മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ ബോര്‍ഡിന്റെ മറുപടി

10-02-2019 ല്‍ പി.ജി പോര്‍ട്ടലില്‍ DOCOM/E/2019/00176 നമ്പരായി  ഒരു പരാതി നല്‍കി. പരാതിയായി നല്കിയത് ഒരു ലിങ്ക് യു.ആര്‍.എല്‍ മാത്രമായിരുന്നു. പ്രസ്തുത പരാതി മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് റബ്ബര്‍ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കൈമാറി. 2019 മാര്‍ച്ച്  6ാം തീയതി തന്ന മറുപടിയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. തെറ്റായ കണക്കുകള്‍ പ്രസിദ്ധീകരിച്ച് ടാപ്പിംങ് തൊഴിലാളികളെയും, റബ്ബര്‍ കര്‍ഷകരെയും, ചെറുകിട ഡിലര്‍മാരെയും, ചെറുകിട ഉത്പന്ന നിര്‍മ്മാതാക്കളെയും കബളിപ്പിക്കുകയാണ്. കള്ളത്തരങ്ങള്‍ പറഞ്ഞ് കര്‍ഷകരെ നിശബ്ദരാക്കുന്ന റബ്ബര്‍ ബോര്‍ഡ് 2004-05 മുതല്‍  2009-10 വരെ പ്രസിദ്ധീകരിച്ച ഓപ്പണിംങ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിക്കിട്ടുന്നത് ഉപഭോഗവും, കയറ്റുമതിയും, ബാലന്‍സ് സ്റ്റോക്കുമായി ടാലി ആകേണ്ടതാണ്. എന്നാല്‍ പ്രസ്തുത കാലയളവിലെ വില വര്‍ദ്ധന തടയുവാനായി ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി. അതിനായി കണക്കിലെ ക്രമക്കേട് എന്ന അക്കങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

2010-11 മുതല്‍ കൂടുതല്‍ സ്റ്റോക്കുണ്ടായിരുന്നത് നാളിതുവരെ കുറച്ചുകാട്ടുകയാണ് ചെയ്യുന്നത്. 2013-14 ല്‍ രാജ്യസഭയില്‍ ശ്രീ ജോയ് എബ്രഹാം എം.പിക്ക് നല്‍കിയ മറുപടിയില്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കിയതില്‍ പിഴവ് സംഭവിച്ചു. അത് തിരുത്താനായിട്ടാണ് രണ്ടംഗ കമ്മീഷനെവെച്ച് ഉത്പാദനം  ടണില്‍ നിന്ന് ടണായി കുറവുചെയ്തത്.

റബ്ബര്‍ ബോര്‍ഡിന്റെ കള്ളക്കണക്കുകള്‍ വിലയിടിവിനും വില വര്‍ദ്ധനവിനും കാരണമാകുന്നു എന്നിരിക്കെ അതിനെ ചോദ്യം ചെയ്യാന്‍ മാധ്യമങ്ങളോ, സാമ്പത്തിക വിദഗ്ധരോ, കക്ഷിരാഷ്ട്രീയക്കാരോ, ജനപ്രതിനിധികളോ ഇല്ല എന്നതാണ് സത്യം.