Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കുശുമ്പിനും അസൂയയ്ക്കും മരുന്നില്ല

അണ്‍കോണ്‍ഫറന്‍സ് ഇന്‍ ആലപ്പുഴ എന്ന തലക്കെട്ടോടെ ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്ത പലരും കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു. അതില്‍ കാണുന്ന Chandrasekharan Nair (see the mistake on name of the picture of uncle) will deal with the basics of Malayalam blogging ഈ വാര്‍ത്തയെപ്പറ്റി എനിക്ക് ഒരറിവും ഇല്ലായിരുന്നു. ഈ ചുമതല ഏറ്റിരുന്നത് അങ്കിള്‍ ആയിരുന്നു. അവിചാരിതമായ കാരണങ്ങളാല്‍ അങ്കിളിന് ഡല്‍ഹിക്ക് പോകേണ്ടി വന്നു. വാര്‍ത്ത കണ്ടപ്പോള്‍ത്തന്നെ എന്റെ പേര് കടന്ന് കൂടിയിട്ടുള്ളകാര്യം ഞാന്‍ അങ്കിളിനെ അറിയിച്ചിരുന്നു. അപ്പോള്‍ അങ്കിള്‍ എന്നോട് പറഞ്ഞത് എന്തായാലും നന്നായി അദ്ദേഹത്തിന് പകരമായി ഞാന്‍ മതിയല്ലോ എന്ന്. ഇത്തരത്തിലൊരു പത്ര വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് എന്നെ അറിയിച്ചിരുന്നില്ല. വാര്‍ത്ത കണ്ടപ്പോള്‍ത്തന്നെ ഞാന്‍ സംഘാടകരില്‍ ഒരാളായ കെന്നിയെ നേരിട്ട് ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോഴാണ് കെന്നിയുടെ ശ്രദ്ധയിലും അത് പെടുന്നത്. അപ്പോള്‍ പത്രങ്ങള്‍ക്ക് എഴുതിക്കൊടുത്ത വ്യക്തിയക്ക് ചന്ദ്രകുമാര്‍ എന്നത് ചന്ദ്രശേഖരന്‍ നായര്‍ എന്ന് അബദ്ധവശാല്‍ പറ്റിയതാകാനാണ് സാധ്യത.

ശിശിരം എന്ന ബ്ലോഗര്‍ക്ക് അപാരമായ അലര്‍ജി ഇക്കാര്യത്തില്‍ ഉള്ളതായി കാണുവാന്‍ കഴിഞ്ഞു.

“പ്രിയ മലയാളികളെ നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ്. നിങ്ങള്‍ക്കൊക്കെ വേണ്ടി മലയാളനാട്ടില്‍ ഒരു പ്രവാചകന്‍/വക്താവ് ഉണ്ടാകുന്നത്.
പ്രിയപ്പെട്ട പട്ടാളം നായരെ താങ്കള്‍ മലയാളം ബ്ലോഗേര്‍സിനെയാണ് പ്രതിനിധീകരിക്കുന്നതില്‍ ഞങ്ങള്‍ മലയാളം ബ്ലോഗേര്‍സ് അല്പം ആശങ്കയിലാണ്. ഞങ്ങള്‍ക്ക് താങ്കളുടെ എണ്ണമറ്റ ബ്ലോഗുകളുടെ സ്ക്രീന്‍ ഷോട്ടിലും, വീരകഥകളിലും തല്‍ക്കാലം തല്പര്യമില്ല. മലയാളം ബ്ലോഗ് എന്നാല്‍ സ്വതന്ത്രമലയാളം കമ്മ്യൂണിറ്റിയും/സോഫ്റ്റ്വെയറും, ജില്ലതിരിച്ചുള്ള ഗ്രൂപ്പുകളും, ഫൂരിഡാനും അല്ല എന്നും ഞങ്ങള്‍ അങ്ങോട്ടു പറഞ്ഞുതരേണ്ടിവരും. (പിന്നെ എന്താണെന്നു ചോദിക്കല്ലെ.. പ്ലീസ്. അതല്ല എന്നുമാത്രം എന്റെ ചെറിയവിവരത്തിനു അറിയാം)

== ഈ പോസ്റ്റിന്റെ ഉദ്ദേശം : അല്പം ബുദ്ധിപ്രയോഗിക്കണം, പ്രായോഗികമായി ചിന്തിക്കണം, സ്വന്തം ജീവിതത്തിന്റെ കഥ എന്ന എളിമ പറഞ്ഞ ‘പൊങ്ങരുത്’, പൊങ്ങച്ചം പറഞ്ഞ് താഴരുത്, ആരേയും ബോറടിപ്പിക്കരുത്, സ്വയം നാറരുത് എന്നു ചുരുക്കം ==

ഒന്നു മറന്നു; അതു ഓഫ് ടോപ്പിക് എന്ന പെട്ടിയില്‍ കിടക്കട്ടെ : പുതിയ കര്‍ഷക രീതിയനുസരിച്ച് മലയാളം ബ്ലോഗുകളെ കുറിച്ചുള്ള ഒരു “ബ്ലോഗ് കവിത“ തന്നെ ആദ്യം അവിടെ അവതരിപ്പിച്ചാല്‍ ആ കെട്ടുവള്ളത്തില്‍ മറ്റൊരു പ്രസന്റേഷന്റ്റെ ആവശ്യം വരില്ല എന്നു തോന്നുന്നു.”

ബ്ലോഗുക്യാമ്പില്‍ പങ്കെടുക്കാത്ത അദ്ദേഹത്തിന് ഇത്രയും പ്രയാസം ഉണ്ടാകാന്‍ എന്താണ് കാരണം? അവിടെ പങ്കെടുക്കുന്നവരില്‍ ഏറിയ പങ്കും ആംഗലേയ ഭാഷയില്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നവരാണ്. അനോണിയായാല്‍ ആരെയും കാര്യമറിയാതെ വിമര്‍ശിക്കുവാനും നാറ്റിക്കുവാനും ഉതകുന്നത് തന്നെയാണ്. ചീഞ്ഞളിഞ്ഞ റബ്ബറിന്റെയും, പശുവിന്റെ കോമാളിയുടെയും, ഊരാളിയുടെയും (തെങ്ങുകറുന്ന ആളുടെ ശരീരത്തിന് ഒരു വാസന ഉണ്ടാകും) നാറ്റവും പേറി നടക്കുന്ന ഞാന്‍ ഇനിയെന്ത് നാറുവാന്‍. എന്റെ നാറ്റം സഹിക്കാതെ വന്നാല്‍ ബ്ലോഗ്ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ അവിടെനിന്നും തുരത്തി ഓട്ടിക്കട്ടെ.

ഇവിടെച്ചെന്ന് നോക്കണെ ചന്ദ്രശേഖരന്‍ നായര്‍ ആരാണെന്ന്

No comments yet to കുശുമ്പിനും അസൂയയ്ക്കും മരുന്നില്ല

 • Good post and well said.. we consider you as one of the veteran bloggers in kerala.

  Pinne ee cheliyum naatavum onnumillathe jenichappole saayipinte a/c roomil irikkunavar kettuvallathilum varathe irikunathanu nallathu… karanam…kettuvallathinu thazeyum cheliyund…nalla katta cheli 🙂

 • HC Kanjikkuzhi

  കുശുമ്പിനും അസൂയയ്ക്കും മരുന്നില്ല

  Yes, http://hckanjikkuzhi.blogspot.com

 • ഫാര്‍മറേ, ബ്ലോഗ് ക്യാമ്പില്‍ ‘മലയാളം ബ്ലോഗിംഗി’നെ പറ്റി സംസാരിക്കാമെന്ന് അത്യാഗ്രഹത്തോടെ ഏറ്റെടുത്ത ഒരു ജോലിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ എന്റെ മകളുടെ അസുഖം കാരണം എനിക്ക് പെട്ടെന്ന് ഡല്‍ഹിക്ക് തിരിക്കേണ്ടി വന്നു. കെന്നിയെ ഞാന്‍ വിവരം അറിയിച്ചിരുന്നു. ആഗസ്റ്റ് 14നു മുമ്പ് തിരിച്ചെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. പത്രത്തില്‍ വന്ന തെറ്റ് അറം പറ്റിയെന്നു തോന്നുന്നു.

 • ഫാർമറേ, ബ്ലോഗ് ക്യാമ്പിൽ ‘മലയാളം ബ്ലോഗിംഗി’നെ പറ്റി സംസാരിക്കാമെന്ന് അത്യാഗ്രഹത്തോടെ ഏറ്റെടുത്ത ഒരു ജോലിയായിരുന്നു. നിർഭാഗ്യവശാൽ എന്റെ മകളുടെ അസുഖം കാരണം എനിക്ക് പെട്ടെന്ന് ഡൽഹിക്ക് തിരിക്കേണ്ടി വന്നു. കെന്നിയെ ഞാൻ വിവരം അറിയിച്ചിരുന്നു. ആഗസ്റ്റ് 14നു മുമ്പ് തിരിച്ചെത്താൻ കഴിയുമെന്നു തോന്നുന്നില്ല. പത്രത്തിൽ വന്ന തെറ്റ് അറം പറ്റിയെന്നു തോന്നുന്നു.

 • അപ്പോ ഈ രണ്ടു കമെന്റും ഒരാളാന്നോ..!!

 • അങ്കിളെ കള്ളം കാണിക്കാനും കഴിയാതെ പോയി. ധാരാളം അനോമികളുള്ള ലോകമല്ലെ ആരോടെങ്കിലും ഒരു പരിശീലനമാകാം.

 • ലേലം ഉറപ്പിച്ചോ ഫാര്‍മര്‍ മാഷേ..!!
  എന്തായാലും അനോണി ചേട്ടന്റെ പ്രൊഫൈലും ബ്ലോഗുമൊക്കെ കണ്ടാല്‍ അത് ‘അങ്കിള്‍’ ആണന്ന് പറയുകയേ ഇല്ല..!! എനിക്ക് ഈ പോസ്റ്റിന്റെ തലക്കെട്ട് ക്വാട്ടാന്‍ തോന്നുന്നു..“അസൂയയും കുശുമ്പും” . മലയാളം ബ്ലോഗിംഗിനെ പറ്റി ക്ലാസെടുക്കാന്‍ പറ്റിയ പ്രൊഫൈല്‍ അനോണി ചേട്ടനു സ്വന്തം.. 🙂

 • 🙂
  ഇങ്ങിനെ വിമർശനങ്ങൾക്ക്(അവ ക്രിയാത്മകമാണെങ്കിലും, അല്ലെങ്കിലും), കളിയാക്കലുകൾക്ക്, പരിഹാസങ്ങൾക്ക് ഒക്കെ മറുപടി കൊടുക്കുവാൻ തുടങ്ങിയാൽ എവിടെച്ചെന്നു നിൽക്കും?

  പിന്നെ, ബ്ലോഗുകളെക്കുറിച്ച് സംസാരിക്കുവാൻ സ്ക്രീൻഷോട്ടുകൾ അനിവാര്യം തന്നെയാണ്. അത് സ്വന്തം ഉപയോഗിക്കുന്നതിലും(പറയുന്നതിനോട് യോജിപ്പുണ്ടെങ്കിൽ) തെറ്റില്ല. എന്നാൽ താൻ ബ്ലോഗുകളിലൂടെ എന്താണ് പറയുന്നത് എന്നതിന് ഊന്നൽ നൽകിയാണ് സംസാരിക്കുന്നതെങ്കിൽ, അത് അത്ര നല്ല കാര്യമാണെന്നു തോന്നുന്നില്ല. കേരളഫാർമർ ശില്പശാലയിൽ സംസാരിച്ചത് എങ്ങിനെയെന്ന് എനിക്കറിയില്ല. പക്ഷെ, പല പോസ്റ്റുകൾ/കമന്റുകൾ വായിച്ചതിൽ നിന്നും, അങ്ങിനെയൊരു സമീപനം ഉണ്ടായി എന്നാണ് ഞാൻ മനസിലാക്കുന്നത്. ആ ഒരു രീതി ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും തോന്നുന്നു.

 • സിയ

  മേലെയിട്ട കമന്റുകള്‍ അങ്കിളിന്റേത് തന്നെയാണെന്ന് ഉറപ്പാണോ ചന്ദ്രേട്ടാ..ആ ഐപി ഒന്നു നോക്കിക്കേ

 • ഞാന്‍ പരിചയപ്പെട്ട അങ്കിള്‍ എന്ന ബ്ലോഗറുടേതാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത പ്രൊഫൈല്‍ ആണു മുകളിലെ കമന്റ് (അനോണി) ഇട്ട ആളുടേത്. ഇവിടെ പേരും , മെയില്‍ ഐ.ഡി യും ഒപ്പം യു ആര്‍ എല്‍ ഉം ആവശ്യപ്പെടുന്നുണ്ടങ്കിലും അതാത് ബ്ലോഗര്‍ തന്നെയാണു കമന്റ് ചെയ്യുന്നത് എന്നത് എങ്ങിനെ ഉറപ്പിക്കാനാവും..(ബ്ലോഗ് സ്പോട്ടില്‍ നമ്മള്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതുണ്ടല്ലോ..) വേര്‍ഡ് പ്രസ്സില്‍ എങ്ങിനെ ആണന്ന് അറിയില്ലാത്തതിനാലാണ്, സംശയം ദുരീകരിക്കുമല്ലോ..!

 • കണ്ണൂസ്

  പേരില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ബ്ലോഗില്‍ എത്തുന്നതും, ആദ്യ കമന്റ് ഡിലീറ്റ് ചെയ്യാതെ വിട്ടതും മന:പൂര്‍വമാവാനേ വഴിയുള്ളു. ഒരു ബ്ലോഗ് സ്പോട്ട് പ്രൊഫൈലില്‍ ലോഗ്-ഇന്‍ ചെയ്ത് ഇരിക്കുകയാണെങ്കിലും അബദ്ധത്തില്‍ പോലും അതേ പേര്, ഒരു വേഡ്പ്രസ് ബ്ലോഗില്‍ വരാനുള്ള വഴിയില്ല.

  ഇതാരോ അങ്കിളിനെ അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണ്. ആരായാലും വളരെ മോശമായിപ്പോയി.

 • ഫരീ,
  “എന്നാല്‍ താന്‍ ബ്ലോഗുകളിലൂടെ എന്താണ് പറയുന്നത് എന്നതിന് ഊന്നല്‍ നല്‍കിയാണ് സംസാരിക്കുന്നതെങ്കില്‍, അത് അത്ര നല്ല കാര്യമാണെന്നു തോന്നുന്നില്ല. കേരളഫാര്‍മര്‍ ശില്പശാലയില്‍ സംസാരിച്ചത് എങ്ങിനെയെന്ന് എനിക്കറിയില്ല.”
  പല സ്ഥലത്തും ഞാനവതരിപ്പിച്ച സ്ക്രീന്‍ ഷോട്ടുകള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഹരീ അത് കണ്ടിട്ടില്ലാത്തതിനാല്‍ ഇവിടെ കാണുക. അവിടെ പങ്കെടുത്തവരും ഉണ്ടല്ലോ ഞാന്‍ എന്ത് തെറ്റാണ് അവതരിപ്പിച്ചത് എന്ന് വിശദമായി പറയട്ടെ. ഞാന്‍ പറഞ്ഞത് ഇപ്രകാരമെല്ലാം ഞാന്‍ ബ്ലോഗ് ചെയ്യുന്നു എന്നാണ്. അല്ലാതെ കണ്ടെന്റ് അല്ല.
  സിയ – അങ്കിളും കുടിയന്‍ പരമുവും ഒന്നുതന്നെയാണ്. ഒരേ കമെന്റ് അദ്ദേഹം അറിഞ്ഞുകൊണ്ട് ഇട്ടതാണെങ്കില്‍ ആ അനോണി ബ്ലോഗ് അദ്ദേഹത്തിന് ദഹിക്കാത്തതുകൊണ്ടാകാം. ഐ.പി ഒന്നുതന്നെയാണ്.

 • കണ്ണൂസ്

  രണ്ടാമത്തെ കമന്റ് ഇട്ടത് ശരിയായ അങ്കിള്‍ തന്നെയാണെന്ന് എന്താ ഉറപ്പ് ചന്ദ്രേട്ടാ? അങ്കീളിന്റെ ഐ.പി, ദില്ലി ആണോ എന്ന് നോക്കൂ.

 • കണ്ണൂസെ,
  ഇത് ന്യുഡല്‍ഹിക്കും ഫറീദാബാദിനും ഇടയ്ക്കുള്ളതാണ്. കമെന്റിടുന്ന ആളിന് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. അദ്ദേഹം മനപ്പൂര്‍വ്വം ഇട്ടതാകാനാണ് വഴി. ഇനി മറുപടി അദ്ദേഹം തന്നെ പറയട്ടെ.

 • 🙂 ഞാൻ പ്രസന്റേഷൻ നേരത്തേ കണ്ടിരുന്നു. പവർപോയിന്റിൽ എന്തുതന്നെ ആയാലും, അത് കാണിച്ച് പറയുന്നതിലാണല്ലോ കാര്യം. അതുകൊണ്ടാണ്, ശില്പശാലയിൽ എങ്ങിനെയാണ് അവതരിപ്പിച്ചത് എന്നറിയില്ല എന്നു പറഞ്ഞത്. ഉദാ: കളിയരങ്ങിന്റെ സ്ക്രീൻഷോട്ട് എടുത്തിട്ട്, ലേബലുകളെക്കുറിച്ച് പറഞ്ഞു; അതിനു ശേഷം ഞാൻ കഥകളിയെക്കുറിച്ച് പറയുകയാണെങ്കിലോ? ഞാൻ ഈ ബ്ലോഗിലൂടെ വിവിധ അരങ്ങുകളുടെ ആസ്വാദനമാണു നൽകുന്നത്; ഇന്ന് കഥകളി ആരാധകർ കുറഞ്ഞുവരികയാണ്; ഈ സാഹചര്യത്തിൽ ഈ ബ്ലൊഗിനുള്ള പ്രസക്തി വളരെ കൂടുതലാണ്; കഥകളിയുടെ അടിസ്ഥാന കാര്യങ്ങൾ മുതൽ, ഓരോ കളിയുടേയും മികവും/കുറവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.. എന്നിങ്ങനെ കാടു കയറിയാൽ അത് അരോചകമല്ലേ? അതുമാത്രമാണ് ഞാൻ പറഞ്ഞത്. സ്ക്രീൻ ഷോട്ടിൽ ഇതൊന്നും ഉണ്ടാവില്ല, പക്ഷെ എനിക്കിതൊക്കെ പറയുവാൻ കഴിയുമല്ലോ? ആ രീതിയിൽ അവിടെ എന്താണ് അവതരിപ്പിച്ചതെന്ന് അറിയില്ല, എന്നാണ് പറഞ്ഞത്. 🙂

 • കൂടിയല്ല ബ്ലോഗുന്ന നേരത്തും
  കൂടിയല്ല കംന്റുന്ന നേരത്തും

  മധ്യേയെന്തിനു മത്സരിക്കുന്നു നാം………? 😉

 • ഈ അസൂയയും കുശുമ്പും ഒന്നു തന്നെയല്ലേ? എന്തിനാണു രണ്ടും കൂടി?

  ഇടിവാളേ, കോപ്പിറൈറ്റ്, കോപ്പിറൈറ്റ്… പ്രശസ്തകവിതകള്‍ കവിയുടെ പേരു പറയാതെ ക്വോട്ടു ചെയ്യുന്നോ? 🙂

 • നായര്‍ സാറിന്റെ സമയം ശരിയല്ല, അനോണി സാറിനുള്ളത്, നായര്‍ സാറിന് കിട്ടി….. തല്ലുകൊള്ളാനും വേണേ ഒരു യോഗം….

 • പ്രീയ ഫാര്‍മര്‍,

  എന്റെ അശ്രദ്ധ കൊണ്ടു പറ്റിയതാണ് ഈ കുടിയന്‍ പരമുവിന്റെ കമന്റ്.

  എന്റെ മകളുടെ അസുഖം കാരണം എനിക്ക് ഡല്‍ഹിക്കടുത്തുള്ള ‘ഗുഡുഗാവി’ ലേക്ക് ഭാര്യാസമേതം അത്യവശ്യമായി എത്തേണ്ടി വന്നു. ഇവിടെയുള്ള മരുമകന്റെ കമ്പ്യൂട്ടറില്‍ മലയാളം പ്രദര്‍ശിപ്പിക്കുന്നത് കണ്ട് സന്തോഷിച്ചു. ആദ്യമായി നോക്കിയത് കേരളാ ഫാര്‍മറുടെ സൈറ്റാണ്. ഒരു കമന്റും വച്ച് കാച്ചി. അങ്ങനെ പറ്റി പോയതാണ്. എന്റെ തെറ്റിനു വായനക്കാരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. അനോണിയായി കമന്റിടുന്നവനല്ല ഞാന്‍. എങ്ങനെ അനോണിയായി കമന്റിടണമെന്നുപോലും ഞാന്‍ ഇതുവരെ പഠിച്ചിട്ടില്ല. പക്ഷേ ഇന്ന് ഞാന്‍ അതും പഠിച്ചു. ഇതങ്ങ് സഹിച്ചേക്കണേ, പ്ലീസ്.

  തിരിച്ച് തിരുവനന്തപുരത്തേക്ക് വരുന്നതു വരെ ബ്ലോഗിലുള്ള എന്റെ സാന്നിധ്യം എന്നും ഉണ്ടാകാന്‍ കഴിയില്ലെന്നു തോന്നുന്നു.

  കേരളാ ഫാര്‍മര്‍ക്കുണ്ടായ അസൌകര്യം പൊറുക്കുമല്ലോ.

 • whiteknight

  അല്ല സുഹൃത്തുക്കളേ, ചന്ദ്രേട്ടാ
  അനോണി അങ്കിള്‍ തന്നെയായാല്‍ എന്താണ് പ്രശ്നം?
  ആ ബ്ലോഗില്‍ ആഭാസത്തരമോ, വൃത്തികേടുകളോ, മറ്റുള്ളവരെ അധിക്ഷേപിക്കുന്നതോ ഒന്നുമില്ലല്ലോ?
  ഓരോത്തര്‍ക്കും ഇന്നതൊക്കെയേ ചെയ്യാവൂ എന്ന് നമ്മളാണോ തീരുമാനിക്കുന്നത്?
  അനോണി എഴുതിയ കവിത തന്നെ ബൂലോഗത്തിലെ അറിയപ്പെടൂന്ന കവികള്‍ ആരെങ്കിലും എഴുതിയതാരുന്നെങ്കില്‍ ഉദാത്തം എന്ന് ചിലരെങ്കിലും പറഞ്ഞേനെ! അതില്‍ യാതൊരു കുഴപ്പവുമില്ലെങ്കിലും.
  ബ്ലോഗറുടെ പ്രായവും മറ്റും നോക്കിയുള്ള പ്രൊഫൈലിംഗ് ശരിയല്ല എന്ന് തോന്നുന്നു. അനോണിയായിയിരിക്കാന്‍ ഒരു കാരണം കൂടി.

 • സാന്റോസ്

  ഹ..ഹ.ഹ.ഹ.ഹ.ഹ.ഹ.ഹ……
  [ചിരി നിക്കണില്ലല്ലോ കര്‍ത്താവെ…]

 • എല്ലാം എനിക്ക്‌ മനസ്സിലായി / ഇല്ല : )

 • അങ്കിളിന്റെ മാന്യത മാനിച്ച് ചില തിരുത്തലുകള്‍ വരുത്തി ക്ഷമിക്കുക.

 • ഫാര്‍മര്‍ ജി, ഇത്തരം ക്ഷുദ്ര ജീവികള്‍ ഒരുപാടു ഉണ്ട് ഈ ഭൂമി മലയാളത്തില്‍. ഇവന്മാരുടെ ഒക്കെ പിറകെ നടക്കാന്‍ പോയാല്‍, നമ്മള് പെട്ട് പോകും. ബ്ലോഗും മലയാളവും ഒന്നും ശിശിരം എന്ന ബ്ലോഗ്ഗെരുടെ കുത്തക അല്ലല്ലോ? അപ്പോള്‍ പിന്നെ പോയ വഴിയേ അടിച്ച് അങ്ങ് വിട്ടേക്കുക. ഇവറ്റകള്‍ നന്നവില്ലന്നെ …