മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ ബോര്‍ഡിനെതിരെ റബ്ബര്‍ കര്‍ഷകര്‍

against.rb

റബ്ബര്‍ ബോര്‍ഡിന്റെ സേവനങ്ങള്‍

൧. ലഭ്യതയും ഉപഭോഗവും ബാലന്‍സ് സ്റ്റോക്കും ടാലിയാവാത്ത കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നു.
൨. കണക്കിലെ ക്രമക്കേടും, ഉത്പന്ന കയറ്റുമതിക്കായി പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത റബ്ബറും ഉപഭോഗത്തോടൊപ്പം നേരിട്ടും അല്ലാതെയും കൂട്ടിച്ചേര്‍ത്ത് അതില്‍ നിന്ന് ഉത്പാദനം കുറവു ചെയ്ത് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നു.
൩. കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടാകുന്ന വര്‍ദ്ധന വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ചാലും ബാലന്‍സ് സ്റ്റോക്കില്‍ മാറ്റം വരുന്നില്ല.
൪. ഡീലര്‍മാരെക്കൊണ്ട് സാമ്പിള്‍ ഷീറ്റ് പ്രദര്‍ശിപ്പിക്കാതെ ഗ്രേഡിംഗ് തിരിമറിക്ക് കൂട്ടുനില്‍ക്കുന്നു
൫. കയറ്റുമതി ചെയ്യുന്ന ലാറ്റക്സില്‍ നാല്പതു ശതമാനം റബ്ബറേതര വസ്തുക്കളും ഉണക്ക റബ്ബറായി കയറ്റുമതി ചെയ്യാന്‍ കൂട്ടു നില്‍ക്കുന്നു.
൬. ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ ഗുണനിലവാര പരിശോധന നടത്താതെ എന്‍.ഒ.സി കൊടുക്കുന്നു.
൭. മാധ്യമങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കുന്ന സ്ഥിതിവിവര കണക്ക് പ്രസിദ്ധീകരിക്കുന്നതിന് രണ്ട് മാസം മുന്നെ കൈമാറുന്നു.
൮. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത താണവിലകള്‍ മാധ്യമം പ്രസിദ്ധീകരിച്ച് വിലയിടിവുണ്ടാക്കുന്നത് നിയന്ത്രിക്കുന്നില്ല.
൯. കോട്ടയം വിപണി വിലയെക്കാള്‍ താണ വിലയ്ക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ കേന്ദ്രത്തെ അറിയിക്കുന്നില്ല.
൧൦. വില ഇടിക്കുവാനായി ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സാധാരണക്കാരുടെ നികുതി പണം മുന്നൂറുകോടി എല്ലാ കര്‍ഷകര്‍ക്കും ലഭിക്കാതെ തെറ്റായ രീതിയില്‍ വിതരണം ചെയ്യുന്നതിന് കൂട്ടു നില്‍ക്കുന്നു.
൧൧. റബ്ബര്‍ പ്രഡ്യൂസര്‍ സൊസൈറ്റികളെപ്പോലും കര്‍ഷക വിരുദ്ധരാക്കി മാറ്റുന്നു.
൧൨. ഒരു പ്ലാനിംഗും ഇല്ലാത്ത കൃഷി വ്യാപനത്തിലൂടെ അമിതോത്പാദനവും, കുറഞ്ഞ ഉത്പാദന ക്ഷമതയും, വിലയിടിവും സൃഷ്ടിക്കുന്നു.
൧൩. വാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ വാല്യം 33 ന് ശേഷമുള്ളവ ഓണ്‍ ലൈനായി പ്രസിദ്ധീകരിക്കാതെ മറച്ച് വെയ്ക്കുന്നു.
൧൪. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍ തെളിവ് സഹിതം നിരത്തിയാലും പ്രതികരിക്കുന്നില്ല.
൧൫. വളരെ താണവിലയ്ക്കുള്ള കയറ്റുമതിയും താണവിലയ്ക്കുള്ള ഇറക്കുമതിയും നിയന്ത്രിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുന്നില്ല.
൧൬. രാജ്യസഭയില്‍ ഉത്തരമായി നല്‍കിയ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കിയതിലെ തെറ്റ് തിരുത്താനായി ഉത്പാദനത്തില്‍ കുറവ് വരുത്തി ഉത്പാദനം കണക്കാക്കുന്ന രീതി ശരിയായി അല്ല എന്ന് തെളിയിച്ചു.
൧൭. കയറ്റുമതി, ഇറക്കുമതി രേഖകള്‍ കൃത്യമായി ലഭിക്കുന്നില്ല എന്ന് വകുപ്പ് മന്ത്രി പറയുമ്പോള്‍ കയറ്റുമതിയെപ്പറ്റി കൃത്യമായ രേഖകള്‍ ലഭ്യമാക്കുന്നില്ല എന്ന് തെളിയിക്കുന്നു.
൧൭.ആട്ടോ ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ റബ്ബര്‍ കണക്കിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍ കണക്ക് കൃത്യമാണെന്ന് റബ്ബര്‍ ഗ്രോവേഴ്സ് അസോസിയേഷനെക്കൊണ്ട് പറയിച്ചു
൧൯. കോമേഴ്സ് മിനിസ്ട്രി 162 രൂപ കിലോഗ്രാമിന് പാക്കിന്റെ ഇറക്കുമതി വിലയായി നിശ്ചയിച്ചപ്പോള്‍ റബ്ബര്‍ വില 150 രൂപ പ്രതി കിലോഗ്രാമായി നിശ്ചയിപ്പിക്കാന്‍ കഴിഞ്ഞില്ല.
൨൦. പാര്‍ട്ടി ഫണ്ട് ഉത്പന്ന നിര്‍മ്മാതാക്കളില്‍ നിന്ന് വീതം വെയ്പിക്കാനുള്ള ഏജന്‍സിയാണോ റബ്ബര്‍ ബോര്‍ഡെന്ന് സംശയിക്കുന്നു. കാരണം കക്ഷിരാഷ്ട്രീയക്കാര്‍ റബ്ബര്‍ ബോര്‍ഡിനെ വിമര്‍ശിക്കാറില്ല. മുതലായവ