മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു സോയില്‍ സാമ്പിള്‍ പരിശോധനയ്ക്കായി വിളവൂര്‍ക്കല്‍ കൃഷിഭവനില്‍ കൊടുത്തിരുന്നു. അവിടെനിന്നും പരിശോധനയ്ക്ക് ലബോറട്ടറിയില്‍ കൊടുത്ത 41 സാമ്പിളുകളില്‍ 40 എണ്ണവും നേരത്തെ കിട്ടിയിരുന്നു. എന്നാല്‍ എന്റെ റിസല്‍ട്ട് മാത്രം കിട്ടിയില്ല. അവസാനം എനിക്ക് അറിയാന്‍ കഴിഞ്ഞത് ഞാന്‍ കൊടുത്തത് മണ്ണിന്റെ സാമ്പിള്‍ അല്ല എന്നാണ്. കൃഷി ഓഫീസര്‍ക്ക് കിട്ടിയ മറുപടി ചുവടെ ചേര്‍ക്കുന്നു.
ST 97/06-07
From
Assistant Soil Scientist
District Soil Testing Laboratory
Nalanchira-PO
Thiruvananthapuram
To
The Agricultural Officer
Krishibhavan, Vilavoorkal
Sir,
Out of 41 samples send by you under Soil Testing Campaign 06-07 on 21-02-07, only 40 results are communicated. One sample is rejected as it is not a soil sample.
Copy to———————————— Yours faithfully
The Principal Agricultural Officer———- Sd/- 16-4-07
Thiruvananthapuram——————— (Address seal)
എന്റെ സംശയം ഇപ്പോഴും തീരുന്നില്ല. ഞാന്‍ ശേഖരിച്ചത് റബ്ബര്‍ മരങ്ങളുടെ ഉണക്ക മൊരി തിന്ന് മണ്ണാക്കിയ വെണ്ചിതലുകളുടെ വിസര്‍ജ്യമാണ്. കാണുവാന്‍ മാത്രമല്ല ലിഗ്നിന്‍ എന്ന ഘടകത്തെ ജൈവമണ്ണാക്കി മാറ്റിയതില്‍ മറ്റു ചെടികള്‍ക്ക് വളരുവാന്‍ കഴിയുകയും അത് ജൈവ ചംക്രമണത്തിന്റെ ഒരു ഭാഗവുമാണെന്നിരിക്കെ അത് ഒരു മണ്ണു പരിശോധനാ കേന്ദ്രത്തില്‍ പരിശോധിക്കുവാന്‍ കഴിയുകയില്ല യെങ്കില്‍ ഇത്തരം ഒരു കേന്ദ്രം കുറെ ശാസ്ത്രജ്ഞന്മാര്ക്ക് ശമ്പളം കൊടുക്കുവാന്‍ വേണ്ടി മാത്രമാണോ?
ഒന്നാം ഹരിതവിപ്ലവത്തിന്റെ ബാക്കി പത്രം ഇപ്പോഴും ലാബുകളില്‍ നിന്ന് പോയിട്ടില്ല. മണ്ണ് പരിശോധിച്ച് pH 5-6 വരെയാണെന്ന് പറയുകയും വീണ്ടും അമ്ലസ്വഭാവമുള്ള നൈട്രജന്‍ ശുപാര്ശചെയ്യുകയും ചെയ്യുന്നു. എന്‍.പി.കെ മാത്രം പരിശോധിച്ച് രാസവളങ്ങള്‍ ശുപാര്‍ശചെയ്ത് രാസവള നിര്‍മാതാക്കളെ സഹായിക്കുവാന്‍ വേണ്ടിയുള്ളതാണോ ഈ ലബോറട്ടറികള്‍? ഇപ്പോള്‍ അല്പം കുമ്മായവും ജൈവ വളവും കൂടി ശുപാര്‍ശചെയ്യുന്നുണ്ട് അതുതന്നെഭാഗ്യം. സെക്കന്ററി ന്യൂട്രിയന്സിനും ട്രൈസ് എലിമെന്റ്സിനും വന്ന കുറവ് ആരാണ് നികത്തുവാന്‍ സഹായിക്കുക?
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലിങ്ക്
Telephone Number of Soil Testing Laboratory Thiruvananthapuram: 0471 2530578
Recent Comments