Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ചില്ലറവ്യാപാരമേഖലക്ക്‌ കര്‍ഷകരെ കൊല്ലാം

ആഗോള കുത്തകയായാലും സ്വദേശ കുത്തകയായാലും അവരുടെ ലക്ഷ്യം പണമുണ്ടാക്കല്‍ തന്നെയാണ്. ചില്ലറവ്യാപാരമേഖലയിലേക്ക്‌ കടന്നു വരു‍ന്ന കുത്തക സ്ഥാപനങ്ങള്‍ക്ക്‌ വിറ്റുവരവ്‌ നികുതി ഏര്‍പ്പെടുത്തിയാലും അത്‌ കൊടുക്കേണ്ടി വരുന്നത്‌ ഉപഭോക്താക്കള്‍ തന്നെയാണ്. കര്‍ഷകര്‍ക്ക്‌ ന്യായവില ലഭ്യമാക്കി കാര്‍ഷിക മേഖലെയെ സംരക്ഷിച്ച്‌ ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക്‌ താണവിലക്ക്‌ സാധനങ്ങള്‍ ലഭ്യമാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന ഇത്തരം നയപരിപാടികള്‍ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു.

ഒരു കാലഘട്ടത്തില്‍ ഗ്രാമീണ ചന്തകളിലൂടെ കര്‍ഷകര്‍ സംതൃപ്തരായിരുന്നു. കാലാ കാലങ്ങളില്‍ വന്ന പരിഷ്കാരങ്ങള്‍ കാര്‍ഷികമേഖലയെ തകര്‍ത്ത്‌ മറ്റ്‌ മേഖലകളില്‍ നേട്ടങ്ങള്‍ ലഭ്യമാക്കി. കര്‍ഷികോത്‌പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അധികാരവും കഴിവും കര്‍ഷകനില്ലാതെ പോയി. കര്‍ഷകരുടെ പ്രതിശീര്‍ഷ വരുമാനം പലകാരണങ്ങള്‍കൊണ്ടും നാള്‍ക്കു നാള്‍ താഴേയ്ക്ക്‌ പോകുന്നത്‌ റീയലെസ്റ്റേറ്റുകളുടെ വളര്‍ച്ചക്കും കരാര്‍ കൃഷിക്കും വഴിയൊരുക്കുകയാണ്. കര്‍ഷകരുടെ പ്രതിഹെക്ടര്‍ ഉദ്‌പാദന ചെലവ്‌ നാള്‍ക്കുനാള്‍ വര്‍‌ദ്ധിക്കുമ്പോള്‍ പല കര്‍ഷകരും കാര്‍ഷിക വൃത്തി ഉപേക്ഷിക്കേണ്ടിവരുകയാണ്.

ആരോഗ്യത്തിന് ഹാനികരങ്ങളായ ഭക്ഷ്യവസ്തുക്കള്‍ താണവിലയ്ക്ക്‌ ലഭ്യമാക്കി ഭീമമായ ചെലവുകള്‍ വേണ്ടിവരു‍ന്ന രോഗങ്ങള്‍ക്ക്‌ അടിമകളാക്കുകയല്ലെ ചെയ്യുന്നത്‌? കള, കുമിള്‍, കീടനാശിനികളും ജനിതകമാറ്റം വരുത്തിയ ഭക്ഷണവും വരുത്തിവെയ്ക്കുന്ന രോഗങ്ങള്‍ എന്തെല്ലാമാണെന്ന്‌ വിദേശങ്ങളില്‍ നടന്നിട്ടുള്ള പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്‌. വളരുന്ന ആശുപത്രികളും രോഗികളും ജി.ഡി.പി ഉയരുവാന്‍ കാരണമായേക്കാം.

വയനാട്ടിലെ ജൈവകര്‍ഷകരെ ഏകോപിപ്പിച്ച ഒരു സര്‍ക്കാര്‍ സംരംഭത്തെയും അതിന് നേതൃത്വം വഹിച്ച ജൈവകൃഷി അഗ്രികള്‍ച്ചറല്‍ ഓഫീസറെയും മൊത്തത്തില്‍ വിഴുങ്ങിയ റിലയന്‍സിനെ പോലത്തെ വന്‍‌കിട റീട്ടെയില്‍ ചെയിനുകളെ തളയ്ക്കാന്‍ ലൈസെന്‍‌സും ടാക്സും ഏര്‍പ്പെടുത്തി ഇവരോട്‌ വിലപേശല്‍ നടത്താനണോ സര്‍ക്കാര്‍ തീരുമാനം? ഇത്തരം ലൈസെന്‍‌സ്‌‌ ഫീസും ടാക്സും ഏര്‍പ്പെടുത്തി കുത്തകകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്‌ എന്ന്‌ പൊതുജനത്തെ ബോധ്യപ്പെടുത്തുവാന്‍ കഴിയുകയില്ല തന്നെ.

സര്‍ക്കാര്‍ ചെയ്യേണ്ടത്‌ വിദേശ സ്വദേശ കുത്തകളില്‍ നിന്നുമാത്രമല്ല കര്‍ഷകരെ കൊള്ളയടിക്കുന്ന തദ്ദേശീയ ചില്ലറ വ്യാപാരികളായ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന വിപണിക്ക്‌ അവസരമൊരുക്കലാണ്.

അറിയിപ്പ്‌: ഈ പോസ്റ്റ്‌ 28-7-06 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചു. “മാതൃഭൂമിക്ക്‌ നന്ദി”

No comments yet to ചില്ലറവ്യാപാരമേഖലക്ക്‌ കര്‍ഷകരെ കൊല്ലാം

 • >> ആഗോള കുത്തകയായാലും സ്വദേശ കുത്തകയായാലും അവരുടെ ലക്ഷ്യം പണമുണ്ടാക്കല്‍ തന്നെയാണ്
  കറ്ഷകന്റെയും ആവശ്യം ഇത് തന്നെയായത് കൊണ്ട് അവനവന്‍ സൂക്ഷിക്കുക എന്ന പോളിസിയല്ലേ നല്ലത്. കറ്ഷകന്‍ കര്‍ഷകന്റെ താത്പര്യങ്ങള്‍ നോക്കുക. കുത്തകകള്‍ അവന്റെയും!

 • കറ്ഷകന്റെയും ആവശ്യം ഇത് തന്നെയായത് കൊണ്ട് അവനവന്‍ സൂക്ഷിക്കുക എന്ന പോളിസിയല്ലേ നല്ലത്. കറ്ഷകന്‍ കര്‍ഷകന്റെ താത്പര്യങ്ങള്‍ നോക്കുക. കുത്തകകള്‍ അവന്റെയും!
  “സതീഷ്‌: കുത്തകകള്‍ കര്‍ഷകരെ കൊള്ളയടിക്കുന്നത്‌ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്താലാണ്. കര്‍ഷകന്‍ കെല്‍പ്പില്ലാത്തവനാണ്. അവന്റെ അദ്ധ്വാനം കൊണ്ട്‌ ഉണ്ടാക്കുന്ന കാര്‍ഷികോത്‌പന്നങ്ങ്ങള്‍ക്ക്‌ വിലയിടിച്ച്‌ നീറുത്തി അവര്‍ അത്‌ വിറ്റ്‌ ലാഭമുണ്ടാക്കുമ്പോള്‍ കര്‍ഷകന്‍്‍ ആത്മഹത്യ ച്ചെയ്താലും വേണ്ടില്ല എന്ന സമീപനം നല്ലതാ‍ാണോ? കുത്തകകളെ കൊള്ളയടിക്കുവാന്‍ അനുവദിക്കണമെന്നാണോ? നല്ല കാര്യം മലയാളികളെ സമ്മതിക്കണം. കുത്തകള്‍ തരുന്ന ഉത്‌പന്നങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ആഹാരം കഴിച്ച്‌ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുമ്പോള്‍ സന്തോഷിക്കാം അല്ലെ.“

 • മുക്കുവന്‍

  ഒരു രണ്ട് പറ കണ്ടം വിതച്ച് കൊയ്താ‍ല്‍ കിട്ടുന്നത് 35പറ നെല്ലാണു. ഇതിന്റെ ചിലവുകള്‍ താഴെ.

  വിത്ത് – രണ്ടു പറ വിത്ത് ( 8കിലോ. 7രൂപ പെര്‍ കിലോ) – 56/.
  ഞാറിടല്‍ – ഒരു കൂലി – 175 രൂപ.
  വരന്‍ബു പണി. രണ്ട് കൂലി – 350/.
  വളം. ( ഒരു പറ എല്ലു പൊടി 180രൂപ, ചാണം. 15 പാട്ട.* 9രൂപ്) 315
  ഉഴവല്‍ ടില്ലര്‍ രണ്ട് മണിക്കൂര്‍ * 140രൂപ) 280/.
  ഞവര്‍ക്കല്‍ 100രൂപ.
  ഞാറ് പറി 4*100രൂപ.. 400/.
  നടീല്‍ 2*150 300/.

  മരുന്നടി 2 *100മി. , 60രൂപ. 120/.
  രണ്ടാം വളം. 6കിലോ, പൊട്ടാഷ് * 8രൂപ 48/.
  കള പറിക്കല്‍ 2* 100 100/.
  കൊയ്ത്ത് 3*150 450/.
  മെതി,മിസ്ലേനിയസ് 2*150 300/.

  ആകെ ചിലവ് – 2994.

  ഇനി വെള്ളക്കരം, വെള്ളം തിരി.. ബാക്കി ഇഷ്ടം പോലെ വേറെ പണികളും.

  ഒരു കിണ്ടല്‍( 13 പറ) 600രൂപ.
  അതായത് രണ്ടു പറ കണ്ടത്തില്‍ നിന്നു കിട്ടുന്ന നെല്ല് 3 കിന്റല്‍.

  മൊത്തം നെല്ല് വിറ്റാല്‍ കിട്ടുന്ന തുക. – 3 * 600 = 1800.
  ചിലവു = 2994.

  പാവം കര്‍ഷകന്‍… ഇവനെ സഹായിക്കാന്‍ ഒരു പാര്‍ട്ടിക്കാരനും ഇല്ലേ?

 • മുക്കുവനെ: ഈ കണക്കുകളാണ് നമ്മെ മാറി മാറി ഭരിക്കുന്നവര്‍ കാണാതെ പോകുന്നത്‌. ആത്മഹത്യ ചെയ്യുന്ന കര്‍ഷകന് റീത്ത്‌ വെയ്ക്കാന്‍ ഇവര്‍ മത്സരിക്കും. കര്‍ഷകര്‍ തന്നെ ഉപഭോക്താക്കളായുള്ള ഈ നാട്ടില്‍ കര്‍ഷകന്‍ പോലും മറ്റ്‌ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നില്ല എന്നതല്ലെ സത്യം. റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി അവരെ കൊള്ളയടിക്കുന്ന പാര്‍ട്ടികള്‍ വരെയുണ്ട്‌. നെല്‍പ്പാടങ്ങള്‍ നികത്തരുത്‌ എന്ന്‌ പറയുന്നവര്‍ ഈ കണക്ക്‌ കാണേണ്ടതു തന്നെയാണ്. 20 വര്‍ഷം ഉമ്പ്‌ ചെലവിന്റെ ഇരട്ടി വരുമാനം എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. അന്ന്‌ നെല്‍കൃഷി ഒരനിവാര്യ ഘടകമായിരുന്നു. വിപണിയില്‍ 15 രൂപ കൊടുത്താല്‍ ഒരു കിലോ അരി കിട്ടുമ്പോള്‍ നിലമൊരുക്കാനും നടാനും വളം ചെയ്യാനും കളപറിക്കാനും കൊയ്യാനും മെതിക്കാനും ഉണക്കി സൂക്ഷിക്കുവാനും അതിനെ അവിച്ച്‌ കുത്താനും വേണ്ടിവരുന്ന ബുദ്ധിമുട്ടും ചെലവുകളും മുക്കുവന്‍ പറഞ്ഞതിനേക്കാള്‍ കൂടുതലാണ്.
  “കള പറിക്കല്‍ 2* 100 100/.“ ഇത്‌ 200/- ആയി തിരുത്തി വായിക്കാം അല്ലെ.
  ശക്തമായ ഈ പ്രതികരണത്തിന് നന്ദി.

 • മുക്കുവന്‍

  കര്‍ഷകനായി പിറന്നു ജീവിക്കാന്‍ മുക്കുവനാകെണ്ടി വന്നവനാണീ മുക്കുവന്‍. കണക്കില്‍ വല്യ പിടിയില്ല എങ്കിലും ഏഴില്‍ പഠിക്കുംബൊള്‍ തന്നെ ഇത് എന്റെ അപ്പനെ ഞാന്‍ പഠിപ്പിച്ചു,.