മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ വാര്‍ത്തകള്‍

റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളും വിളകലനങ്ങളും മാത്രമല്ല റബ്ബറിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ചും വായനക്കാരിലെത്തിക്കാന്‍ ഒരെളിയ ശ്രമം. പല ലിങ്കുകളും ആംഗലേയത്തിലാണെങ്കിലും മലയാളത്തിലുള്ള വിശകലനങ്ങളും പ്രസ്തുത ഡോക്കുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ പുതുക്കുന്നതിനാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും, സാമ്പത്തിക വിദഗ്ധര്‍ക്കും, മാധ്യമങ്ങള്‍ക്കും, കക്ഷിരാഷ്ട്രീയക്കാര്‍ക്കും അറിവു പകരുന്ന പല വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

[…]

എസ്.ബി.റ്റി മാനേജര്‍മാര്‍ക്ക് ക്ലാസ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍ ഹെഡ്‍ക്വാര്‍ട്ടേഴ്സില്‍ 24 മാനേജര്‍മാര്‍ക്ക് 30-11-2015 ന് റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേട് എന്ന വിഷയത്തില്‍ പ്രസന്റേഷന്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു ക്സാസെടുക്കുവാന്‍ അവസരം ലഭിച്ചു. പ്രസ്തുത പ്രസന്റേഷനില്‍ ഡേറ്റാ ക്രോഡീകരിച്ചത് ബാക്ക് ലിങ്കായി ചേര്‍ത്തിട്ടുണ്ട്. അവസാന സ്ലൈഡില്‍ ഒത്തിരി ലിങ്കുകള്‍ ലഭ്യമാണ്. ചീഫ് ജനറല്‍ മാനേജര്‍ (കൊമേഴ്സ്യല്‍) ശ്രീ ഇ.കെ ഹരികുമാറിന്റെ താല്പര്യപ്രകാരമാണ് മാനേജര്‍ മാര്‍ക്ക് കൃഷിയുടെ പരിശീലനം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലും, കര്‍ഷകരുടെ കൃഷിയിടത്തിലും, റബ്ബര്‍ ബോര്‍ഡിലും, […]

റബ്ബര്‍ ബോര്‍ഡിനെതിരെ റബ്ബര്‍ കര്‍ഷകര്‍

റബ്ബര്‍ ബോര്‍ഡിന്റെ സേവനങ്ങള്‍ ൧. ലഭ്യതയും ഉപഭോഗവും ബാലന്‍സ് സ്റ്റോക്കും ടാലിയാവാത്ത കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നു. ൨. കണക്കിലെ ക്രമക്കേടും, ഉത്പന്ന കയറ്റുമതിക്കായി പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത റബ്ബറും ഉപഭോഗത്തോടൊപ്പം നേരിട്ടും അല്ലാതെയും കൂട്ടിച്ചേര്‍ത്ത് അതില്‍ നിന്ന് ഉത്പാദനം കുറവു ചെയ്ത് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നു. ൩. കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടാകുന്ന വര്‍ദ്ധന വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ചാലും ബാലന്‍സ് സ്റ്റോക്കില്‍ മാറ്റം വരുന്നില്ല. ൪. ഡീലര്‍മാരെക്കൊണ്ട് സാമ്പിള്‍ ഷീറ്റ് പ്രദര്‍ശിപ്പിക്കാതെ ഗ്രേഡിംഗ് തിരിമറിക്ക് കൂട്ടുനില്‍ക്കുന്നു […]

റബ്ബര്‍ സ്ഥിതിവിവര കണക്കിലെ തിരിമറികള്‍

വര്‍ഷാവസാന നീക്കിയിരുപ്പാണ് വര്‍ഷാരംഭത്തിലെ മുന്നിരുപ്പായി കണക്കാക്കുന്നത്. മുന്നിരുപ്പും, ഉത്പാദനവും ഇറക്കുമതിയും കൂട്ടിയാലാണ് ആകെ ലഭ്യത ലഭിക്കുന്നത്. ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ വര്‍ഷാവസാന സ്റ്റോക്ക് ലഭിക്കണം. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ തിരിമറി എന്ന സംഖ്യ കൂടി കൂട്ടിച്ചേര്‍ക്കണം. ഈ തിരിമറിയാണ് റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചിലിന് കാരണമാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഡ്യൂട്ടി അടച്ച് താണവിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതിലൂടെ ഭാരതത്തിലെ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചു കഴിയുന്ന വ്യവസായത്തെയാണ് തകര്‍ക്കുന്നത്. താണവിലയ്ക്ക് കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര […]