2008 മാര്‍ച്ച് 27 ന് കൃഷി വകുപ്പ് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ റബ്ബര്‍ മേഖല നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ പ്രസന്റേഷനോടുകൂടിയ ഒരവതരണത്തിന് എനിക്കൊരവസരം ലഭിച്ചിരിക്കുകയുണ്ടായി. എന്നെ ഇത്രയും പ്രാപ്തനാകുവാന് നാളിതുവരെ സഹായ സഹകരണങ്ങളും ഉപദേശങ്ങളും തന്ന് സഹായിച്ച മലയാള ബ്ലോഗര്‍മാരോടും ബ്ലോഗിനികളോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
ചിത്രങ്ങള്‍ പകര്‍ത്തിയത് അങ്കിള്‍ ആണ്
എനിക്ക് ലഭിച്ച ക്ഷണം ഇതാണ്.
റബ്ബറിന്റെ ഒരുപഴയകാല ചരിത്രം ഈ പേജില്‍ ലഭ്യമാണ്. അതില്‍ നിന്ന് ഈ ഗ്രാഫ് ഞാനൊരു പ്രസന്റേഷനായി അവതരിപ്പിക്കുന്നുണ്ട്. ഞാനവതരിപ്പിക്കുന്ന പേപ്പര്‍ ഇതാണ്.
ജര്‍മനി ……..2658.238…….179703556.90……………6760
ബല്‍ജിയം….2323.820 ……148944044.80……………6409
ടര്‍ക്കി ……….1751.453……..103398298.00……………5904
യു.കെ……….1237.515……….79527309.54…………….6426
ഇറ്റലി………..1502.555……….96124643.75…………….6397
ബ്രസീല്‍………638.955……….40741305.50…………….6376
മെക്സിക്കോ………..41.10…………2658923.00……………..6469
ന്യൂ സീലാന്‍ഡ്.102.435……….6805038.00……………..6643
* അവലംബം : സ്ഥിതിവിവരക്കണക്കുകള്‍, റബ്ബര്‍ ബോര്‍ഡ്, കോട്ടയം.
ഇത്തരം കയറ്റുമതികള്‍ ഇറക്കുമതിയേക്കാള്‍ ദോഷകരമാണ് എന്ന് കാണുവാന്‍ കഴിയും. പ്രസ്തുത വര്‍ഷം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് പാലാ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റെഡ് 7466.20 ടണ്ണും രണ്ടാം സ്ഥാനത്ത് ദി കേരളാ സ്റ്റേറ്റ് കോപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ് 6528.00 ടണ്ണും ആയിരുന്നു.
ഒക്ടോബര്‍ മുതല്‍ ജനുവരി വരെ അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വില ആഭ്യന്തരവിപണിയില്‍ ലഭ്യമാക്കുകയും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ അന്താരാഷ്ട്ര വില ആഭ്യന്തര വിലയേക്കാള്‍ കൂടുതല്‍ ആയിരുന്നപ്പോള്‍ ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്തു. ചെറിയ തോതിലാണെങ്കില്‍പ്പോലും ഈ സമയങ്ങളില്‍ കയറ്റുമതിയും നടക്കുകയുണ്ടായി. വിശദ വിവരങ്ങള്‍ പട്ടിക 2 ല്‍ കാണുക.
പട്ടിക 2 2006 ഒക്ടോബര്‍ മുതല്‍ 2007 മാര്‍ച്ച് വരെയുള്ള റബ്ബര്‍ കയറ്റുമതിയും, ഇറക്കുമതിയും, അന്താരാഷ്ട്ര ആര്‍എസ്എസ് 3 ന്റെയും ആഭ്യന്തര ആര്‍എസ്എസ് 4 ന്റെയും വിലകള്‍ *
മാസം………..അന്താരാഷ്ട്ര..ഇറക്കുമതി..ആഭ്യന്തര….കയറ്റുമതി
………………….വില രൂ ക്വി…..ടണ്ണില്‍….വില രൂ ക്വി..ടണ്ണില്‍
ഒക്ടോബര്‍……8463……….1349………..8709……….2041
നവംബര്‍…….7426……….5467…………8260………..954
ഡിസംബര്‍….7811……….10920……….8615……….923
ജനുവരി………9319……….10216……….9716……….624
ഫെബ്രുവരി…10605………18853……….9757……….720
മാര്‍ച്ച്……….10050………15364……….9057……..3552
* അവലംബം : സ്ഥിതിവിവരക്കണക്കുകള്‍, റബ്ബര്‍ ബോര്‍ഡ്, കോട്ടയം.
ആവര്‍ത്തനകൃഷിക്ക് നല്കുന്ന പുതുകൃഷിയേക്കാള് ഉയര്‍ന്ന സബ്സിഡി ഉചിതമാണോ എന്നും ആവശ്യത്തേക്കാളേറെ റബ്ബര്‍ കൃഷിയുടെ വ്യാപനം ഭാവിയില്‍ നമ്മുടെ ഭക്ഷ്യ സുരക്ഷയെ ഏതുരീതിയില്‍ ബാധിക്കുമെന്നും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റബ്ബറിന്റെ ഇടവിളയായി വനാന്തരീക്ഷത്തില്‍ വളരുന്ന ഔഷധ സസ്യകൃഷി വ്യാപനത്തിന് റബ്ബര്‍ തോട്ടങ്ങളില്‍ ജൈവകൃഷി എത്രത്തോളം ഫലവത്താണ് എന്ന കാര്യവും പഠനവിഷയമാക്കേണ്ടത് തന്നെയാണ്.
ആര്‍ആര്‍ഐഐ 105 എന്ന മുന്തിയ ഇനം റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന പൊടിക്കുമിള്‍ രോഗം, പിങ്ക്, പാച്ച് ക്യാങ്കര്‍, പട്ടമരപ്പ് തുടങ്ങിയ രോഗങ്ങള്‍ ഒഴിവാക്കുവാന്‍ കഴിഞ്ഞാല്‍ത്തന്നെ പ്രതിഹെക്ടര്‍ ഉല്പാദനത്തില് ഇനിയും വര്‍ദ്ധനവുണ്ടാക്കാം. പട്ടമരപ്പിന് കാരണമാകുന്ന നെക്രോസിസ് എന്ന രോഗത്തിന് പരിഹാരം മഗ്നീഷ്യം സല്‍ഫേറ്റ് ആണ് എന്ന് എനിക്ക് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുവാന്‍ സഹായിച്ച മുന്‍ സോയില്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗീസിനെ നന്ദിപൂര്‍വ്വം സ്മരിച്ചുകൊള്ളുന്നു. വേനല്‍ക്കാലത്ത് വ്യാവസായിക വളര്‍ച്ചയിലൂടെ ലഭിക്കുന്ന അമ്ലമഴ സ്വാഭാവിക ഇലപൊഴിച്ചിലിന് ശേഷമുള്ള തളിരിലകള്‍ പൊഴിയുവാന്‍ കാരണമാകുന്നതും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്.
ഒരു റബ്ബര്‍ കര്‍ഷകനെന്ന നിലയില്‍ ഞാന്‍ ചെയ്ത ശ്രദ്ധേയമായ കാര്യങ്ങള്‍ ഇവയാണ്.
1. ഗുണനിലവാരമുള്ള റബ്ബര്‍ ഷീറ്റുകള്‍ നിര്‍മിക്കുകയും റബ്ബര്‍ ബോര്‍ഡിന്റെ സഹായത്താല്‍ ആ രീതി റിസോഴ്സ്
പേഴ്സണ്‍ എന്ന നിലയില്‍ മറ്റ് കര്‍ഷകരിലും എത്തിക്കുകയും ചെയ്തു.
2. ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ രൂപീകരണത്താല്‍ സുതാര്യമായ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കണമെന്ന് പഠിച്ചു.
3. വിപണിയിലെ ഗ്രേഡിംഗ് തിരിമറികളെക്കുറിച്ച് റബ്ബര്‍ ബോര്‍ഡില്‍ പരാതി സമര്‍പ്പിക്കുകയും ആംഗലേയ മലയാളം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
4. മണ്ണിന്റെ ജൈവസമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ രാസവളപ്രയോഗം അവസാനിപ്പിച്ച് ബയോഗ്യാസ് സ്ലറി റബ്ബര്‍ മരങ്ങളുടെ ടെറസില്‍ ഉയരം കൂടിയ ഭാഗത്ത് ലഭ്യമാക്കി. റബ്ബര്‍ ഷീറ്റടിക്കുമ്പോള്‍ ലഭിക്കുന്ന വെള്ളവും ഗാര്‍ഹിക ജൈവ മാലിന്യങ്ങളും കൂടുതല്‍ പ്രയോജനപ്രദമാക്കി മാറ്റുവാനും കഴിയുന്നു.
5. റബ്ബര്‍ബോര്‍ഡ് പ്രസിദ്ധികിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്ത് ഹിന്ദി, മലയാളം, ആംഗലേയ ഭാഷകളില്‍ ബ്ലോഗുകളിലൂടെ ഇന്റെര്‍നെറ്റ് സാന്നിധ്യം ഉറപ്പാക്കി. അതിനായി സ്വതന്ത്ര സോഫ്ഫ്വെയറിന്റെ ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു.
6. പരീക്ഷണനിരീക്ഷണങ്ങളിലൂടെ പട്ടമരപ്പിന് കാരണമാകുന്ന മഗ്നീഷ്യം എന്ന ലോഹമൂലകത്തിന്റെ പ്രയോഗരീതി മനസിലാക്കി അത് മറ്റ് കര്‍ഷകരിലും എത്തിക്കുന്നു.
7. കഴിഞ്ഞവര്‍ഷത്തെ തുടര്‍ച്ചയായി ലഭിച്ച മഴയും പടര്‍ന്ന് പിടിച്ച പനിയും തരണം ചെയ്ത് 350 മരങ്ങളില്‍ നിന്ന് 1420.5 കിലോ ഉല്പാദനവും അതില്‍നിന്ന് 113739 രൂപയുടെ ആദായവും സ്വായത്തമാക്കി.
8. കളയും കളപ്പയറും പശുക്കള്‍ക്ക് ലഭ്യമാക്കി റബ്ബര്‍ തോട്ടത്തിലെ കളനിയന്ത്രണം ലാഭകരമാക്കി ഗുണനിലവാരമുള്ള പാല് ഉല്പാദനം കൈവരിച്ചു.
അവതരിപ്പിച്ച പ്രസെന്റേഷനുകള്‍
- കേരള റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ്
- സ്റ്റാറ്റിസ്റ്റിക്സ് 96 ഏപ്രില്‍ മുതല്‍ 2007 മാര്‍ച്ച് വരെ
- 2006 ഏപ്രില്‍ മുതല്‍ 2008 മാര്‍ച്ച് (മലയാളം)
- 1870 മതല്‍ 2006വരെ




Recent Comments