Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ടെക്‌നിക്‌സ്‌ ടുഡെയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍

NTV യുടെ 18-3-07 ല്‍ 1.30 AM ന് ടെക്‌നിക്‌സ്‌ ടുഡെ എന്ന പരിപാടി കണ്ട്‌ അഭിപ്രായം രേഖപ്പെടുത്തിയവര്‍ ഇപ്രകാരം പറയുന്നു. ഇതേ പരിപാടി റീ ടെലികാസ്റ്റ്‌ 22 ന് വ്യാഴാഴ്ച 3.30 PM റീ ടെലികാസ്റ്റ്‌ ചെയ്യുകയുണ്ടായില്ല. എന്നാല്‍ 24-3-07 ന് 2.30 AM ന് റീ ടെലികാസ്റ്റ്‌ ചെയ്യുകയുണ്ടായി.

Technics Today in Kairali People  ഈ പത്രവാര്‍ത്ത പ്രകാരം കാണുവാന്‍ കഴിഞ്ഞില്ല.

  1. ഭാഗം ഒന്ന്‌
  2. ഭാഗം രണ്ട്‌
  3. ഭാഗം മൂന്ന്‌
  4. ഭാഗം നാല് (കോപ്പി റൈ‌റ്റ്‌സ്‌)
  5. ഭാഗം അഞ്ച്‌

 അനിലിന്റെ ഒരൊറ്റ കമെന്റ്‌ മതി എനിക്ക്‌ ആയിരം കമെന്റിന് തുല്യമാണ്.

1. .::Anil അനില്‍::. said…

ഇത്രേം കാലം ചന്ദ്രേട്ടന്റെ ബ്ലോഗുകള്‍ വായിച്ചിട്ടും തലേക്കേറാത്ത ഒരുപാടു വിവരങ്ങള്‍ ഈ പരിപാടിയില്‍ നിന്നു കിട്ടി. വായിച്ചറിയുന്നതിനേക്കാള്‍ നല്ലത് കണ്ടും കേട്ടും അറിയുന്നതാണെന്ന് ഒരിക്കല്‍ കൂടി മനസിലായി.

പിക്ചര്‍ blockiness ഉള്ള സമയത്തായിരുന്നു പരിപാടി. എങ്കിലും റെക്കോര്‍ഡാക്കിയിട്ടുണ്ട്. കാസെറ്റില്‍ നിന്ന് ഫയലാക്കാനുള്ള സംവിധാനം തല്‍ക്കാലം ഇല്ലാത്തതിനാലും മുടിഞ്ഞ തെരക്കുകാരണവും ഷെയര്‍ ചെയ്യാന്‍ നിര്‍വാഹമില്ല.

ചന്ദ്രേട്ടനും എന്‍‌ടി‌വിയ്ക്കും അഭിനന്ദനങ്ങള്‍!

2. harish: പീപിള് റ്റിവിയില് പരിപാടിയുടെ സമയത്ത് എനിക്ക് വീട്ടിലെത്താന് കഴിഞ്ഞില്ല. അച്ചനും അമ്മയും കണ്ട് നല്ലതാണെന്ന് പറഞ്ഞു. ഞാന് അതിന്റെ റീ ടെലെകാസ്റ്റ് ഉറപ്പായും കണ്ടോളാം .
നന്ദി

ഗുഗിളില്‍ കണ്ട്‌ അഭിപ്രായം പറഞ്ഞവര്‍

1.  evuraan said…

ചന്ദ്രേട്ടന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു..! ചുറുചുറുക്കുള്ള ശബ്ദം..!
🙂
പോഡ്‌കാസ്റ്റ് ബ്ലോഗ് തുടങ്ങുന്നതിനെ പറ്റി ചന്ദ്രേട്ടന്‍ ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. എഴുത്തിനൊപ്പം, പറയാനുള്ളവ പറയുകയും ചെയ്യാമല്ലോ..?

2.  വിചാരം said…

ബൂലോകത്തിലെ കാരണവരും കൃഷിയേയും ആധുനിക വാര്‍ത്തമാധ്യമത്തെ അതിന്‍റെ വ്യാപനത്തിനും ഉപയോഗിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ എന്ന ചന്ദ്രേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ പ്രായത്തിലും വീട്ടില്‍ വെറുതെ ഇരിക്കാതെ സമയത്തെ വളരെ പ്രയോജനകരമാക്കി തീര്‍ക്കുന്ന താങ്കളില്‍ നിന്ന് യുവജനങ്ങള്‍ ഒത്തിരി പ്രചോദനം ഉള്‍കൊണ്ട് ജീവിതത്തെ ധന്യമാക്കേണ്ടതുണ്ട് അഞ്ചു ഭാഗങ്ങളും കണ്ടു ഉന്മേഷവാനായിയുള്ള വിശദീകരണം വളരെ നന്നായിരിക്കുന്നു എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ താങ്കളുടെ പ്രവര്‍ത്തനം ഒരു പ്രസ്ഥാനമായി വളരട്ടെയെന്ന് ആശംസിക്കുന്നു

 3.  Vakkom G Sreekumar said…

കൈരളി ടി വി യില്‍ കാണാന്‍ കഴിഞില്ല, ഇതില്‍കൂടി കാണിച്ചു തന്നതിനു നന്നി, ബാലേട്ടന്‍ അഭിനന്ദനം അര്‍ഹിക്കുന്നു സര്‍ക്കാര്‍ അദ്ദേഹത്തിനു നല്ല സ്ഥാനം കൊടുക്കേണ്ടതാണ്.
വക്കം ജി ശ്രീകുമാര്‍

4.  സിബു::cibu said…
ചന്ദ്രേട്ടന്റെ പരിപാടി ഇപ്പോഴാണ് കണ്ടത്‌. എന്തുനന്നായി പ്രസന്റ് ചെയ്തിരിക്കുന്നു! ഒരു തവണകൂടി ഞങ്ങള്‍ ചന്ദ്രേട്ടന്റെ ആരാധകരായി.

5.  തമനു said…

ഇപ്പോഴാണ് ഇത്‌ കാണുന്നത്. വൈകിയാണെങ്കിലും അഭിനന്ദനങ്ങള്‍ ചന്ദ്രേട്ടാ

6. അഞ്ചല്‍കാരന്‍… said…

 ചന്ദ്രേട്ടാ പരിപാടി ഉഗ്രനായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

7.  ദിവ (diva) said…

ചന്ദ്രേട്ടാ,

ഒന്നാം ഭാഗം കണ്ടു. വളരെ സ്ഫുടമായ സ്വരവും ചിട്ടയായ അവതരണവും ആണ് ചന്ദ്രേട്ടന്റേത്.

സംസാരത്തിലൂടെ കാര്യങ്ങള്‍ എഫക്ടീവായി കേള്‍വിക്കാരിലെത്തിക്കാന്‍ കഴിയുന്നത് ചില്ലറക്കാര്യമല്ല. തീര്‍ച്ചയായും ദൈവാനുഗ്രഹമാണ്. ഏതുവിഷയത്തെപ്പറ്റിയായാലും, ചന്ദ്രേട്ടന്‍ കൂടുതലായി സംസാരിക്കുക തന്നെ വേണം എന്ന് ആണ് എന്റെ അഭിപ്രായം.

ആശംസകള്‍ 🙂

പരിപാടി കണ്ടത്‌ പോരാഞ്ഞ്‌ നേരിട്ട്‌ മനസിലാക്കി

കിരണ്‍ തോമസ്‌ എന്ന ബ്ലോഗറുടെ അച്ഛന്‍ 18-3-06 ന് കൈരളി പീപ്പിളില്‍ കണ്ടിട്ടും ചില സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ കണ്ണൂരു നിന്നും  24-4-07 ന് തിരുവനന്തപുരത്തെത്തുക മാത്രമല്ല മണിക്കൂറുകളോളം ടി.എം.തോമസ്‌ എന്ന റിട്ടയേര്‍ഡ്‌ ഡെപ്യൂട്ടി കളക്ടര്‍ പഠനം തന്നെ നടത്തുകയുണ്ടായി. തന്റെ മണ്ണിലെ pH താണതുകാരണം രണ്ടു വര്‍ഷം മുന്‍പുതന്നെ മറ്റൊരു ശാസ്ത്രജ്ഞന്റെ സഹായത്താല്‍ തോട്ടത്തില്‍ കുമ്മായം ഇടുകയും ചെയ്തു. അതിനാല്‍ തന്നെ തന്റെ മരങ്ങള്‍ക്ക്‌ പട്ടമരപ്പ്‌ കുറവാണെന്ന്‌ അദ്ദേഹം സമ്മതിക്കുന്നു. കിരണ്‍ തോമസ്‌ അയച്ചുകൊടുത്ത പ്രിന്റ്റൌട്ടുമായിട്ടാണ് (തുഷരം.കോം പ്രസിദ്ധീകരിച്ചത്‌) ഇദ്ദേഹം വന്നത്‌.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലിങ്ക്‌

21-3-07 ല്‍ മാതൃഭൂമിയില്‍ വന്ന ലേഖനം: കടപ്പാട്‌ മാതൃഭൂമി ദിനപ്പത്രം

No comments yet to ടെക്‌നിക്‌സ്‌ ടുഡെയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍

  • കൈരളി പീപ്പിളില്‍ കാണാന്‍ കഴിയാത്ത ഒരു പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍ ഇതാ വിനോദത്തിനും അറിവിനുമായി പങ്കു വെയ്ക്കുന്നു. അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നു നിന്നപ്പോള്‍ 2006 ഡിസംബറില്‍ കര്‍ഷകരുടെ പക്കല്‍ 59015 ടണ്ണുകളുടെ സ്റ്റോക്ക്‌ ഉയര്‍ത്തിക്കാട്ടി മാസാവസാനം 140920 ടണ്ണുകളാക്കി പെരുപ്പിച്ച്‌ കാട്ടുന്നത്‌ ഇപ്പോഴത്തെ കയറ്റുമതിയെ സഹായിക്കാനല്ലെ?

  • 24-3-07 രാവിലെ 2.30 AM ന് (ഇന്ത്യന്‍ സമയം) ടെക്‌നിക്‌സ്‌ ടുഡെ എന്ന പരിപാടിയുടെ റീ ടെലികാസ്റ്റ്‌ ഉണ്ടായിരിക്കുന്നതാണ് എന്നൊരറിയിപ്പ്‌ കിട്ടി സൌകര്യമുള്ളവര്‍ കാണുക.