ചെന്നൈ: ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി രാജ്യാന്തര സെക്സോളജി കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചു. ലൈംഗിക വൈകൃതവും അരാജകത്വവും നിറഞ്ഞ ഉള്ളടക്കമുള്ള വെബ്സൈറ്റുകളെ നിരീക്ഷിക്കാനും കരിമ്പട്ടികയില്‍ പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിനും മതിയായ പ്രാധാന്യം നല്‍കണം. അങ്ങനെ ചെയ്താല്‍ ശരിയായ ലൈംഗിക അറിവുകള്‍ കുട്ടികള്‍ക്കു ലഭിക്കും. സെക്സ് മെഡിസിനില്‍ ഡിപ്ളോമ, ഡിഗ്രി കോഴ്സുകള്‍ ആരംഭിച്ചാല്‍ ഈ രംഗത്തെ വിദഗ്ധരുടെ അഭാവം പരിഹരിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വല്‍ മെഡിസിനും ചെന്നൈയിലെ ആകാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫെര്‍ട്ടിലിറ്റി ആന്‍ഡ് റിസര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
കടപ്പാട്- മനോരമ 16-02-08
Recent Comments