കേരളപ്പിറവി ദിനമായ 01-11-08 ന് എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍ എന്ന ബ്ലോഗ് ഔപചാരികമായി പ്രസ്തുത സ്ക്കൂളിലെ പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്യു. അന്നേദിവസം കുട്ടികള്‍ക്ക് ബ്ലോഗിങ്ങിനെക്കുറിച്ച് പറഞ്ഞുകൊടുക്കുവാനായി എന്നെ ക്ഷണിക്കുകയും അവസരം തരുകയും ഉണ്ടായി. സ്കൂളിലെ കമ്പ്യൂട്ടറില്‍ കേരളസ്ക്കൂള്‍സ് ഡോട് നിങ്ങ് ഡോട് കോം എന്ന ഒരു സോഷ്യല്‍ നെറ്റുവര്ക്കിങ്ങിന് രൂപ കല്പന ചെയ്യുവാനും എനിക്കവസരം ലഭിച്ചു. വിന്‍ഡോസ് ഉപയോഗിച്ചിരുന്ന എനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും ഇപ്പോള്‍ ലിനക്സ് ഉപയോഗിക്കുമ്പോഴുണ്ടായ നേട്ടങ്ങളും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനവിടെ വിവരിക്കുകയുണ്ടായി. കൂടാതെ ഞാന്‍ എന്തായിരുന്നു എന്നും ഇന്ന് ഈ നിലയില്‍ നിങ്ങളുടെ മുന്നില്‍ വന്ന് ഇത്തരത്തിലൊരവതരണത്തിന് എന്നെ പ്രാപ്തനാക്കിയതിന് പിന്നില്‍ ലോകമെമ്പാടുമുള്ള ഒരു കൂട്ടം ഐ.ടി പ്രൊഫഷണലുകളാണ് എന്നും വിവരിച്ചു. മറ്റു സ്ക്കൂളുകള്‍ക്ക് ഈ നെറ്റ്വര്ക്കില് പങ്കാളികളാകുവാനും അവരവരുടെ സ്ക്കൂളിന്റെ പേരില്‍ പ്രൊഫൈലുകള്‍ രചിക്കുവാനും കഴിയും. അവിടെ സംസാരിച്ച അധ്യാപകനായ ശ്രീ സുരേന്ദ്രനാഥിന്റെ വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.
അഭിനന്ദനങ്ങള്‍ – ചന്ദ്രേട്ടനും ഉഴമലക്കല്‍ സ്കൂളിനും. കുട്ടികളോടെ ലിനക്സ്-ന്റെ ഉപയോഗം പറഞ്ഞു സ്വതന്ത്ര ലോകത്തേക്ക് ആനയിക്കാന്‍ ശ്രമിച്ചതിനും വളരെ നല്ല കാര്യം തന്നെ.