ഇതാണോ സ്വരാജ് എന്നതിനര്‍ത്ഥം? സ്വാതന്ത്ര്യം നേടിയ ഇന്ത്യ വീണ്ടും അടിമത്തത്തിലേയ്ക്ക് നീങ്ങുന്നു എന്നുവേണം കരുതുവാന്‍. കൃഷിയുടെ കാര്യത്തിലായാലും, ധനത്തിലായാലും, ടെക്നോളജിയിലായാലും തുടങ്ങി പല വിഷയങ്ങളിലും നമുക്ക് അടിമത്തമാണിഷ്ടം എന്ന തീരുമാനം കഷ്ടം തന്നെ. ഇത് എക്കണോമിക് ടൈംസില്‍ ആംഗലേയത്തിലെ വാര്‍ത്ത. വളരെ കുറഞ്ഞ ചെലവില്‍ പഞ്ചായത്തി സ്വരാജ് എന്നൊരു സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തുവാന്‍ കഴിവുള്ള ഐ.ടി വിദഗ്ധര്‍ നമുക്കുള്ളപ്പോള്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ തന്നെയായിരുന്നു മെച്ചപ്പെട്ടത്.
മൈക്രോസോഫ്റ്റ് എന്നാല്‍ അടിമത്തം എന്ന അര്ത്ഥമൊന്നിമില്ല ചന്ദ്രേട്ടാ. കാശൂകൊടുത്ത് വാങ്ങിക്കാന്‍ തയ്യാറുള്ള ഒരു സാധാരണയൂസറിനെ സംബന്ധിച്ചിടത്തോളം മൈക്രോസോഫ്റ്റും ഫ്രീസോഫ്റ്റ്വെയറും എല്ലാം ഒന്നുതന്നെ.
അല്ല അപ്പോ സ്വാതന്ത്ര്യം സാധാരണ ഉപഭോക്താവിനു ബാധകമല്ലെ? joju ചേട്ടാ സ്വതന്ത്ര സോഫ്റ്റ്വെയര് എന്താണെന്നറിയാന്‍ gnu.org/philosophy യിലെ ലേഖനങ്ങള്‍ വായിക്കു…ആഗോള ഭീമന്മാര്ക്ക് കമ്പ്യൂട്ടറിനു മുകളില്‍ അവരുടേതായ ഒരു സാമൂഹിക വ്യവസ്ഥ തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു…. അതിപ്പോള്‍ എല്ലാവര്ക്കും വേദവാക്യമായിരിക്കുന്നു…നോക്കു ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ എത്ര വേഗത്തില്‍ വിവരം കൈമാറാം….എന്നാല്‍ ഇന്ന് ഇ-പുസ്തകം കൊടുക്കാനും വാങ്ങാനും ആരാണ് തടസ്സം? വിവരം വിറ്റു കാശാക്കുന്നവര്‍…..അവര്‍ ബുദ്ധിമാന്മാരായതുകൊണ്ട് അവര്‍ അതിനുമുകളില്‍ ഒരു സാമൂഹിക വ്യവസ്ഥ തന്നെ പണിതു പ്രത്യക്ഷത്തില്‍ കാണാത്തതു കൊണ്ട് സ്വാതന്ത്ര്യം മാലോകര്‍ അടിയറ വച്ചു. മൈക്രോസോഫ്റ്റ് നയിക്കുന്ന പ്രൊപ്രൈറ്ററി ലോകം പറയുന്നു വിവരം പങ്കു വയ്കരുത്.,,,,സ്വതന്ത്ര സോഫ്റ്റ്വെയര് പറയുന്നു, ദയവുചെയ്ത് പങ്കു വയ്ക്കു…….പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര് ലൈസന്‍സുകള്‍ നിയമ പ്രശ്നത്തേക്കുറിച്ചു പറയുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകള് പങ്കുവയ്കുന്നതിനേ പറ്റി പറയുന്നു….അപ്പോള്‍ ഇതൊക്കെ സാധാരണ ജനത്തിനേ ബാധിക്കുന്ന പ്രശ്നമല്ലെ? സ്വതന്ത്ര സോഫ്റ്റ്വെയര് മുന്നോട്ട് വയ്ക്കുന്നത് ഒരു സാമൂഹിക വ്യവസ്ഥ തന്നെയാണ് …പലപ്പോഴും അത് സോഫ്റ്റ്വെയര് ലോകത്തിനപ്പുറത്തും പ്രസക്തമാണ്. സ്വതന്ത്ര സോഫ്റ്റ്വെയര് സാങ്കേതികമായി ഏറെ പുരോഗമിച്ചിരിക്കുന്ന ഈ കാലത്ത് ജനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്വെയര് ഇനിയും ഉപയോഗിക്കാത്തരിക്കുന്നുണ്ടെങ്കില് അത് അജ്ഞതകൊണ്ടോ ഉപയോഗിച്ചു തുടങ്ങാനുള്ള പേടികൊണ്ടോ ആയിരിക്കാം സ്വതന്ത്ര സോഫ്റ്റ്വയര് ഫൌണ്ടേഷന് സ്ഥാപകന്‍ പറയുന്നു ഇത് സാമൂഹിക ജഡതയാണെന്ന്…..അപ്പോ എന്താ പറഞ്ഞേച്ചാ എന്റെ അഭിപ്രായത്തില്‍ പ്രൊപ്രൈറ്റി സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ നിങ്ങള്‍ സ്വാതന്ത്ര്യം അടിയറ വെയ്ക്കണം അതല്ലെ അടിമത്തം?