ഈ ചോദ്യം റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന ഒക്ടോബര്‍ ലക്കം ‘റബ്ബര്‍’ മാസികയിലെ പേജ് നമ്പര്‍ 25 ല്‍ നിന്നുള്ളതാണ്. “റബ്ബര്‍ക്കൃഷി: ചില സംശയങ്ങളും മറുപടികളും” എന്ന റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ഡോ.വി.സി.മേഴ്സിക്കുട്ടിയുടെ ലേഖനത്തില്‍ നിന്നുള്ളതാണ്.
റബ്ബര്‍ക്കൃഷി സംബന്ധിച്ച ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും ഉള്‍ക്കൊള്ളിച്ച് ആകാശവാണി തിരുവനന്തപുരം നിലയം സംപ്രേഷണം ചെയ്ത അഭിമുഖം പരിപാടിയുടെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
- റബ്ബറിന്റെ പട്ടമരപ്പിന് മഗ്നീഷ്യം എന്ന മൂലകവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ഫിസിയോളജി വിഭാഗം ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്നുണ്ട്. പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ വിഷയത്തെപ്പറ്റി എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളു.
വര്‍ഷങ്ങളായി ഞാന്‍ പറയുന്ന കാര്യത്തില്‍ ഒരു പരീക്ഷണമെങ്കിലും നടക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. അധികം താമസിയാതെ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും കര്‍ഷകര്‍ക്ക് ഒരു മറുപടി കിട്ടുമല്ലോ.
Recent Comments