മണ്ണ് പരിശോധിക്കുവാന്‍ മേല്‍മണ്ണ് എന്നത് ഒരടിയായി നിശ്ചയിച്ച് ഒരിഞ്ച് കനത്തിലുള്ള മണ്ണ് ചുരണ്ടിയെടുത്ത് തണലത്തിട്ട് ഉണക്കി അരകിലോ പരിശോധനയ്ക്ക് നല്കിയാല് കിട്ടുന്ന ഫലം രാസ വളങ്ങളും ജൈവ വളങ്ങളും വാങ്ങിയിടുവാനുള്ള നിര്‍ദ്ദേശം. മണ്ണിന്റെ അമ്ലത വര്‍ദ്ധിപ്പിച്ച് തെങ്ങുകള്‍ക്ക് മഞ്ഞളിപ്പും, റബ്ബറിന് കോറനിസ്പോറയും, നെല്ലിന് ബ്രൌണ്‍ ഹോപ്പറും സമ്മാനിച്ച സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികള്‍ ഇനിയും ആവശ്യമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? മണ്ണില്‍ അലിഞ്ഞുചേരേണ്ട ജൈവാംശങ്ങള്‍ മണ്ണല്ല എന്ന കാരണം പറഞ്ഞ് റിജെക്ട് ചെയ്യുമ്പോള്‍ മറുവശത്തുകൂടി കിമ്പളങ്ങളും കൈപ്പറ്റിക്കൊണ്ടെന്ന് സംശയിക്കത്തക്ക രീതിയില്‍ ജൈവവള നിര്‍മാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിപണന സഹായവും ചെയ്തു കൊടുക്കുന്നു. അതിന് ഒരുത്തമ ഉദാഹരണമാണ് ബ്ലോക്ക് പഞ്ചായത്ത് സ്കീമില്‍ ഉള്‍പ്പെടുത്തി എ.ഡി.എ ഓഫീസില്‍നിന്നും ഗ്രൂപ് ഫാര്‍മിംഗ് കര്‍ഷകര്‍ക്കായി (പഴം പച്ചക്കറികള്‍ക്ക്) പോബ്സ് ഗ്രീന്‍ ജൈവ വളങ്ങള്‍ അടുത്തകാലത്ത് വിതരണം ചെയ്തതും, നാളിതുവരെ ഗുണ നിലവാരമില്ലാത്ത പല ജൈവ വളങ്ങളും പല കൃഷിഭവനുകളിലൂടെ കര്‍ഷകര്‍ക്ക് നല്കിയതും. പോബ്സ് വളാവിഷ്ടങ്ങള്‍ കരമനയാറ്റില്‍ മത്സ്യങ്ങല് ചത്തുപൊങ്ങാന്‍ കാരണമായിയെങ്കില്‍ അവരുടെ ജൈവ വളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ കഴിക്കുന്ന മനുഷ്യന്റെയും ഗതി മറ്റൊന്നാകാന്‍ വഴിയില്ല.
എന്‍.പി.കെ മാത്രം വിശകലനം ചെയ്ത് ഭൂമിയുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ഇന്നത്തെ ഈരീതിക്ക് മാറ്റം വരണം. കര്‍ഷകര്‍ക്ക് മൃഗങ്ങളുടെ കൊമ്പുവളമെന്നും, ജീവാണുവളമെന്നും, എല്ലുപൊടിയെന്നും, ജൈവവളമെന്നും, മണ്ണിര കമ്പോസ്റ്റെന്നും പറഞ്ഞു തരുന്നതില്‍ പലതും മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കൃഷിചെയ്യുന്ന കര്ഷകന് തന്റെ പാടങ്ങളിലേയ്ക്ക് ആവശ്യമുള്ള വളങ്ങള്‍ സ്വയം ഉത്പാദിപ്പിച്ചോ മണ്ണില്‍ മണ്ണിരകളെ സംരക്ഷിച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കിയോ കൃഷിചെയ്യണം. ഇല്ലെങ്കില്‍ മണ്ണിന്റെ മരണമാവും ഫലം.
16-5-2007 ലെ മാതൃഭൂമി ദിനപത്രം അഞ്ചാം പേജില്‍ ഇന്ത്യയില്‍ നിന്നുള്ള അരി റഷ്യ നിരോധിച്ചു എന്ന് വാര്‍ത്തയുണ്ട്. അതിന് കാരണം അതിലെ കീടനാശിനിയുടെ അളവാണ്. കയറ്റുമതി ചെയ്ത അരിയില്‍ കീടനാശിനിയുടെ അളവ് കൂടുതലെങ്കില്‍ നാം തിന്നുന്നതിലെ അളവെന്തായിരിക്കും? നമ്മുടെ ലബോറട്ടറികളൊന്നും സര്‍ക്കാര്‍ ശമ്പളവും കൈപറ്റിക്കൊണ്ട് ശരിയായ ഒരു റിസല്‍ട്ടും നമുക്ക് തരില്ല. ഒരിക്കല്‍ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ കഞ്ഞിവെള്ളം ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുചെന്ന എനിക്ക് കിട്ടിയ മറുപടി അരിടെസ്റ്റു ചെയ്യും കഞ്ഞിവെള്ളം ടെസ്റ്റ് ചെയ്യുവാന്‍ കഴിയില്ല എന്നാണ്. ടെസ്റ്റിംഗ് ഫീസ് നല്‍കിയുള്ള ഇത്തരം തട്ടിപ്പുകളില്‍നിന്ന് കര്‍ഷകര്‍ സ്വയം മുക്തി നേടേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വളര്‍ച്ച ആശുപത്രികളുടെയും മരുന്നുകമ്പനികളുടെയും ചില ഡോക്ടര്‍മാരുടെയും കിമ്പളം കൈപ്പറ്റാന്‍ കഴിയുന്നവരുടെയും മാത്രമായിരിക്കും.
മണ്ണില്‍ അലിഞ്ഞുചേരേണ്ട ജൈവാംശങ്ങള്‍ മണ്ണല്ല എന്ന കാരണം പറഞ്ഞ് റിജെക്ട് ചെയ്യുമ്പോള്‍ മറുവശത്തുകൂടി കിമ്പളങ്ങളും കൈപ്പറ്റിക്കൊണ്ടെന്ന് സംശയിക്കത്തക്ക രീതിയില്‍ ജൈവവള നിര്‍മാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിപണന സഹായവും ചെയ്തു കൊടുക്കുന്നു. അതിന് ഒരുത്തമ ഉദാഹരണമാണ് ബ്ലോക്ക് പഞ്ചായത്ത് സ്കീമില്‍ ഉള്‍പ്പെടുത്തി എ.ഡി.എ ഓഫീസില്‍നിന്നും ഗ്രൂപ് ഫാര്‍മിംഗ് കര്‍ഷകര്‍ക്കായി (പഴം പച്ചക്കറികള്‍ക്ക്) കൃഷിഭവനിലൂടെ പോബ്സ് ജൈവ വളങ്ങള്‍ അടുത്തകാലത്ത് വിതരണം ചെയ്തതും നാളിതുവരെ ഗുണ നിലവാരമില്ലാത്ത പല ജൈവ വളങ്ങളും പല കൃഷിഭവനുകളിലൂടെ കര്‍ഷകര്‍ക്ക് നല്കിയതും. പോബ്സ് വളാവിഷ്ടങ്ങള്‍ കരമനയാറ്റില്‍ മത്സ്യങ്ങല് ചത്തുപൊങ്ങാന്‍ കാരണമായിയെങ്കില്‍ അവരുടെ ജൈവ വളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ കഴിക്കുന്ന മനുഷ്യന്റെയും ഗതി മറ്റൊന്നാകാന്‍ വഴിയില്ല.
ഭരണം മാറിയാലും പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകുന്നില്ല. എല്ലാം അറിയാവുന്ന കൃഷിശാസ്ത്രജ്ഞര്‍ സ്വാതന്ത്ര്യലബ്ദിക്കു ശേഷം നടത്തിയ പരീക്ഷണങ്ങളും കൃഷിരീതികളും മണ്ണിനെ എങ്ങിനെ ഊറ്റാം, എങ്ങിനെ ഉത്പാദനം വര്‍ദ്ധിപ്പിക്കാം എന്നതായിരുന്നു. ശാസ്ത്രജ്ഞര്‍ കൃഷിയിടങ്ങള്‍ സ്വന്തമായുണ്ടെങ്കില്‍ പോലും കര്ഷകരാകുവാന് ആഗ്രഹിച്ചിരുന്നില്ല. കര്‍ഷികോത്പന്നങ്ങള്‍ക്ക് വില താഴ്ത്തി നിറുത്തുവാന്‍ വേണ്ടി പല സംവിധാനങ്ങളിലൂടെയും സൌജന്യങ്ങളും സംഭരണവും നടത്തുന്നു. എസ്.എ.ടി യില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കുവാനിടയായത് ഇപ്പോള്‍ അണുബാധ മൂലമാണെങ്കില്‍ വരാന്‍ പോകുന്നത് അമ്മയുടെ മുലപ്പാല്‍ കുടിച്ചാലാകും. ഇത് കാസര്‍ഗോഡുള്ള മുലപ്പാലിലെ എന്ഡോസല്ഫാന് തെളിയിച്ചു തന്നിട്ടുണ്ട്. സൌജന്യമായി ഗ്രൂപ്പുകള്‍ക്ക് നല്കിയ പോബ്സ് ജൈവവളം ഖജനാവില്‍നിന്ന് നികുതിപ്പണം നല്കിക്കൊണ്ടുതന്നെയാണ്. അറിയുവാനുള്ള അവകാശത്തിന്റെ പേരില്‍ ഈ വളം ഉപയോഗിക്കുവാന്‍ യോഗ്യമാണോ എന്ന ഒരന്വേഷണം ഉചിതമായിരിക്കും. കരമനയാറ്റില്‍ ചത്തു പൊങ്ങിയ മത്സ്യങ്ങള്‍ നാളെ വെളിച്ചം കണ്ടെന്ന് വരില്ല. അതിനുള്ള സര്‍ക്കാര്‍ സംവിധാനം നമുക്കുണ്ട്. നാള്‍ക്കുനാള്‍ രോഗികളുടെ എണ്ണവും രോഗങ്ങളും സ്വയം വര്‍ദ്ധിക്കുന്നതല്ല ഇതെല്ലാം പലരുടെയും സഹായത്താല്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. പശുവിന് പാലിനോളം വിലയ്ക്ക് വില്‍ക്കുന്ന “കുപ്പി വെള്ളം” കുടിക്കുവാന്‍ യോഗ്യമാണോ? വിളപ്പില്‍ശാലയിലെ മലിന ജലം കരമനയാറില്‍ എത്താതെ സംരക്ഷിച്ചാലും മണ്ണിലൂടെ ആഴ്ന്നിറങ്ങി പമ്പ്ചെയ്തെടുക്കുന്ന കുടിവെള്ളത്തില്‍ എത്തിച്ചേരുകതന്നെ ചെയ്യും. ഇതിന്റെ അനന്തര ഫലങ്ങള്‍ നമുക്ക് കാത്തിരുന്ന് കാണാം.