Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മണ്ണും മനുഷ്യനും പരിസ്ഥിതിയും

ലേഖകൻ: ഡോ. തോമസ്‌വർഗീസ്‌ – 1995 -ൽ പ്രസിദ്ധീകരിച്ചത്‌

ലോക ഭക്ഷ്യകാർഷിക സംഘടനയുടെ കണക്കുകളനുസരിച്ച്‌ ഒരു ദിവസം സൂര്യനുദിച്ച്‌ അസ്തമിക്കുന്നതിനിടയിൽ ഈ പൂമുഖത്ത്‌ പതിനായിരത്തിലേറെപേർ പട്ടിണികാരനം മരണമടയുന്നു! കാർഷികമേഖലയിൽ വമ്പിച്ച പുരോഗതി ഉണ്ടായിട്ടും ലോക ജനസംഖ്യയുടെ ഇരുപത്‌ ശതമാനത്തോളം ജനങ്ങൾക്ക്‌ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ആഹാരം ലഭിക്കുന്നില്ലെന്നും കണക്കുകൾ കാണിക്കുന്നു. ആമാശയ ദു:ഖം അടക്കുവാനാകാത്ത അനേക സഹസ്രം കുഞ്ഞുങ്ങൾ ഭൂമദ്ധ്യരേഖയോടടുത്ത്‌ കിടക്കുന്ന ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള രാജ്യങ്ങളിൽ പട്ടിണിക്കും രോഗത്തിനും മരണത്തിനുംവിധേയരാകുന്ന ദുസ്ഥിതിയിലാണിന്ന്‌.

എന്തുകൊണ്ടാണ്‌ ഭൂമദ്ധ്യരേഖയ്ക്ക്‌ സമീപം സ്ഥിതിചെയ്യുന്ന മൂന്നാം ലോകരാജ്യങ്ങൾ പട്ടിണിയുടെ പിടിയിലമർന്നിരിക്കുന്നത്‌? പട്ടിണിയുടെ പൊരുളും പൊരുത്തക്കേടും അന്വേഷിച്ചിറങ്ങുമ്പോഴാണ്‌ ഈ രാജ്യങ്ങളിലെ കാർഷികോൽപ്പാദനത്തിലും ഉൽപ്പാദനക്ഷമതയിലും പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന താളക്കേടുകൾ മനസിലാവുക. ഒരുകാലത്ത്‌ ഇടതൂർന്ന ഉഷ്ണമേഖലാ വനങ്ങൾ നിറഞ്ഞിരുന്ന പ്രദേസമായിരുന്നു ഈ രാജ്യങ്ങൾ. കൊളോണിയൽ ഭരണം വ്യാപിച്ചതോടെ ഈ വനങ്ങൾ അതിവേഗത്തിൽ വെട്ടി നശിപ്പിക്കുകയ്റ്റുണ്ടായി. പ്രകൃതിയുമായി ഇണങ്ങുന്ന പാരമ്പര്യ കൃഷിരീതികൾ പ്ലാന്റേഷൻ കൃഷിരീതികൾക്ക്‌ വഴിമാറിയതോടെ മണ്ണിന്റെ ഫലപുഷ്ടിയിലും മാറ്റങ്ങൾ സംഭവിച്ചു.

മണ്ണ്‌ മരിക്കുന്നുവോ?

മണ്ണിന്‌ സംഭവിച്ച ഈ അപക്ഷയമാണ്‌ മൂന്നാം ലോകരാജ്യങ്ങളിലെ കാർഷികോൽപ്പാദന ശ്രമങ്ങളെ പലതിനെയും തകിടം മറിച്ചതെന്നാണ്‌ ഇക്കാര്യത്തെപ്പറ്റി പഠിച്ച പല അന്താരാഷ്ട്ര വിദഗ്ദ്ധ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്‌`. വാഷിംടൺ ആസ്ഥാനമായുള്ള വേൾഡ്‌ റിസോർസസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ നടത്തിയ പഠനമനുസരിച്ച്‌ രണ്ടാം ലോകമഹയുദ്ധത്തിനുശേഷം ലോകത്താകമാനം ഏതാണ്ട്‌ 120 കോടി ഹെക്ടർ കൃഷിഭൂമി ഉപയോഗശൂന്യമായിക്കഴിഞ്ഞുവെന്ന്‌ അവകാശപ്പെടുന്നു. ഇന്ത്യയുടെയും ചൈനയുടെയും മൊത്തം വിസ്‌തൃതിയ്ക്ക്‌ തുല്യമാണിത്‌.മണ്ണ്‌ അനശ്വരമായ ഒരു അക്ഷയപാത്രമാണെന്നാണ്‌ പൊതുവെയുള്ള വിശ്വാസം. എന്നാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന വിവേചനരഹിതമായ പ്രവർത്തനങ്ങൾ വഴി ഈ അനശ്വരശേഖരം തകർന്ന്‌ തരിപ്പണമാകുമെന്നും അങ്ങിനെ മണ്ണിന്റെ മരണത്തോടൊപ്പം അത്‌ ജന്മം നൽകിയ മനുഷ്യ സംസ്കാരവും മരിക്കുമെന്നും ശാസ്ത്രം മുന്നറിയിപ്പുനൽകുന്നു.

രണ്ടായിരം കൊല്ലങ്ങൾക്ക്‌ മുമ്പ്‌ യുഫ്രട്ടീസ്‌, ടൈഗ്രീസ്‌ എന്നീ നദികൾക്കിടയിൽ നിലനിന്നിരുന്ന സസ്യശ്യാമള ഭൂവിഭാഗമായിരുന്നുമെസപ്പൊട്ടാമിയ എന്നാണ്‌ ചരിത്രം. ഇന്ന്‌ ആ സ്ഥാനത്ത്‌` ഇരാക്ക്‌ എന്ന മണലാരണ്യപ്രദേശമാണെന്ന്‌ ഓർക്കണം.ഇന്ത്യയിലുമുണ്ട്‌ ഇമ്മാതിരി മരുവൽക്കരണത്തിന്റെ ഉദാഹരണങ്ങൾ. പഞ്ചാബിലെ പാബി-ശിവാലിക്‌ കുന്നുകൾ ജഹാംഗീർ ചക്രവർത്തിയുടെ കാലത്ത്‌ ഇടതൂർന്ന വനങ്ങളായിരുന്നുപോലും. ഇന്നാകട്ടെ മുൾപടർപ്പുകളും, കുറ്റിച്ചെടികളും മൊട്ടക്കുന്നുകളുമാണവിടെ. കേരളത്തിലെ അട്ടപ്പാടിയും ഇരുട്ടുകാനവും കുളിർകാടും നിലമ്പൂരും ഇടുക്കിയും ഈ ദുരന്തത്തിന്റെ മൂക സാക്ഷികളായി തീർന്നിരിക്കുന്നു.

അനേകായിരം വർഷങ്ങളായി ഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൌതിക-രാസ-ജൈവ പരിണാമ പ്രക്രിയയുടെ ഫലമായാണ്‌ നാം ഇന്ന്‌ കൃഷിചെയ്യാനുപയോഗിക്കുന്ന മണ്ണ്‌ ഉണ്ടായിട്ടുള്ളത്‌. പ്രകൃത്യാ സങ്കീർണമായ ഈ മണ്ണിൽ പരിസ്ഥിതികൾക്കനുസൃതമായി നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ ആകെത്തുകയാണ്‌ൊരു പ്രത്യേക ഇനം മണ്ണിന്റെ ഉൽപ്പാദനശേഷി നിർണയിക്കുന്നത്‌.പാറ പൊടിഞ്ഞ്‌ മണ്ണുണ്ടാകുന്നുവെന്നാണ്‌ പലരും ധരിച്ചിരിക്കുന്നത്‌. പാറ പൊടിഞ്ഞാൽ മണ്ണല്ല പാറപ്പൊടിയാണ്‌ ക്‌ഇട്ടുക. ജീവനുള്ള ഇത്തരം മണ്ണ്‌ പ്രകൃതിയുടെ അമൂല്യ സംഭാവനയാണ്‌ ഭൂമിയുടെ ഉപരിതലത്തിൽ ഒരു ഇഞ്ച്‌ ജീവനുള്ള മേൽമണ്ണ്‌ ഉണ്ടാകുവാൻ ഒരായിരത്തിലേറെ വർഷങ്ങൾ വേണ്ടിവരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

അപക്ഷയം സംഭവിച്ച പാറക്കഷണങ്ങളിൽ കാലാവസ്ഥ, ജൈവലോകം, നിമ്നോന്നത എന്നീ ഘടകങ്ങളുടെ സ്വാധീനം ഒരു നിശ്ചിത കാലത്തോളം നടക്കുമ്പോഴാണ്‌ ഒരു പ്രതേക ഇനം മണ്ണ്‌ രൂപം കൊള്ളുന്നത്‌. ഇപ്രകാരം ഉണ്ടാകുന്ന മണ്ണ്‌ പ്രകൃത്യായുള്ള പരിസ്ഥിതിയുമായി സമതുലനാവസ്ഥയിലായിരിക്കുമ്പോൾ അതിന്റെ മൂല്യ നഷ്ടം കാര്യമായ തോതിൽ സംഭവിക്കാനിടയില്ല. എന്നാൽ മനുഷ്യൻ എന്ന ഘടകം സ്വന്തം ആവശ്യങ്ങൾക്കായി ഈ സന്തുലിതാവസ്ഥ തകർക്കുവാൻ തുടങ്ങുമ്പോഴാണ്‌ മണ്ണിന്റെ നാശം ആരംഭിക്‌കുന്നത്‌.

ഫലപുഷ്ടിയുള്ള മേൽമണ്ണ്‌ ഭൂമുഖത്തിന്റെ ഉപരിതലത്തിൽ ഏതാണ്ട്‌ ഒരടി താഴെവരെ മാത്രമേ കാണുകയുള്ളു. വനപ്രദേശങ്ങളിൽ ഇതിന്റെ ആഴം മൂനോ നാലോ അടിയോളം കണ്ടേയ്ക്കാം. എന്നാൽ വന നശീകരണവും, വിവേചനരഹിതമായ കൃഷിരീതികളും കൊണ്ട്‌ പലസ്ഥലങ്ങളിലും ഈ അമൂല്യ ശേഖരത്തിന്റെ കനം ഏതാനും ഇഞ്ച്‌മാത്രമായി ചുരുങ്ങിവരുന്നുവെന്നുള്ളതാണ്‌ ദുഃഖകരമായ യാഥാർത്ഥ്യം. മനുഷ്യനുൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജലങ്ങളുടെയും നിലനിൽപ്പ്‌ ഈ നേരിയ കനത്തിലുള്ള മേൽമണ്ണിനെ ആശ്രയിച്ച്‌ആണ്‌ ഇരിക്കുന്നത്‌.

മരുവൽക്കരണം എങ്ങനെ?മണ്ണിന്റെ അപക്ഷയവും തന്മൂലമുണ്ടാകുന്ന മരുവൽക്കരണവും രൂക്ഷമായി കാണപ്പെടുന്നത്‌` ഭൂമദ്ധ്യരേഖയ്ക്ക്‌ സമീപമുള്ള ആർദ്രതയേറിയ ഉഷ്ണമേഖല പ്രദേശങ്ങളിലാണ്‌. അതിവൃഷ്ടിമൂലമുണ്ടാകുന്ന മണ്ണൊലിപ്പ്‌, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക്‌ പുറമേ ലാറ്ററീകരണം എന്ന ഭൌതിക-രാസപ്രക്രിയയും ഈ മേഖലയിലെ കൃഷിയിടങ്ങൾക്ക്‌ നാശം വിതയ്ക്കുന്നു.കനത്ത വർഷപാതവും, വരൾച്ചയും ഇടവിട്ടുണ്ടാകുന്ന മേഘലകളിലാണ്‌ ലാറ്ററൈറ്റ്‌ അഥവാ വെട്ടുകൽമണ്ണുകളുണ്ടാവുന്നത്‌. മൺണിന്റെ ഉൽപ്പാദനക്ഷമത നിയന്ത്രൈക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ക്ഷാരമൂലകങ്ങളും സിലിക്കയും ലാറ്ററീകരണ പ്രക്രിയയിലൂടെ നിർഗമന ജലത്തോടൊപ്പം മണ്ണിൽനിന്ന്‌ കീഴ്‌നിരകളിലേയ്ക്ക്‌ നീക്കം ചെയ്യപ്പെടുകയും ഇരുമ്പിന്റെയും, അലുമിനിയത്തിന്റെയും ഓകെസൈഡുകൾ മേൽ നിരകളിൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം ഏറിവരുന്നതിനാലും ജൈവാംശം നഷ്ടപ്പെട്ടുപോയതിനാലും ആണ്‌ ഇവയുടെ നിറം ചുവപ്പായി തീർന്നിരിക്കുന്നത്‌.അമ്ലത അധികരിച്ചതും ഉൽപ്പാദനശേഷി കുറഞ്ഞതുമായ ഇത്തരം വെട്ടുകൽ മണ്ണുകൾ ഇന്ന്‌ ഉഷ്ണമേഖലാ പ്രദേശത്തുള്ള പല വികസ്വര രാജ്യങ്ങളുടെയും പുരോഗതിയ്ക്ക്‌ പ്രധാന വിലങ്ങായിത്തീർന്നിരിക്കുന്നു. മണ്ണിന്റെ മരണത്തിനിടയാകുന്ന ൽആറ്ററീകരണത്തെപ്പറ്റി കാർഷിക ശസ്ത്രജ്ഞന്മാർ തിരക്കിട്ട ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ്‌. ഭൂമുഖത്തെ മണ്ണിനങ്ങളിൽ 13 ശതമാനത്തിലേറെയും വെട്ടുകൽ മണ്ണുകളാണ്‌. തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലാണ്‌ ഇവയിലേറെയും വ്യാപിച്ചുകിടക്കുന്നത്‌`. ഇന്ത്യയിൽത്തന്നെ ഏഴ്‌ കോടി ഹെക്ടർ സ്ഥലത്ത്‌ വെട്ടുകൽ മണ്ണുകളും അവയ്ക്ക്‌ സമാനമായ ചെമ്മണ്ണുകളുമുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കേരളത്തിലാകട്ടെ മൊത്തം കൃഷിയിടത്തിന്റെ 60 ശതമാനത്തിലേറെയും ഇത്തരം മണ്ണുകളാണുള്ളത്‌.ലാറ്ററൈറ്റ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഈ പ്ര്ത്യേകതരം ധാതു പദഅർത്ഥത്തെ ആദ്യമായി ശാസ്ത്രശ്രദ്ധയ്ക്ക്‌ വിഷയീഭവിപ്പിച്ചതും കേരളത്തിൽനിന്നാണെന്ന്‌ എടുത്ത്‌ പറയേണ്ട കാര്യമത്രേ. എ.ഡി 1800-ൽ ഫ്രാൻസിസ്‌ (ഹാമിൽട്ടൺ) ബുക്കാനൻ എന്ന ഇംഗ്ലീഷുകാരനായ ശാസ്ത്രജ്ഞൻ തന്റെ ഔദ്യോഗികപര്യവേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തി. തെക്കേമലബാറിലെ അങ്ങാടിപ്പുറത്ത്‌ വെട്ടുകല്ല്‌, വീടുനിർമാണത്തിനായി വെട്ടിയെടുക്കുന്നത്‌ കണ്ട ബുക്കാനനാണ്‌ ഇതിനെ ലാറ്ററൈറ്റ്‌ എന്ന്‌ ആദ്യമായി നാമകരണം ചെയ്തത്‌. ഇഷ്ടിക എന്നർത്ഥം വരുന്ന “ലാറ്റർ” എന്ന ലത്തീൻ പദത്തിൽ നിന്നാണ്‌ ലാറ്ററൈറ്റ്‌ എന്ന ശാസ്ത്ര സംജ്ഞയുണ്ടായതും. ബുക്കാനന്റെ യാത്ര വിവരണങ്ങളിലൂടെ അത്‌ ലോക ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയാകർഷിച്ചതും. വിവിധ അന്തെർദ്ദേശീയ ശാസ്ത്ര സംഘടനകൾ ചേർന്ന്‌ അങ്ങാടിപ്പുറത്ത്‌ ബുക്കാനൻ സ്മാരകം പണിതുയർത്തിയിട്ടുണ്ട്‌.

ലാറ്ററീകരണം കാർഷികവികസനത്തിന്‌ ഏൽപ്പിക്കുന്ന ആഘാതങ്ങൾ ഒട്ടേറെയാണ്‌. ജൈവാംശത്തിന്റെ കുറവ്‌, അധികരിച്ച അമ്ലത, കുമ്മായ അംശത്തിന്റെ അഭാവം, ഇരുപത്‌ അലുമിനിയം സംയുക്തങ്ങളുടെ ആധിക്യം, സസ്യാഹാര മൂലകങ്ങളെ അധിശോഷണം ചെയ്യുവാനുള്ള കഴിവില്ലയ്മ തുടങ്ങിയ കാരണങ്ങളാൽ ഇത്തരം മണ്ണുകളുടെ ഉൽപ്പാദനക്ഷമത കണക്കിലെടുത്താൽ ഇവ ഏതാണ്ട്‌ മരുഭൂമിക്ക്‌ സമാനമായി തീർന്നിരിക്കുകയാണ്‌. ഈ പ്രസ്താവം സ്വൽപം അതിശയോക്തിപരമായി തോന്നിയേക്കാം. പ്രത്യേകിച്ചും ലാറ്ററൈറ്റിൻറ്റെ ജന്മനാടെന്ന്‌ പറയാവുന്ന കേരളത്തിന്റെ പച്ചത്തഴപ്പ്‌ കാണുമ്പോൾ.

ഈ പച്ചത്തഴപ്പ്‌ കേവലം പുറമ്മോടി മാത്രമാണ്‌. യഥാർത്ഥത്തിൽ പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ച്‌, കനത്ത വർഷപാതമുള്ള ഈ പച്ചത്തഴപ്പിനടിയിൽ ഒരു കാലത്ത്‌ കനക ഗർഭമായിരുന്നതും, ഇന്ന്‌ വന്ധ്യത ബാധിച്ചതുമായ മണ്ണാണുള്ളത്‌. ലാറ്ററീകരണം നടക്കുവാൻ അനുകൂലമായ കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളെ ഒരു പരിധിവരെ രക്ഷിച്ചുപോന്നത്‌ നമ്മുടെ വനസമ്പത്തായിരുന്നു. അതിവേഗത്തിലുള്ള മണ്ണിന്റെ അപക്ഷയം തടയുവാൻ ഈ വനങ്ങൾ നനവിധത്തിൽ സഹായിച്ചു വന്നിരുന്നു. ംണ്ണൊലിപ്പ്‌ തടഞ്ഞും, ജൈവാംശം വർദ്ധിപ്പിച്ചും, സൂര്യതാപം കുറച്ചും വനങ്ങൾ ചെയ്തിരുന്ന സേവനങ്ങൾ നാമിന്ന്‌ അതിവേഗത്തിൽ അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം മിക്ക വനമേഖലകളിലും ലാറ്ററീകരണം ഗുരുതരമായ രീതിയിൽ ഏറിവരുന്നതായി കേരള കാർഷിക സർവകലാശാലയിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

കേരളത്തിൽ

കേരളത്തിൽ ലാറ്റെറീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌ മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌. പ്രതിവർഷം നാലായിരം മില്ലിലിറ്ററിലേറെ മഴ കിട്ടുന്നുവെങ്കിലും ഈ പ്രദേശങ്ങളിലെ വരൾച്ചയുടെ കാലം എട്ട്‌ മാസത്തോളമാണ്‌. ലാറ്ററീകരണത്തിന്‌ ഏറ്റവും അനുയോജ്യമായ ഇത്തരം കാലാവസ്ഥയാണ്‌ ഉത്തര കേരളത്തിലെ മണ്ണുകളുടെ ശാപമായിത്തീർന്നിരിക്കുന്നത്‌. മണ്ണ്‌ കട്ടീയാകുന്ന പ്രക്രിയ മൂലം അവിടങ്ങളിൽ പലേടത്തും കൃഷി തീർത്തും അസാദ്ധ്യമായിക്ക്‌അഴിഞ്ഞിരിക്കുന്നു. വനനിബിഡ്മായിരുന്ന വയനാട്ടിൽ വെട്ടുകൽ മണ്ണുകൾ വിരളമായിരുന്നുവെങ്കിലും, വന നശീകരണം കാരണം അവിടെയും ലാറ്ററീകരണം വ്യാപിച്ചുവരുന്നതായി കാണുന്നു.

വെട്ടുകൽ മണ്ണുകളുടെ ഉൽപ്പാദനക്ഷമത കുറയുന്നുവെന്നു മാത്രമല്ല ഇത്തരം മണ്ണുകളിലെ വിളകൾ വളരെ വേഗം രോഗങ്ങൾക്കും കീടങ്ങൾക്കും വിധേയമായിത്തീരുന്നു. രോഗഗ്രസ്ഥമായ മണ്ണിൽ രോഗാതുരരായ സസ്യങ്ങൾ എന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു യാധാർത്ഥ്യമായിത്തീർന്നിരിക്കുന്നു.കുരുമുളക്‌, ഏലം, ഇഞ്ഞുചി, വാഴ, നാളികേരം, കുരുമുളക്‌ എന്നിവയ്ക്കെല്ലാം ഇന്നും ഉത്തരം കിട്ടാത്ത എത്രയോ രോഗങ്ങളാണുള്ളത്‌. ഈ രോഗങ്ങളിൽ പലതും കഴിഞ്ഞ തലമുറകളിലെ കർഷകർക്ക്‌ അന്യമായിരുന്നവ്‌അയല്ലേ?ലാറ്ററീകരണത്തിന്‌ ഒരു കാർഷികേതരവശം കൂടിയുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. ഭൂവിജ്ഞാന ശാസ്ത്രജ്ഞന്മാർക്കും എഞ്ചിനീയർമാർക്കും, വ്യവസായികൾക്കും താൽപ്പര്യമുള്ള ഒരു മേഖലയാണീത്‌. ഇരുമ്പ്‌, അലുമിനിയം, എന്നിവ ഇത്തരം മണ്ണുകളിൽ കേന്ദ്രീകരിക്കുന്നതിനാൽ അവയുടെ അയിരുകളായ ഹേമറ്റൈറ്റ്‌, ബോക്സൈറ്റ്‌ എന്നിവ ഈ മേഖലകളിൽനിന്നും ഖനനം ചെയ്തെടുക്കുന്നു. കൂടാതെ തീരദേശങ്ങളിലെ ലാറ്ററൈറ്റുകളുടെ അടിനിരകളിൽനിന്നും കയോളിൻ അഥവാ ചീനക്കളിമണ്ണും ഖനനം ചെയ്യാറുണ്ട്‌.കാർഷികമായി മരണം സംഭവിക്കുന്നുവെങ്കിലും വ്യാവസായിക സാധ്യത വർദ്ധിക്കുന്നില്ലെയെന്ന്‌ ചിലരെങ്കിലും സമാധാനിക്കുന്നുണ്ടാവാം. എന്നിരുന്നാലും വരും തലമുരകളുടെ നിലനിൽപ്പിനും പ്രകൃതിയുടെ സംരക്ഷണത്തിനും മർഇക്കാത്ത മണ്ണിനുവേണ്ടി നാം പ്രയത്നിച്ചേ തീരൂ. “നാമിന്ന്‌ കൃഷി ചെയ്യുന്ന മണ്ണ്‌ നമുക്ക്‌ പൈതൃകമായി ലഭിച്ചതല്ല, അത്‌ വരും തലമുറകളിൽ നിന്നും കടമെടുത്തതാണ്‌”, എന്ന ഇന്ത്യൻ പഴമൊഴി നാം മറക്കരുത്‌.

അടുത്തഭാഗം: കേരളത്തിലെ മണ്ണിനങ്ങൾ

Comments are closed.