മലയാള ഭാഷ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന ആര്‍ക്കും കബ്യൂട്ടിംഗില് വലിയൊരു സഹായ ഹസ്തവുമായി ഒരു സംഘം മലയാളികള്‍ പണിപ്പുരയിലാണെന്നുള്ള സന്തോഷ വാര്‍ത്ത നമുക്കേവര്‍ക്കും സന്തോഷം നല്കുന്ന ഒന്നു തന്നെയാണ്. വിക്കിയിലെ SMC എന്ന പേജ് സന്ദര്‍ശിച്ചാല്‍ ഇതിലെ പങ്കാളികളുടെ ചര്‍ച്ചയില്‍ ഗൂഗിള്‍ ഗ്രൂപ്പിലൂടെ നിങ്ങള്‍ക്കും പങ്കാളികളാകാം. കൂടാതെ ഓര്‍ക്കൂട്ടിലും ഒരു കൂട്ടം നിങ്ങളെ കാത്തിരിക്കുന്നു. മലയാള ഭാഷ കൈകാര്യം ചെയ്യുവാനാഗ്രഹിക്കാത്ത പുതു തലമുറയ്ക്ക് ഇതൊരു പ്രചോദനമാകട്ടെ എന്ന് ആശിക്കാം. സര്‍ക്കാര്‍ സൈറ്റുകളിലെ മലയാളം പേജുകള്‍, ഭൂരിപക്ഷം മലയാള മാധ്യമങ്ങള്‍ എന്നിവ യൂണികോഡിലേയ്ക്ക് മാറുവാന്‍ വിമുഖത കാട്ടുമ്പോള്‍ ഒരു കൂട്ടം മലയാളികളുടെ സേവനം പൂര്‍ണമായും സൌജന്യമായി ഉപയോഗിക്കത്തക്ക രീതിയില്‍ നമ്മുടെ മുന്നിലെത്തുകയാണ്. അവരുടെ മുദ്രാവാക്യമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
“എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ” എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള് മലയാളം മാത്രമറിയാവുന്നവര്‍ക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
(ചിത്രം കടപ്പാട്: അനിവര്‍)
ഈ വാര്‍ത്ത 17-9-07 -ന് mathrubhumi തിരുവനന്തപുരം എഡിഷനില്‍ വരുകയുണ്ടായി.
സ്പെല്‍ ചെക്കര്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്തോഷിന്റെ ഈ പേജ് സന്ദര്‍ശിക്കുക.
നിരവധി സ്വതന്ത്ര സോഫ്റ്റ്വെയറുകള് മലയാളഭാഷയ്ക്കു സമ്മാനിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവരുടെ സൃഷ്ടികള്‍ മലയാളികള്‍ക്കു മുന്നില്‍ സെപ്റ്റംബര്‍ 14 -നു അവതരിപ്പിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 15 -നു മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും വിദഗ്ധര്‍ പങ്കെടുക്കുന്ന മലയാളഭാഷയുടെ കമ്പ്യൂട്ടിങ്ങ് ഭാവിയെ പറ്റിയുള്ള ചര്‍ച്ചകളും ഉണ്ടായിരുന്നു. ചില പികാസ ചിത്രങ്ങള്‍
പുറത്തിറക്കിയ സോഫ്റ്റ്വെയര് പാക്കേജുകള്‍
-
മീര മലയാളം യൂണിക്കോഡ് ഫോണ്ട്
-
ഗ്നു ആസ്പെല് സ്പെല്‍ ചെക്കര്‍
-
ടക്സ് ടൈപ്പ് മലയാളം ടൈപ്പിങ്ങ് പഠനസഹായി
-
സ്വനലേഖ മലയാളം ശബ്ദാത്മക നിവേശക രീതി
-
ധ്വനി – മലയാളം ടെക്സ്റ്റ് ടു സ്പീച്ച്
-
ശാരിക – മലയാളം സ്പീച്ച് ടു ടെക്സ്റ്റ്
-
ലളിത – നിവേശക രീതി
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേജ് സന്ദര്‍ശിക്കുക.
നന്ദി ചന്ദ്രേട്ടാ. തൃശ്ശൂരില്‍ നടന്ന പരിപാടിയുടെ ക്ഷണം ഇവിടെയുണ്ട്
തീര്‍ച്ചയായും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വാര്‍ത്തയാണിത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
തീര്‍ച്ചയായും ഞങ്ങെളല്ലാവരും കാത്തിരിക്കുന്ന ഒരു കാരൃമാണത്
അഭിനന്ദനങ്ങള്‍
viji elias