Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ശശിതരൂര്‍ തിരുവനന്തപുരത്തുകാര്‍ക്ക് അഭിമാനം

ഒരു സ്വതന്ത്ര വോട്ടര്‍ എന്തു പറയുന്നു?

==================================================
ഇതാണ് ഞാന്‍ ഡോ. ശശി തരൂറിനോട് ആവശ്യപ്പെട്ടത്
==================================================

==================================================

ഇത് വലിയ രൂപത്തില്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക.

തിരുവനന്തപുരത്തു നിന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ശശി തരൂരിനെതിരേ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക്‌ ശശി തരൂര്‍ വാര്‍ത്താക്കുറിപ്പിലൂടെ നല്‍കിയ വിശദീകരണം

കൂടുതല്‍ വായിക്കുവാന്‍
=================================================

=================================================

==================================================

==================================================

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന മത്സരിക്കുന്ന ശ്രീ ശശി തരൂര്‍ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അംഗീകാരമുള്ള ഒരു വ്യക്തിത്വമാണ്. തിരുവനന്തപുരത്തുകാരുടെ സൌഭാഗ്യമെന്ന് കരുതാം അദ്ദേഹത്തിന്റെ സാന്നിധ്യം. കേന്ദ്രത്തില്‍ ഒരു പാര്‍ലമെന്റംഗമെന്ന നിലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്. ആ മനോഗതി തിരുവനന്തപുരത്തുകാരായ വോട്ടേഴ്സിനും ഉണ്ടാകട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. മറ്റുള്ളവരില്‍ നിന്ന് ഡോ. ശശി തരൂര്‍ വ്യത്യസ്തത പുലര്‍ത്തുന്നത് സാധാരണക്കാരായ ഇന്റെര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടുവാനും അദ്ദേഹത്തിന്റെ തത്സമയ പരിപാടികളെ

പരിചയപ്പെടുത്തിക്കൊണ്ടാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. Sasi Tharoor for Parliament എന്ന പേജില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുവാനുള്ള അവസരവും ലഭ്യമാണ്. ഡോ. ശശിതരൂറിന്റെ വെബ്സൈറ്റ് ഇതാണ്.

18 comments to ശശിതരൂര്‍ തിരുവനന്തപുരത്തുകാര്‍ക്ക് അഭിമാനം

 • ऐसे ही लोगों की ज़रूरत है देश को ,जो कुछ सोच सकते हों

  अपनी अपनी डगर

 • शशि थरूर से आप जैसे किसान हितैषियों को सावधान रहना चाहिए । हाल ही में उन्होंने प्लाचीमाड़ा के किसानों के विरुद्ध और पानी निगलने वाली कोका कोला कम्पनी के पक्ष में बयान दिया था। प्लाचीमाड़ा (पालघाट जिला) के किसानों ने व्यवस्थावादी बुद्धिजीवी को मुँहतोड़ जवाब भी दिया है ।

 • കേരള ഫാര്‍മര്‍,
  ഈ ലിങ്ക് ഇട്ടതിന് ആദ്യമേ നന്ദി പറയുന്നു.

  ശശി ഇത്രയ്ക്ക് വിവവരമില്ലാത്ത ഒരു “എലൈറ്റ്” ആണെന്ന് മനസ്സിലാക്കുവാന്‍ ഈ ഒരു ദൃശ്യം മാത്രം മതി. തിരുവനന്തപുരത്ത് ബയോടെക്നോളജി കൊണ്ടു വരും പോലും, റിസര്‍ച്ച് മേഖല കൊണ്ട് വന്ന് എക്സലന്‍സിയാക്കും. ഈ “എലൈറ്റിന്” തിരുവനന്തപുരത്തെ വിദ്യാഭ്യാസ മേഖലയിലെ ഒരു കുന്തവും അറിയില്ല എന്നതല്ലേ ഇത് തെളിയിക്കുന്നത്!!! തിരുവനന്തപുരത്തെ സി.എസ്സ്.ഐ.ആര്‍. നേരിട്ട് നടത്തുന്ന ആര്‍.ആര്‍.എല്‍., രാജീവ് ഗാന്ധി ബയ്ടെക്നോളജി എന്നിവയെ പറ്റിയൊന്നും കേള്‍ക്കാത്ത ഈ “എലൈറ്റ്” ആണ് തിരുവനന്തപുരത്തെ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ പോകുന്നത്?????

  ഇത്തരം സംവാദങ്ങള്‍ക്ക് മുന്‍പ് ഹോംവര്‍ക്ക് ചെയ്യണമെന്ന് അറീയാത്ത ആളൊന്നുമല്ലല്ലോ യു.എന്‍.സെക്രട്ടറി പദത്തിന് വേണ്ടി നാണം കെട്ട് “പോരാടിയ” ഈ “എലൈറ്റ്”. അല്ലെങ്കിലും നിലവിലുള്ള ട്രെന്റ് മനസ്സിലാക്കാതെ മത്സരിക്കുക എന്നത് അദ്ദേഹത്തിന്റെ വീക്കനെസ്സ് ആണല്ലോ. അതല്ലേ അമേരിക്ക കൊറിയക്കാരന് വേണ്ടി നിലകൊള്ളുന്നു എന്ന് കണ്ടിട്ടും യു.എന്നി.ല്‍ മത്സരിക്കാന്‍ ചാടി പുറപ്പെട്ടത്.

  വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുമത്രേ? തമിഴ്നാട് കേന്ദ്രമന്ത്രി വിഴിഞ്ഞത്തിനെതിരെ പാര വെച്ച് കൊണ്ടിരുന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള 3 കേന്ദ്ര മന്ത്രിമാര്‍ മുണ്ടാട്ടമില്ലാതിരുന്നപ്പോള്‍ ഈ “എലൈറ്റ്” എവിടെയായിരുന്നു?

  ലോക മാധ്യമങ്ങളുടെ ലൈം ലൈറ്റില്‍ നില്‍ക്കുന്ന “എലൈറ്റ്” അല്ലേ ശശി…. തെരഞ്ഞെടുപ്പ് തീരുന്നതിന് മുന്‍പെങ്കിലും നന്നായി പഠിച്ച് ഇപ്പോള്‍ പറഞ്ഞ പോലെയുള്ള വിഢിത്തങ്ങള്‍ ഒഴിവക്കിയാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് നാണക്കേട് ഒഴിവാക്കാം…

 • ചന്ദ്രേട്ടാ.. കൃഷി വിട്ടു രാഷ്ട്രീയം പിടിച്ചോ? ഹി ഹി

  ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത്‌ കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.

 • ഇന്നലെ കമന്റിടാന്‍ നോക്കിയിട്ട് പറ്റിയില്ല.
  ഏതാ‍യാലും ആളുകള്‍ പ്രതികരിച്ചിരിക്കുന്നു.
  ബാക്കി തിരഞ്ഞെടുപ്പില്‍ കാണാം.

 • സത്യം?
  അപ്പോ തിരോന്തരത്തും “കൊക്കോകോല “ ഫാക്ടറി വരുമായിരിക്കും?

 • @Manoj – What I understood is from his speech – he was telling that he will make Trivandrum “center of excellence” in biotechnology field. Do you think other candidates are better than this “elite” candidate? we have elected so many candidates who knows about our system inside out but did they deliver?

 • രാമചന്ദ്രന്‍ വെട്ടിക്കാട്,
  തിരുവനന്തപുരത്ത് കൊക്കൊകോള ഫാക്ടറി വന്നാല്‍ പ്ലാച്ചിമടയിലെ അത്രയും വിഷം കാണില്ല. തമ്പാനൂരത്തെ വെള്ളപ്പൊക്കവും മാറികിട്ടും.
  തിരുവനന്തപുരത്ത് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരു എം.പിയാകുവാന്‍ എന്തുകൊണ്ടും യോഗ്യന്‍ ശശി തരൂര്‍ തന്നെ യാണ് എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം. ജയം നിശ്ചയിക്കുന്നത് കക്ഷിരാഷ്ട്രീയത്തിനതിതമായ തിരുവനന്തപുരത്തെ സ്വതന്ത്ര വോട്ടുകളാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 • paul

  You seem to forget that the CPM is better organised in matters relating to elections and that they have men in place keenly watching all blog publications in favour of the UDF who will carry out counter attacks at the appropriate moments through blog comments.

 • Sagar Alias Jacky

  @Paul,
  Let CPI/CPI(M) set their house right before pointing fingers at others’.
  Enough of dirty linen is being washed by them in public.
  Anyways, my vote for Shashi.

  Sagar/Jacky

 • ശശി തരൂര്‍ ജയിച്ചാലും തോറ്റാലും , അങ്ങേര്‍ പുസ്തകമെഴുതാന്‍ ദുബായിലേക്കോ , ലണ്ടനിലേക്കോ , തെല്‍ അവീവിലേക്കോ പോകും. പിന്നെ എന്ത് കണ്ടിട്ടാണാവോ. ഫ്യൂച്ചര്‍ ട്രിവാ‍ാന്‍ഡ്രം എന്നൊക്കെ കാച്ചി വെച്ചിരിക്കുന്നത്.

  ഹ ഹ ഹ

 • wish u all d best

 • Yes, he is qualified for politics, Yesterday he blamed Congress Today a candidate of Congress tomorrow ? may be he support BJP in the parliament.

  Well Qualified Genius. Ha Ha Ha

 • Manu

  kazhinjapraavashyam ente vote pannyanaayirunnu, ipraavashyam Shashi TharoorinaaNu
  Jai Shashi Tharoor

  Manu , Thiruvananthapuram

 • renji

  രാഷ്ട്രീയവും ഒരു നല്ല കൃഷി തന്നെ ആണ് അല്ലേ ഫാര്‍മര്‍ ചേട്ടാ- ഒരു കൈ നോക്കാത്തതെന്തേ?

 • renji,
  ഒരു പഞ്ചായത്ത് മെമ്പര്‍ ആകുവാനുള്ള യോഗ്യത പോലും എനിക്കില്ല. അത്തരത്തിലുള്ള രാഷ്ട്രീയ കൃഷി പരിചയവും ഇല്ല ആഗ്രഹവും ഇല്ല. നല്ല സ്ഥാനാര്‍ത്ഥിക്ക് വോട്ട് കൊടുക്കണമെന്ന് ആഗ്രഹമുണ്ട്.

 • എന്തിനും ഏതിനും സാമ്രാജ്യത്വം എന്നും ബൂര്‍ഷ എന്നും പറയുന്നതു കെട്ട് ജനങ്ങള്‍, പ്രത്യേകിച്ചു യുവാക്കള്‍ മടുത്തു പോയി. ശരിക്കും പറഞ്ഞാല്‍ എന്താണ് സാമ്രാജ്യത്വം?

  അമേരിക്കയെയും , യൂറോപ്പിനെയും അങ്ങനെയുള്ള വികസിത രാജ്യങ്ങളെ എതിര്‍ക്കുകയും ( അതോ അഭിനയിക്കുകയോ? ) അവരൊക്കെ തൊഴിലാളികളുടെ ശത്രുക്കള്‍ ആണെന്ന് പാവപ്പെട്ട ബഹുപൂരിപക്ഷം സധാരനക്കരനെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത, ചെയ്യുന്ന സഖാക്കന്മാര്‍ ആണെന്കിലും ഈ പറയുന്ന രാജ്യങ്ങളില്‍ നേരിട്ടു പോയിട്ടുണ്ടോ? അവയൊക്കെ കണ്ടിട്ടുണ്ടോ? അവിടുത്തെ ജനങ്ങളോട് സംസരിച്ചിട്ടുണ്ടോ? അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന വ്യക്തി സ്വാതന്ത്ര്യം, നിയമ പാലനം, അടിസ്ഥാന സൌകര്യങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, സേവന വേതന വ്യവസ്ഥകള്‍ ഇതൊക്കെ അനുഭവിച്ചിട്ടുണ്ടോ?

  അമേരിക്ക എന്നതും, അവിടെ എന്തോകെ നടക്കുന്നു എന്നതും, ശോധനയ്ക്ക് പോകുമ്പോള്‍ കൂടെ വായിക്കാന്‍ കൊണ്ടു പോകുന്ന മഞ്ഞ പത്രങ്ങളില്‍ നിന്നു മനസിലാക്കിയിട്ടുള്ളത് അല്ലാതെ, ആ രാജ്യത്തെ കുറിച്ചു ആധികാരികമായി പറയുവാന്‍ ഉള്ള അറിവുണ്ടോ ഏതെങ്കിലും സഖാക്കന്മാര്‍ക്ക്? അങ്ങനെ ഉള്ള ഏതെങ്കിലും ഒരു സഖാവ് ഉണ്ടെങ്കില്‍, ഒരു തുറന്ന സംവാദത്തിനു ഞാനും, ഞാന്‍ ഉള്പ്പെടുന്ന കുറെ ആളുകള്‍ക്കും താല്പര്യം ഉണ്ട്..

 • ജഗ്ഗു,
  ഇവിടെ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥി ധരിക്കുന്ന വസ്ത്രമെന്താണ്, ജനഗണമന പാടിയത് തടസ്സപ്പെടുത്തിയോ, സ്കൂളുകളില്‍ നിന്ന് രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്നതാണോ, പാലസ്തീന്‍ വിരോധിയല്ലെ, വിദേശ പൌരനല്ലെ, മലയാളം അറിയാത്തവനല്ലെ, കൊക്കൊക്കോളയുടെ വക്താവല്ലെ, അമേരിക്കന്‍ ചാരനല്ലെ എന്നു തുടങ്ങി അനേകം ആരോപണങ്ങള്‍ നേരിടേണ്ടി വന്ന ഒരു സ്ഥാനാര്‍ത്ഥി വേറെ ഉണ്ടാവില്ല.
  എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ സാധാരണക്കാരായ സ്വതന്ത്ര വോട്ടര്‍മാരെ ബാധിക്കുന്നവയല്ല. ഒരു കാര്യം നമുക്കറിയാം ഇടത് പാര്‍ട്ടികള്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അവയെപ്പറ്റി പഠിക്കാനും മറ്റും സമര്‍ത്ഥരാണ് എന്ന്. എന്നാല്‍ അവരുടെ ഭാഗത്തുനിന്ന് മുതലെടുപ്പ് മാത്രമേ നടക്കൂ ഒരു കാര്യത്തിനും പരിഹാരമുണ്ടാവില്ല. പരിപ്പ് വടയും കട്ടന്‍ ചായയും കുടിച്ച് വളര്‍ന്ന പാര്‍ട്ടിയുടെ ആസ്തി ഇന്ന് എത്രകോടി കാണും? ബക്കറ്റ് പിരിവ്, ഗുണ്ട പിരിവ് ഒപ്പം കോടികളുടെ പിരിവും. അതാണ് ജന ആധിപത്യം. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പഠിക്കുന്നത് ലണ്ടനില്‍. വിരോധം ബ്രിട്ടീഷു കാരോട്.
  മാധ്യമങ്ങളിലൂടെ പൊന്തി വന്ന കോടികളുടെ കോഴകളെല്ലാം ജനം മറക്കും. ചോരയിലൂടെ രാഷ്ട്രീയം ഒഴുകുന്നവര്‍ക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണമമെങ്കില്‍ സ്വതന്ത്ര വോട്ടുകള്‍ കൂടിയേ തീരൂ. അതിന് ആരോപണങ്ങളല്ല മറിച്ച് ഉത്തമനായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കുകയാണ് വേണ്ടത്.