Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബ്ളോഗര്‍മാര്‍ക്ക് ഇനി വിലക്കുകളുടെ കാലം?

ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്യ്രമായി കരുതിയിരുന്നത് സ്വയം ഒളിച്ചിരുന്നുകൊണ്ടു ലോകത്തോടു സത്യങ്ങള്‍ വിളിച്ചു പറയാമെന്നതും ആരെയും എങ്ങനെയും വിമര്‍ശിക്കാം എന്നതുമായിരുന്നു. ഇനി അത് നടന്നേക്കില്ല. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പലയിടത്തും ഇതിനകം ബ്ലോഗര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും വന്നുകഴിഞ്ഞു. രാജ്യത്തിനെതിരെയും സര്‍ക്കാരിനെതിരെയും ആശയപ്രചരണം നടത്തിയതിന് പലരും അകത്തായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ കേസിലും കോടതിവിധി ബ്ലോഗര്‍ക്ക് പ്രതികൂലമാണ്. ബ്ലോഗര്‍ കാണിച്ച പോക്രിത്തരത്തിന്റെ പേരില്‍, ജനം ചുമ്മാ ബ്ലോഗിരസിക്കട്ടെ എന്നു കരുതി, സൌജന്യസേവനം ലഭ്യമാക്കിയ സാക്ഷാല്‍ ഗൂഗിള്‍ വരെ കോടതി കയറേണ്ടതായും വന്നു. ടോക്സിക് റൈറ്റര്‍ എന്ന അപരനാമത്തില്‍ (ഇൌ ബ്ലോഗ് പണ്ടേ ഡിലീറ്റ് ചെയ്തു) ബ്ലോഗിലൂടെ ഒരാള്‍ എഴുതിക്കൂട്ടിയതൊക്കെയും തങ്ങളെ കരിവാരിത്തേക്കാനുള്ളതായിരുന്നു എന്നു കണ്ടെത്തിയ ഗ്രെമാക് ഇന്‍ഫ്രാസ്ട്ര്ക്ചര്‍ എന്ന കമ്പനി നല്‍കിയ പരാതിയിലാണു നടപടികള്‍.

കമ്പനിയെ അപകീര്‍ത്തിപ്പെടുത്തും വിധം ടോക്സിക് ചേട്ടന്‍ എഴുതിക്കൂട്ടിയ സംഗതികള്‍ അടങ്ങിയ ബ്ലോഗ് അപ്പാടെ ഡിലീറ്റ് ചെയ്ത് ഗൂഗിള്‍ മാനം കാത്തു. എന്നാല്‍ ആ അപരനാമക്കാരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഇതിനായി അയാളുടെ ശരിയായ പേരും വിവരങ്ങളും അറിയിക്കാന്‍ മുംബൈ ഹൈക്കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസ് ജയിച്ചാലും തോറ്റാലും മാനനഷ്ടക്കേസില്‍ കുടുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗര്‍ എന്ന സല്‍(ദുഷ്)പേര് ടോക്സിക് റൈറ്റര്‍ക്കു സ്വന്തം.

കേരളത്തിലാകട്ടെ സര്‍ക്കാര്‍, പാര്‍ട്ടി വിരുദ്ധ ചര്‍ച്ചകള്‍ ബ്ളോഗുകളില്‍ സജീവമാകുന്നതിനെ നിരീക്ഷിക്കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തോമസ് ഐസക് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന നീക്കങ്ങളെ തടയാന്‍ സംഘടിതമായ ഇടപെടല്‍ വേണമെന്നാണ്  നയരേഖയില്‍ ഐസക് ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിലുള്ള ബ്ളോഗുകള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ തന്നെ നിയന്ത്രണം വരുന്ന കാലം ദൂരത്തല്ലെന്നാണ് ഇത് നല്‍കുന്ന സൂചന.

കടപ്പാട് – മനോരമ 26-08-08

5 comments to ബ്ളോഗര്‍മാര്‍ക്ക് ഇനി വിലക്കുകളുടെ കാലം?

 • കര്‍ഷകശ്രീ നീണാള്‍ വാഴ്ക !
  എന്ന്,
  കുമ്പളങ്ങാ മൊളോഷ്യന്‍

 • കള്ളപ്പേരില്‍ അനോണികളായി ഒളിഞ്ഞിരുന്ന് പോസ്റ്റിടുന്നതും,കമന്റിടുന്നതും ശരിയല്ല.മുകളില്‍ സൂചിപ്പിച്ച മാതിരി ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടുവാന്‍ നിയമം കൊണ്ട് വരേണ്ടതാണ്.

  വെള്ളായണി

 • rajesh

  ‘നിരീക്ഷിക്കുക’, ‘സംഘടിതമായി ഇടപെടുക’ എന്നീ വാക്കുകള്‍ക്കു അര്ത്ഥം പോസ്റ്റ് ഇട്ട ആള്‍ക്ക് അറിയാത്തതിനാല്‍ താഴെ കൊടുക്കുന്നു :
  നിരീക്ഷിക്കുക : ഏതെങ്കിലും ഒരു കാര്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, സ്വഭാവം, പ്രതികരണങ്ങള്‍ എന്നിവ ഇന്ദ്രിയങ്ങള്‍ കൊണ്ടു മനസ്സിലാക്കുക.
  സംഘടിതമായി ഇടപെടുക : ഒരു സംഘടനയെ പറ്റി വരുന്ന പ്രതികരണങ്ങള്‍ക്ക് കൂടിയാലോചിച്ച് മറുപടി കൊടുക്കുക, ചര്‍ച്ചകളില്‍ സ്വന്തം നിലപാടുകള്‍ യോജിച്ചു അവതരിപ്പിക്കുക.

  CPI (M) ബൂലോഗത്തില്‍ ഇടപെടെണ്ടതല്ലേ? അവര്‍ ബൂലോകത്തിലെ ഒരു ചര്‍ച്ചാവിഷയം തന്നെയല്ലേ? അവരുടെ നിലപാടുകള്‍ ഇവിടെ അവതരിപ്പിക്കപ്പെടെണ്ടേ? പുതിയ മാധ്യമങ്ങളെയും അതിന്റെ പ്രസക്തിയെയും തിരിച്ചറിയുന്നതില്‍ എന്താണ് തെറ്റ്? അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? പിന്നെ, ബൂലോകത്തിലെ ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ തോന്നുന്ന ഒരു കാര്യം ഉണ്ട്.. ഒരല്പം കൂടെ ഉത്തരവാദിത്വത്തോടെ ബ്ലോഗുന്നത് നല്ലതല്ലേ? അതുപോലെ, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനു എന്തിനാണ് മടിക്കുന്നതു?

 • Rajesh,
  കടപ്പാട് – മനോരമ 26-08-08 (ഇത് താങ്കള്‍ കണ്ടില്ലെന്ന് തോന്നുന്നു. ഇത് മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയാണ്.)

 • jishnu

  നിലനല്പ്പിനു വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന പാര്‍ട്ടി വേറെ ഇല്ല എന്ന് തോന്നുന്നു അവരെപോലെ . മുന്പ് ഹിത്ലെര്‍ ഒക്കെ ചെയ്തപോലെ. നീ മിണ്ടരുത്…… ഞങ്ങള്‍ എന്തും ചേയ്യും. വിലക്കുകള്‍ വരട്ടെ നമുക്ക് സ്വാഗതം ചെയ്യാം