30-8-07 ല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ തിരുവനന്തപുരം എഡിഷനില്‍ വന്നത് ചുവടെ ചേര്‍ക്കുന്നു. ഒരു പ്രധാന വിഷയമായതിനാലും മറ്റ് പത്രങ്ങളും റബ്ബര്‍ മാസികയും പ്രസിദ്ധീകരിക്കാത്തതിനാലും ആണ് ഇമേജായി ഈ പോസ്റ്റില്‍ ഇടുന്നത്.
|
||
30-8-07 ല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ തിരുവനന്തപുരം എഡിഷനില്‍ വന്നത് ചുവടെ ചേര്‍ക്കുന്നു. ഒരു പ്രധാന വിഷയമായതിനാലും മറ്റ് പത്രങ്ങളും റബ്ബര്‍ മാസികയും പ്രസിദ്ധീകരിക്കാത്തതിനാലും ആണ് ഇമേജായി ഈ പോസ്റ്റില്‍ ഇടുന്നത്. ബിസ്ക്കറ്റ് രാജാവായിരുന്ന രാജന്‍പിള്ളയുടെ ഇളയ സഹോദരന് ഡോ.രാജ്മോഹന്‍ പിള്ള റബ്ബര്‍ രാജാവോ? റബ്ബര്‍ മരങ്ങളില്‍ എത്തിലിന്‍ എന്ന വാതകം പട്ടമരപ്പിന് കാരണമാകുമെന്നിരിക്കെ ഈ ഉത്തേജക ഔഷധത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വരുന്ന ബീറ്റാ ഗ്രൂപ്പിന്റെ പരസ്യങ്ങള്‍ക്ക് പിന്നില്‍ അവരുടെ ക്ലാസ്സിഫൈഡ്സ് തന്നെയാവണം ലക്ഷ്യം. കാര്‍ഷികമേഖലയിലെ ഉദ്പാദനവര്ദ്ധനവിന് വ്യവസായ വകുപ്പ് മന്ത്രിയെ സ്വാധീനിച്ച് വിപണനോദ്ഘാടണം നടത്തിച്ച് മലേഷ്യന്‍ ടെക്നോളജി എന്ന് വിളമ്പരം ചെയ്യുമ്പോള്‍ നിഷ്ക്രിയത്വം പാലിക്കുന്ന റബ്ബര്‍ ബോര്‍ഡിലെ ഗവേഷണ വിഭാഗം മൌനം പാലിക്കുന്നു. എത്തിലീന്‍ എന്ന വാതകം അമിതമായ […] ബയോടെക്നോളജിയുടെ പുരോഗതി മണ്ണിനെ കൊല്ലാനോ? കേന്ദ്ര സര്‍ക്കാര്‍ തെറ്റായ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിട്ടും വിദേശ സ്വദേശ കുത്തകകളെ വളരുവാന്‍ അനുവദിച്ചും അവര്‍ക്കുവേണ്ടി ചില ഏജന്‍സികളെ കൊണ്ട് പഠനം നടത്തിച്ചും കൃഷി ബയോടെക്നോളജിയുടെ സഹായത്താല്‍ നേട്ടങ്ങളാണ് എന്ന് വരുത്തി തീര്‍ക്കുന്ന വാര്‍ത്തകള്‍ വന്‍കിട മാധ്യമങ്ങളിലൂടെ വെളിച്ചം കാണിച്ചും ജനിതക മാറ്റം വരുത്തിയ വിത്തുകളുടെയും വിളകളുടെയും സാധ്യതകള്‍ പൊതുജന മധ്യത്തില്‍ എത്തിക്കുന്നു. അതിനുവേണ്ടി ഇതേമണ്ണില്‍ ജനിച്ച കൃഷിശാസ്ത്രജ്ഞന്മാര് പ്രവര്‍ത്തിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. ആന്ധ്രയിലെ പരുത്തി കര്‍ഷകര്‍ സന്തോഷത്തിലാണ് എന്നും […] ആഗോള കുത്തകയായാലും സ്വദേശ കുത്തകയായാലും അവരുടെ ലക്ഷ്യം പണമുണ്ടാക്കല്‍ തന്നെയാണ്. ചില്ലറവ്യാപാരമേഖലയിലേക്ക് കടന്നു വരുന്ന കുത്തക സ്ഥാപനങ്ങള്‍ക്ക് വിറ്റുവരവ് നികുതി ഏര്‍പ്പെടുത്തിയാലും അത് കൊടുക്കേണ്ടി വരുന്നത് ഉപഭോക്താക്കള്‍ തന്നെയാണ്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കി കാര്‍ഷിക മേഖലെയെ സംരക്ഷിച്ച് ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് താണവിലക്ക് സാധനങ്ങള്‍ ലഭ്യമാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന ഇത്തരം നയപരിപാടികള്‍ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു. ഒരു കാലഘട്ടത്തില്‍ ഗ്രാമീണ ചന്തകളിലൂടെ കര്‍ഷകര്‍ സംതൃപ്തരായിരുന്നു. കാലാ കാലങ്ങളില്‍ വന്ന […] |
||
Copyright © 2019 കേരള ഫാര്‍മര്‍ ഓണ്‍ലൈന്‍ - All Rights Reserved Powered by WordPress & Atahualpa |
പുതിയ അഭിപ്രായങ്ങള്ള്