Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷകന്റെ ശത്രുക്കള്‍ ആരാണ്?

2007 ഒക്ടോബര്‍ ലക്കം മാവേലിനാട്‌ മാസികയിലെ ചില പേജുകള്‍

ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത്‌ കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് ‌മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക്‌ ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍‌ദാര്‍) ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക്‌ കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ […]

പ്രവീണിന് യാത്രാ മംഗളങ്ങള്‍ നേരുന്നു

2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍‌ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി പ്രവീണ്‍ പങ്കെടുക്കുന്നു. GSOC 2007 ല്‍ പങ്കെടുത്ത മെന്റര്‍മാരുടെ സമ്മേളനമാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര കൂട്ടായ്മ SMC ആയതു കൊണ്ട് SMC ഇന്ത്യയെക്കൂടി ഈ പരിപാടിയില്‍ പ്രതിനിധാനം ചെയ്യുന്നു.

പ്രവീണിന് SMC യാത്രാമംഗളങ്ങള്‍ […]

സ്വതന്ത്ര പണിയിടം – തര്‍ജ്ജമകള്‍ തുടരാം …………..

കൂട്ടുകാരേ…

സ്വതന്ത്ര പണിയിടമായ(Desktop System) ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ട കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്‍ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം നമുക്ക് നേടാനായത്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

ഇപ്പോള്‍ 81% പരിഭാഷ പൂര്‍ത്തിയായി കിടക്കുന്ന ഗ്നോം 100% പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട സംവിധാനം തയ്യാറാക്കുകയുമാണ് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം പൂര്‍ത്തീകരിച്ച എല്ലാ പരിഭാഷയും ആദ്യം […]

ഒരു പ്രത്യേക അറിയിപ്പ്‌ – സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌ – സെമിനാറുകള്‍

“സ്വതന്ത്ര മലയാളം ബ്ലോഗിങ്ങ്‌” സുഹൃത്തുക്കളെ,

2007 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്തുവച്ച് നടന്ന “മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് : അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, സാധ്യതകള്‍” എന്ന സെമിനാറില്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് സംഘവും പങ്കെടുത്തു. അതിന്റെ വീഡിയോ ദ്ര്ശ്യം ഇവിടെ ലഭ്യമാണ്. ഇത്‌ മൊബൈലില്‍ പകര്‍ത്തിയതാണ്.

അരുണ്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിന്റെ തുടക്കത്തെക്കുറിച്ചും മലയാളം കമ്പ്യുട്ടിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. സുരേഷ്, smc യെക്കുറിച്ച് സംസാരിക്കുുകയും സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

ടെക്നിക്കല്‍ അല്ലാത്ത ആളുകളുടെയിടയിലേക്ക് […]