മാവേലിനാട് ഒക്ടോബര്‍ 2007 – ഒരു എന്‍ടിവി പ്രസിദ്ധീകരണം
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്മെന്റ്)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് “മാവേലിനാട് എന്ന മാസികയിലൂടെ” വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
മലയാളത്തിലെ പ്രമുഖരായ കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ക്കൊന്നും ഇതില്‍ താല്‍പ്പര്യമില്ല അല്ലെ ചന്ദ്രേട്ടാ ?
മുസാഫിര്‍: അതെങ്ങിനെയാണ് കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ക്ക് ഇത് ഉള്‍ക്കൊള്ളുവാന്‍ കഴിയുക. ക്ലാസ്സിഫൈഡ്സ് ലഭിക്കുന്നത് ഇന്ഡസ്ട്രികളില് നിന്നല്ലെ. അത് കളയാന്‍ ആരെങ്കിലും തയ്യാറാകുമോ?