നാളികേരം ഭക്ഷണത്തിന്റെ അവിഭാജ്യഘടകമായിരുന്ന അവസ്ഥയില്‍ നിന്ന് മലയാളികള്‍ പാശ്ചാത്യ ഭക്ഷണരീതികളിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണല്ലോ. നാളികേര കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടകൃഷി മാത്രമല്ല തെങ്ങുകയറ്റ തൊഴിലാളികളെപ്പോലും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. നല്ലൊരു പരിഹാരം തെങ്ങുകൃഷി പരിമിതപ്പെടുത്തി സ്വന്തം ആവശ്യത്തിന് ഗുണമേന്മയുള്ള നാളികേരം അവരവരുടെ വീട്ടുമുറ്റത്തുതന്നെ വിളയിക്കുക എന്നതാണ്. കരിക്ക് നല്ലതാണെന്നും മൂത്ത് തേങ്ങയായാല് ഭക്ഷിക്കാന്‍ പാടില്ല എന്ന് മുറവിളികൂട്ടുന്ന ചില ശാസ്ത്രജ്ഞരുടെ ഗവേഷണഫലം തെറ്റാണെന്ന് തെളിയിക്കുവാനുള്ള സന്മനസ് കുറച്ചുപേരെങ്കിലും കാട്ടുകതന്നെ വേണം.
മണ്ണിന്റെ ഗുണനിലവാരം എപ്രകാരം മെച്ചപ്പെടുത്താം എന്നതാണ് പരമപ്രധാനം. […]
ताजे टिप्पणियाँ