സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉപഭോക്താക്കളോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലേയ്ക്ക് വരുവാനാഗ്രഹിക്കുന്നവരോ ആയ വ്യക്തികള്‍ക്ക് പ്രസ്തുത ഒത്തുചേരലില്‍ പങ്കെടുക്കാവുന്നതാണ്. ഐ.ടി പ്രൊഫഷണലുകള്‍ നയിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് വിക്കിയുടെ ഈ പേജില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എം.സി -ഡിസ്ക്കസ് ഗ്രൂപ്പില്‍ ചേരാവുന്നതും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെ പരിചയപ്പെടാവുന്നതുമാണ്. 2008 ഫെബ്രുവരി 9 ന് (രണ്ടാം ശനിയാഴ്ച) നടക്കുന്ന ഒത്തുചേരലിനെക്കറിച്ചുള്ള വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.
സ്ഥലം: SPACE C11, Elankom Gardens, Sasthamangalam P.O Thiruvananthapuram Ph: 0471 2318997
സമയം : രാവിലെ 10.00 മണിമുതല്‍
ചര്‍ച്ചാവിഷയങ്ങള്‍
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്: പരിചയപ്പെടുത്തല്‍
- മലയാളം പ്രാദേശികവത്കരണം- എങ്ങനെ പങ്കെടുക്കാം
- മലയാളം സോഫ്റ്റ്വെയറുകള് പരിചയപ്പെടല്‍
- സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചുള്ള സംശയങ്ങള്‍
- എന്താണു് ആണവചില്ലുപ്രശ്നം?
![]() |
SMC TVPM Meet |
പുതിയ അഭിപ്രായങ്ങള്ള്