കേരളത്തിലെ കൃഷി ശാസ്ത്രജ്ഞന്മാരെല്ലാം ഉറക്കത്തില്‍
ഒന്നേകാല്‍ ലക്ഷം ടണ്‍ ഈ സീസണില്‍ ഇറക്കുമതി ചെയ്യുകയാണ്. സംസ്ഥാനത്ത് സീസണ് നേരത്തെ തുടങ്ങന്നതിനാല് ഭീമമായ വില നല്കി ഇറക്കുതി ചെയ്ത് സബ്സിഡിയും മറ്റും നല്കി താണവിലക്ക് രാസവളം ലഭ്യമാക്കുകയാണ്. ബോഫോഴ്സ് തോക്കിടപാടിനേക്കാള് ഭീകരമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രം ഇടപെട്ട് 23,000 ടണ്‍ യൂറിയ ഇന്നെത്തുകയാണ് എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. ഒരു ചാക്ക് യൂറിയയുടെ വില വിദേശത്ത് എത്ര ഡോളറാണെന്ന് അറിയുന്നത് നല്ലതാണ്. കര്‍ഷകന്റെ അജ്ഞത മുതലെടുത്ത് മണ്ണില്‍ യൂറിയ വാരിയിടുമ്പോള്‍ ചത്തൊടുങ്ങുന്നത് മണ്ണിരകള്‍ മാത്രമല്ല മണ്ണും മനുഷ്യനും കൂടെയാണ്. മണ്ണില്‍ വീഴുന്ന ഓരോ തരി യൂറിയയും മണ്ണിന്റെയും ഭൂജലത്തിന്റെയും pH താഴേയ്ക്ക് പോകുവാന്‍ കാരണമാകുന്നു. മണ്ണില്‍ ലഭ്യമാവുന്ന NO3 ആമാശയത്തിലെത്തി ആമാശയഭിത്തിയില്‍ അടിഞ്ഞ്കൂടി NO2 ആയി മാറി ക്യാന്‍സറിന് കാരണമാകുന്നു എന്ന് പറയുന്ന ശാസ്ത്രജ്ഞന്മാരും നമുക്കുണ്ട്. മണ്ണിന്റെ അമ്ലസ്വഭാവം വര്‍ദ്ധിക്കുന്നതിലൂടെ മണ്ണില്‍ ലഭിക്കേണ്ട മഗ്നീഷ്യത്തിന്റെ അളവ് കുറയുകയും ഹൃദ്രോഗത്തിനും ഡയബറ്റീസിനും കാരണമായി മാറുകയും ചെയ്യുന്നു. വളരെയധികം അമ്ലത വര്‍ദ്ധിച്ച് pH (ഇപ്പോഴും പല റബ്ബര്‍ തോട്ടങ്ങളിലും വളരെ താണ pH ആണ്) 4.5 ആയിക്കഴിഞ്ഞാല്‍ ആ സസ്യത്തിന് മണ്ണില്‍ എന്തുവളം നല്കിയാലും വലിച്ചെടുക്കാന്‍ കഴിയാത്ത ഒരവസ്തയിലെത്തിച്ചേരും.
ഇതൊക്കെ മനസിലാക്കേണ്ട കര്‍ഷകരാകട്ടെ താല്കാലികമായി ദൃശ്യമാവുന്ന സസ്യങ്ങളുടെ പുഷ്ടിയും കറുപ്പ് കലര്‍ന്ന പച്ച നിറവും കണ്ട് ആഹ്ലാദിക്കുന്നു. പാവം അവനറിയില്ലല്ലോ ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം എന്താണെന്ന്. വാഴകള്ക്കിടുന്ന കാര്‍ബോഫുറാന്‍ വയറ്റില്‍ ക്യാന്‍സറിന് കാരണമാകും. എന്നാല്‍ കര്‍ഷകര്‍ കാണുന്നത് വാഴകളെ കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതായിട്ടാണ്. യൂറിയ മണ്ണിലിട്ടുകഴിഞ്ഞല് ആദ്യം അനുഭവപ്പെയുന്നത് കീടബാധയാണ്. അതിനും വേണം കീടനാശിനികള്‍. ചത്തൊടുങ്ങുന്നത് മിത്രകീടങ്ങളും കൂടെയാണ്.
നാലു ദിവസം പോലും ആയില്ല “കേരള സംസ്ഥാന ജൈവകൃഷി നയം : തന്ത്രങ്ങള്‍, കര്‍മ്മ പരിപാടികള്‍ ” അന്തിമ കരട് രേഖ കേരള ജൈവവൈവിധ്യ ബോര്‍ഡ് ബഹു. കേരള മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ട്. പ്രസതുത രേഖയിലെ ദര്‍ശനം തന്നെ – കേരളത്തിലെ കാര്‍ഷിക വ്യവസ്ഥയെ സുസ്ഥിരവും ലാഭകരവും വിപണിയില്‍ പിടിച്ചു നില്ക്കാന് പ്രാപ്തവും എല്ലാ പൗരന്മാര്ക്കും വിഷമുക്തമായ വെള്ളം, മണ്ണ്, ഭക്ഷണം എന്നിവ പ്രദാനം ചെയ്യാന്‍ കെല്പുള്ളതായി മാറ്റുക എന്നതായിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനം ജൈവ കൃഷിയിലേക്ക് ഘട്ടം ഘട്ടമായി മാറുവാനാഗ്രഹിച്ചാലും കേന്ദ്രം സമ്മതിക്കില്ല.
Recent Comments