Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

റബ്ബര്‍ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌

അസംഘടിതരായ റബ്ബര്‍ കര്‍ഷകര്‍ക്കെതിരായി സ്വാഭാവിക റബ്ബറിന്റെ വിലയിടിക്കുവാനുള്ള നീക്കങാള്‍ തുടങിക്കഴിഞ്ഞു. എണ്ണത്തില്‍ കുറവായ വങ്കിട ഉത്‌പന്ന നിര്‍മാതാക്കള്‍ക്ക്‌ കര്‍ഷകര്‍ക്കെതിരെയുള്ള നീക്കങള്‍ക്ക്‌ കൂട്ടായ തീരുമാനം എടുക്കുവന്‍ വളരെ എളുപ്പമാണ്. ഇക്കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡും അവരുടെ ഭാഗത്താണ്. കാരണം മിനിസ്ട്രി ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രിയുടെ ലക്ഷ്യം തന്നെ ഉത്‌പന്ന നിര്‍മാതാക്കളെ സഹായിക്കലാണല്ലോ. എന്നാല്‍ ചെറുകിട ഉത്‌പന്ന നിര്‍മാതാക്കളെ സഹായിക്കുകയും ഇല്ല. ചെറുകിട ഉത്പന്ന നിര്‍മാതാക്കളെ സഹായിച്ചാല്‍ എണ്ണത്തില്‍ കൂടുമെന്നതിനാല്‍ കര്‍ഷകര്‍ക്കെതിരെയുള്ള തീരുമാനങളെടുക്കാന്‍ ബുദ്ധിമുട്ടാണ്.

ആഗസ്റ്റ്‌ മാസാവസാനം ഉത്‌പന്ന വിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന്‌ വിട്ടുനീല്‍ക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധിച്ചുകാണുമല്ലോ. കാരണം കര്‍ഷകര്‍ അവരുടെ പക്കലുള്ള റബ്ബര്‍ വിപണിയില്‍ എത്തിക്കുകയും വിപണിയിലെ ആഗസ്റ്റ്‌ മാസാവസാന സ്റ്റോക്ക്‌ ബാലന്‍സ്‌ വര്‍ധിക്കും എന്നതുതന്നെ. ആഗസ്റ്റ്‌ 31 ന് കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക്` വളരെ പരിമിതമായിരിക്കും. എന്നാല്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവരകണക്കുകളില്‍ ആ കുറവ്‌ കാണാന്‍ കഴിയുകയില്ല. സെപ്റ്റംബര്‍ ആദ്യം ഓണം വന്നതും സ്ടോക്ക്` പെരുപ്പിച്ചുകാട്ടുവാന്‍ അവസരമൊരുക്കി. ഒക്‌ടോബര്‍ മുതല്‍ ജനുവരിവരെ ഉള്ള ഏറ്റവും കൂടുതല്‍ ഉത്‌പദനം ലഭിക്കുന്ന സമയത്ത്‌ അമിതമായ പ്രതിമാസ സ്റ്റോക്ക്‌ കാണിക്കുവാന്‍ കഴിയും.

ലോകത്തിലെ ഏറ്റവും വലിയ ഉത്‌പാദക രാജ്യമായ തായ്‌ലന്റിലെ ഏറ്റവും താണവിലയായ ബാങ്കോക്ക് വിലയാണല്ലോ അന്താരാഷ്ട്രവില. മാസങളോളം 20 രൂപയോളം താണാണ് കോട്ടയം വിപണിയിലെവില. അതിനാല്‍തന്നെ കയറ്റുമതിക്കാര്‍ക്ക്‌ കയറ്റുമതി ലാഭകരമായി നടക്കുകയും ചെയ്തു. ഇത്രയും കൂടിയ അന്തരം ഉണ്ടായിരുന്നിട്ടുകൂടി തദവസരത്തില്‍ എപ്രകാരമാണ് ഇറക്കുമതി നടന്നത് എന്ന്‌ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നത്` ശ്രീലങ്കയിലേയ്ക്കാണല്ലോ. ശ്രീലങ്കയില്‍ ഇറക്കുമതി ചെയ്തതായി കണക്കുകള്‍ ലഭ്യമല്ലയെന്നിരിക്കെ അതെറബ്ബര്‍ തിരികെ ഇന്ത്യയിലേയ്ക്ക്‌ ഇറക്കുമതിയായി മാറ്റുവാന്‍ കഴിയുകയില്ല എന്ന്‌ പറയുവാന്‍ കഴിയുമോ? മുന്‍ വര്‍ഷങളില്‍ കയറ്റുമതി മൂല്യവും ഇറക്കുമതിമൂല്യവും റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍നിന്നും കോട്ടയം വിപണിവിലയേക്കാള്‍ താണ വിലയ്ക്കാണ് ഇറക്കുമതി നടന്നിരുന്നത്‌ എന്ന്‌ മനസിലാക്കുവാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ അത്തരം കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ല.

കഴിഞ്ഞമാസം കയറ്റുമതി ചെയ്യപ്പെട്ടത്‌ ഈ മാസം ഇറക്കുമതിയായി മറുന്നുണ്ടോ എന്നതിനെക്കള്‍ പ്രധാനം ഇപ്പോള്‍ ആവശ്യത്തിന് സ്വാഭാവിക റബ്ബര്‍ ലഭ്യമാണെന്നിരിക്കെ എന്തിനാണ് ഇറക്കുമതി? അതിനായി ഇപ്പോള്‍ ആഭ്യന്തര വിലയും അന്താരാഷ്ട്ര വിലയും തമ്മിലുള്ള അന്തര കുറച്ചു നിറുത്തി ഇറക്കുമതി നടത്തി വരും നാളുകളില്‍ ഇന്ത്യന്‍ വിപണിയില്‍നിന്നുള്ള വാങല്‍ കുറച്ച്‌ ആഭ്യന്തര വിലയിടിക്കും എന്ന കാര്യത്തില്‍‌ സംശയം വേണ്ട. തദവസരത്തില്‍ ആരും പറയുകയില്ല അന്താരാഷ്ട്രഡിമാന്റ്‌ കുറവാണ് ക്രൂഡ്‌ഓയിലിന്റെ വില കുറവാണ് എന്നൊക്കെ. റബ്ബറിന് വിലകൂടിയിരുന്നപ്പോള്‍ ടയര്‍ തുടങിയ റബ്ബര്‍ ഉത്പന്നങളുടെ വില വര്‍ധിപ്പിക്കുകയും ഇനി സ്വാഭാവികറബ്ബറിന്റെ വിലയിടിച്ച്` വന്‍ ലാഭമുണ്ടാക്കുകയാവും ലക്ഷ്യം.

കര്‍ഷകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ : ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള ഉത്‌പാദനം കൂടുവാനുള്ള കാരണം തണുപ്പും, ഫോട്ടോസിന്തസിസിന്റെ അഭാവവും, ട്രാന്‍സ്പിറേഷന്റെ കുറവും ആണ്. അതിനാല്‍ തദവസരത്തിലെ അമിത ഉത്‌പാദനം റബ്ബര്‍ മരങള്‍ക്ക്‌ ഹാനികരമാണ്. കണ്‍മതി സമ്പ്രദായത്തിലൂടെ കര്‍ഷകര്‍ക്ക്‌ ലാറ്റെക്സിന്റെ ഗുണനിലവാരം നിര്‍ണയിക്കുവാല്ന്‍ കഴിയും. രണ്ടുകിലോ കറയില്‍ നിന്നും 600 ഗ്രാമിന്റെ ഒരു ഉണങിയ റബ്ബര്‍ ഷീറ്റ്‌ കിട്ടുന്നുവെങ്കില്‍ ഡി.ആര്‍.സി 600×100/2000=30 ആണ്. അതിനാ‍ല്‍ അതിലും താണ കറയുടെ കട്ടി റബ്ബര്‍മരങളെ ദോഷകരമായി ബാധിയ്ക്കും. ടാപ്പിംഗ്‌ ദിനങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിച്ച്‌ അത്‌ പരിഹരിക്കാം. ഇലയില്‍ ഉത്‌പാദിപ്പിക്കുന്ന അന്നജം ഫ്ലോയത്തിലൂടെ വേരിലെത്തി വേരുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഘടകങള്‍ വിനിയോഗിച്ചശേഷം പാല്‍ക്കുഴലുകളിലൂടെ മുകളിലേയ്ക്ക്‌ സഞ്ചരിക്കുന്നു. ലാറ്റക്സിനോടൊപ്പം ടാപ്പ്‌ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന അന്നജത്തിന്റെ അളവ്‌ പരിമിതപ്പെടുത്തുന്നതിലൂടെ മരത്തിന്റെ ഉത്‌പാദനക്ഷമത വര്‍ധിക്കുക മാത്രമല്ല ലാറ്റക്സിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുവാന്‍ കഴിയും. അപ്രകാരം ഈ പീക്ക്‌ സീസണ്‍ എന്ന ഉത്‌പന്നനിര്‍മാതാക്കളുടെ കണക്കുകൂട്ടല്‍ തെറ്റിക്കുവാന്‍ കഴിയും. വേനലില്‍ ഉത്‌പാദനം വര്‍ധിപ്പിക്കുവാനുള്ള മാര്‍ഗങള്‍ നവമ്പറിലെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം.

വിഭാഗം: കാര്‍ഷികം 

No comments yet to റബ്ബര്‍ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌