Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബറും അനുബന്ധ വിഷയങ്ങളും

ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ പ്രതിഹെക്ടര്‍  ഉദ്പാദനക്ഷമതയുള്ള പ്രദേശം കേരളമാണ്. ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍  കേരളത്തില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ കൃഷി ചെയ്യുന്നത് കോട്ടയം ജില്ലയും ഏറ്റവും കുറച്ച് കൃഷി ചെയ്യുന്നത് ആലപ്പുഴയും ആണ്. ഇന്ത്യ ഒട്ടാകെ 1996-97 മുതലുള്ള സ്ഥിതിവിവര കണക്കുകളുടെ വിശകലനം ഒറ്റ നോട്ടത്തില്‍ത്തന്നെ മനസിക്കാനുതകും വിധം ലഭ്യമാണ്. കെ.എം ജോസഫ് എന്ന ഫീല്‍ഡ് ഓഫീസര്‍ ആയിരുന്നു ആര്‍ആര്‍ഐഐ 105 എന്ന മുന്തിയ ഇനം റബ്ബര്‍ തൈകളുടെ ഗവേഷണം നടത്തി കണ്ടെത്തിയത് എന്ന് അദ്ദേഹത്തോടൊപ്പം സര്‍വ്വീസിലുണ്ടായിരുന്ന റിട്ട. ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി. രാജേന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റു മരങ്ങള്‍ക്കുണ്ടാകുന്ന അകാലിക ഇലപൊഴിച്ചില്‍ ഈ ഇനത്തിന് നന്നേ കുറവാണ്. പിങ്ക്, പാച്ച് ക്യാങ്കര്‍, ബാര്‍ക്ക് ഐലന്റ്, പട്ടമരപ്പ് തുടങ്ങിയ രോഗങ്ങള്‍ ഈ ഇനത്തിലുണ്ടാകുന്നതിന്റെ കാരണവും പ്രതിവിധിയും കണ്ടെത്തുന്നതിന് പകരം ഗവേഷണ വിഭാഗം നാനൂറ് പരമ്പര തന്നെ സൃഷ്ടിച്ചു. അതും പോരാഞ്ഞിട്ടാണ് പാരിസ്ഥിതിക മലിനീകരണത്തിനും പക്ഷിമൃഗാദികള്‍ക്കും ഹാനികരമായ ജി.എം റബ്ബര്‍ പരീക്ഷണങ്ങള്‍ റബ്ബര്‍ ബോര്‍ഡ് ആരംഭിച്ചത്.  2009-10 ലെ മുദ്രാവാക്യം ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാം വിളവൊട്ടും കുറയാതെ എന്നതായിരുന്നു. എന്നിട്ട് വര്‍ഷാവസാനം വില കൂടിയിരുന്നിട്ടും ഉല്പാദനം കുറഞ്ഞു എന്ന കണക്കും പ്രസിദ്ധീകരിച്ചു. ഇതൊന്നും പോരാഞ്ഞിട്ടാണ്  ജി.എം റബ്ബര്‍ പരീക്ഷണങ്ങള്‍ക്ക് വീണ്ടും ശ്രമിക്കുന്നത്.

റബ്ബര്‍ ബോര്‍ഡും അതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സിന്റെ കീഴിലാണ് വരുന്നത്. അതിനാല്‍ത്തന്നെ മുഖ്യ അജണ്ട വ്യവസായ സംരക്ഷണം തന്നെയാണ്. എന്നാല്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതുതന്നെയാണ് അവിടെയും സംഭവിക്കുന്നത്. സ്വന്തം വ്യവസായ സംരക്ഷണം സുരക്ഷിതമാക്കുവാന്‍ കഴിയുന്ന ഒരു വ്യവസായിക്ക് ആഭ്യന്തര വിപണിയില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ സമയാസമയങ്ങളില്‍ വില ഉയര്‍ത്തുവാനും താഴ്ത്തുവാനും കഴിഞ്ഞാലോ? ഉല്പന്നനിര്‍മ്മാണത്തില്‍ വലിയൊരു നിര്‍മ്മാതാവായി മാറുകയും അത്തരം നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ആധിപത്യമുണ്ടായിരിക്കുകയും കൂട്ടത്തോടെ വിപണിയില്‍ നിന്ന് അകന്നുനിന്നും മറ്റും വിപണിവില നിയന്ത്രിക്കുവാന്‍ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമവും ഒരു പറ്റം റിപ്പോര്‍ട്ടേഴ്സും ഒപ്പം ഉണ്ടായിരിക്കുകയും അവയിലൂടെ വ്യാപാരിവില പ്രസിദ്ധീകരിച്ചും ആ വില ചെറുകിട കച്ചവടക്കാരെക്കൊണ്ട് അനുസരിപ്പിക്കാനും പ്രാപ്തമാവുകയും ചെയ്താലോ? അന്തര്‍ സംസ്ഥാന റബ്ബര്‍ വിപണനം റബ്ബര്‍ ബോര്‍ഡിന്റെ ഫോം N മുഖേനയുള്ള അനുമതിയോടെ മാത്രമേ സാധ്യമാകൂ. കിലോ ഒന്നിന് റബ്ബര്‍ ബോര്‍ഡ് ഉല്പന്ന നിര്‍മ്മാതാക്കളില്‍ നിന്ന് സെസ് പിരിക്കുന്നുണ്ട്. ഒരു ട്രക്ക് ലോഡ് ഓര്‍ഡര്‍ ഇന്നത്തെ വിലയ്ക്ക് ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം പതിനാറ് ടണോളം വരുന്ന ലോഡുകള്‍ കയറ്റി അയക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള തെറ്റായ കീഴ്‌വഴക്കം പുതിയ കച്ചവടക്കാരെ സുതാര്യമായ നയങ്ങളുമായി കടന്നുവരാന്‍ അനുവദിക്കില്ല. കൂട്ടായി വില ഇടിച്ചും ഉയര്‍ത്തിയും വില നിയന്ത്രിക്കപ്പെടുന്നതാണ് അതിന് കാരണം.

അന്താരാഷ്ട്ര തലത്തില്‍ നിര്‍മ്മാതാക്കളുടെ ഉപഭോഗ അനുപാതം സ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും 2009-10 -ല്‍ 44: 56 എന്ന തോതിലാണെങ്കില്‍ ആഭ്യന്തര ഉപഭോഗം 73: 27 എന്ന അനുപാതത്തിലുമാണ്. സിന്തറ്റിക് റബ്ബറിന്റെ ഉപഭോഗം കുറച്ച് സ്വാഭാവിക റബ്ബര്‍ ഉപഭോഗം കൂട്ടി ഭീമമായ ഇറക്കുമതി ചെയ്ത് ലോകത്തിലെ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്‍ഡ്യ എന്ന് പറയുന്നു. ഉല്പന്ന കയറ്റുമതിക്കാനുപാതികമായി ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര വിപണിയെ ബാധിക്കില്ല. എന്നാല്‍ ഇറക്കുമതി ചുങ്കം കുറപ്പിച്ച് അന്താരാഷ്ട്ര വിലയോടൊപ്പം ആഭ്യന്തര വിലയെ എത്തിച്ച് ഇറക്കുമതി ചെയ്താല്‍ വരും നാളുകളില്‍ വിപണിയിലെ റബ്ബര്‍ ശേഖരം വര്‍ദ്ധിപ്പിക്കാം വിലയിടിക്കാം എന്നതാണ് സത്യം. പിന്നീടുണ്ടാകുന്നത് കര്‍ഷകരെ സഹായിക്കുവാനുള്ള വാറ്റില്‍ ഇളവും സബ്സിഡിയോടെയുള്ള കയറ്റുമതിയും ആണ്. അപ്പോഴാണ് അന്താരാഷ്ട്ര വില ഇടിയുന്നത് എന്ന് കയറ്റുമതിയെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ അത് നിയന്ത്രിക്കുന്ന റബ്ബര്‍ ബോര്‍ഡില്‍ നിന്ന് വിവരാവകാശ നിയമത്തിലൂടെ ലഭിക്കുന്ന രേഖകളില്‍ നിന്ന് മനസ്സിലാക്കാം. തട്ടിപ്പുകള്‍ നടത്തുന്നത് കക്ഷി രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള കോപ്പറേറ്റിവ് സൊസൈറ്റികളാണ് എന്നതും മനസിലാക്കാം. അത്തരം സൊസൈറ്റികള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതും റബ്ബര്‍ ബോര്‍ഡ് തന്നെ. ശരിയായ രേഖകള്‍ക്ക് പകരം കയറ്റുമതിക്കാര്‍ നല്കുന്ന കവറിംഗ് ലറ്റര്‍ പോലും പേജൊന്നിന് രണ്ടുരൂപവീതം ഈടാക്കിക്കൊണ്ട് റബ്ബര്‍ ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കിയാലും  ഒന്നും സംഭവിക്കില്ല. ശരിയായ കണക്കുകള്‍ ആര്‍ക്കറിയാം?
പലപ്പോഴും അന്താരാഷ്ട്ര വിപണിയേക്കാള്‍ ആഭ്യന്തരവില ഉയര്‍ത്തിനിറുത്തി കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ തൂക്കത്തിനാനുപാതികമായി പൂജ്യം ശതമാനം ഇറക്കുമതി ചുങ്ങം നല്‍കി സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്തും (2009-10 -ല്‍ 176756 ടണ്‍ ഇറക്കുമതിയുടെ 79% പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ആയിരുന്ന)ആഭ്യന്തര വിപണിയില്‍ നാലും അഞ്ചും ഗ്രേഡ് റബ്ബര്‍ വിലയിലെ വ്യത്യാസം പരിമിതപ്പെടുത്തിയും സ്വയം വിപണിയില്‍ നിന്ന് വളരെക്കുറച്ചുമാത്രം വാങ്ങല്‍ നടത്തി മറ്റ് നിര്‍മ്മാതാക്കളെ പറ്റിക്കാം. മറ്റൊരവസരത്തില്‍ അതായത് വരാന്‍പോകുന്ന മുന്തിയ ഉല്പാദനം പ്രതീക്ഷിക്കുന്ന സമയത്തിന് മുന്നെ ഇറക്കുമതി ചെയ്ത റബ്ബര്‍ അന്യ സംസ്ഥാനത്തിലൂടെ കേരളത്തിലെത്തിച്ചും ആഭ്യന്തര വിപണിയിലെ നാലും അഞ്ചും ഗ്രേഡുകള്‍ തമ്മിലുള്ള വില വ്യത്യാസം ഇരുപത് രൂപയോളം വര്‍ദ്ധിപ്പിച്ചും റബ്ബര്‍ വാങ്ങിക്കൂട്ടിയാലോ? മറ്റു ഉല്പന്ന നിര്‍മ്മാതാക്കള്‍ക്ക് തോന്നുക വിപണിവില ഇടിക്കാന്‍ സഹായിച്ചല്ലോ എന്നാവും. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ആരാലും നിയന്ത്രിക്കുവാന്‍ കഴിയുന്നതല്ലാത്തതിനാല്‍ തുടര്‍ച്ചയായ മഴ പ്രതീക്ഷിച്ച ഉല്പാദനത്തിന്റെ ഏഴയലത്തുപോലും എത്താന്‍ അനുവദിക്കാതായാല്‍ വില ഇടിയില്ല എന്നതാണനുഭവം. കൊച്ചുകൊച്ചു മത്സ്യങ്ങളെ ഭക്ഷിച്ച് വളരുന്ന വലിയൊരു മത്സ്യമായി മാറുന്നതുപോലെയാവും സംഗതി. മൂന്നുമാസത്തിന് ശേഷം റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ റബ്ബര്‍ സ്ഥതിവിവര കണക്ക് വാര്‍ത്ത ഒരുവശത്തും മറുവശത്ത് മുന്‍മാസാവസാനം വരെയുള്ള സ്ഥിതിവിവരക്കണക്ക് മൂന്നുദിവസത്തിനുള്ളില്‍ റബ്ബര്‍ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്താല്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് വിപണിയില്‍ ഊഹക്കച്ചവടത്തിന് വഴിയൊരുക്കുന്ന രീതികളും വിലസ്ഥിരത എന്നൊന്നില്ലാതെയാക്കുന്നു.

ഒരു മാധ്യമം നിയന്ത്രിക്കുന്ന വിപണിയില്‍നിന്ന് ചില കച്ചവടക്കാരില്‍നിന്ന് പ്രതിദിന വിലകള്‍ ശേഖരിച്ചിട്ടെന്തു കാര്യം? അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 4-ാം തരവും 5-ാം തരവും തമ്മില്‍ ഒരു രൂപയുടെ മാത്രം വ്യത്യാസം ഉണ്ടായിരിക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ അതേ ഗ്രേഡുകള്‍ക്ക് പത്തുരൂപയ്ക്ക് മുകളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതെന്തുകൊണ്ടാണ്? ലൈസന്‍സ് കൊടുക്കുന്ന റബ്ബര്‍ ബോര്‍ഡിന്റെ മൂന്ന് വിഭാഗങ്ങളിലൊന്നായ ലൈസെന്‍സിംഗ് വിഭാഗം നിഷ്കര്‍ഷിക്കുന്ന ഒന്നാണ് ഗ്രീന്‍ബുക്ക് എന്ന ഗ്രേഡിംഗ് മനദണ്ഡം. കണ്‍മതി സമ്പ്രദായത്തിലൂടെ തരം തിരിവിനുള്ള മാനദണ്ഡങ്ങള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതുപോലും ഡീലര്‍മാര്‍ പ്രദര്‍ശിപ്പിക്കാറില്ല. തോന്നുന്ന ഗ്രേഡില്‍ വാങ്ങി തോന്നുന്ന ഗ്രേഡില്‍ വില്‍ക്കുമ്പോള്‍ വില വര്‍ദ്ധനവിന് ആനുപാതികമായി കേരള സര്‍ക്കാരിന് വാറ്റ് നികുതി (വാല്യൂ ആഡഡ് ടാക്സ്) ലഭിക്കും എന്നതിനാല്‍ താഴ്ന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്‍ക്കുന്ന ഗ്രേഡിംഗ് രീതിയുടെ കാര്യത്തില്‍ ഒരു നടപടിക്കും മുതിരുകയില്ല. ടാക്സസ് ഡിപ്പര്‍ട്ട്മെന്റില്‍ പരാതിപ്പെട്ടാല്‍ മറുപടി ലഭിക്കുക ഗ്രേഡിംഗ് ഗ്രിവെന്‍സസ് കൈകാര്യം ചെയ്യുന്നത് റബ്ബര്‍ ബോര്‍ഡാണ് ഞങ്ങള്‍ക്കതില്‍ ഇടപെടാന്‍ കഴിയില്ല എന്നുതന്നെയാണ്.

വര്‍ഷങ്ങളായി റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളിലെ തിരിമറികള്‍ വിപണിവിലയെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് മനസിലാക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. വിപണിയില്‍ ധാരാളം റബ്ബര്‍ ലഭ്യമായിരിക്കുകയും കണക്കില്‍ കുറച്ചുകാട്ടുകയും ചെയ്യുന്നു. അപ്രകാരം വിലയിടിഞ്ഞതാണ് കിലോഗ്രാമിന് 20 രൂപ വിലയായത്. കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന പ്രൈസ് സ്റ്റെബിലൈസേഷന്‍ ഫണ്ട് എന്നൊരെണ്ണം ഉണ്ടാക്കി കുറെ കര്‍ഷകരെ കബളിപ്പിച്ചു. 2002-03 മുതല്‍ നാളിതുവരെ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ മാസാവസാന സ്റ്റോക്കും ഏറ്റവും ഉയര്‍ന്ന വിലയും വിപണിയിലെ ലഭ്യതക്കുറവാണ് തുറന്നുകാട്ടുന്നത്.

പ്രതിദിന ലാറ്റെക്സ് വിലകള്‍ വളരെ താണതാണെങ്കില്‍ പ്രതിമാസ ശരാശരി 60% ഡി.ആര്‍സി ഉള്ള ലാറ്റെക്സിന് വില വളരെ ഉയര്‍ന്നിരിക്കുന്നതായും കാണാം. 60% ഡിആര്‍സിയുള്ള ലാറ്റെക്സിലടങ്ങിയിരിക്കുന്ന റബ്ബറേതര വസ്തുക്കളും തൂക്കത്തിലും വിലയിലും റബ്ബറായിത്തന്നെയാണ് കയറ്റുമതി ചെയ്യുന്നതും ആഭ്യന്തര വിപണിയില്‍ വില്ക്കുന്നതും. ഫീല്‍ഡ് ലാറ്റെക്സ് സെന്‍ട്രിഫൂജ്ഡ് ലാറ്റെക്സായി മാറ്റുവാനുള്ള ചെലവിനെപ്പറ്റിയും റബ്ബര്‍ ബോര്‍ഡ് പഠനം നടത്തുകയുണ്ടായി.

Comments are closed.