നാളിതുവരെ കൃഷിശാസ്ത്രജ്ഞര്‍ പ്രവചിക്കാത്ത ലാറ്റെക്സിന്റെ ഒഴുക്ക് താഴെനിന്ന് മുകളിലേയ്ക്കാണ് എന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലേഖകന്‍ കണ്ടെത്തിയത് വേനല്‍ക്കാല ടാപ്പിംഗില്‍ മരത്തിന്റെ വളര്‍ച്ചയ്ക്ക് കോട്ടംതട്ടാതെ എപ്രകാരം ഉല്പാദന വര്‍ദ്ധനവിനായി പ്രയോജനപ്പെടുത്താം എന്ന മറ്റൊരു പരീക്ഷണത്തിലേക്ക് കടക്കുവാന്‍ പ്രേരിപ്പിക്കുകയാണ്.
സൈലം എന്ന വെളുപ്പ് നിറമുള്ള തടിയിലൂടെ മണ്ണില്‍നിന്ന് ജലവും മൂലകങ്ങളും ഇലയില്‍ എത്തിക്കുക എന്ന ജോലി മാത്രമാണ് നടക്കുന്നത്. ഇലയുടെ പച്ചനിറമുള്ള ഭാഗത്തുള്ള ഹരിതകത്തിലെ ലോഹമൂലകം മഗ്നീഷ്യം ആണ്. ഇലപ്പച്ചയിലാണ് പ്രകാശ സംശ്ലേഷണത്തിലൂടെ മണ്ണില്‍ നിന്ന് വലിച്ചെടുത്ത ജലത്തിലെ ഹൈഡ്രജനും, ഓക്സിജനും , കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണും സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ പാചകം ചെയ്യപ്പെടുകയും അന്നജം ഉല്പാദിപ്പിക്കുകയും അത് തടിയേയും തൊലിയേയും വളരുവാന്‍ സഹായിക്കുന്ന കേമ്പിയം അഥവാ തണ്ണിപ്പട്ടയ്യ് മുകളിലുള്ള ഫ്ലോയം എന്ന കുഴലുകളിലൂടെ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു. വേരിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറസിന്റെ വാഹകന് കൂടിയാണ് മഗ്നീഷ്യം. തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത് കേമ്പിയം ആണ്.
സെക്കന്‍ഡറി തിക്കനിംഗ് ഇന്‍ ഡൈകോട്ട് സ്റ്റെം എന്ന പ്രക്രിയ “കോര്‍ക്കിലെ ലെന്റിസെല്‍സ് എന്ന സുഷിരങ്ങളിലൂടെ ഗാസിയോസെസ് എക്സ്ചേഞ്ജ് നടക്കുകയും കോര്‍ക്ക് കേമ്പിയം വിഭജിച്ച് ഉള്ളിലേയ്ക്ക് ഫെല്ലോഡേം എന്ന ജീവനുള്ളകോശങ്ങള്‍ ഉണ്ടാകുകയും ഫോട്ടോസിന്തസിസും ഫുഡ് സ്റ്റോറേജും നടക്കുകയും ചെയ്യുന്നു. പട്ടമരപ്പി (Brown bast/TPD) നുള്ള പരിഹാരത്തിന് മഗ്നീഷ്യം ലഭ്യത അനിവാര്യമാണ്. പുതുപ്പട്ടയിലുണ്ടാകുന്ന ഫോട്ടോ സിന്തസിസ് റബ്ബര്‍കോട്ട് പുരട്ടിതടയാതെയും വേനലിലും കറയുടെ കട്ടി കൂടുമ്പോഴും ആവശ്യത്തിന് ക്ഷാരസ്വഭാവമുള്ള മണ്ണില്‍ മഗ്നീഷ്യം നല്കി മരങ്ങളെ പട്ടമരപ്പില്നിന്ന് രക്ഷിക്കുക. എന്‍.പി.കെ എന്ന രാസവളമിശ്രിതത്തോടൊപ്പം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കരുത്. നാല് മരങ്ങള്‍ക്കിടയിലെ നടുവില്‍ ചപ്പ് ചവറുകള്‍ ലോലമായ അളവില്‍ ചുട്ട് കരിച്ച ചാരത്തില്‍ മഗ്നീഷ്യം സല്‍ഫേറ്റ് നല്കിയാല് നല്ല ഫലം ലഭിക്കും.
റബ്ബര്‍ മരങ്ങളില്‍ ടാപ്പിംഗ് ആരംഭിച്ച ഭാഗത്തിന് മുകളില്‍ കുത്തിനോക്കിയാല്‍ വെട്ടുപട്ടയ്ക്ക് താഴെ ലഭിക്കുന്ന കറയേക്കാള്‍ കട്ടി കൂടുതലായിരിക്കും. എത്തിഫോണ്‍ വെട്ടുപട്ടയില് പുരട്ടി ടാപ്പ് ചെയ്താല്‍ അതിന് താഴെയുള്ള കറയുടെ കട്ടി മാത്രമേ കുറയുന്നുള്ളു. കറയുടെ ഒഴുക്ക് താഴെനിന്നാണ് മുകളിലേയ്ക്കാണ് പ്രവഹിക്കുന്നത് എന്ന് ഒരേ മരത്തില്‍ നാലടി ഉയരത്തില്‍ രണ്ട് വെട്ടുപട്ടകള് ഉണ്ടാക്കി ടാപ്പ് ചെയ്താലും മനസ്സിലാക്കാന്‍ കഴിയും. അപ്രകാരം ഫെല്ലോഡേം എന്ന ഫുഡ് സ്റ്റോറേജുള്ള പട്ടയെ അഞ്ചാമത്തെ പട്ടയായി പരിഗണിക്കാം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലേഖകന്‍ കണ്ടെത്തിയ പ്രസ്തുത അറിവിന്റെ വെളിച്ചത്തില്‍ കറയുടെ കട്ടി കുറയുമ്പോള്‍ എ പാനല്‍ വെട്ടിത്തീര്‍ന്ന മരങ്ങളില്‍ ശിഖരക്കെട്ടിന് അടുത്തുനിന്ന് താഴേയ്ക്ക് വെട്ടിയിറങ്ങി കട്ടികൂടിയ കറ ഫുഡ് സ്റ്റോറേജില്‍ നിന്ന് ലഭ്യമാക്കാം. നാല്പത്തിയഞ്ച് ഡിഗ്രി ചെരിവില്‍ ടാപ്പ് ചെയ്ത് കട്ടിയുള്ള കറ ലഭ്യമാക്കുമ്പോള്‍ സജീവമായ ഫ്ലോയരസം പട്ടയുടെ വളര്‍ച്ചയ്ക്കായി ലഭ്യമാവുകയും പട്ടമരപ്പില്‍ നിന്ന് മരങ്ങളെ സംരക്ഷിക്കുകയും ചെയ്യും. കഠിനമായ മഴയത്ത് താഴെയുള്ള വെട്ടുപട്ടയ്ക്ക് ടാപ്പിംഗ് വിശ്രമം നല്കിയ ശേഷം ശിഖരക്കെട്ടിന് താഴെനിന്ന് ടാപ്പിംഗ് ആരംഭിക്കാം. അപ്രകാരം അതിന് താഴെയുള്ള ഭാഗം റീ ചാര്‍ജ് ചെയ്യാം. സീസണല്‍ ഇലപൊഴിച്ചിലിന് ശേഷം രൂപപ്പെടുന്ന ഇലകളില്‍ നിന്ന് ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകുന്ന അന്നജം കേമ്പിയത്തിന്റെ സഹായത്താല്‍ പട്ടയും തടിയും വളരെ നല്ല രീതിയില്‍ വളര്‍ന്നു കിട്ടാന്‍ സഹായകമാണ്.
മഞ്ഞുകാലത്തും മഴക്കാലത്തും ശിഖരക്കെട്ടിനടുത്തുനിന്ന് താഴേയ്ക്ക് ടാപ്പ് ചെയ്യുവാന്‍ അഞ്ച് കിലോഗ്രാമില്‍ താഴെ ഭാരമുള്ളതും നാലരയടി ഉയരമുള്ളതുമായ ടാപ്പിംഗ് ലാഡര്‍ ഉപയോഗിക്കാം.
Marking with the help of Guj Knife for Controlled Downward Tapping against CUT of Indian Rubber Board and IUT of Dr. L. Thankamma.
The tapping ladder with a height of 4.5 feet to tap from the branch union of rubber trees.
The tapping from branch union in winter and rainy season for aged trees to get more yield from food storage.
The flow of latex is from bottom to top, because the food storage at Phelloderm can’t bring down. After the tapping ‘A’ panel this type of Controlled Downward Tapping is helpful to save the trees in winter OR rainy season and to increase production without damaging milk vessels. The tapping ladder is easy to carry from one place to another by folding it to a comfortable stage. Guj Knife can be used to mark on both sides from bottom to branch union. In summer the tapping panel at lower level will get more production.
പുതിയ അഭിപ്രായങ്ങള്ള്