കടപ്പാട്: മാതൃഭൂമി ധനകാര്യം 30-7-07
കഴിവുള്ള മലയാളികള്‍ അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടുന്നതില്‍ അതിശയിക്കാനൊന്നുമില്ല. അതിനൊരുദാഹരണമാണ് ശ്രീ.ഗോപാലക്രിഷ്ണപിള്ള അവര്‍കള്‍. ആവശ്യമില്ലാത്ത റബ്ബര്‍ ഇറക്കുമതി വിലയെ ബാധിക്കുകയില്ല എന്ന് അദ്ദേഹം പറയുന്നു. അപ്പോള്‍ കയറ്റുമതിയായിരിക്കണം വിലയെ ബാധിക്കുന്നത്. അദ്ദേഹം 2005 ലെ 60,000 ടണ്ണുകളുടെ ഇറക്കുമതിയുടെ കാര്യം പറയുമ്പോള്‍ 2005-06 ലെ റബ്ബര്‍ കണക്കുകള്‍ പ്രകാരം അന്താരാഷ്ട്രവിലയേക്കാള് 12 രൂപ താണ നിരക്കില്‍ എങ്ങിനെ ഇറക്കുമതി ചെയ്യുവാന്‍ സാധിക്കുന്നു എന്നത് – 62,000 ടണ്ണുകള്‍ കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ രണ്ടുരൂപ കൂട്ടി ഇറക്കുമതിക്ക് സാധിക്കുന്നതുകൊണ്ടാണോ എന്നുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. പാം ഓയിലിന്റെ ഇറക്കുമതി തീരുവ കുറച്ചത് തായ്ലന്റില് വിലകൂടിയതു കൊണ്ടാണ് എന്നും അത് നാളികേരത്തിന്റെ വിലയെ ബാധിക്കില്ല എന്നും പറയുന്നു. കേരളത്തിലെൈന്നത്തെ നാളികേരത്തിന്റെ അവസ്ഥ മലയാളിയായ അദ്ദേഹത്തിന് അറിയില്ല എന്നതാണ് വാസ്തവം. കേരഫെഡ് പ്രതിമാസം ആട്ടിയെടുക്കുന്ന 1000 മുതല്‍ 1200 ടണ്ണുകള്‍ വരെ റിലയന്‍സിന് കൈമാറുന്നത് എതിര്‍പ്പ് വന്നതുകൊണ്ട് ആദിത്യ ബിര്‍ലക്ക് കൈമാറുവാന്‍ പോകുന്നു. കേരളത്തില്വെളിച്ചെണ്ണക്ക് ചെലവില്ലാത്തതാണോ അതോ ഇതോടൊപ്പം ആന്ധ്രയിലെ ജി.എം പരുത്തിക്കുരു എണ്ണയും പാം ഓയിലും കൂട്ടിക്കലര്‍ത്തി വില്ക്കുവാനോ? ജി.എം പരുത്തിക്കുരു എണ്ണ മാത്രം കഴിച്ചാല്‍ പലരും ചത്തെന്ന് വരും.
കാഷ്യു ബോര്‍ഡില്‍ എല്ലാ പാര്‍ട്ടിയിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാല്‍ കശുവണ്ടിയുടെ വിലയും കുറഞ്ഞുകൊള്ളും. കുറച്ചുപേര്‍ക്ക് സുഖിക്കാനൊരവസരം ലഭിക്കുകതന്നെ ചെയ്യും.
ചന്ദ്രേട്ടാ, കര്‍ഷകരുടെ താല്‍പ്പര്യം നോക്കാനിവിടെ ആറ്ക്ക് നേരം.!.
ഭരിക്കുന്നവരായാലും പ്രതിപക്ഷമായാലും പ്രസംഗത്തില്‍ മാത്രമെ കര്ഷസ്നേഹമുണ്ടാകൂ. പ്രവര്‍ത്തിയില്‍ വ്യവസായിയുടെ കൂടെയും. കാരണം തിരഞ്ഞെടുപ്പു വരുമ്പൊള്‍ കര്ഷകന് കൊടുക്കാനെന്തുണ്ട്? മറിച്സ് എം. ആറ്.എഫ്. പോലുള്ള വന്‍ കിട മൊതലാളിമാരുടെ കൂടെനില്‍ക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്താലല്ലെ കാശ് കിട്ടൂ. സെക്രട്ടറിമാര്‍ക്കും അവരുടെ താളത്തിനൊപ്പം പ്രൊപഗാന്‍ഡ നടത്തിയേ പറ്റൂ!.