Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷക ആത്മഹത്യകള്‍ക്ക്‌ പരിഹാരം

മനസ്സിലാക്കാന്‍ പറ്റാത്ത പ്രശ്നങ്ങളൊന്നും കര്‍ഷകന്റെ ദുരിതത്തിനു പിന്നിലല്ല. കൃഷി നശിച്ചും വിലയിടിഞ്ഞും നഷ്ടവും കടവും കൂമ്പാരം കൂടുന്നു. വെള്ളം സമയത്ത്‌ കിട്ടുന്നില്ല. ഉല്‍പാദിപ്പിച്ച വിളവ്‌, തക്കനേരത്ത്‌ വാങ്ങി സൂക്ഷിക്കാനും ന്യായവില കിട്ടാനും സര്‍ക്കാര്‍ സംവിധാനമില്ല. കടംവന്നു മുടിയുമ്പോള്‍, രക്ഷയ്ക്കാരുമില്ല. ആയിരം കാര്‍ഷിക കമ്മീഷനുകളും പദ്ധതികളും കടാശ്വാസ കടലാസുപദ്ധതികളും ഉണ്ടായിട്ടും സ്ഥിതിയിതാണ്‌.
ഉദാരീകൃത സംവിധാനത്തില്‍, സര്‍ക്കാര്‍ താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക്‌, സ്വകാര്യ ഏജന്‍സികള്‍ക്ക്‌ ധാന്യങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക്‌ സാധിക്കുമെന്നും അതുകൊണ്ട്‌ താങ്ങുവില ഉയര്‍ത്തേണ്ട കാര്യമില്ലെന്നും പവാര്‍ പ്രവചിക്കുന്നു. പഞ്ചാബിലെ ഗോതമ്പു വിളവെടുപ്പിനു തൊട്ടുമുമ്പ്‌, ലക്ഷക്കണക്കിന്‌ ടണ്‍ ഗോതമ്പ്‌ ഓസ്ട്രേലിയയില്‍നിന്ന്‌ ഇറക്കുമതി ചെയ്ത്‌ അതിന്റെ വില തകര്‍ക്കുകയും കര്‍ഷകരുടെ നഷ്ടം കൂട്ടുകയും ചെയ്ത വ്യക്തിയാണിത്‌ പറയുന്നത്‌. വിദര്‍ഭയിലും കേരളത്തിലും കര്‍ഷക ആത്മഹത്യകള്‍ പെരുകിയത്‌ ധാന്യോല്‍പാദനം കൂടാത്തതുകൊണ്ടായിരുന്നില്ല. ഉല്‍പാദിപ്പിച്ച ധാന്യം വില്‍ക്കാനാവാതെ നശിച്ചതുകൊണ്ടാണ്‌. ന്യായമായ വില കിട്ടാത്തതുകൊണ്ടുതന്നെയാണ്‌ ഉല്‍പാദനക്ഷമത വര്‍ധിച്ചിട്ടും കേരളത്തില്‍ മൊത്തം ഉല്‍പാദനം കുറഞ്ഞത്‌. ഗതികെട്ട കര്‍ഷകന്‍, കൃഷി കയ്യൊഴിഞ്ഞു എന്ന സാധാരണ സംഭവം. കുരുമുളക്‌, നാളികേരം എന്നിവയുടെ കാര്യത്തിലും സംഭവിച്ചത്‌ ഇതുതന്നെ.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ 10-11-06-ല്‍ മാതൃഭൂമിയില്‍ പി.എ.വാസുദേവന്‍ എഴുതിയ “കര്‍ഷകരെ കൊല്ലേണ്ടതെങ്ങിനെ” എന്ന ലേഖനത്തില്‍ നിന്നാണ്.

പരിഹാരമാര്‍ഗങ്ങളിലേയ്ക്ക്‌ ഈ ലേഖനം തന്നെ ഒരു ചൂണ്ടുപലകയാണ്.

പഞ്ചാബിലെ കര്‍ഷകരുമായി നാം ബന്ധപ്പെടണം അവര്‍ക്ക്‌ ആവശ്യമുള്ള കാര്‍ഷികോത്‌പന്നങ്ങള്‍ അവര്‍ക്ക്‌ എത്തിച്ചുകൊടുക്കുകയും അവരുടെ കാര്‍ഷികോത്‌പന്നങ്ങള്‍ പകരമായി ഇവിടെ എത്തിക്കുകയും ചെയ്യുക. ഒരുവശത്തേയ്ക്കുള്ള ട്രാന്‍സ്പ്പോര്‍ട്ടേഷന്‍ നാം വഹിക്കണം മറുവശത്തേയ്ക്ക്‌ അവര്‍ വഹിച്ചുകൊള്ളും. ഇതേപോലെ മറ്റെല്ലാ സംസ്ഥാനങ്ങളിലേയ്ക്കും നമ്മുടെ കാര്‍ഷികോത്‌പന്നങ്ങള്‍ എത്തിക്കുകയും അവരുടേത്‌ തിരികെ എത്തിക്കുകയും ചെയ്യാം. ഉത്‌പന്നത്തിന് പകരം ഉത്‌പന്നമാകുമ്പോള്‍ കര്‍ഷകര്‍ക്ക്‌ നല്ലൊരു ലാഭവും ലഭ്യമാകും.  കര്‍ഷകര്‍ സ്വയം വിപണി ഏറ്റെടുക്കുക സുതാര്യതയോടെ.

പി.എ.വാസുദേവന്‍ കേരളത്തില്‍നിന്ന്‌ താണവിലയ്ക്ക്‌ കഴിഞ്ഞ വര്‍ഷം 45 രൂപ നിരക്കില്‍ ജര്‍മനിയിലേയ്ക്ക്‌ റബ്ബര്‍ കയറ്റുമതിചെയ്തതും ശരാശരി വിലയായ 60 രൂപ നിരക്കില്‍ ഇന്ത്യയിലേയ്ക്ക്‌ ഇറക്കുമതിചെയ്തതും അറിഞ്ഞില്ല എന്നുണ്ടോ? കയറ്റുമതി ചെയ്യപ്പെട്ടത്‌ കൂടിയ വിലയുള്ളപ്പോഴാണ്. ഇപ്രകാരം ചെയ്തത്‌ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയുടെ 21 ശതമാനവും കയ്യാളിയ റബ്ബര്‍മാര്‍ക്ക്‌ ആകാനാണ് സാധ്യത. കാരണം ലാഭകൂടിയാല്‍ അതിന്റെ പങ്ക്‌ സര്‍ക്കാരിന് ലഭിക്കും പരിമിതപ്പെടുത്തിയാല്‍  വല്ല സ്വിസ്സ്‌ ബാങ്കിലോ സ്വന്തം അകൌണ്ടിലോ നിക്ഷേപമാക്കി മാറ്റാം.

ഇത്തരം പ്രശ്നങ്ങളില്‍ നിന്ന്‌ കര്‍ഷകരെ രക്ഷിക്കുവാന്‍ ഉത്പാദകനെയും ഉപഭോക്താവിനെയും പരസ്പരം ചര്‍ച്ചയ്ക്ക്ക്‌ വേദിയൊരുക്കി ലാഭത്തിന്റെ പങ്ക്‌ പറ്റാതെ പ്രവര്‍ത്തിക്കുന്ന തണല്‍ പോലുള്ള സംഘടനകള്‍ക്ക്‌ കഴിയണം. കര്‍ഷകരെ ചൂഷണ വിധേയരാക്കി അവര്‍ക്കുവേണ്ടി കരയുന്നവരെ കര്‍ഷകര്‍ തിരിച്ചറിയണം. സുതാര്യതതന്നെയാണ് എല്ലാറ്റിനും പരിഹാരം.

3 comments to കര്‍ഷക ആത്മഹത്യകള്‍ക്ക്‌ പരിഹാരം

 • പോസ്റ്റ് കാണുന്നില്ലല്ലോ,തലക്കെട്ടു മാത്രം കാണുന്നുണ്ട്.

 • വിഷ്ണുപ്രസാദ്‌: ഒരിക്കല്‍ കുറെയധികം എന്റര്‍ ചെയ്തത്‌ മാഞ്ഞുപോയി അതാണ് തലക്കെട്ട്‌ മാത്രമായത്‌. ഇപ്പോഴും അപൂര്‍ണമാണ്. കമെന്റുകളിലൂടെ വേണം പൂത്തിയാക്കാന്‍.

 • ചന്ദ്രേട്ടാ..
  താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.
  കുറേക്കാലം മുന്‍പു വരെ അന്തകവിത്തിനെപ്പറ്റി കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ചില പ്രചരണപരിപാടികളൊക്കെ നടത്തിയിരുന്നു. ഇപ്പൊളൊന്നും കാണാനില്ല.
  ഈ വിഷയം ആര്‍ക്കും വേണ്ടെന്നു തോന്നുന്നു.
  തമിഴ് നാട് അരിയും പച്ചക്കറിയും തരുന്നിടത്തോളം ഇങ്ങനെയൊക്കെ പോകും. അതും നിന്നാല്‍….