Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

अभिलेखागार

श्रेणीबद्ध करके

റബ്ബര്‍ ബോര്‍ഡ്‌ ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുന്നു

6-6-07 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണവിഭാഗം ഡയറക്ടര്‍ എല്‍.തങ്കമ്മയുടെ ലേഖനത്തിന് മറുപടിയായി ഇപ്രകാരം എഴുതിയിരിക്കുന്നു.

റബ്ബര്‍ ക്ലോണ്‍: വസ്തുത എന്ത്‌?

‘മാതൃഭൂമി’ ദിനപത്രത്തില്‍ പുതിയയിനം റബ്ബര്‍ ക്ലോണുകളെക്കുറിച്ച്‌ എല്‍.തങ്കമ്മ എഴുതിയ ലേഖനത്തില്‍ (2-6-07) പറയുന്ന കാര്യങ്ങള്‍ ശരിയല്ല. റബ്ബര്‍ ബോര്‍ഡില്‍നിന്ന്‌ പുതുതായി ഇറക്കിയിട്ടുള്ള ആര്‍.ആര്‍.ഐ.ഐ. 414, ആര്‍.ആര്‍.ഐ.ഐ. 430 എന്നീ രണ്ടിനം ക്ലോണുകളും നിലവിലുള്ള ഏറ്റവും നല്ലയിനമായ ആര്‍.ആര്‍.ഐ.ഐ. 105 നെക്കാള്‍ 20-30% വരെ കൂടുതല്‍ റബ്ബര്‍ ഉത്‌പാദിപ്പിക്കുന്നതാണ്. പുതിയ രണ്ടിനങ്ങളും ആര്‍.ആര്‍.ഐ.ഐ. 105-നേക്കാള്‍ വേഗം വളര്‍ന്ന്‌ ആറുമാസം മുമ്പേ ടാപ്പിംഗ്‌ സജ്ജമാകും.

രോഗ പ്രതിരോധശേഷി പുതിയ ഇനങ്ങള്‍ക്ക്‌ ആര്‍.ആര്‍.ഐ.ഐ. 105-നേക്കാള്‍ കൊടുതലാണ്. കരുത്തുറ്റ തായ്‌ത്തടി പുതിയ ഇനങ്ങളുടെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ലേഖനത്തില്‍ പുതിയ ക്ലോണുകളെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളത്‌ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന്‌ അറിയിക്കുന്നു.

ഡയറക്ടര്‍, റിസര്‍ച്ച്‌, റബ്ബര്‍ ബോര്‍ഡ്‌

ഈ പുതിയ ക്ലോണുകള്‍ കണ്ടെത്തിയിട്ട്‌ എത്ര വര്‍ഷമായെന്നോ, എത്രകാലം ടാപ്പ്‌ ചെയ്തെന്നോ, ഉത്‌പാദനം പ്രതിഹെക്ടര്‍ എത്രയാണെന്നോ, ആര്‍.ആര്‍.ഐ.ഐ. 105 ന് വരുന്ന രോഗങ്ങളായ പിങ്ക്‌, പ്യാച്ച്‌ ക്യാങ്കര്‍, പട്ടമരപ്പ്‌, ബാര്‍ക്ക്‌ ഐലന്റ്‌ എന്നീ രോഗങ്ങല്‍ ഈ മരങ്ങള്‍ക്ക്‌ വരില്ല എന്നോ പറയുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട അനുഭവത്തിലൂടെ മാത്രം തെലിയിക്കപ്പെടേണ്ട കാര്യങ്ങല്‍ എപ്രകാരമാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട്‌ ഗവേഷണകേന്ദ്രം മനസിലാക്കിയതെന്നും പിടികിട്ടുന്നില്ല. ലോകത്തിലെ മുന്തിയ ഉത്‌പാദന ക്ഷമതയുള്ള ആര്‍.ആര്‍.ഐ.ഐ. 105 ന് വന്നിരുന്ന രോഗങ്ങള്‍ നാളിതുവരെ മാറ്റിയെടുക്കുവാന്‍ കഴിയാത്ത ഗവേഷണ കേന്ദ്രം ഈ പുതിയ തൈകളുമായി ഇറങ്ങിയിരിക്കുന്നത് വാനില തൈകള്‍ വിറ്റ്‌ കാശാക്കിയതുപോലെ റബ്ബര്‍ തൈകള്‍ വില്‍ക്കുന്ന നഴ്‌സറികളെ സഹായിക്കുവാന്‍ വേണ്ടിമാത്രമായിരുന്നോ എന്ന്‌ വര്‍ഷങ്ങള്‍ വേണ്ടിവരും തെളിയിക്കപ്പെടുവാന്‍. എഥിഫോണ്‍ പുരട്ടി പട്ടമരപ്പ്‌ വരുത്തി കട്ട്‌ എന്ന ടാപ്പിംഗ്‌ രീതി നടപ്പിലാക്കി 25 വര്‍ഷം പ്രായമായ റബ്ബര്‍ മരങ്ങള്‍ റീ പ്ലാന്റ്‌ ചെയ്യിക്കുന്ന ഗവേഷണകേന്ദ്രം കോടികള്‍ പാഴാക്കുകയല്ലെ ചെയ്യുന്നത്‌?

മണ്ണിനെ കുട്ടിച്ചോറാക്കിയ സോയില്‍ ടെസ്റ്റിംഗും എന്‍.പി.കെ ശുപാര്‍ശയും ഇപ്പോഴും തെറ്റാണെന്ന്‌ ഈ ഗവേഷണകേന്ദ്രത്തിന് മനസിലാകുന്നില്ലെ? ആര്‍.ആര്‍.ഐ.ഐ 105 ന് വരുന്ന രോഗങ്ങള്‍ ഒഴിവാക്കുവാന്‍ കഴിഞ്ഞാല്‍ തന്നെ 30% ഉത്‌പാദനവര്‍ദ്ധന നേടിയെടുക്കുവാന്‍ കഴിയും. മണ്ണിലെ ഹ്യൂമസ്‌ എന്ന ആവരണത്തെ സംരക്ഷിക്കുകയും  അവശ്യമൂലകങ്ങളുടെ അവസരോചിതമായ ലഭ്യത ഉറപ്പാക്കിയും മനുഷ്യ ശരീരത്തില്‍‌നിന്ന്‌ രക്തദാന ചെയ്യുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കുന്ന രീതിയില്‍ ലാറ്റെക്സിന്റെയും ഗുണനിലവാരം നിലനിറുത്തിക്കൊണ്ടുള്ള ടാപ്പിംഗ്‌ രീതി അവലമ്പിക്കുകയുമാണ് വേണ്ടത്‌.

No comments yet to റബ്ബര്‍ ബോര്‍ഡ്‌ ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുന്നു

 • ഞാന്‍ മാതൃഭൂമി ദിനപത്രത്തിന് കൈമാറിയ കത്ത്‌.
  ആക്ഷേപങ്ങളും അഭിപ്രായങ്ങളും

  റബ്ബര്‍ ബോര്‍ഡ്‌ നിജസ്ഥിതി വെളിപ്പെടുത്തണം

  ജൂണ്‍ രണ്ടാം തീയതിയിലെ റബ്ബര്‍‌ത്തോട്ടത്തിലേക്ക്‌ ‘അന്തക’ ക്ലോണുകള്‍ എന്ന എല്‍.തങ്കമ്മയുടെ ലേഖനവും ജൂണ്‍ ആറാം തീയതിയിലെ റബ്ബര്‍ ബോര്‍ഡിലെ ഗവേഷണവിഭാഗം ഡയറക്ടര്‍ റബ്ബര്‍ ക്ലോണ്‍ വസ്തുത എന്ത്‌? എന്ന അഭിപ്രായവും വായിച്ചതാണ് ഈ കത്തിന് ആധാരം.

  ടിജെഐആര്‍ 1 എന്ന മാതൃവൃക്ഷവും ജീഎല്‍ 1 എന്ന പിതൃവൃക്ഷവും ചേര്‍ന്ന്‌ രണ്ടിന്റെയും കഴിവുകളായ ഉത്‌പാദനക്ഷമതയും രോഗപ്രതിരോധശക്തിയും ആര്‍‌ആര്‍‌ഐഐ 105 ന് ലഭിച്ചു എന്ന്‌ എല്‍.തങ്കമ്മ പ്രതിപാദിക്കുന്നത്‌ വിശ്വാസയോഗ്യമാണ്. എന്നാല്‍ ആര്‍‌ആര്‍‌ഐഐ 105 എന്ന മാതൃവൃക്ഷവും ആര്‍‌ആര്‍‌ഐസി 100 എന്ന പിതൃവൃക്ഷമായ ശ്രീലങ്കന്‍ ക്ലോണും ചേര്‍ന്നപ്പോള്‍ രണ്ടിനുമില്ലാത്ത ഉത്‌പാദനക്ഷമത ലഭിച്ചു എന്ന്‌ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം പറയുന്നത്‌ എങ്ങിനെയാണ് വിശ്വസിക്കുക? ആര്‍‌ആര്‍‌ഐഐ 105 നേക്കാള്‍ ആര്‍‌ആര്‍‌ഐഐ 414 ന് 40% വും ആര്‍‌ആര്‍‌ഐഐ 430 ന് 20% വും കൂടുതല്‍ കിട്ടുമെന്ന്‌ പറഞ്ഞാല്‍ എത്ര വര്‍ഷം കഴിഞ്ഞാണ് കര്‍ഷകര്‍ക്ക്‌ അനുഭവത്തിലൂടെ മനസിലാക്കുവാന്‍ കഴിയുക? 30 രൂപ നിരക്കില്‍ റബ്ബര്‍ ബോര്‍ഡ്‌ വിതരണം ചെയ്യുന്ന ‘ആര്‍‌ആര്‍‌ഐഐ 400 പരമ്പര റബ്ബറിനങ്ങള്‍ ‘ എന്ന പുസ്തകം തന്നെ വെളിപ്പെടുത്തുന്നു അകാലിക ഇലപൊഴിച്ചിലും പൊടിക്കുമിള്‍ രോഗവും ഈ മരങ്ങള്‍ക്കും ഉണ്ടാകുമെന്ന്‌. അതും ആര്‍‌ആര്‍‌ഐഐ 430 ന് വളരെക്കൂടുതല്‍ പൊടിക്കുമിള്‍ രോഗം ഉണ്ടാകും എന്നാണ്. അതിനര്‍ത്ഥം വ്യാപകമായി ഇലപൊഴിച്ചിലിനെതിരെ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന കുമിള്‍നാശിനി പ്രയോഗം നടത്തേണ്ടിവരും എന്നുതന്നെയാണ്.

  ചെറുകിട കര്‍ഷകരാരും തന്നെ ആര്‍‌ആര്‍‌ഐഐ 105 ന് പൊടിക്കുമിള്‍, അകാലിക ഇലപൊഴിച്ചില്‍ എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒരുതരം കുമിള്‍ നാശിനിയും ഉപയോഗിക്കാറില്ല. ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന മന്ത്‌,പിങ്ക്‌, പ്യാച്ച്‌ ക്യാങ്കര്‍, ബാര്‍ക്ക്‌ ഐലന്റ്‌, പട്ടമരപ്പ്‌, കൊറിനിസ്പോറ എന്നീ രോഗങ്ങളുടെ കാരണവും പ്രതിവിധിയും കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഉത്`പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ലഭ്യമാകുക. റബ്ബര്‍ ബോര്‍ഡ്‌ നിലനില്‍പ്പിനായി വര്‍ഷങ്ങള്‍ക്കുശേഷം ഫലമറിയാന്‍ കഴിയുന്ന ആര്‍‌ആര്‍‌ഐഐ 414 ഉം 430 ഉം ഇനത്തില്‍പ്പെട്ട റബ്ബര്‍ തൈകള്‍ ‍ 34,000 ഹെക്ടറില്‍‍ റീ പ്ലാന്റ്‌ ചെയ്യുവാന്‍ പൊകുന്നു എന്ന്‌ പറഞ്ഞാല്‍ അത് സംശയം ജനിപ്പിക്കുന്നത് തന്നെയാണ്. കേന്ദ്ര കേന്ദ്രവാണിജ്യ സഹമന്ത്രി ജയറാംരമേഷ്‌ ഔഷധ സസ്യകൃഷി റബ്ബര്‍ തോട്ടങ്ങളില്‍ പ്രോത്സാഹിപ്പിക്കും എന്നും പറയുന്നു. കേരളത്തില്‍ റബ്ബറിന്‌ ഇടവിളയായി ഔഷധച്ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്‌ വിപണി കണ്ടെത്താന്‍ മരുന്ന്‌ കമ്പനികളുടെ സഹായം തേടുമെന്നും ആണ് കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്‌. ഇത്തരം ഒരു ഉദ്യമത്തിന് ഉത്തമം ജൈവകൃഷി ചെയ്യുവാന്‍ കഴിയുന്ന ആര്‍‌ആര്‍‌ഐഐ 105 തന്നെയാണ്.

  വരുംകാല ഭീഷണികൂടി മുന്നില്‍ കാണേണ്ടതായിട്ടുണ്ട്‌. 2006 ല്‍ ആരംഭിച്ച കാര്‍ഷിക ഗവേഷണങ്ങള്‍‍ക്കും വികസന-വിപണനങ്ങള്‍‍ക്കുമുള്ള ഇന്തോ-യു.എസ്‌ നോളജ്‌ ഇനിഷ്യേറ്റീവ് പ്രകാരം പരീക്ഷണാര്‍ത്ഥം റബ്ബര്‍ ഗവ്വേഷണ കേന്ദ്രത്തില്‍ കൃഷിചെയ്തിട്ടുള്ള ജനിതക മാറ്റം വരുത്തിയ റബ്ബര്‍ നിയമവിരുദ്ധമായി മുന്തിയ ഇനമെന്ന പേരില്‍ ആര്‍‌ആര്‍‌ഐഐ 105 നെ തകര്‍ത്ത ശേഷം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നുവേണം സംശയിക്കാന്‍.

  എസ്‌. ചന്ദ്രശേഖരന്‍ നായര്‍

  പേയാട്‌ , തിരുവനന്തപുരം