Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മണ്ണേ അടിയന്‌ മാപ്പ്‌തരൂ

എനിക്ക്‌ നേരിട്ട്‌ കഴിക്കുവാൻ കഴിയാത്തതൊന്നും ഞാൻ മണ്ണിന്‌ അധികമായി നൽകുകയില്ല എന്ന്‌ പ്രതിജ്ഞയെടുക്കുന്നു. എൻ.പി.കെ പൂർണമായും ഒഴിവാക്കി റബ്ബർ കൃഷി ജൈവകൃഷിരീതിയിലേയ്ക്ക്‌ മാറ്റുന്നു. ബയോഗ്യാസ്‌ സ്ലറി ഉപയോഗിക്കുമ്പോൾ കട്ടിയാകുന്ന കറയുടെ കട്ടി കുറയ്ക്കുവാൻ ആവശ്യത്തിനനുസരിച്ച്‌ സെക്കന്ററി ന്യൂട്രിയൻസായ മഗ്നീഷ്യവും കാൽസ്യവും നൽകുന്നു. റബ്ബർബോർഡിലെ മുൻ ഗവേഷക എൽ.തങ്കമ്മ ഉത്തേജക ഔഷധമായ എഥിഫോൺ ഹാനികരമാണ്‌ എന്നുപറഞ്ഞത്‌ ഞാനിപ്പോൾ മനസിലാക്കുന്നു. മൂന്നു വർഷത്തിനകം കേരളത്തിലെ പ്രതിഹെക്ടർ ഉത്‌പാദനം രാസവളവും എഥിഫോണും കാരണം കുറയുവാൻ പോകുന്നു. ഇത്‌ കർഷകർ ഒരു മുന്നറിയിപ്പായി കണക്കാക്കുക.
എഥിഫോൻ ഉപയോഗിക്കുമ്പോൾ ലാറ്റക്സ്‌ ക്രമാതീതമായി പുറന്തള്ളുകയും ഫ്ലോയരസം പാൽക്കുഴലുകളെ നിറയ്ക്കുകയും മഗ്നീഷ്യത്തിന്റെ കുറവുകാരണം കാർബോഹൈഡ്രേറ്റ്‌സിന്റെ ഉത്‌പാദനം കുറയുകയും ക്രമേണ പട്ടമരപ്പായി ഫ്ലോയം പോലും ഉണങ്ങുവാൻ കാരണമാകുന്നു. മനുഷ്യ ശരീരത്തിൽ വിഷം കടത്തിവിട്ട്‌ ചോര ഊറ്റുന്നതുപോലെതന്നെയാണ്‌ ഇതും.എൻ.പി.കെ തുടർച്ചയായി നൽകിയാൽ മണ്ണിലെ ജീവാണുക്കൾ നശിക്കുകയും മണ്ണിന്റെ മരണത്തിന്‌ കാരണമാകുകയും ചെയ്യും. ജീവാണുക്കളെ നിലനിറുത്തുവാനും മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും ബയോഗ്യാസ്‌ സ്ലറി നൽകുന്നതിലൂടെ സാധിക്കും. ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന പ്രക്രിയ കളയും കളപ്പയറും പശുക്കൾക്ക്‌ നൽകി അതിൽ നിന്ന്‌ ലഭിക്കുന്ന ഓർഗാനിക്‌ പാൽ കഴിച്ചും ചാണകവും ജൈവാവശിഷ്ടങ്ങളും സ്ലറിയാക്കി മാറ്റിയും മണ്ണിരകളെ വളരുവാൻ അവസരമൊകുക്കിയും ആഗോളവത്‌ക്കരണത്തിന്റെ നല്ല വശങ്ങളുടെ സഹായത്താൽ കർഷകന്റെ കടമ നിറവേറ്റും ഞാൻ മണ്ണിനോട്‌ കാട്ടിയ ചതി ചൂഷണം മുതലായവ അവസാനിപ്പിച്ച്‌ മണ്ണിന്‌ കുടിയ്ക്കാൻ ശുദ്ധജലവും ജൈവാഹാരവും നൽകും. ആഗോളവത്‌ക്കരണ സ്വകാര്യവത്‌ക്കരണ ഉദാരവത്‌ക്കരണങ്ങളുടെ ദോഷവശങ്ങളെയും ആഭ്യന്തര ചൂഷണത്തെയും നേരിടുകതന്നെ ചെയ്യും.

No comments yet to മണ്ണേ അടിയന്‌ മാപ്പ്‌തരൂ

 • ചന്ദ്രേട്ടാ,
  ഞാൻ ഷാമ്പൂ, ഡിറ്റർജന്റ്, പ്ലാസ്റ്റിക്,P V C പോളിത്തീൻ എന്നിവ ഉപയോഗിക്കുക വഴി പരിസ്ഥിതിക്കു വലിയ നാശം ചെയ്യുന്നയാളാണ്. കുറ്റബോധമൊക്കെ ഉണ്ട് എന്നാലും മൊത്തത്തിൽ ഇവ വേണ്ടെന്നു വയ്ക്കാൻ കഴിയുന്നില്ലല്ലോ 🙁

 • 🙂 ദേവൻ പറയുന്നതുപോലെയാണെങ്കിൽ നഗരങ്ങളിലെ മണ്ണിനെ മരിച്ച മണ്ണ് എന്ന് പറയുന്നതാ നല്ലത്. അല്ലെങ്കിൽ പ്ലാസ്റ്റിക് മണ്ണ്!

 • ദേവൻ അറിഞ്ഞുകൊണ്ടു തെറ്റുചെയ്യുന്നു. പലരും അറിയാതെയും. പക്ഷേ പല സ്ഥലങ്ങളിലും മരങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾക്ക്‌ കാരണം മറ്റൊന്നുമല്ല സു പറയുമ്പോലെ മരിച്ച മണ്ണ്‌ അല്ലെങ്കിൽ വിഷമണ്ണ്‌ തന്നെ. തെങ്ങിന്റെ രോഗനിവാരണത്തിന്‌ പ്രതിവർഷം കോടികളാണ്‌ ചെലവിടുന്നത്‌. ദേവാ ഷാമ്പുവിനു പകരം പയറുപൊടി നല്ലതാണ്‌. ഡിറ്റർജെന്റിനുപകരം വെളിച്ചെണ്ണയിൽ സോപ്പുണ്ടാക്കി ഉപയോഗിക്കുക. ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെല്ലാം കൂടി കൂട്ടിവെയ്ക്കുക നല്ല വിലകിട്ടും. അത്‌ റീസൈക്ലിംഗിലൂടെ പുതിയ ഉത്‌പന്നമാകും. തർഅയിലിട്ട്‌ ഭൂമിയെ കൊല്ലാതിരിക്കുക പുണ്യം കിട്ടും. ഇത്‌ ഇന്നല്ലെങ്കിൽ നാളെ പലർക്കും മനസിലാകും. ഭൂമിദേവിയെ തൊട്ടു തൊഴുക ചെയ്യുന്ന തെറ്റുകൾക്ക്‌ മാപ്പുചോദിക്കുക. പേരക്കുട്ടികൾക്കുവേണ്ടി ഭൂമിയെ സംരക്ഷിച്ചാൽ നല്ലത്‌.

 • ചന്ദ്രേട്ടാ..
  ജൈവപരമായി അധികമൊന്നും അറിയില്ല..എങ്കിലും ഒന്നറിയാം..
  ‘മണ്ണ്‌’ എന്നാൽ ‘ബിസിനസ്‌’ എന്ന്‌ മാത്രം മനസിൽ ഉരുവിട്ട്‌,
  ‘ഊഷരത’ എന്ന്‌ പഴിയും പറഞ്ഞ്‌..
  മണ്ണിനെ മണ്ണല്ലാതാക്കി മാറ്റുന്നവരുടെ ഇടയിൽ താങ്കളുടെ സ്വരം വേറിട്ടു നിൽക്കുന്നു..!

 • വർണമേഘങ്ങൾ മഴയായി മാറട്ടെ ഭൂമിയ്ക്ക്‌ ദാഹം ശമിക്കട്ടെ മരുവൽക്കരണം അകലെ അകലെ എന്ന്‌ വിളിച്ചുപറയട്ടെ!!!!

 • കുറേ നാളായി കാണാനില്ലല്ലോ?

 • ചന്ദ്രേട്ടാ,

  പപ്പായ, മുരിങ്ങ എന്നീ വിക്കി ലേഖനങ്ങള്‍ ഒന്നു പരിശോധിക്കുമോ. മുന്‍കൂര്‍ നന്ദി.

  മന്‍ജിത്‌

 • അതു പിഴച്ചു. ഇനി ഇതൊന്നു നോക്കുക

  http://ml.wikipedia.org/wiki/മുരിങ്ങ

  http://ml.wikipedia.org/wiki/പപ്പായ

  അതു പിഴച്ചു. ഇനി ഇതൊന്നു നോക്കുക

 • http://ml.wikipedia.org/wiki/Special:Newpages
  ഈ പേജിലാണ്‌ കാണുവാൻ കഴിഞ്ഞത്‌. കൊള്ളാം വളരെ നന്നായി.