2006-07 വര്‍ഷത്തെ റബ്ബറിന്റെ ലഭ്യതയും ആവശ്യകതയും
നാളിതുവരെ മാധ്യമങ്ങള്‍ക്ക് വെളിച്ചം കാണിക്കാന്‍ കഴിയാതിരുന്ന ചില വിശകലനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. 2006-07 വര്‍ഷത്തെ സ്വാഭാവിക റബ്ബറിന്റെ ഉദ്പാദനം 852,895 ടണ്ണുകളും ഉപഭോഗം 820,305 ടണ്ണുകളും മുന്‍വര്‍ഷ നീക്കിയിരുപ്പ് 93,020 ടണ്ണുകളും ആയിരുന്നു. ഇതില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് റബ്ബറിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്നു തന്നെയാണ്. ആവശ്യമില്ലാത്ത 89,699 ടണ്ണുകളുടെ ഇറക്കുമതിയും 56,545 ടണ്ണുകളുടെ കയറ്റുമതിയും എന്തിന് വേണ്ടിയായിരുന്നു? യഥാര്‍ത്ഥത്തില്‍ കയറ്റുമതി ഇറക്കുമതികള്‍ അന്താരാഷ്ട്ര ആഭ്യന്തര വിലയിടിക്കുവാന്‍ വേണ്ടിത്തന്നെയാണ്. 2006-07 വര്‍ഷത്തെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം ചുവടെ പട്ടിക 1 -ല്‍ ചേര്‍ത്തിരിക്കുന്നു.
കര്‍ഷകര്‍ വില്‍ക്കുന്നത് = (മുന്മാസ നീക്കിയിരുപ്പ് + ഉദ്പാദനം) – മാസാവസാന സ്റ്റോക്ക് . (22,125 + 84900) – 53885 = 827,050 റബ്ബര്‍ ബോര്‍ഡിന്റെ പ്രതിമാസ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ലഭ്യമായ 849,000 ന് പകരം 852,895 ആയി മാറിയതായി കാണാം.
ഉത്പന്ന നിര്‍മാതക്കള്‍ വാങ്ങുന്നത് = (ഉപഭോഗം + മാസാവസാന നീക്കിയിരുപ്പ് ) – (മുന്നിരുപ്പ് + ഇറക്കുമതി) (820,305 + 70,480) – ( 49,990 + 89,699) = 751,096 ടണ്ണുകള്‍ (ഈ തെറ്റ് തിരുത്തുവാന്‍ സഹായിച്ച ശ്രീ കെ.പരമേശ്വരന് നായരോട് നന്ദി രേഖപ്പെടുത്തുന്നു.)
പട്ടിക 1
മാസം | മുന്മാസ നീക്കിയി രുപ്പ് | ഉദ്പാദനം | കര്‍ഷകരുടെ വിപണനം | നിര്‍മാത ക്കളുടെ വാങ്ങല്‍ |
ഏപ്രില്‍ | 22125 | 54555 | 59705 | 54597 |
മേയ് | 16975 | 56500 | 59070 | 56106 |
ജൂണ്‍ | 14405 | 57610 | 61990 | 57738 |
ജൂലൈ | 10025 | 65500 | 64125 | 53955 |
ആഗസ്റ്റ് | 11400 | 74495 | 74690 | 64432 |
സെപ്റ്റംബര്‍ | 11205 | 73550 | 73870 | 68262 |
ഒക്ടോബര്‍ | 10885 | 82970 | 77830 | 69516 |
നവംബര്‍ | 16025 | 95525 | 73460 | 70103 |
ഡിസംബര്‍ | 38090 | 101680 | 80755 | 67345 |
ജാനുവരി | 59015 | 96450 | 93390 | 71384 |
ഫെബ്രുവരി | 62075 | 47560 | 55750 | 56482 |
മാര്‍ച്ച് | 53885 | 42605 | 52415 | 61176 |
ആകെ | 84900 | 827050 | 751096 |
പട്ടിക രണ്ടില്‍ കയറ്റുമതി ഇറക്കുമതിയെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. പട്ടിക ഒന്നും പട്ടിക രണ്ടും വിശകലനം ചെയ്താല്‍ കൂടിയ ഉദ്പാദനം ലഭിക്കുന്ന പീക്ക് സീസണായ ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഇറക്കുമതി വര്‍ദ്ധിക്കുകയും ഉത്പന്ന നിര്‍മാതക്കള്‍ വിപണിയിലെ ലഭ്യത കൂടുന്നതിനനുസരിച്ച് വാങ്ങല്‍ വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് കാണാം. അതേ സമയം വിപണിയിലെ ക്രമാതീതമായ സ്റ്റോക്കുണ്ടായിട്ടും ആഭ്യന്തര ആര്.എസ്എസ് 4 ന്റെ വില അന്താരാഷ്ട്ര ആര്.എസ്എസ് 3 ന്റെ വിലയേക്കാള്‍ ഉയര്‍ന്നിരുന്നു എന്നതാണ് വാസ്തവം. ഇതില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് വിപണിയിലെ മൊത്തക്കച്ചവടക്കാരും വന്‍കിട ഉത്പന്ന നിര്‍മാതാക്കളും കൂട്ടുചേര്‍ന്ന് ഭാവിയിലെ വില ദീര്‍ഘനാളത്തേയ്ക്ക് ഇടിച്ചു നിറുത്തുവാനും വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുവാനും ഉള്ള ശ്രമമായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കഠിനമായ വേനലും ടാപ്പിംഗ് തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബാധിച്ച പനിയും അതിനുശേഷമുണ്ടായ തുടര്‍ച്ചയായ മഴയും ഉദ്പാദനം ക്രമാതീതമായി കുറയുവാന്‍ കാരണമായി. കയറ്റുമതി ചെയ്ത 56,545 ടണ്ണുകള്‍ ആഭ്യന്തര ശരാശരി ആര്.എസ്.എസ് 4 ന് 9204 രൂപ പ്രതിക്വിന്റല് ആയിരുന്നപ്പോഴും ഇറക്കുമതി ചെയ്ത 89,699 ടണ്ണുകള്‍ അന്താരാഷ്ട്ര ശരാശരി വില ആര്.എസ്.എസ് 3 ന് 9779 രൂപ പ്രതിക്വിന്റല് ആയിരുന്നപ്പോഴും ആണ്. എന്നാല്‍ പൂര്‍ണമായ കയറ്റുമതി ഇറക്കുമതി വിലകള്‍ ലഭ്യമായാല്‍ അവ ഈ രണ്ടുവിലകളേക്കാളും താണിരിക്കുവാനാണ് സാധത.
പട്ടിക 2
മാസം | ഇറക്കുമതി | RSS 3 ന്റെ വില | കയറ്റുമതി | RSS 4 ന്റെ വില |
ഏപ്രില്‍ | 3439 | 9695 | 6031 | 8634 |
മേയ് | 6511 | 10998 | 6801 | 9841 |
ജൂണ്‍ | 6437 | 12484 | 9901 | 10692 |
ജൂലൈ | 5011 | 11710 | 8456 | 9821 |
ആഗസ്റ്റ് | 2856 | 10303 | 10226 | 9182 |
സെപ്റ്റംബര്‍ | 622 | 8480 | 6150 | 8169 |
ഒക്ടോബര്‍ | 1307 | 8463 | 2041 | 8709 |
നവംബര്‍ | 5653 | 7426 | 954 | 8260 |
ഡിസംബര്‍ | 12517 | 7811 | 923 | 8615 |
ജാനുവരി | 9876 | 9319 | 624 | 9716 |
ഫെബ്രുവരി | 17736 | 10605 | 720 | 9757 |
മാര്‍ച്ച് | 15799 | 10050 | 3552 | 9057 |
ആകെ | 87764 | 9779 | 56379 | 9204 |
ഇറക്കുമതി ചെയ്തും പീക്ക് സീസണില്‍ വിപണിയിലെ സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചും ഫെബ്രുവരി 2007 മുതല്‍ ജൂണ്‍ 30 വരെ അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വില പത്തു രൂപയോടടുപ്പിച്ച് താഴ്ത്തി നിറുത്തി കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നു. 2007 മാര്‍ച്ച് 31 ന് ഉത്പന്ന നിര്‍മാതാക്കളുടെ പക്കല്‍ 70,480 ടണ്ണുകളുടെ സ്വാഭാവിക റബ്ബറിന്റെ സ്റ്റോക്കും തുടര്‍ന്നുള്ള വിലയിടിവിനുമ് കാരണമായി.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക Supply & Demand എന്ന മൈക്രോസോഫ്റ്റ് എക്സല്‍ വര്‍ക്ക് ഷീറ്റുകള്‍
table cherkkunnathenganeyanu
മാധ്യമ സിന്‍ഡിക്കേറ്റ് ഇവിടെയാണ് കാണുവാന്‍ കഴിയുക. കര്-ഷകര്‍ക്കും ഉത്പന്ന നിര്‍മാതാക്കള്‍ക്കും ഇടയിലുള്ള ഇടനിലക്കാര്‍, ഉത്പന്ന നിര്‍മാതാക്കള്‍ എന്നിവരുടെ ക്ലാസ്സിഫൈഡ്സ് ഇത്തരം സത്യസന്ധമായ കണക്കുകളെ വെളിച്ചം കാണുവാന്‍ അനുവദിക്കുകയില്ല. കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണുനീരൊഴുക്കുന്നവര് ഇത്തരം പോസ്റ്റുകളില്‍ കമെന്റുകള്‍ രേഖപ്പെടുത്തുകയാണ് വേണ്ടത്. ഉത്പന്ന നിര്‍മാതാക്കളെ സഹായിക്കുവാന്‍ ഇറക്കുമതിയും കര്‍ഷകരെ സഹായിക്കുവാന്‍ കയറ്റുമതിയും ചെയ്യിക്കുന്നവര്‍ 30 ലക്ഷം ടണ്ണുകള്‍ ഉദ്പാദിപ്പിക്കുന്ന തായ്ലന്റിനേക്കാള്‍ താണവിലയ്ക്ക് എപ്രകാരം ഈ കളികള്‍ നടക്കുന്നു എന്ന് അന്വേഷിക്കുവാന്‍ ചുമതലയുള്ളവര്‍ തന്നെയാണ്.
പ്രിയപ്പെട്ട ചന്ദ്രശേഖരന് ചേട്ടാ,
താങ്കളുടെ പോസ്റ്റും കമന്റും കണ്ടു. ഇറക്കുമതി കയറ്റുമതി നയം പാവപ്പെട്ട കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നു എന്നത് തികച്ചും സത്യമാണ്. അത് തുറന്ന് കാട്ടപ്പെടേണ്ടതുമാണ്.
നമ്മുടെ പ്രധാനമന്ത്രിയും കൃഷി മന്ത്രിയുമൊക്കെ കാര്‍ഷികമേഖലയിലെ ഉല്പാദനവര്ദ്ധനവിനെക്കുറിച്ച് പലപ്പോഴും വാചാലരാകാറുണ്ടെങ്കിലും, കര്‍ഷകജനത വിശേഷിച്ചും ഇടത്തരം-ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവര്‍ യഥാര്‍ത്ഥത്തില്‍ ഉത്കണ്ഠാകുലരല്ല.
ഗ്രാമീണമേഖലയിലെ ആയിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്കും പട്ടിണി മരണങ്ങളിലേക്കും നയിക്കുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്
1. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല.
2. വിത്ത്, വളം, കീടനാശിനി തുടങ്ങിയവയുടെ വില പല മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു.
3. ചെറുകിട, ഇടത്തരം-നാമമാത്ര കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്നും മറ്റ് സ്ഥാപനങളില്‍ നിന്നും വായ്പ ലഭിക്കുന്നതിനുള്ള ശരിയായ ഒരു സംവിധാനത്തിന്റെ അഭാവം അവരെ ബ്ലേഡ് കമ്പനിക്കാരുടെ കാരുണ്യത്തിന്നായി കാത്തുനില്ക്കാന് ഇടവരുത്തുന്നു.
4. ബഹുരാഷ്ട്ര കുത്തക കമ്പനികള്ക്കുംവന്കിട ഇറക്കുമതി സ്ഥാപനങ്ങള്‍ക്കും മാത്രം ഗുണകരമായ ഇറക്കുമതി നയം.
ഉദാരവത്കരണ നയങ്ങള്‍ കര്‍ഷകരേയും കൃഷിയേയും എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ധാന്യ നയത്തിലെ അനുഭവം. കഴിഞ്ഞ വര്‍ഷം യു.പി.എ സര്‍ക്കാര്‍ ദേശ-വിദേശകുത്തകക്കച്ചവടക്കാരെ ധാന്യസംഭരണ കമ്പോളത്തില്‍ ഇറങ്ങുവാന്‍ അനുവദിച്ചു. സര്‍ക്കാരാവട്ടെ മുന്‍കാലങ്ങളില്‍ നേരിട്ട് സംഭരിച്ചിരുന്നതിന്റെ പകുതി മാത്രമേ ഈ വര്‍ഷങ്ങളില്‍ സംഭരിച്ചുള്ളു.. ധാന്യ സംഭരണം നടത്തിയ കുത്തകകളാകട്ടെ അത് മാര്‍ക്കറ്റില്‍ വില്ക്കുന്നതിനു പകരം പൂഴ്ത്തിവെയ്ക്കുകയാണ് ചെയ്തത്. ഇത് കമ്പോളത്തിലെ വില വര്‍ദ്ധിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ?
ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിനു പകരം സര്‍ക്കാര്‍ ചെയ്തത് ആസ്ത്രേലിയായില്‍ നിന്നും മറ്റും ക്വിന്റലിന് 1200 രൂപ വെച്ച് ഇറക്കുമതി നടത്തുകയാണ്. ഇവിടത്തെ കര്ഷകനില് നിന്നും ക്വിന്റലിന് 800 രൂപ വച്ചാണ് ഗോതമ്പ് സംഭരിച്ചിരുന്നത് എന്നതും കൂടി കൂട്ടി വായിക്കുമ്പോള്‍ സര്‍ക്കാര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് വ്യക്തമാകുമല്ലോ?
ഇക്കൊല്ലവും ഇതേ നയം തന്നെയാണ് തുടരുന്നത്. ബഫര്‍ സ്റ്റോക്കിനായി വലിയ തോതില്‍ ധാന്യം ഇറക്കുമതി നടത്തുമെന്ന് മന്ത്രി ശരദ് പവാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇക്കാര്യങ്ങളെല്ലം തന്നെ കിട്ടുന്ന ഓരോ വേദിയിലും തുറന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. താങ്കള്‍ നടത്തുന്ന ഈ ഒറ്റയാന് പോരാട്ടത്തിനു വര്‍ക്കേഴ്സ് ഫോറത്തിന്റെ സകല വിധ പിന്തുണയും ആശംസകളും. ഇത്തരം ചില എതിര്ശബ്ദങ്ങളാണ് പലപ്പോഴും നമ്മുറ്റെ രാഴ്ട്രീയ മണ്ഡലത്തെത്തന്നെ അര്‍ത്ഥവത്താക്കുന്നത്. രാജാവ് നഗ്നനാണെന്നു പറയാന്‍ ഒരു കുട്ടിയെങ്കിലും വേണ്ടേ?
ഒരിക്കല്‍ കൂടി ആശംസകള്‍
1. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല.
ഇതിന്` പരിഹാരം കര്‍ഷകരുടെ ഉല്പന്നങ്ങള് ഉപഭോക്താക്കള്‍ക്ക് ന്യായ വിലയ്ക്ക് നേരിട്ട് വില്‍ക്കുക. ഇത് പഞ്ചായത്ത് തലത്തില്‍ നടപ്പിലാവണം.
2. വിത്ത്, വളം, കീടനാശിനി തുടങ്ങിയവയുടെ വില പല മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു.
വിത്തുകളും വളക്കൂറുല്ല മണ്ണും നശിപ്പിച്ചാലെ മാഹികോയ്ക്കും അവരുടെ സൃഷ്ടാവ് മൊന്സാന്റോയ്ക്കും വളരുവാന്‍ കഴിയുകയുള്ളു. രാസ വളങ്ങള്‍ സര്‍വ്വനാശം വിതയ്ക്കും അവയാണ് കീടനാശിനിക്ക് കാരണമാകുന്നതും. ഇവ മനുഷ്യനെ രോഗിയാക്കും.
3. ചെറുകിട, ഇടത്തരം-നാമമാത്ര കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്നും മറ്റ് സ്ഥാപനങളില്‍ നിന്നും വായ്പ ലഭിക്കുന്നതിനുള്ള ശരിയായ ഒരു സംവിധാനത്തിന്റെ അഭാവം അവരെ ബ്ലേഡ് കമ്പനിക്കാരുടെ കാരുണ്യത്തിന്നായി കാത്തുനില്ക്കാന് ഇടവരുത്തുന്നു.
കര്‍ഷകര്‍ക്ക് വിളയുടെ പ്രാധാന്യത്തിനനുസരിച്ച് പലിശ നിശ്ചയിക്കുക. ഉദാ. നെല്‍കൃഷിക്ക് പലിശരഹിത വായ്പ നല്‍കുക. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില കിട്ടിയാല്‍ കര്‍ഷകര്‍ക്ക് വായ്പകള്‍ മറ്റാവശ്യങ്ങള്‍ക്ക് സാധാരണ പലിശയ്ക്ക് ലഭ്യമാക്കുവാന്‍ കഴിയും.
4. ബഹുരാഷ്ട്ര കുത്തക കമ്പനികള്ക്കുംവന്കിട ഇറക്കുമതി സ്ഥാപനങ്ങള്‍ക്കും മാത്രം ഗുണകരമായ ഇറക്കുമതി നയം.
ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കാര്‍ഷിക മേഖലയെ നശിപ്പിക്കുവാന്‍ മാത്രമേ കഴിയൂ. ഇവര്‍ രൂപയുടെ മൂല്യ വര്‍ദ്ധനവും ഇടിവും ഉണ്ടാക്കി അവസരോചിതമായി ഇറക്കുമതിയും കയറ്റുമതിയും ചെയ്ത് ലാഭമുണ്ടാക്കും. ജനിതകമാറ്റം വരുത്തിയ കാര്ഷികോത്പന്നങ്ങളിലൂടെ നമ്മെ രോഗിയാക്കി അവരുടെ തന്നെ മരുന്ന് തന്ന് ചികിത്സിക്കും.
കരയൂ… ആരേലും കേള്‍ക്കുമായിരിക്കും… മറ്റൊരു കര്‍ഷകന്റെ വിലാപം…