മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റ്‌ ഹിന്ദിയില്‍

website of RB in Hindi ഈ ചിത്രം ഫയര്‍ ഫോക്സിലേതാണ്. റബ്ബര്‍ ബോര്‍ഡിന്റെ ഹിന്ദിയിലുള്ള ഈ പേജ്‌ എനിക്ക്‌ വായിക്കുവാന്‍ കഴിയുന്നില്ല നിങ്ങള്‍ക്കോ? ഫോണ്ട്‌  എതാണെന്നോ എവിടെനിന്ന്‌ ഡൌണ്‍‌ലോഡ്‌ ചെയ്യണമെന്നോ ഒരു വിവരവും സൈറ്റില്‍ കാണാന്‍ കഴിഞ്ഞില്ല. താമസിയാതെ മലയാളത്തിലും പേജ്‌ വരും എന്നാണ് അറിവ്‌. അതും ഇതാണ് ഗതിയെങ്കില്‍ കഷ്ടംതന്നെ. റബ്ബര്‍ എന്ന വാക്ക്‌ കോപ്പി ചെയ്ത്‌ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ®ú¤É®ú ഇപ്രകാരമായി മാറുകയും റബ്ബര്‍ ബോര്‍ഡിന്റെ ലിങ്ക്‌ കിട്ടാ‍താകുകയും ചെയ്യുന്നു.  ഫയര്‍ ഫോക്സില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയത്‌ ചൈനയുടെ ഈ ലിങ്ക് 

എന്നാല്‍ എക്‌സ്‌പ്ലോറര്‍ പേജില്‍ ആര്‍.ആര്‍, വക്കാരി എന്നിവര്‍ പറയുമ്പോലെ വായിക്കുവാന്‍ കഴിയുന്നുണ്ട്‌. ആരെങ്കിലും ഇതിന്റെ സാങ്കേതിക പ്രശ്നം ഒന്ന്‌ വിശദീകരിക്കാമോ? 

No comments yet to റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റ്‌ ഹിന്ദിയില്‍