Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ – ഒരു വിശകലനം

Indian Rubber Statistics Vol. 29 

എനിക്ക്‌ ലോകപ്രശസ്തനൊന്നും ആവണ്ട. എന്നിരുന്നാലും ലോകത്തോട്‌ വിളിച്ചു പറയണം ഈ കള്ളക്കണക്കുകള്‍.  റബ്ബറിന്റെ വിലയിടിയുമ്പോഴെങ്കിലും ഈ കണക്കുകള്‍ പ്രയോജനപ്പെടുമല്ലോ. റബ്ബര്‍ പാര്‍ട്ടികളും, റബ്ബര്‍ കര്‍ഷകരും, കേരളത്തിലെ എല്ലാ മാധ്യമങ്ങളും, എം.പി മാരും, എം.എല്‍.എ മാരും മന്ത്രിമാരും ഈ കണക്കുകള്‍ കാണുന്നത് നല്ലതായിരിക്കും. ഈ കണക്കുകള്‍ ഒരു ഹെക്ടറില്‍ താഴെ മാത്രം റബ്ബര്‍കൃഷി ചെയ്യുന്ന ഒരു കര്‍ഷകന്റെ കണ്ണുനീരിലും, വിയര്‍പ്പിലും ജന്മം കൊണ്ടതാണ്. ഇത്തരം കണക്കുകള്‍ നിങ്ങള്‍‍ക്ക്‌ മറ്റൊരു പേജിലും ലഭിക്കില്ല. കെ.എസ്‌.ആര്‍.ടി.സി യുടെ കക്കൂസിന്റെ ചുവരിലും, ട്രയിനിലെ ബോഗിക്കുള്ളിലെ ടോയ്‌ലറ്റിലും എഴുതി വെയ്ക്കുന്നതിനേക്കാള്‍ ഇതു തന്നെയാണ് നല്ലൊരിടം. തെരക്കേറിയ മലയാളികളില്‍ ചിലരെങ്കിലും ഇതൊന്നു തുറന്നു നോക്കുമല്ലോ. ഒരു ഉളുപ്പും കൂടാതെ വര്‍ഷങ്ങളായി റബ്ബര്‍ ബോര്‍ഡ്‌ ആര്‍ക്കോ വേണ്ടി ഇത്തരം കള്ളക്കണക്കുകള്‍ Indian Rubber Statistics പ്രസിദ്ധീകരിക്കുകയാണല്ലോ.

മിനിസ്ട്രി ഓഫ്‌ കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രിയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍/തെറ്റായ
കണക്കുകള്‍ മൈക്രോസോഫ്‌റ്റ്‌ എക്സല്‍ വര്‍ക്‌ഷീറ്റ്‌, വെബ്‌ പേജ്‌, പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍ എന്നിവയിലൂടെ അവതരിപ്പിക്കുന്നു.

1. 1990 ഏപ്രില്‍ മുതല്‍ ലഭ്യമായ കണക്കുകള്‍

2. 1996 ഏപ്രില്‍ മുതല്‍ ലഭ്യമായ കണക്കുകള്‍

3. കയറ്റുമതി തട്ടിപ്പുകള്‍

4. ഇറക്കുമതി തട്ടിപ്പുകള്‍

5. വിലകള്‍ – കയറ്റുമതി ഇറക്കുമതി മിസ്സിംഗ്‌ (വെബ്‌ പേജ്‌)

6. ഇതാ ഒരു പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍ (18-11-06)

വിഷയം: ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ 

No comments yet to ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ – ഒരു വിശകലനം

 • Shiju

  ചന്ദ്രേട്ടന്‍ മാതൃഭൂമിയിലേക്ക് എഴുതിയ കത്ത് പത്രത്തില്‍ വായിച്ചിരുന്നു.

 • Uma

  ചന്ദ്രേട്ടാ ,ചന്ദ്രേട്ടന്‍ ചെയ്യണ വല്ല്യേ കാര്യങ്ങള്‍ ദൂരെ നിന്ന് കാണാനും, അമ്പരക്കാനും മാത്രേ എന്നെപ്പോലുള്ള ഹിപ്പോക്രൈറ്റുകള്‍ക്ക് കഴീയു.
  ഒരുപാട് സ്നേഹം, പ്രാര്‍ത്ഥന

 • പവര്‍ പോയന്റു പ്രസന്റ്റേഷന്‍ കണ്ടു.നമ്മുടെ ആഭ്യന്തര ഉപയോഗത്തിനുള്ള റബ്ബറേ ഇവിടെ ഉല്പാദിപ്പിക്കുന്നുള്ളു എന്നും ഇറക്കുമതിയും കയറ്റുമതിയും വിലയെ സ്വാധീനിക്കാനാണെന്നും മനസ്സിലായി.

 • ഇത്‌ ബെര്‍ളിത്തരങ്ങള്‍ എന്ന കമെന്റുകളില്ലാത്ത ബ്ലോഗ്‌. ഇയാള്‍ക്ക്‌ എവിടെവേണമെങ്കിലും പോയി കമെന്റിടാം. Famous, Glamourous… Post Graduate in Economics… Writting Novels and Scripts… Working in media industry since 2003… എക്കണോമിക്‌സ്‌ പണ്ഠിതനായ ഇയാള്‍ വായിക്കേണ്ടതും കമെന്റുകളിടേണ്ടതും ഞാന്‍ പബ്ബ്ലിഷ്‌ ചെയ്യുന്ന റബ്ബര്‍ കണക്കുകളിലല്ലെ? ഈ ബെര്‍ലിയെ ഞാന്‍ എന്റെ പോസ്റ്റുകളിലേയ്ക്ക്‌ സ്വാഗതം ചെയ്യുന്നു. നമുക്കിവിടെ റബ്ബര്‍ കണക്കിന്റെ വിശകലനം തന്നെ നടത്താം. പാവം സുവിനെ ശല്യപ്പെടുത്തുന്നതിനേക്കാള്‍ അതല്ലെ നല്ലത്‌.
  ബെര്‍ലിതോമസിന് സ്വാഗതം…………………………………………………..

 • എനിക്ക്‌ ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡില്‍‌നിന്നും കിട്ടിയ കയറ്റുമതിയെക്കുറിച്ചുള്ള ഇംഗ്ലീഷിലുള്ള ഒരു കത്ത്‌. എന്തെങ്കിലും പറഞ്ഞ്‌ തടിയൂരുക മാത്രമേ ഈ കത്തിലൂടെ കഴിയുകയുള്ളു. വിശദമായ രീതിയില്‍ എക്സല്‍ വര്‍ക്ക്‌ ഷീറ്റുകളായി ഞാന്‍ കണക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. വളരെ താണനിരക്കിലും ഉത്‌പാദക രാജ്യങ്ങളിലേയ്ക്കും കയറ്റുമതിചെയ്ത്‌ അന്താരാഷ്ട്ര വിലയിടുക്കുന്നതായി ഏത്‌ പൊട്ടക്കണ്ണനും മനസിലാകും. മാത്രവുമല്ല പ്രതിമാസ കയറ്റുമതി കൂട്ടിയാല്‍ വര്‍ഷിക കയറ്റുമതികണക്കിനേക്കാള്‍ കുറഞ്ഞിരിക്കുകയും, കണക്കുകളില്‍ ഏറിയും കുറഞ്ഞും മിസ്സിംഗ്‌ എന്ന ഒരു കണക്ക്‌ കൂടി ലഭ്യമാകുകയും ചെയ്യുന്നു. റബ്ബര്‍ ബോര്‍ഡില്‍ നിന്ന്‌ ലഭിക്കേണ്ടത്‌ ഗ്രേഡ്‌ തിരിച്ചുള്ള കൃത്യമായ കയറ്റുമതി മൂല്യമാണ്. ഒരു കിലോപോലും റബ്ബര്‍ ബോര്‍ഡറിയതെ കയറ്റുമതി ചെയ്യുവാന്‍ കഴിയുകയില്ല എന്നിരിക്കെ 1991 മുതല്‍ ആര്‍ക്കും ഏതു രാജ്യത്തേയ്ക്കും എന്തു വിലയ്ക്കും കയറ്റുമതി ചെയ്യാമെന്നുണ്ടെങ്കില്‍ കേരളത്തില്‍ നിന്ന്‌ നാലിലൊന്ന്‌ വിലയ്ക്ക്‌ കയറ്റുമതി ചെയ്ത്‌ റബ്ബര്‍ ലഭ്യമല്ലാത്ത അറ്ബ്‌ രാജ്യങ്ങളില്‍ ടയര്‍ നിര്‍മിക്കുന്നത്‌ ലാഭകരമായ ഒരു കൂട്ടു കച്ചവടം ആക്കി മാറ്റാന്‍ കഴിയില്ലെ? ലോകത്തില്‍ ഏറ്റവും താണ വിലയാണ് ബാങ്കോക്ക്‌ വില. അതിനേക്കാള്‍ താണ വിലയ്ക്ക്‌ ആരാണ് കയറ്റുമതി ചെയ്യുന്നത്‌ എന്ന്‌ അറിയുവാനുള്ള അവകാശം റബ്ബര്‍ കര്‍ഷകര്‍ക്കു മാത്രമല്ല ഏതൊരിന്ത്യന്‍ പൌരനും അവകാശപ്പെട്ടതല്ലെ? കയറ്റുമതി ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതിയും ലാഭകരമായി നടക്കുന്നു. കപ്പലില്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കാന്‍ ചെലവൊന്നും ഇല്ലെ? ഞാന്‍ ജാതി, മത കഷിരാഷ്ട്രീയ മാധ്യമങ്ങള്‍ക്കതീതമായി പ്രസിദ്ധീകരിച്ച കണക്കുകളിലെ ശരിയും തെറ്റും ജനം വിലയിരുത്തട്ടെ.