Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

अभिलेखागार

श्रेणीबद्ध करके

സ്മാർട്ട്‌ സിറ്റി

അനുകൂലിച്ച്‌ ഭരണപക്ഷവും പ്രതികൂലിച്ച്‌ പ്രതിപക്ഷവും പ്രസ്താവനകൾ നടത്തുമ്പോൾ ജനം എന്തു ചെയ്യും? വികസനം നല്ലതു തന്നെ ഒരു മേഖലയിൽ കേന്ദ്രീകരിക്കുന്നതിനെക്കാൾ സമസ്തമേഖലകളിലും വികനം ആവശ്യമാണ്‌. ഐ.ടി വികസനം കാർഷികമേഖലയെ തകർക്കും ഒരു പി.ഡി.എഫ്‌ ഫയൽ കാണുക. ഇതിൽ തെറ്റും ശരിയും കാണാം.  ഇ വേസ്റ്റ്‌ എന്ന വിപത്ത്‌ നമ്മെ കാര്‍ന്ന്‌ തിന്നാതിരിക്കട്ടെ. എനിക്ക്‌ ശരി നിങ്ങൾക്ക്‌ ശരിയാകണമെന്നില്ല. ഇലക്‌ഷൻ അടുത്ത സാഹചര്യത്തിൽ തിരക്കുപിടിച്ച്‌ ഒപ്പിടേണ്ട ആവശ്യം ഉണ്ടോ? ഇടതുപക്ഷം പറയുന്ന കാര്യങ്ങൾ ബാലിശമാണോ? കേരളത്തിൽ സമ്പത്തിലെ കാര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത്‌ നടത്തിയ പഠനം ഹിന്ദു പ്രസിദ്ധീകരിച്ചത്‌ വരാൻ പോകുന്ന പ്രതിസന്ധിയെക്കുറിച്ച്‌ സൂചന നൽകുന്നു.

കേരള ഗവൺമെന്റ്‌ സൈറ്റിൽ സ്മാർട്ട്‌ സിറ്റി എഗ്രിമെന്റിനെക്കുറിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഡി.എഫ്‌ ഫയൽ കാണുക.
തീരുമാനം ജനങ്ങൾക്ക്‌ വിട്ടുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമാർട്ട്‌ സിറ്റിയെപ്പറ്റി എടുത്ത തീരുമാനം പ്രശംസനീയം തന്നെയാണ്‌.

“വീടുവീടാന്തിരം ഐ.ടി വികസനം സാധ്യമാണെന്നിരിക്കെ അതിനെന്തിനാണ്‌ 100 ഏക്കർ ഭൂമിയും മറ്റ്‌ ചെലവേറിയ സൌകര്യങ്ങളും. നിലവിലുള്ള സംവിധാനത്തിലൂടെതന്നെ നമുക്ക്‌ ഐ.ടിയുടെ നേട്ടങ്ങൾ കൊയ്യുവൻ കഴിയും. എത്ര പാവപ്പെട്ടവനും പ്രതിമാസം 599 രൂപനൽകിയാൽ എ.സി.വി കമ്പ്യൂട്ടർ കണക്‌ഷൻ ഉൾപ്പെടെ എല്ലാം ചെയ്തുതരുന്ന ഈ നാട്ടിൽ ഐ.ടി വികസനം വിപ്ലവം തന്നെ സൃഷ്ടിക്കും”.

No comments yet to സ്മാർട്ട്‌ സിറ്റി

 • Abi

  Rajyam vittu thualchukondulla oru smart city namukku vendaaa

 • Nikesh

  Smart city kararinu pinnile azhimathiyum swakarya thathpariangalum janangalkku munnil thurannau kattanum bodhavanmarakkanum VS num prathipakshathinum sadhicha sahacharyathil athyantham thanthra paravum budhi poornavumaya theerumanam anu umman chandi sweekarichathu.

 • കാര്‍ഷികവൃത്തി വലിയ ആദായമില്ലാത്ത ഒരു പരിപാടി ആണെന്ന് കാണിച്ച് കൊണ്ടിരിക്കുന്ന ദിവസേന ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുന്ന കര്‍ഷകരെ ആണ് ആദ്യം കുറ്റം പറയേണ്ടത്. തങ്ങള്‍ക്ക് വോട്ടിനല്ലാതെ സാമ്പത്തികമായി ഒരു പ്രയോജനവും കര്‍ഷകര്‍ ഉണ്ടാക്കിത്തരില്ല എന്ന് മനസ്സിലാക്കി ഐ.റ്റി.യുടെ പിറകേപോകുന്ന രാഷ്ട്രീയക്കാരെ എനിക്ക് കുറ്റം പറയാനാകുന്നില്ല. ഇക്കാലത്ത് ആരാ തിളങ്ങുന്ന വെള്ളിക്കാശിനു മുന്നില്‍ വായ് പൊളിച്ചിരിക്കാത്തത്.

  കാര്‍ഷികരംഗം ഇത്രയധികം തകര്‍ന്നത് ഐ.റ്റി. കാരണമല്ലെന്ന് മനസ്സിലാക്കണം. ഐ.റ്റി. ഇനി കാര്‍ഷിക തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും മുറവിളി കൂട്ടുന്നത് ബാലിശമാണ്. അത് ആ രംഗത്തെപറ്റി കൂടുതല്‍ അറിയാഞ്ഞിട്ടാണ്. കമ്പൂട്ടര്‍ ആദ്യം വന്നപ്പോള്‍ അത് മനുഷ്യരുടെ ജോലി ഇല്ലാതാക്കുമെന്ന് കരഞ്ഞ കമ്യൂണിസ്റ്റ് വിവരക്കേടാണ് സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചും അവര്‍ കാണിക്കുന്നത്. കാലക്രമേണ അത് മാറുകയും, അവരെ വിശ്വസിച്ച് സ്മാര്‍ട്ട് സിറ്റിയെ ഇപ്പോള്‍ കുറ്റം പറയുന്നവരെ അവര്‍ ഒന്നാന്തരമായി മണ്ടന്മാരാക്കുകയും ചെയ്യും.

  ഇന്ന് സ്മാര്‍ട്ട് സിറ്റി വന്നില്ലെങ്കിലും നാളെ മറ്റേതെങ്കിലും സിറ്റി വരും. ഇത്രയധികം പണം ഒഴുകുന്നതും, ആധായം കിട്ടുന്നതുമായ ഐ.റ്റി.യെ മാറ്റി നിര്‍ത്താ‍ന്‍ ആരും എല്ലാകാലവും തയ്യാറാകില്ലെന്നു മനസ്സിലാക്കി, കാര്‍ഷികരംഗത്തിന്റെ രക്ഷപെടുത്താന്‍ കര്‍ഷകര്‍ സ്വന്തമായി മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിചില്ലെങ്കില്‍ നഷ്ടം അവര്‍ക്ക് തന്നെ എന്നേ എനിക്ക് പറയാനുള്ളൂ.

 • ബെന്നി

  ഐടി പാര്‍ക്കുകള്‍ കേരളത്തില്‍ വരണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. എന്നാല്‍ ചാണ്ടിയും മുത്തൂറ്റ് പാപ്പച്ചനും ചില ഗള്‍ഫ് പണച്ചാക്കുകളും കൂടി കൊച്ചിയില്‍ ഒണ്ടാക്കുന്ന സ്മാര്‍ട്ട് സിറ്റി സംരംഭം കേരളത്തിനെ വിറ്റു തുലയ്ക്കും.

  ഇരുപത്തിയഞ്ച് വര്‍ഷത്തേക്കോ മറ്റോ സ്മാര്‍ട്ട് സിറ്റി അധികാരികള്‍ക്ക് സ്മാര്‍ട്ട് സിറ്റി വരുന്ന സ്ഥലം എഴുതിക്കൊടുക്കണം പോലും. പിന്നെ, മൈക്രോസോഫ്റ്റ് പോലും വന്നാല്‍ സ്മാര്‍ട്ട് സിറ്റി അധികാരികളുടെ കാല്‍ക്കല്‍ വീഴണം. സംസ്ഥാനസര്‍ക്കാരിന്റെ കാലിലല്ല, സ്മാര്‍ട്ട് സിറ്റി ഒണ്ടാക്കുന്ന പണച്ചാക്കുകളുടെ കാലില്‍. അവര്‍ പറയുന്ന പൈസ കൊടുക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറാണെങ്കില്‍ അവര്‍ക്കും കിട്ടും സിറ്റിക്കുള്ളില്‍ ഒരു ഓഫീസ്.

  ഇത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സല്ലാതെ പിന്നെ എന്താണ്?

  ഐടിയെപ്പറ്റി ധാരണയില്ലാത്ത മൂരാച്ചികളാണ് സ്മാര്‍ട്ട് സിറ്റിക്ക് പിന്നിലുള്ളത് എന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. കഷ്ടം. ധാരണയില്ലാത്തത് അച്യുതാനന്ദനാണ്. സിങ്കപ്പൂരില്‍ നിന്ന് ഒരു ഇന്റര്‍നെറ്റ് ടെര്‍മിനല്‍ കടല്‍ വഴി വന്നു കൊച്ചിയില്‍ നില്‍പ്പുണ്ട് എന്ന് അസ്സലായി അറിയുന്നവരാണ് സ്മാര്‍ട്ട് സിറ്റിക്ക് പിന്നില്‍ കളിക്കുന്നത്.

  വീഡിയോ കോണ്‍ഫറന്‍സിംഗും നെറ്റ് വഴിയുള്ള ബിപിഓയും ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിംഗും മറ്റും കൊച്ചിയില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന ഒരുകാലം ഇതാ വരാന്‍ പോകുന്നു. ഇത് കണ്ടറിഞ്ഞിട്ടാണ് ചാണ്ടിയും ബന്ധുക്കളും കൂടി, ഓടുന്ന നായയ്ക്ക് ഒരു മുഴം മുമ്പേ എന്ന തത്വമനുസരിച്ച്, സ്മാര്‍ട്ട് സിറ്റി എന്ന റിയല്‍ എസ്റ്റേറ്റ് സംരംഭം ആരംഭിച്ചിരിക്കുന്നത്.

 • ബാംഗ്ലൂരിലും ഹൈദ്രാബാദിലും അങ്ങിനെ തന്നെ അല്ലേ നടക്കുന്നത്? ബാംഗ്ലൂരിലെ ഒട്ടുമിക്ക പാര്‍ക്കുകളും IBC-യുടേയോ RMZ-ന്റെയൊ ആണ് നടത്തുന്നത്. എല്ലാം സര്‍ക്കാര്‍ തന്നെ ചെയ്യണം എന്ന് പറയുന്നതില്‍ ന്യായമില്ല. മൈക്രോസോഫ്റ്റ്, അക്സ്സെഞ്ച്വര്‍, ഐ.ബി.എം എന്നീ ഭീമന്‍ കമ്പനികള്‍ സ്വന്തമായി ഭൂമി വാങ്ങാതെ, സ്വകാര്യ ഐ.റ്റി. പാര്‍ക്കുകളില്‍ മാത്രം കമ്പനി ഓഫീസ് തുറക്കുക എന്ന പോളിസി ഉള്ളവരാണ്. തിരുവനന്തപുരത്തുള്ള ഐ.റ്റി. പാര്‍ക്കില്‍ ഒരു സി.ഇ.ഓ ഇല്ലണ്ടായിട്ട് വര്‍ഷം എത്രയൊ കഴിഞ്ഞു. അവിടെ ആരും സി.ഇ.ഓ ആയി വരാത്തത്, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന ശമ്പളം വെറും ഇരുപതിനായിരം രൂപയാണ് എന്നുള്ളത് കൊണ്ടാണ്. ആ പാര്‍ക്ക് പ്രൈവറ്റ് സംരംഭകര്‍ക്ക് കൊടുത്തിരുന്നെകില്‍ പണ്ടേ നന്നയിപ്പോയെനേ എന്നാണ് എന്റെ പക്ഷം.

  ഇത്രയധികം ഇന്റെര്‍നെറ്റ് ബാന്‍ഡ്‌വിഡ്ത് ഉള്ളത് കൊണ്ടാണ് സ്മാര്‍ട് സിറ്റി ഇവിടെ വരുന്നത് എന്നത് ശരി തന്നെ. ഈ ബാന്‍ഡ്‌വിഡ്ത് ഇന്നോ ഇന്നലയോ വന്നതല്ലല്ലോ? എന്നിട്ടും ഇവിടെ എന്തേ ഒരു കമ്പനിയും വന്നില്ല ഇതുവരെ? ഇങ്ങോട്ട് ഓഫറുമായി വന്ന ബി.എം.ദബ്ലൂ-വിനെ ക്കൂടെ ഓടിച്ചവരല്ലേ നമ്മള്‍.

  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോഴ വാങ്ങിച്ചിരിക്കാം. അതു എതു സര്‍ക്കാരാണെങ്കിലും വാങ്ങിക്കും. ചക്കരപാത്രം കിട്ടിയാല്‍ ആരാ കൈയ്യിട്ട് വാരാത്തത്? എസ്.എന്‍.സി. ലാവ്‌ലിന്റെ കയ്യില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാര്‍ വാങ്ങിയില്ലേ? ഒരു അഴിമതിയും ഇല്ലാതെ, ഒരു ആനുകൂല്യവും നല്‍കാതെ ഇവിടെ വ്യവസായം വരണമെന്ന് ആഗ്രഹിക്കുന്നത് കോഴിക്ക് മുല വരണമെന്ന് ആഗ്രഹിക്കുന്ന പോലെയേ ആകൂ.

 • ബെന്നി

  ഇപ്പൊ ശ്രീജിത്ത് പറഞ്ഞത് കാര്യം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ ഐടി പാര്‍ക്ക് പണികഴിപ്പിച്ച്, അവര്‍ക്ക് തോന്നിയ പൈസക്ക് വില്‍ക്കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. എന്നാല്‍ സ്മാര്‍ട്ട് സിറ്റി എന്നും കൂവിവിളിച്ച് പത്രപ്പരസ്യവും ഡിന്നറുമൊക്കെയായി, സര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപയോഗിച്ച് ഐടി പാര്‍ക്കുണ്ടാക്കി, തോന്നിയപോലെ വല്ലവനും കാശുണ്ടാക്കാനാണോ നമ്മള്‍ നികുതി കൊടുക്കുന്നത്?

  ശ്രീജിത്തേ പിന്നെയൊരു സംശയം. കൊച്ചിയിലെ ഇന്റര്‍നെറ്റ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തോ? ഇല്ല എന്നാണ് തോന്നുന്നത്.

 • സ്മാര്‍ട്ട് സിറ്റി പോലെ ഒരു സംരംഭം കേരളത്തില്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല എന്ന് നമ്മള്‍‍ വിസ്മരിക്കരുതു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഒരുപാട് ഉണ്ട് താനും. സ്മാര്‍ട്ട് സിറ്റി വന്നു കഴിഞ്ഞ് അത് കാണിച്ച് ഇനി നമുക്ക് മറ്റു സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കുമ്പോ ഒരു ആനുകൂല്യവും നല്‍കാതെ കഴിക്കാം. ഇത് സര്‍ക്കാര്‍ ഈ വഴിക്കുള്ള ഒരു പ്രോട്ടോടൈപ്പ് ആയി ചെയ്യുന്നു എന്ന് കൂട്ടിയാല്‍ എല്ലാം നമുക്ക് ക്ഷമിക്കാവുന്നതേ ഉള്ളൂ. സ്ഥലവും മുഴുവന്‍ കാശ് തന്ന് വാങ്ങണം, നല്‍കുന്ന ജോലികളുടെ എണ്ണത്തിലും ഉറപ്പ് തരണം എന്നു ആദ്യം തുടങ്ങുന്നവരോട് തന്നെ പറയുന്നത് നെറികേടല്ലേ? അവര്‍ ഒരു പരീക്ഷണമായി തുടങ്ങട്ടെ. രണ്ടുകൂട്ടരും ഇത്തിരി വിട്ടുവീഴ്ചകള്‍ നടത്തട്ടെ.

  സര്‍ക്കാരിന് വേറൊരു ഐ.റ്റി. പാര്‍ക്ക് എറണാകുളത്തോ, സമീപജില്ലകളിലോ ഇനി തുടങ്ങാന്‍ ആകില്ല എന്നേ കരാറിലുള്ളൂ. സ്മാര്‍ട്ട്സിറ്റി പോലെ മറ്റൊരു ഐ.റ്റി. പാര്‍ക്ക് സ്വകാര്യമേഖലയില്‍ എവിടേയും തുടങ്ങാന്‍ ഒരു തടസ്സവുമില്ല. അതിപ്പൊ സ്മാര്‍ട്ട് സിറ്റി വന്നാലും ഇല്ലെങ്കിലും കേരളസര്‍ക്കാര്‍ നേരിട്ട് ഈ ജില്ലകളിലൊന്നും ഐ.റ്റി. പാര്‍ക്ക് തുടങ്ങില്ല, അതിനുള്ള കെല്‍പ്പില്ല എന്ന് ആര്‍ക്കാ അറിയാത്തത്.
  ***
  ഇന്റെനെറ്റ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ ഇപ്പോള്‍ കൊച്ചിയില്‍ ഉള്ള അത്രയും ബാന്‍ഡ്‌വിഡ്‌ത് വേറെ ഒരു നഗരത്തിലും ഇല്ല എന്ന് എനിക്കറിയാം. ഇപ്പോള്‍ തന്നെ ബാംഗ്ലൂരിലേക്കുള്ള കുറച്ചധികം ബാന്‍ഡ്‌വിഡ്‌ത് കൊച്ചിയില്‍നിന്ന് തന്നെയാണ് വരുന്നത്.

 • adhinivesavirudhasamithi

  AN OPEN LETTER TO CHEIF MINISTER -SMART CITY
  FROM JOSEPH
  ———————————————————————————

  Dear Chief Minister,

  This is regarding your efforts to bring Smart City to Kerala and your subsequent press briefings. Its been brought out as if all this is done for us – IT professionals. Could you please make certain things clear?

  Why do you talk about Labor camps in Dubai to justify giving land to Dubai Internet City (DIC)? How are they related? Then why are you not talking of the less deprived here? Our Adivasis were cheated time and again citing there is no free land available for them. How then can you say you are giving off 100 acres of land ‘left over’ after Bramapuram project? So it’s just a ploy. You happily ignore the fact that it’s in the very same city where you saw the so-called heaven that you saw the miserable labour camp too. You are just looking for excuses and blames it on us –the IT professionals. We would like to make some things clear.

  The exodus of experienced IT professionals is the greatest challenge that any software company faces today. You ask any IT firm they’ll very clearly say attrition is the greatest threat. In the case of IT at least, our professionals are going abroad NOT because they couldn’t get a job here but because they got a job here and was experienced enough to go abroad and earn more. Mr. Chief Minister, you didn’t find any of us in those labour camps. We are going abroad by choice and not because we are forced to.

  IT firms have focused on Kerala because we are qualified enough and the labour here is comparatively cheap. Not because you construct a building there. The much-needed infrastructure that of electricity and water should still be provided by our Government. Connectivity is cheap, easy and fast. What else are you looking for from DIC? Building constitutes just 10% of the infrastructure.

  DIC is not an IT firm. They are into real estate business. HOW can you give them those incentives, which can be given only to IT firms? It cannot even be classified as a private park as private IT parks can only house IT or ITES firms. THEN HOW CAN YOU DEAL WITH THEM AS PER IT POLICY? Do you have any assurance that they’ll use these land ONLY FOR IT OR ITES operations? Any written assurance? Or will you also like your predecessor Mr. Antony as in the case of self-financing colleges come back to us with crocodile tears and say they betrayed me? Or is this a ploy to extend all these facilities to Muthoot group and its private technopolis too?

  How did you come to this figure of 33300 jobs? How was this projection made? Any project management basics will tell you that the number of resources depends on the work in hand and duration. Have you estimated the work? You are just trying to fool the public again. IT policy to encourage less land utilization says every IT firm that employee 100 people or more per 0.3 acres of land consumed will be given an incentive. And DIC wants 100 acres free. IF 0.3 acres = 100 then 1 acre = 333 then 100 acre = 33300.
  THIS MIGHT BE THE FIRST DEAL ON EARTH WHERE JOB OPPURTUNITIES ARE DETERMINED BY THE LAND GIVEN FREE. If there is any other arithmetic behind this 33300, then we challenge the government to come up with that. But Mr. CM we now understand why we are in debt. Your calculator sensed your intentions and ditched you .To maintain the density for subsidy the job opportunities should be 33333 not 33300. And also its not just 100 acres its more than 300 acres.

  You say the deal is because government does not have funds to build the needed infrastructure. WHY THEN ARE YOU SELLING INFOPARK? It has the entire infrastructure you can ask for. If there is something more required let the government name it. You have 26 companies operating there already. Around 4 lakh built up space constructed at Rs 1600/sq. ft. A monthly income from rent at Rs 16/sq. ft. Why do you throw this up?

  We don’t say you accepted bribe but you will have to explain why you manipulate and twist facts and favour a foreign firm there by surrendering our interest.

  1) You said the deal is between Dubai government and Kerala government. Isn’t this a lie? Has Dubai government assured us 33300 jobs? Can you specify who signed the deal for Dubai government?
  2) You cite IT policy to cover up the land deal. How can you deal with DIC with IT policy? IS it an IT Firm?
  3) Of the 300 acres gifted, have you at least obtained in writing how much acres will be set-aside for IT? Then will you make that public?
  4) Have they informed you that they will be going for residential complex and amusement parks there? If so why do you cite IT job opportunities as a cover up?
  5) You say you won the deal even though AP, Karnataka and TN were after this. Do you know that they had an MoU signed with AP long back –in 2003? Have you enquired how many job opportunities that venture has generated?
  6) You mentioned a website in your press release-that of Dubai Internet city. Have you noticed that it says only 5,500 employees are working there. How then do you think they will bring 33300 jobs?
  7) How did you reach the number 33300? Isn’t it literally baseless?
  8) You say since the incentive for IT firms is given off to these real estate dealers, there is no incentive for IT firms operating there. How can a government say that? How can you take allowance for one and give that to another? Is this not corruption? Tomorrow you might say I have taken salary for chief secretary and paid to my maidservant. Does that mean no one, not even the chief secretary can complain?

  The above clearly shows that you’ve gone out of your way to provide DIC with benefits, which defies all logic. We know you are a veteran in these dealings. But please do spare us. We cannot stand a party to sell off our land. If this is for us, we don’t need this. We need more IT jobs but if you make IT also an industry, which consumes so much land, YOU ARE CONVERTING IT TOO AS ANOTHER INDUSTRY NOT SUITABLE FOR KERALA.

  Please do rethink. Find out some other ways of making money. Spare us

  Thanking You,
  Joseph C Mathew
  (Technopark –Kerala)

 • Nikesh

  Smart city yeyum, IT developmentineyum prathipaksham orikkalum ethirkunnilla sreejith, Smart city kararile vyavasthakale yum athile azhimathi yeyum anu ethirkunnathu. “Va polikkathavar aranulle” enna generalisation kondu ellavarkum yee vishayathil samadhanikkan pattanam ennilla.

 • എനിക്കുകിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല
  വോട്ടിംഗ്‌ ശതമാനം നാൾക്കുനാൾ കുറയുന്നു. അതിന്റെ കാരണത്തെപ്പറ്റി ആരും അന്വേഷിക്കാറില്ല. സ്മാർട്ട്‌ സിറ്റിയെപ്പറ്റി അധിനിവേശ വിരുദ്ധ സമിതി ഉന്നയിക്കുന്ന സംശയങ്ങൾക്ക്‌ മറുപടി പറയുന്നതിനു പകരം വികസനത്തിന്‌ തടസ്സം നിൽക്കുന്നതായി ആരോപിക്കുന്നു.