Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

അന്നാ ഹസാരെയ്ക്ക് തിരുവനന്തപുരത്തുകാരുടെ പിന്തുണ

Keralafarmer: “Support from Trivandrum to Anna Hazare

Govt agrees to Anna Hazare’s demands on Lokpal Bill: Reports

Anna Hazare
Social activist Anna Hazare speaks during the 4th day of his indefinite fast for ‘Jan Lokpal Bill’, in New Delhi on Friday.
NEW DELHI: Anna Hazare’s crusade against corruption is believed to have won the battle on Friday with the government relenting to the demands made by the veteran social activist, TV reports said. However, Hazare on Friday night announced that his fast has not ended and further added that he will take a final decision on Saturday. A three member team, Arvind Kejriwal, Kiran Bedi and Swami Agnivesh, had met the government representatives and it is believed that government has relented to Anna Hazare’s demands. According to reports, Pranab Mukherjee is likely to be the chairman and Shanti Bhushan to be the co-chairman of the proposed joint committee to draft an effective Lokpal Bill. The draft of the Lokpal Bill will reportedly be formally notified. Anna Hazare had demanded the appointment of a chairman and a co-chairman for the proposed joint committee to draft the Lokpal Bill and rejected the government’s offer of setting up of the committee by a letter of the law ministry. He also said there should be no “tainted” ministers in the joint committee comprising civil society members and ministers. The government had sent a draft on Friday afternoon, following which Hazare sent his draft. “We replied to it and spoke to the three ministers (Union HRD minister Kapil Sibal, law minister Veerappa Moily and minority affairs minister Salman Khurshid) about it,” Swami Agnivesh, one of Hazare’s three emissaries had said. Earlier on Friday, the three emissaries held talks with the government on the proposed formation of a committee for drafting the Lokpal Bill.

जीत हम सबके।

കേന്ദ്രസര്‍ക്കാര്‍ വഴങ്ങി

* ലോക്പാല്‍ ബില്‍ നിര്‍ദേശങ്ങള്‍ക്ക് സമിതി രൂപവത്കരിക്കാന്‍ ധാരണ
* ജനങ്ങളുടെ ജയമെന്ന് ഹസാരെ
* സര്‍ക്കാറും ജനങ്ങളും ഒപ്പമെന്ന് സിബല്‍

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചതോടെ ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന അന്നാ ഹസാരെയുടെ പ്രക്ഷോഭം വിജയം കണ്ടു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ശനിയാഴ്ച രാവിലെ പത്തിന് നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ഹസാരെ വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചു.

‘ഭാരതത്തിലെ ജനങ്ങള്‍ ജയിച്ചുവെന്ന’ ഹസാരെ പ്രഖ്യാപിച്ചപ്പോള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കപില്‍ സിബല്‍ സര്‍ക്കാറും ജനങ്ങളും ഒപ്പമാണെന്ന് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ അത്രതന്നെ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതി ലോക്പാല്‍ ബില്ലിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നാലുദിവസം നീണ്ടുനിന്ന നിരാഹാര സമരം ഫലം കണ്ടത്.

കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി സമിതി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സഹ അധ്യക്ഷനാവും. സമിതി രൂപവത്കരിക്കുന്നതായി ശനിയാഴ്ച പ്രഖ്യാപനം വരുന്നതോടെ ഹസാരെ നിരാഹാരം അവസാനിപ്പിക്കും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള മുഖ്യ അനുരഞ്ജകനായ കപില്‍ സിബല്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ അന്നാ ഹസാരെയുടെ പിന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന സാമൂഹികപ്രവര്‍ത്തകരായ സ്വാമി അഗ്‌നിവേശ്, അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഐ.പി.എസ്. ഓഫീസര്‍ കിരണ്‍ബേദി എന്നിവരുമായി വെള്ളിയാഴ്ച നാലുവട്ടമാണ് ചര്‍ച്ച നടത്തിയത്.അഴിമതിതടയുന്നതിനായി പരിഷ്‌കരിച്ച ലോക്പാല്‍ ബില്‍ വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കുക, ബില്ലിന്റെ കരട് രൂപം തയ്യാറാക്കുന്നതിന് ജനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഈ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഷ്ട്രീയക്കാരനല്ലാത്ത സാമൂഹികപ്രവര്‍ത്തകനെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. സമിതിയില്‍ പകുതി സര്‍ക്കാര്‍ പ്രതിനിധികളാവും ഉണ്ടാവുക.

പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയതാണ് വഴിത്തിരിവായത്. ഹസാരെയുടെ പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങളെക്കുറിച്ചും ലോക്പാല്‍ ബില്ലിന്റെ നിലവിലുള്ള സ്ഥിതിയെക്കുറിച്ചും അദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് വിശദീകരണം നല്‍കി. രാഷ്ട്രപതി ഭവനില്‍ 35 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സര്‍ക്കാറിന്റെ അനുരഞ്ജന ശ്രമങ്ങള്‍ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി പ്രധാനമന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്തു.ലോക്പാല്‍ ബില്ല് യാഥാര്‍ഥ്യമാകുമെന്ന ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്നപ്രശ്‌നമില്ലെന്ന് അന്നാ ഹസാരെ വെള്ളിയാഴ്ച വൈകിട്ടോടെ വ്യക്തമാക്കിയിരുന്നു.

ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന ഉറപ്പ് മന്ത്രി കപില്‍ സിബല്‍ വെള്ളിയാഴ്ചയും നല്‍കി. പക്ഷേ, പ്രക്ഷോഭകരുടെ പ്രതിനിധികളായ സ്വാമി അഗ്‌നിവേശും അരവിന്ദ് കെജ്‌രിവാളുമായി മന്ത്രി സിബല്‍ വെള്ളിയാഴ്ച രാവിലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. ഈ കൂടിക്കാഴ്ച നടക്കാതിരുന്നത് അലംഭാവം കൊണ്ടാണെന്ന് ഇരുകൂട്ടരും പരസ്​പരം കുറ്റപ്പെടുത്തി. അതിനിടെ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 12 ന് ജയില്‍ നിറയ്ക്കല്‍ സമരം നടത്താന്‍ അന്നാ ഹസാരെ അനുയായികളെ ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു പാനലില്‍ പൊതുസമൂഹത്തില്‍ നിന്നൊരാളെ അധ്യക്ഷനാക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണെന്നാണ് സര്‍ക്കാര്‍ ആദ്യം വാദിച്ചത് അവസാനം ഒത്തുതീര്‍പ്പില്‍ പൊതുപ്രവര്‍ത്തകനെ സഹഅധ്യക്ഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിദ്യാര്‍ഥികളും വീട്ടമ്മമാരും യുവജനങ്ങളും മുതല്‍ വ്യവസായികളും ബോളിവുഡ് താരങ്ങളും വരെയുള്ളവര്‍ അഴിമതിവിരുദ്ധ സമരത്തിന് പിന്തുണയര്‍പ്പിച്ച് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഹസാരെയുടെ പ്രക്ഷോഭം ഉയര്‍ത്തിയ ആവേശത്തീപ്പൊരിയില്‍ നിന്നുള്ള ആവേശം രാജ്യം മുഴുവന്‍ കത്തിപ്പടരുന്നതിനിടെയാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയത്.

അതേസമയം വ്യവസായ ലോകത്തെ പ്രമുഖരായ ആദി ഗോദ്‌റേജ്, രാഹുല്‍ ബജാജ്, ഫിക്കി ഡയറക്ടര്‍ ജനറല്‍ രാജീവ് കുമാര്‍ തുടങ്ങിയവരും ഹസാരെയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തി. സി.പി.ഐ., ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടത്പാര്‍ട്ടികളും ഹസാരെയുടെ സമരത്തെ പിന്തുണച്ചു. സി.പി.എം. പിന്തുണ കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കത്തെഴുതി. ഫെയ്‌സ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റിലെ പൊതുവേദികളിലും ഹസാരെയ്ക്ക് വന്‍പിന്തുണയുണ്ടായി

Comments are closed.