ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘടനാ രൂപം കൈക്കൊള്ളുന്നു. അദ്ദേഹത്തോടൊപ്പം നില്ക്കുവാന് സന്മനസ്സുള്ളവരെ തേടിയും അഭിപ്രായം ആരാഞ്ഞും അദ്ദേഹം കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്ചെയ്യുന്നു ! എന്ന തലക്കെട്ടോടെ ഒരു പോസ്റ്റിട്ടിരിക്കുകയാണ്. സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയാണ്. അനേകം കമെന്റുകള്‍ അവിടെ വന്നു കഴിഞ്ഞു. അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് ചിത്രകാരന് ബ്ലോഗ് ശില്പശാലകള് അദ്ദേഹത്തിന്റെ ഇച്ഛാനുസരണം നടത്തുകയാണ്, പല ജില്ലകളിലും നടത്തിക്കഴിഞ്ഞു, ഇനിയും പല ജില്ലകളിലും നടക്കും എന്നൊക്കെ.അവയില്‍ ചിലതിന് ഞാനുത്തരം നല്‍കാം.
[…]
ताजे टिप्पणियाँ