക്ഷി ചേരാനും സാധിക്കില്ല. എനിക്കിച്ചിരി വിവേകം കുറവാണെന്നു ചന്ദ്രേട്ടനു തോന്നുന്നുവെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളു..!

  അതു പോലെ അന്നത്തെ ശില്പശാലയിലെ വിഷയം റബ്ബറിന്റെ പട്ടമരവിപ്പും അല്ലായിരുന്നു…. ഇനിയിക്കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല..നിര്‍ത്തുന്നു…

 • ugraprathapi

  സവര്‍ണ്ണരെ ചുട്ടു കൊല്ലാനൊരു ബോംബ് പണിയുന്നുണ്ടു്. ഹിറ്റ്ലറുടെ ഒരു കൊച്ചു മോനാണതിന്റെ താന്ത്രികന്‍. അയ്യോ..താന്ത്രികന്‍ എന്നു പറഞ്ഞാല്‍ കേസ്സാവും. അതിനാല്‍ ആശാരി എന്നു പറയുന്നു. തീ കൊളുത്തു കര്‍മ്മം നിശ്ചയിക്കാന്‍ ഒരു കാര്‍മ്മികനെ ആവശ്യമുണ്ടു്. അയ്യോ….കാര്‍മ്മികനോ…അതു വേണ്ട, ഒരു അവര്‍ണ്ണ അധമനെ അഞ്ചാം നൂറ്റാണ്ടില്‍ ഏതോ പാറയിലൊളിച്ചിരുന്ന ഒരു കാടനെ ക്ഷണിക്കുന്നു.
  ക്ഷണിക്കാനൊന്നുമില്ല. ഇവിടുണ്ടല്ലോ. എപ്പോ കത്തിച്ചു എന്നു ചോദിച്ചാല്‍ മതി..!!!!

 • manikkutty

  ചന്ദ്രേട്ടാ..
  താങ്കളെ ഞാന്‍ ആദ്യമായിട്ട്കാണുന്നത് ആലപ്പുഴ ബ്ലോഗ് ക്ക്യമ്പില്‍ വചാണ്.. അന്നു തന്നെ എനിക്കു മനസ്സിലായി തങ്കളു ടെ ‘പ്രായത്തിന്റെ പ്രശ്നം’ ..
  താങ്കളുടെ അവതരണം (പ്രകടനം ) കണ്ടപ്പോള്‍ അതൊരു സൈറ്റിന്റെ (വ്യക്തിയുടെ) പരസ്യമായിതോന്നി…
  ഇവിടെ കേരളത്തില്‍ ബ്ലോഗ് മീറ്റുകള്‍ നടത്തുന്നത് പുതിയ അറിവുകള്‍ പങ്കുവെയ്ക്കാനും പുതിയ ബ്ളോഗര്‍ മാരെ സ്വാഗതം ചെയ്യാനുമാണെന്നാണ്` ഞാന്‍ കരുതിയത്…….(അങ്ങനെതന്നെയാണ്`).

 • manikkutty,
  താങ്കള്‍ക്ക് അപ്രകാരം ഒരു വ്യക്തി ചിത്രകാരനായിരിക്കാം. കാരണം അയാളുടെ ബ്ലോഗുകളെപ്പറ്റി അയാള്‍ അവതരിപ്പിക്കാറില്ലല്ലോ. എന്റെ പ്രായത്തിന് അനുഭവങ്ങളുടെയും പക്വതയുടെയും സമന്വയ സ്വഭാവം തന്നെയാണ്. ബ്ലോഗ് ക്യാമ്പുകളില്‍ മാന്യമായതെന്തും അവതരിപ്പിക്കാം. താങ്കള്‍ക്കുള്ള സംശയങ്ങള്‍ അവിടെ ചോദിക്കാനും അവസരം ഉണ്ടായിരുന്നു. എവിടെച്ചെന്നാലും അവസരം ലഭിച്ചാല്‍ എന്റെ ബ്ലോഗുകളിലെ സാമൂഹിക പ്രശ്നങ്ങള്‍ തന്നെയാവും എനിക്കവതരിപ്പിക്കാനുള്ളത്.
  എന്തായാലും താങ്കളുടെ ബ്ലോഗ് ഐഡി മറച്ചുവെച്ചുകൊണ്ടുള്ള കമെന്റ് ശരിയായില്ല. മണിക്കുട്ടിയുടെ ബ്ലോഗേതാണെന്ന് ഞാനും ഈ കമെന്റ് കാണുന്നവരം അറിയേണ്ടതല്ലെ?