Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ചിന്തയിലെ സംവാദത്തില്‍ എന്റെ പോസ്റ്റിലെ കമന്റിനൊരു മറുപടി

കൃഷിയും പരിസ്ഥിതിയും എന്ന വിഷയത്തിന് വിനോദ് കുമാര്‍ ജനിതകവിദ്യ പഠിക്കണം എന്ന ഒരു കമന്റിടുകയുണ്ടായി. ഞാനത് കാണുവാന്‍ വൈകി എങ്കിലും ശിവന്‍ അതിന് മറുപടി കൊടുക്കുകയുണ്ടായി. വിനോദ് കുമാറിനുള്ള എന്റെ കമന്റ് മോഡറേഷനാകാന്‍ വൈകിയതിനാല്‍ ഇവിടൊരു പോസ്റ്റാക്കുന്നു.

vinod kumar
ജനിതകവിദ്യ പഠിക്കണം

വായുവും വെള്ളവും നിറ്മലമാവേണ്ടതുതന്നെ. പക്ഷേ, നെല്പാടത്തു് കീടമാക്റമിച്ചാല് നാശിനി തളിക്കാതെ വേറേയൊരുവഴിയുമില്ല. നിങ്ങളുടെ കുഞ്ഞിനു ദീനം വന്നാല് ഡോക്ടറുടെ ഉപദേശപ്റകാരം Antibiotic കൊടുക്കില്ലേ?

ജനിതകവിളവുകള് മനുഷ്യന്റെ വിശപ്പും പോഷകരാഹിത്യവും അകറ്റാന് ശാസ്ത്റത്തിന്റെ വരദാനമാണു്. ലോകത്തെ പാമരന്മാരുടെ പശിമാറ്റുന്ന അരിയിലും കപ്പയിലും ജനിതകവിദ്യയിലൂടെ കുറച്ചു വൈറ്റമിന് A യും D യും ഉള്ക്കൊള്ളിച്ചാല് (Golden rice) നല്ലതേ വരികയുള്ളു. കറ്ശനപരീക്ഷണശേഷമേ ജനിതകവിളവുകള് ഇറക്കുകയുള്ളു.

എല്ലാവരേയും എല്ലാറ്റിനേയും കണ്ണടച്ചാക്ഷേപിച്ചു മിടുക്കനാവാന് എളുപ്പം. പ്റശ്നങ്ങള് പഠിച്ചു, ഈ ഭുമിയിലുള്ള എല്ലാവരുടേയും പൈതൃകസമ്പത്തായ ശാസ്ത്റത്തിലൂടെ പരിഹാരം കണ്ടെത്താന് ശ്റമിക്കുന്നവരെ ഒരു നല്ലവാക്ക് പറഞ്ഞഭിനന്ദിക്കുന്നില്ലെങ്കില് സാരമില്ല. പക്ഷേ അവഹേളിക്കാതിരുന്നുകൂടേ?
പിന്നേ Internet connection ഉള്ള ചിലരുടെ ഒരു തോന്നലുണ്ടു രണ്ടു web site വായിച്ചാല് എല്ലാമറിയാം എന്നു. ഒരു കാറ്ഷിക ശാസ്ത്റജ്ഞന് നാലു വറ്ഷം പഠിക്കുന്നതെല്ലാം ചുമ്മാ.
കടപ്പാട്- ചിന്തഡോട്കോം

വിനോദ് കുമാറിനുള്ള മറുപടി

കീടം ആക്രമിച്ചാല്‍ മിത്രകീടങ്ങളുണ്ടാവും നാശിനി തളിക്കാതിരുന്നാല്‍. കുഞ്ഞിന് ദീനം വന്നാല്‍ കുടിക്കാന്‍ വിഷം കൊടുക്കുമോ? നെല്‍ച്ചെടിയിലടിക്കുന്ന വിഷം കൊല്ലുന്നത് മണ്ണിരയെയാണ്.

മനുഷ്യന്റെ വിശപ്പും പോഷകരാഹിത്യവും അകറ്റണമെങ്കില്‍ ജൈവചംക്രമണം ശരിയായ രീതിയില്‍ നടക്കണം. അവിടെയുണ്ടാകും ലോകത്തെ പാമരന്മാരുടെ പശിയകറ്റുവാനാവശ്യത്തിന് അരിയും കപ്പയും. ജനിതകമാറ്റം വരുത്തിയ ആഹാരം മനുഷ്യനെ രോഗിയാക്കും, മണ്ണിനെ മാത്രമല്ല പരാഗണത്തിലൂടെയും മറ്റും മറ്റ് സസ്യങ്ങളെയും അതേ മാറ്റത്തിന് വിധേയമാക്കും. കര്‍ശന പരീക്ഷണശേഷമല്ല വളഞ്ഞവഴിയിലൂടെയാണ് വിളവിറക്കുന്നതെന്ന് അറിയില്ലെങ്കില്‍ അറിയാമെന്നുള്ള ആരോടെങ്കിലും ചോദിച്ച് മനസിലാക്കൂ.

ഈ ഭൂമിയിലുള്ള പൈതൃതസമ്പത്തിനെയല്ലെ ശാസ്ത്രത്തിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നവര്‍ നശിപ്പിക്കുന്നത്. അവരെ അവഹേളിക്കുകയല്ല കല്ലെറിയുകയാണ് വേണ്ടത്. അല്ലെങ്കില്‍ ജോലി തേടി പോകാതെ പഠിച്ചപാഠങ്ങള്‍ സ്വന്തം കൃ,ഷിയിടത്തില്‍ പ്രയോഗിച്ച് മാകൃക കാട്ടിത്തരൂ. കൃഷിക്കാരെ ഇനിയെങ്കിലും ദ്രോഹിക്കാതിരുന്നുകൂടെ?

അപ്പോള്‍ താങ്കള്‍ ഇന്റെര്‍നെറ്റുള്ള മറ്റ് വെബ് സൈറ്റുകള്‍ വായിച്ച് മനസിലാക്കാറില്ലെ? നാലു വര്‍ഷമല്ല നാല്പത് വര്‍ഷം പഠിച്ചാലും അനുഭവസമ്പത്തുള്ള ഒരു കര്‍ഷകനൊപ്പം എത്താന്‍ കഴിയില്ല. ഈ നാല് വര്‍ഷം പഠിച്ച് നേടിയതിനെക്കാള്‍ കൂടുതല്‍ വിവരം ഡെഡിക്കേറ്റഡ് ആയുള്ള ചില ശാസ്ത്രജ്ഞരുടെ ഒരു വെബ് പേജില്‍ ലഭിക്കും. അവര്‍ ആയിരത്തില്‍ ഒന്ന് മാത്രം.

Login ചെയ്താല്‍ ചിന്തയില്‍ കമെന്റിയടാം. ഞാനിതവിടെ ഇട്ടിട്ടുണ്ട്. ശിവന് നന്ദി.

December – 3rd – ‘No Pesticide Use Day’ –  Remembering Bhopal and highlighting the dangers of pesticides

Comments are closed.