സന്തോഷിന്റെ പോസ്റ്റിലെ എന്നെപ്പറ്റിയുള്ള പരാമര്‍ശമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
“൨. ആധികാരിതയുടെ അംശം അല്പം പോലും ഇല്ലാത്ത, തനിക്കറിയാത്ത വിഷയത്തെപ്പറ്റി ആധികാരിക ലേഖനങ്ങള്‍ എഴുതുക
ഒരു കര്ഷകന് എന്ന നിലയില്‍ ശ്രീ. ചന്ദ്രശേഖരന് നായരുടെ ബ്ലോഗുലോകത്തെ സംഭാവനകള്‍ ഗണ്യമാണ്. സാങ്കേതികതയുടെ വാതിലുകള്‍ തള്ളിത്തുറക്കാനും പുതിയവ പരീക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ ഉത്സാഹം അനുകരണീയവും മാതൃകാപരവുമാണ്. എന്നാല്‍ കാര്‍ഷികേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ യാഥാര്‍ഥ്യത്തോട് അല്പം പോലും നീതി പുലര്‍ത്തുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ‘എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നത് ഭൂഷണമാണെന്ന് തോന്നുന്നില്ല. തെറ്റ് ആരും ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ തിരുത്തപ്പെടാതെ കിടക്കും എന്നത് ഭാവിതലമുറയ്ക്ക് ദോഷകരം തന്നെ.”
മുകളില്‍ കാണുന്ന പരാമര്‍ശങ്ങളിലെ രണ്ട് ലിങ്കുകളും എന്റെ ബ്ലോഗലേയ്ക്ക് മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. “ചൂണ്ടിക്കാട്ടുമ്പോള്‍ ” എന്ന ഹൈപ്പര്‍ ലിങ്ക് എനിക്കറിയില്ലായിരുന്നു എന്ന് മനസിലാക്കുവാന്‍ കഴിയുന്ന പോസ്റ്റിലേക്കോ അല്ലെങ്കില്‍ വരികളിലേക്കോ ആകണമായിരുന്നു.
ഇപ്പോള്‍ സന്തോഷ് താഴെ കാണുംവിധം ഹൈപ്പെര്‍ ലിങ്ക് ശരിയാക്കി. അതിന് തെളിവ് ഇതാണ്.
ഒരു കര്ഷകന് എന്ന നിലയില്‍ ശ്രീ. ചന്ദ്രശേഖരന് നായരുടെ ബ്ലോഗുലോകത്തെ സംഭാവനകള്‍ ഗണ്യമാണ്. സാങ്കേതികതയുടെ വാതിലുകള്‍ തള്ളിത്തുറക്കാനും പുതിയവ പരീക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ ഉത്സാഹം അനുകരണീയവും മാതൃകാപരവുമാണ്. എന്നാല്‍ കാര്‍ഷികേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ യാഥാര്‍ഥ്യത്തോട് അല്പം പോലും നീതി പുലര്‍ത്തുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ‘എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നത് ഭൂഷണമാണെന്ന് തോന്നുന്നില്ല. തെറ്റ് ആരും ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ തിരുത്തപ്പെടാതെ കിടക്കും എന്നത് ഭാവിതലമുറയ്ക്ക് ദോഷകരം തന്നെ.
ഇതിന് മറുപടി
ഉമേഷിട്ട കമെന്റിന് എനിക്കറിയില്ലായിരുന്നു എന്നല്ല ഞാന്‍ കൊടുത്ത മറുപടി. ആ പോസ്റ്റില്‍ എന്തേ പണ്ഠിതന്മാര് ഉമേഷ് പറഞ്ഞതാണ് ശരി എന്ന് കമെന്റുകള്‍ ഇടുന്നില്ല.
സന്തോഷ് മൈക്രസോഫ്റ്റിന്റെ ഉപ്പും ചോറും തിന്നുന്നതുകാരണം എനിക്ക് ഗ്നു-ലിനക്സിന്റെ അനുഭവിച്ചറിഞ്ഞ മേന്മകള് എന്റെ ബ്ലോഗ് പോസ്റ്റുകളിലൂടെ അവതരിപ്പികാന്‍ പാടില്ല എന്നൊരര്ത്ഥമുണ്ടോ? ഒരു കര്‍ഷകനായ ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞാല്‍ അത് തിരുത്തുവാന്‍ കഴിയുന്നതാണല്ലോ കമെന്റുകളിലൂടെ. സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ വളര്‍ച്ച മൈക്രോസോഫ്റ്റിന് ഭാവിയില്‍ ദോഷം ചെയ്യും എന്ന തോന്നല്‍ സന്തോഷിന് ഉണ്ടായി എങ്കില്‍ അതിന് ഞാന്‍ കുറ്റക്കാരനാകുന്നതെങ്ങിനെ?
അതേ പോസ്റ്റിലെ വക്കാരിയുടെ കമെന്റിലെ
-എല്ലാം അറിഞ്ഞിട്ട് ആധികാരികമായി മാത്രമേ പോസ്റ്റുകള്‍ ഇടാവൂ എന്നില്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ:
1. റഫറന്‍സുകള്‍ കൊടുക്കുക
2. വ്യക്തമായി അറിയില്ലെങ്കില്‍ ആ വിവരം പറയുക.
3. രണ്ടോ മൂന്നോ നാലോ അഭിപ്രായങ്ങള്‍ ഒരു കാര്യത്തെപ്പറ്റിയുണ്ടെങ്കില് അതെല്ലാം പരാമര്‍ശിക്കുക.
4. സമാന കാര്യത്തെപ്പറ്റി മറ്റെവിടെയെങ്കിലും പരാമര്‍ശമുണ്ടെങ്കില്‍ അതിന്റെ ലിങ്ക് കൊടുക്കുക
5. നമ്മള് എങ്ങിനെയാണ് നമ്മുടെ അഭിപ്രായരൂപീകരണം നടത്തിയതെന്ന് ഒന്ന് പരാമര്‍ശിക്കുക (വായിക്കുന്ന ആള്‍ക്ക് യോജിപ്പില്ലാത്ത രീതിയിലാണ് അഭിപ്രായ രൂപീകരണം നടത്തിയതെങ്കില്‍ അയാള്‍ക്ക് അതറിയാമല്ലോ)
6. നമ്മുടെ അഭിപ്രായം മാത്രമാണെങ്കില്‍ അത് അങ്ങിനെയാണെന്ന് പറയുക. –
അഭിപ്രായങ്ങള്‍ക്ക് ഒരായിരം കൈയടികള്‍.
സ്വതന്ത്രസോഫ്റ്റ്വെയര് എല്ലാം അല്ല (ഇതുമായി ബന്ധമുള്ള സിബു ജോണിയുടെ പോസ്റ്റ്)
“കാരണം അതു് സാമ്പത്തികമായി പണം കൊടുക്കാന്‍ കഴിവില്ലാത്തവര്‍ കൂടി ഇതുപയോഗിയ്ക്കാന്‍ ശ്രമിയ്ക്കും എന്നതു് തന്നെ. ഒരു ദശാബ്ദം മുമ്പു് പൈറസിയില്‍ മൂലം കഷ്ടപ്പാടു് നേരിടേണ്ടി വന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ ഒരു പാഠം ശരിയ്ക്കുമറിയും – പൈറേറ്റുകള്‍ ഒരിയ്ക്കലും നിങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തവരായിരിയ്ക്കുന്നിടത്തോളം കാലം പൈറസി നല്ലതു് തന്നെ എന്നതു്. അതു് കൊണ്ടു് അവരെ പൈറേറ്റുകള്‍ എന്നു് വിളിയ്ക്കുന്നതു് നിര്‍ത്തുക, അവരെ ഉപയോക്താക്കള്‍ എന്നു് വിളിയ്ക്കുക. സ്വതന്ത്ര സോഫ്റ്റ്വെയറിനു് പൈറേറ്റുകളില്ല. ഞാന്‍ എപ്പോഴും പറയുന്നതു് പോലെ തന്നെ, വില കൊടുത്തില്ലെങ്കില്‍ പോലും എണ്ണത്തിനു് വിലയുണ്ടു്.”
“നിങ്ങള്‍ ഒരു പക്ഷേ കണ്ടതു് പോലെ, നമ്മള് പങ്കെടുപ്പിന്റെ യുഗത്തെക്കുറിച്ചാണു് സംസാരിയ്ക്കുന്നതു്. വിവരമില്ലാത്തവനു് ആകാശത്തിലെ വിവരശേഖരത്തിലേയ്ക്കുള്ള പ്രവേശനം നല്‍കാനുള്ള ഉപകരണമായിരുന്ന ശൃംഖലയെ (വിവര യുഗം എന്നറിയപ്പെടുന്നു) പിറകിലാക്കി ഓരോരുത്തര്‍ക്കും പങ്കെടുക്കാവുന്ന ശൃംഖലയിലേയ്ക്കു് പങ്കെടുപ്പിന്റെ യുഗം നയിയ്ക്കുന്നു. അവര്‍ക്കു് സ്വന്തമായോ കൂട്ടത്തിനു് വേണ്ടിയോ സംഭാഷണം നയിയ്ക്കാം, സാമ്പത്തികാവസരം നയിയ്ക്കാം. അവര്‍ക്കു് ചുമ്മാ പഠിയ്ക്കുക മാത്രമല്ല, പഠിപ്പിയ്ക്കാം. ബ്ലോഗുകളില്‍ നിന്നും ജാവ വരേയും, വിക്കികളില്‍ നിന്നും പുതിയ സേവനങ്ങളുടെ മനോഹര ലോകത്തിലേയ്ക്കുമുള്ള സ്വതന്ത്ര സേവനങ്ങളുടേയും സാങ്കേതികവിദ്യകളുടേയും വളര്ച്ചയുപയോഗിച്ചു് ഓരോരുത്തര്‍ക്കും പങ്കെടുക്കാം”
അനിവര്‍ ഇപ്രകാരം പ്രതികരിക്കുന്നു.
സിബുവിന്റെ ഈ ബ്രെയിന്‍ ഡമ്പ് സെഗ്മെന്റേഷന്‍ ഫാള്ട്ടായതിനാല് ആ കോര്‍ഡമ്പിനെ ഇവിടെ ഒന്നു ഡീബഗ്ഗ് ചെയ്യുന്നു
I Agree…
Blogs are not for official references….
Its to express ideas….
ചന്ദ്രേട്ടാ,
“സന്തോഷ് മൈക്രസോഫ്റ്റിന്റെ ഉപ്പും ചോറും തിന്നുന്നതുകാരണം എനിക്ക് ഗ്നു-ലിനക്സിന്റെ അനുഭവിച്ചറിഞ്ഞ മേന്മകള് എന്റെ ബ്ലോഗ് പോസ്റ്റുകളിലൂടെ അവതരിപ്പികാന്‍ പാടില്ല എന്നൊരര്ത്ഥമുണ്ടോ? ഒരു കര്‍ഷകനായ ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞാല്‍ അത് തിരുത്തുവാന്‍ കഴിയുന്നതാണല്ലോ കമെന്റുകളിലൂടെ. ”
– എന്ന് വെച്ചാ? ലേഖനങ്ങളില്‍ ആധികാരിത വേണമെന്ന് മാത്രമാണല്ലോ സന്തോഷ് പിള്ളയുടെ ലേഖനം വായിച്ചിട്ട് എനിക്ക് തോന്നിയത്? ചന്ദ്രേട്ടനും അത് അറിയായിരിക്കുമല്ലോ റബ്ബറിന്റെ ലേഖനങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന ബ്ലോഗാണല്ലോ ഇത്. അത് മാത്രമേ സന്തോഷ് പിള്ളയും പറയുന്നുള്ളൂ.
1. അദ്ദേഹം മൈക്രോസോഫ്റ്റില്‍ ആയിപ്പോയത് കൊണ്ട് ലേഖനങ്ങളില്‍ ആധികാരിത വേണമെന്ന് പറയുന്നത് ശരിയല്ലാന്ന് എങ്ങിനെ വരും? ആ ജോലി മാറ്റിവെച്ച് അദ്ദേഹം ഒരു കര്‍ഷകനാണെങ്കിലും പറഞ്ഞ കാര്യം പ്രസക്തമാണല്ലോ?
2. ചന്ദ്രേട്ടന് കര്ഷകനായിപ്പോയതുകൊണ്ട് തെറ്റായ വിവരങ്ങള്‍ ലേഖനങ്ങളില്‍ കൊടുക്കാനും സാധിക്കില്ലല്ലോ? ഞാന്‍ ഒരു വീട്ടമ്മയാണ് അതുകൊണ്ട് എനിക്ക് റോക്കറ്റ് സൈന്‍സിനെക്കുറിച്ച് അറിയില്ല്യ. എന്നാലും എനിക്ക് ലേഖനം എഴുതാം, പക്ഷെ അത് തെറ്റായ വിവരങ്ങള്‍ ആണെങ്കില്‍ അങ്ങിനെ ചെയ്യുന്നത് ശരിയാവില്ലല്ലോ? ബ്ലോഗുകള്‍ എന്ന് പറയുന്നത് അത്രയും ഗൌരവമായി കാണണ്ടേ? വെറുതേ എന്തും എഴുതി നിറക്കാന്‍ ഉള്ളതല്ലോ? അല്ലെങ്കില്‍ വക്കാരിജിയുടെ സുപ്രസിദ്ധ ഡിസ്ക്ലൈമര്‍ ഇട്ടുകൊണ്ടാവണം. വെറുതേ എഴുതി നിറയ്ക്കുമ്പോള്‍ കര്‍ഷകനായാലും വീട്ടമ്മയായാലും ശരി അത് ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം. അവിടെ ആ കര്‍ഷക ആംഗിളോ വീട്ടമ്മ ആംഗിളോ കാര്യമില്ല്യ.
ഇഞ്ചീ- സന്തോഷിന്റെ പോസ്റ്റുവായിച്ചപ്പോള് ഗ്നു-ലിനക്സാണ് പ്രശ്നമെന്നാന് എനിക്ക് തോന്നിയത്. സന്തോഷ് എന്റെ തെറ്റ് ചൂണ്ടിക്കാട്ടി ലിങ്കും തന്നിട്ടില്ല. സന്തോഷ് ഗ്നു-ലിനക്സിന്റെ കാര്യത്തില്‍ മാത്രമേ നെഗറ്റീവ് ആയി പ്രതികരിച്ച് കണ്ടുള്ളു.
“റബ്ബറിന്റെ ലേഖനങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന ബ്ലോഗാണല്ലോ ഇത്.”
റബ്ബറിന്റെ ആധികാരികതയെപ്പറ്റി ഞാന്‍ പറയുന്നതില്‍ പ്രതികരിക്കേണ്ടത് റബ്ബര്‍ ബോര്‍ഡാണ്. ആധികാരികമായ പല തെളിവുകളും ഞാന്‍ ഇക്കാര്യത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ പ്രസിദ്ധീകരിക്കുന്ന പലതും റബ്ബര്‍ ബോര്‍ഡിനെ നേരിട്ട് അറിയിക്കാറും ഉണ്ട്. റബ്ബറിന്റെ കാര്യത്തില്‍ ഞാന്‍ പറയുന്നത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്തും, കൃഷിയുടെ കാര്യത്തില്‍ അനുഭവത്തിന്റെ വെളിച്ചത്തിലുമാണ്. തെറ്റുണ്ടെങ്കില്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുകയും ചെയ്യും. അപ്രകാരം ചെയ്തിട്ടും ഉണ്ട്.
“ഞാന്‍ ഒരു വീട്ടമ്മയാണ് അതുകൊണ്ട് എനിക്ക് റോക്കറ്റ് സൈന്‍സിനെക്കുറിച്ച് അറിയില്ല്യ. എന്നാലും എനിക്ക് ലേഖനം എഴുതാം, പക്ഷെ അത് തെറ്റായ വിവരങ്ങള്‍ ആണെങ്കില്‍ അങ്ങിനെ ചെയ്യുന്നത് ശരിയാവില്ലല്ലോ?”
കര്‍ഷകനായ ഞാന്‍ ഐ.ടി വിഷയങ്ങളില്‍ ശരിയായ അറിവില്ലായ്മ കാരണം തെറ്റായ ഒരു വിവരം നല്കിയാല് ഒരു അപാകതയും ഞാന്‍ കാണുന്നില്ല. എന്തെന്നാല്‍ വിഷയം അവതരിപ്പിച്ചിരിക്കുന്നത് 99.9% വരുന്ന ഐ.ടി പ്രൊഫഷണലുകളുടെ മുന്നിലാണ്. വീണ്ടും പറയുന്നു ബ്ലോഗുകളിലെ തെറ്റുകള്‍ തിരുത്തപ്പെടേണ്ടതു തന്നെയാണ്.
“ബ്ലോഗുകള്‍ എന്ന് പറയുന്നത് അത്രയും ഗൌരവമായി കാണണ്ടേ? ”
തീര്‍ച്ചയായും ഗൗരവമായി തന്നെ കാണണം. ബ്ലോഗുകള്‍ക്ക് ഗൗരവം വായനക്കാരന് തോന്നണമെങ്കില്‍ ഇവിടെ ലഭിക്കുന്നത് മറ്റൊരിടത്തും ലഭിക്കാത്തതും വിലപ്പെട്ടതും ആയിരിക്കണം.
“വെറുതേ എന്തും എഴുതി നിറക്കാന്‍ ഉള്ളതല്ലോ? ”
വെറുതെ എഴുതി നിറക്കുന്ന ബ്ലോഗുകള്‍ ധാരാളം ഉണ്ടല്ലോ. അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.
“വക്കാരിജിയുടെ സുപ്രസിദ്ധ ഡിസ്ക്ലൈമര്‍ ഇട്ടുകൊണ്ടാവണം.”
ഡിസ്ക്ലൈമര്‍ എന്ന വാക്കിന് അര്‍ത്ഥം പിടികിട്ടിയില്ല. അതുകൊണ്ട് മറുപടിയും ഇല്ല.
“വെറുതേ എഴുതി നിറയ്ക്കുമ്പോള്‍ കര്‍ഷകനായാലും വീട്ടമ്മയായാലും ശരി അത് ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം”
അതില്‍ ഒരു തെറ്റും ഇല്ല. പക്ഷെ ചോദ്യം ചെയ്യുന്നത് പോസ്റ്റിലാവണം. അല്ലെങ്കില്‍ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടാവണം.
ഇവിടത്തെ പ്രശ്നം അതല്ല. ഗ്നു-ലിനക്സിനെപ്പറ്റി ഞാനിട്ട പോസ്റ്റില്‍ സന്തോഷ് കമെന്റിട്ടിരുന്നു. ഒരു തെറ്റ് ചൂണ്ടിക്കാട്ടിയത് ഞാന്‍ അപ്പോള്‍ത്തന്നെ തിരുത്തുകസും ചെയ്തു. പക്ഷെ സന്തോഷ് തോട്ടിങ്ങലിനെപ്പോലുള്ളവര് പ്രതികരിച്ചത് സന്തോഷിന് ക്ഷീണമായി എന്നതല്ലെ വാസ്തവം. സ്വതന്ത്ര സോഫ്റ്റ് വെയറിന് ഇവിടെ ആരെങ്കിലും എതിര് നില്ക്കുന്നതായി ആരെങ്കിലും ആക്ഷേപം ഉന്നയിച്ചിട്ടുണ്ടോ? മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നവര്‍ കോപ്പി റൈറ്റ് വയലേഷന്‍ നടത്തുന്നതും ശരിയല്ലല്ലോ. അത് തിരുത്തപ്പെടേണ്ടതല്ലെ. ഒരു സുപ്രഭാതത്തില്‍ മൈക്രോസോഫ്റ്റ് ഇവര്‍ക്കെതിരെ നിയമപരമായ നടപടി എടുത്താല്‍ എന്താവും സ്ഥിതി? ഇക്കാര്യങ്ങള്‍ക്ക് പരിഹാരം സ്വതന്ത്ര സോഫ്റ്റ് വെയര്‍ അല്ലെ?
താങ്കളോട് വാദിച്ചു ജയിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം പറയുന്നു.
1. എന്റെ പ്രശ്നം ഗ്നു-ലിനക്സല്ല. മൈക്രോസോഫ്റ്റ് എനിക്ക് ഉപ്പും ചോരും തരുന്നത് ഗ്നു-ലിനക്സുപയോഗിക്കുന്നവരെ പിടിക്കാനുമല്ല. എന്റെ പ്രശ്നം ആധികാരികതയാണ്. “തിരുത്താന്‍ ഞാന്‍ റെഡിയാണല്ലോ” എന്നു പറഞ്ഞാല്‍ ശരിയാവില്ല. ആരും തിരുത്തിയില്ലെങ്കിലുള്ള കാര്യത്തിലാണ് എന്റെ ആശങ്ക. അതിനേക്കാള്‍ നല്ലത് അറിയാവുന്ന കാര്യം എഴുതിയാല്‍ പോരേ? ഗ്നു-ലിനക്സിന്റെ അനുഭവിച്ചറിഞ്ഞ മേന്മകള് തീര്‍ച്ചയാം അവതരിപ്പിക്കാം. അത് താങ്കള്‍ അറിഞ്ഞ കാര്യമാണ്. എന്നാല്‍ താങ്കള്‍ താങ്കള്‍ക്കറിയാത്ത കാര്യങ്ങളെപ്പറ്റി നടത്തുന്ന അഭ്യൂഹങ്ങളും കുപ്രചരണങ്ങളും ഒഴിവാക്കാവുന്നതേയുള്ളൂ.
2. സന്തോഷ് തോട്ടിങ്ങലിനെപ്പോലുള്ളവര് പ്രതികരിച്ചത് സന്തോഷിന് ക്ഷീണമായി എന്നതല്ലെ വാസ്തവം.
അല്ല, ഒരു ക്ഷീണവുമില്ല. അവര്‍ പ്രതികരിച്ചതും ഞാന്‍ പ്രതികരിച്ചതും രണ്ടു കാര്യങ്ങളാണ്. മാത്രവുമല്ല, പ്രതികരണം ക്ഷീണമായി കാണുന്ന കൂട്ടത്തിലല്ല ഞാന്‍. തള്ളേണ്ടതു തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്താല്‍ നമുക്ക് ക്ഷീണത്തേക്കാളുപരി ഉന്മേഷമാണ് ഉണ്ടാവുക.
3. എന്റെ ലേഖനത്തില്‍ ഒരു ലിങ്ക് മാറിപ്പോയതിനെ (ഒരിടത്ത് ആര്‍ട്ടിക്കിളിലേയ്ക്കുള്ള ലിങ്കും മറ്റേയിടത്ത് ബ്ലോഗിലേയ്ക്കുള്ള ലിങ്കുമാണ് ഉദ്ദേശിച്ചത്. പകരം രണ്ടും ബ്ലോഗിലേയ്ക്കുള്ളതായിപ്പോയി. അതു മനസ്സിലായ ഉടന്‍ പരിഹരിക്കുകയും ചെയ്തു) ഇത്ര വലിയ ആനക്കാര്യമാക്കാതിരിക്കൂ.
4. അവസാനമായി, കര്‍ഷകനെതിരെ കുത്തകകള്‍ കുരിശുയുദ്ധത്തിനിറങ്ങി എന്നാരോപിച്ചേക്കരുതേ. വിമര്‍ശനങ്ങള്‍ അല്പം കൂടി സമചിത്തതയോടെ കൈകാര്യം ചെയ്യൂ.
അതെന്താ സന്തോഷേ ഇവിടൊരു ഇരട്ടത്താപ്പു്? നിങ്ങള്‍ക്കു് തെറ്റുപറ്റിയാലതാനക്കാര്യമാക്കേണ്ട, എന്നാല്‍ കര്‍ഷകനാണു് തെറ്റു് പറ്റിയതെങ്കില്‍ അതൊരു വമ്പന്‍ പ്രശ്നവും? ചന്ദ്രേട്ടന് തിരുത്തിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നതിനെ പറ്റി നിങ്ങള്‍ക്കൊരു വിഷമവും തോന്നിയില്ലല്ലോ? (ബ്ലോഗിലെ എല്ലാ പോസ്റ്റുകളും അങ്ങനെയാമെന്നാളുകള് വിചാരിയ്ക്കുന്നതിനൊരു പ്രശ്നവുമില്ല അല്ലേ, കര്‍ഷകനല്ലേ!) പിന്നെ ആധികാരികതയുള്ള കാര്യമല്ല റഫറല്‍ ലിങ്കു്? ആരും ചൈനീസില്‍ വായിയ്ക്കുന്നില്ലെങ്കില് പിന്നെ യാഹൂ ചുമ്മാ പരിഭാഷ ചെയ്തു് പഠിയ്ക്കുകയാണോ?
ചന്ദ്രേട്ടാ,
വളരെ കഷ്ടമാണ്. പണ്ടൊരിക്കല്‍ റബര്‍ കുത്തകകളുടെ പേരുപറഞ്ഞ് ചിലരെ വെറുപ്പിച്ചു.
ഇപ്പോ ആഗോള കുത്തകകളുടെ പേരില്‍ അവിടെയും ഇവിടെയും ഗ്രൂപ്പുകളിലും കുത്തിത്തിരിപ്പ്. അല്പനേരം സ്വസ്ഥമായിരുന്ന് ആലോചിക്കൂ ഇതൊക്കെ നന്നോ എന്ന്.
ദുഖമുണ്ട്.
കര്‍ഷകനെ ഞാന്‍ വളരെ ബഹുമാനിച്ചിരുന്നു. ഇപ്പോ ആ ബഹുമാനം മുഴുവനായി പോയി എന്നല്ല. പക്ഷെ ചില ബ്ളാക്ക് മാര്‍ക്കുകള്‍. അതു ഞാനായിട്ട് വരുത്തിയതല്ല.
അറിയാത്ത വിഷയത്തില്‍ അധികം എഴുതാതിരിക്കയാണ് നന്ന്. അഥവാ എഴുതിയാല്‍ വരുന്ന വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടണം. മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് ഞാന്‍ നേരത്തെ കുറെ അബദ്ധങ്ങള്‍ എഴുതിയിരുന്നു. ഭാഗ്യവശാല്‍ എന്റെ ലേഖനത്തിന് അക്കാദമിക് താത്പര്യമുണ്ടായിരുന്നതുകൊണ്ട് അറിവുള്ളവര്‍ വന്ന് തിരുത്തി. ഇത് എല്ലായ്പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ ഒരു കാര്യം വ്യക്തമായി പഠിച്ചതിന് ശേഷമെ തീര്‍ത്ത് ഒരു അഭിപ്രായം പ്രകടിപ്പിക്കൂ എന്ന് തീരുമാനിച്ചിരിക്കയാണ്. എന്നാല്‍ ചന്ദ്രേട്ടന് ഒരു തരം മൌലികവാദിയുടെ സ്വഭാവമാണ് കാട്ടുന്നത്. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മനോഭാവം. ഇത് പ്രായത്തിന് ചേരുന്നതാണോ എന്ന് ആലോചിക്കുക.
വഴക്കടിക്കാന്‍ വേണ്ടി വഴക്കടക്കിന്നു എന്ന ഒരു തോന്നലാണ് ഇത് വായിക്കുമ്പോള്‍ തോന്നുക. ചന്ദ്രേട്ടന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു എന്ന ഒറ്റ കാരണത്താല്‍ ആ അഭിപ്രായം അടങ്ങിയ പോസ്റ്റിനെ ഇങ്ങനെ ഡിസക്ട് ചെയ്യേണ്ടതുണ്ടോ?
Saddy- റബ്ബറിന്റെ കാര്യത്തില്‍ ആരും അവതരിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ഞാന്‍ ബ്ലോഗ് പോസ്റ്റുകളിലൂടെ നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. എന്നാല്‍ ബൂലോഗരെല്ലാം ബഹുമാനിക്കുന്ന ഉമേഷ് ജി തന്നെ ഞാന്‍ ഗിമ്മിക്ക് കാണിക്കുകയാണ് എന്നൊരാരോപണം ഉന്നയിക്കുകയുണ്ടായി. അപൂര്‍ണമായിരുന്ന എന്റെ പോസ്റ്റ് കുറച്ചുകൂടി വിശദീകരണങ്ങളോടെ പുതുക്കുകയും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തശേഷം അതേ ആരോപണത്തിന്റെ പേരില്‍ സന്തോഷ് മറ്റൊരു പോസ്റ്റിട്ട് മുതലെടുപ്പ് നടത്തുകയല്ലെ ചെയ്തത്? എന്റെ പോസ്റ്റില്‍ മറ്റാരും അഭിപ്രായം രേഖപ്പെടുത്തിയതം ഇല്ല. ഇതെല്ലാം കണ്ട് ഞാന്‍ വായും പൊത്തി ഇരിക്കണമെന്നാണോ താങ്കള്‍ പറയുന്നത്. ആഗോള കുത്തകകളെ എതിര്‍ക്കാന്‍ എനിക്ക് കഴിയില്ലല്ലോ. ഞാന്‍ സ്വതന്ത്ര സോഫ്റ്റ്വെയറില് കണ്ട മേന്മകള് പറയുന്നു അത്രതന്നെ. ആരോടും വൈരാഗ്യത്തിന്റെയോ ദേഷ്യത്തിന്റെയോ കാര്യം ഉദിക്കുന്നില്ല.
Sebin- താങ്കളെപ്പോലുള്ള ചിലര്‍ക്ക് എന്നോടുള്ള സ്നേഹവും ബഹുമാനവും കുറഞ്ഞെങ്കില്‍ ഞാന്‍ പറഞ്ഞതിലെ സത്യം മനസിലായവര്‍ക്ക് ബഹുമാനം കൂടിയിട്ടും ഉണ്ടാവും. അതിനൊരുദാപരണമാണ് പ്രവീണിന്റെ കമെന്റ്. ഞാന്‍ വരുത്തിവെയ്ക്കുന്ന ബ്ലാക്ക് മാര്‍ക്കുകള്‍ എനിക്ക് കൂടുതല്‍ ശോഭ തരാതെ സംരക്ഷിക്കട്ടെ. എന്റെ വാക്കുകളില്‍ സമചിത്തത കുറവാണെങ്കില്‍ അതെന്റെ തെറ്റുതന്നെയാണ്. മറ്റുള്ളവര്‍ക്ക് എന്തും ആകാം എനിക്കുമാത്രം പാടില്ല.
“ചന്ദ്രേട്ടന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു എന്ന ഒറ്റ കാരണത്താല്‍ ആ അഭിപ്രായം അടങ്ങിയ പോസ്റ്റിനെ ഇങ്ങനെ ഡിസക്ട് ചെയ്യേണ്ടതുണ്ടോ? ”
എന്നെപ്പറ്റിയുള്ള പരാമര്‍ശത്തെ ഞാനൊരു വിശകലനം ഈ പോസ്റ്റിലൂടെ നടത്തി അത്രയല്ലെ ചെയ്തുള്ളു. വിയോജിപ്പ് ശരിയായിരുന്നോ? തെറ്റിനെ തെറ്റെന്നംഗീകരിക്കുന്നതില് എനിക്കൊരു മടിയും ഇല്ല.
“എന്റെ പ്രശ്നം ആധികാരികതയാണ്. …
… അതിനേക്കാള്‍ നല്ലത് അറിയാവുന്ന കാര്യം എഴുതിയാല്‍ പോരേ?”
ആരാണ് ഈ ആധികാരികത തീരുമാനിക്കുന്നത്?എഴുതുന്ന ആള് തന്നെ ‘ആധികാരികം’ എന്ന ലേബല്‍ ചെയ്താല്‍ മതിയോ?
ആധികാരികതയിലെല്ലാം എറ്റക്കുറച്ചില്‍ കണ്ടേക്കാം.അതെല്ലാം വായനക്കാര്‍ കണ്ടത്തും; അല്ലെങ്കില്‍ തിരുത്തും.
ആദ്യകാല ബ്ലോഗര്‍മാരില്‍ ചിലരിലെങ്കിലും `തങ്ങള്‍ ആധികാരികം ആണ്` എന്ന ചമയല്‍ കാണുന്നുണ്ട്.
പ്രവീണിന് കാര്യം മനസ്സിലായിട്ടും ഒളിച്ചു കളിക്കുകയാണല്ലേ?
സുരേഷിന്റെ കമന്റ് ശ്രദ്ധിച്ചിരുന്നില്ല.
ആധികാരികതയിലെല്ലാം എറ്റക്കുറച്ചില്‍ കണ്ടേക്കാം.അതെല്ലാം വായനക്കാര്‍ കണ്ടത്തും; അല്ലെങ്കില്‍ തിരുത്തും.
അങ്ങനെ ഏറ്റക്കുറ്റച്ചില് കണ്ടെത്തിയ ഒരു വായനക്കാരനാണ് ഞാന്‍. അത് തിരുത്താന്‍ നോക്കിയതാണ്. ഞാന്‍ ബ്ലോഗറായതുകൊണ്ട് വായനക്കാരനല്ലെന്നു വരുമോ?
പിന്നെ, എന്നെയാണ് ആദ്യകാല ബ്ലോഗര്‍ എന്നുദ്ദേശിച്ചതെങ്കില്‍, താങ്കള്‍ കരുതുന്നതു പോലെ ഞാന്‍ ഒരു ‘ആദ്യകാല’ ബ്ലോഗറല്ല. കഷ്ടി ഒന്നരക്കൊല്ലം കഴിയുന്നേയുള്ളൂ ബ്ലോഗിത്തുടങ്ങിയിട്ട്. (എന്നാലും ആധികാരികമായി അറിയാവുന്ന കാര്യങ്ങളില്‍ ചമയലിന് ഒരു കുറവും വരുത്താറില്ല.)
ആധികാരികതയൊ? ആരാണിവിടെ ആധികാരികത നിശ്ചയികുന്നതു. ഒന്നൊ രണ്ടൊ ബ്ലോഗറ്മാരൊ? അതൊ മൈക്രൊസോഫ്റ്റില് വര്‍ക്കു ചെയ്യുന്നു എന്നതു കൊണ്ടു മാത്രം ആധികാരികത നിശ്ചയിക്കാന്‍ കഴിയുമൊ.മൈക്രൊസോഫ്റ്റ് തന്നെ കെട്ടിപൊക്കിയിരിക്കുന്നതു മാക് ഓപ്പറേറ്റിംഗു സിസ്റ്റം കോപ്പിയടിചാണെന്ന ഒരു ആരോപണം നിലനില്ക്കുകയല്ലെ. എന്തൊക്കെ പറഞ്ഞാലും സ്വതത്ര സോഫ്ട്റ്റ് വെയറുകള്‍ നല്കുന്ന സ്വാതന്ത്യവും സൌകര്യങ്ങള്‍ നല്കാന് മൈക്രൊസോഫ്റ്റിനുകഴിയുമൊ?? എന്തു കൊണ്ട് ലിനക്സിനു ചുരുങ്ങിയ കാലം കൊണ്ടിത്രയും സ്വീകാര്യത വന്നു എന്നു ചിന്തിക്കാന്‍ ഈ വകുതാക്കള്ക്കു കഴിയുന്നില്ല. ഇന്ത്യയെപോലുള്ള മൂന്നാം ലോക മഹാരാജ്യത്തില്‍ ലൈസന്‍സ്ഡ് ഓപ്പറെറ്റിംഗ് സോഫ്ട്ട് വെയറുകള്‍ വന്‍തുക വാങ്ങി ഉപയോഗിക്കാനുള്ള കഴിവില്ലാത്തതിനാല്‍ സ്വതന്ത്ര സോഫ്ട്ടുവെയറുകളിലേക്കു മാറുന്നത് സ്വാഭാവികമാണു.
“അറിയാത്ത വിഷയത്തില്‍ അധികം എഴുതാതിരിക്കയാണ് നന്ന്. അഥവാ എഴുതിയാല്‍ വരുന്ന വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടണം“
എല്ലാ കാര്യങ്ങളും ആരും ജന്മനാ സ്വായത്തമാക്കി വരുന്നതല്ല എന്ന ഒരു കാര്യം അറിയാതെയല്ല സെബിന് സംസാരിക്കുന്നതു എനെനിക്കു തോന്നുന്നില്ല. വായിചും കണ്ടും കേട്ടുമൊക്കെ മനസ്സിലാക്കി തന്നെയാണു എല്ലാവരും ഓരോന്നു അറിയുന്നതു. വിമര്‍ശനങ്ങള്‍ സമചിത്തതോടെ തന്നെ നേരിടണം. എന്നാല്തൊരു വൈരാഗ്യ ബുദ്ധിയൊടെ ആകുമ്പൊളതങ്ങനെ വിമ്മറ്ശനം ആകും.
മൈക്രൊസോഫ്ട്ടിനെ ഞാന്‍ പുച്ഛിക്കുകയല്ല. മറിചതിന്റെ പോരയ്മകളാണ് കാണിക്കുന്നതു. മൈക്രൊസൊഫ്ട്ട് 40-45 വറ്ഷങ്ങള് കൊണ്ട് നേടിയതൊക്കെ കഴിഞ്ഞ 10 വറ്ഷത്തിനിപ്പുറം എങ്ങനെ ലിനക്സിനു നേടാന്‍ കഴിഞ്ഞു എന്നു കൂടി ചിന്തിക്കുന്നതു ന്ല്ലതായിരിക്കും.
ചമയലൊക്കെ നല്ലതാണു എന്നലൊരു കാര്യം ചിന്തിച്ചാല്‍ കൊള്ളാമായിരുന്നു
“അനന്തമജ്ഞാതമവറ്ണനീയം, ഭൂലോക ഗോളം തിരിയുന്നു ചുറ്റും. അതിലവിടെങ്ങാണ്ടിരുന്നു നോക്കുന്ന മറ്ത്യന് കഥയെന്തു കണ്ടു…“
ഒന്നുകൂടി, ഞാനാരുടെയും വക്താവല്ല, സാംഗത്യവശാല്‍ ബ്ലൊഗു കാണുകയുണ്ടായി.. കണ്ടപ്പോളിത്രയും എഴുതണമെന്നു തോന്നി…
വഴിപോക്കാ, പറയുമ്പോള്‍ എല്ലാം പറയണമല്ലോ, താങ്കള്‍ സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിക്കരുതെന്ന് ഞാന്‍ പറഞ്ഞോ? മൈക്രോസോഫ്റ്റ് പറഞ്ഞോ?
ആധികാരികമായിമായി ലേബലിട്ടേക്കാവുന്ന ലേഖനങ്ങളെഴുതുമ്പോള്‍ ചില കാര്യങ്ങള്‍ പാലിക്കേണ്ടുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്വെയറിനെതിരാവുന്നത്? അതും മൈക്രോസോഫ്റ്റും തമ്മിലെന്തു ബന്ധം? ഇതു പറയുന്നതിനു മുമ്പ് ഞാന്‍ ജോലി മാറണോ? (മൈക്രോസോഫ്റ്റിനെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല, അതു നോക്കിയിരിക്കുകയല്ല എന്റെ പണി. അതും ഇതുമായുള്ള ബന്ധം പറഞ്ഞാല്‍ ഉപകാരം.
മൈക്രോസോഫ്റ്റ് ഉണ്ടായിട്ട് 40-45 കൊല്ലമൊന്നുമായിട്ടില്ല. ഒരു പക്ഷേ അത് താങ്കള്‍ക്ക് ഒരു പ്രശ്നമല്ലായിരിക്കാം. എന്നാലും എഴുതുമ്പോള്‍ ഇതില്‍ എത്രമാത്രം സത്യം ഉണ്ടെന്ന് ഒന്ന് ആലോചിച്ചു കൂടേ? അതോ ചമയല്‍ താങ്കള്‍ക്ക് ആകാം എന്നാണോ?
പിന്നെ ഈ അഭിപ്രായങ്ങളൊക്കെ തട്ടിവിടുന്ന താങ്കള്‍ക്കും ബാധകമാണ് ഈ “ഭൂലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം”.
എനിക്കൊരു ചമയലുമില്ല ചങ്ങാതി, താങ്കള്‍ പറഞ്ഞതു ഞാന്‍ സ്വീകരിച്ചിരിക്കുന്നു, എനികു തെറ്റു പറ്റിയതു തന്നെ,. തിരിയുന്ന മാര്‍ഗ്ഗം എനിക്കും ബാധകമാണു.
ഞാന്‍ സ്റ്റാള്മാനൊന്നുമല്ല ലിനക്സിനെപറ്റി ആധികാരികമായി പറയാന്‍. ചില കാര്യങ്ങള്‍ അറിയാം, അതു ആധികാരികമാണെന്നു പറയാന്‍ തക്കവണ്ണം അഹങ്കാരിയുമല്ല ഞാന്‍. അറിയില്ലാത്ത കാര്യം അറിവുള്ളവരോടു ചോദിചു എന്റ്റെ തെറ്റു തിരുത്താന്‍ ഞാന്‍ തയ്യാറാണു.