Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബഹു.കേന്ദ്രമന്ത്രി ഡോ സഞ്ജീവ് ബല്യാണ് നന്ദി

കേന്ദ്രമന്ത്രി ഡോ. സഞ്ജീവ് ബല്യാണ്‍ന്റെ ഫെയിസ്ബുക്ക് പേജില്‍ പങ്കവെച്ച പരിസ്ഥിതി സംരക്ഷിക്കൂ എന്ന ആല്‍ബം ആദ്യം ലൈക്ക് ചെയ്യുകയും പിന്നീട് തന്റെ Dr Sanjeev Balyan  എന്ന ഐ.ഡിയില്‍ Your efforts are commendable എന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ മാധ്യമങ്ങളോ, കാര്‍ഷിക സര്‍വ്വകലാശാലയോ, വെറ്ററിനറി യൂണിവേഴ്സിറ്റിയോ കാണുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ അവഗണിക്കുമ്പോള്‍ പ്രകടമാകുന്നത് കര്‍ഷകനോടുള്ള അവഗണനയാണ്.  സര്‍വ്വകലാശാലയുടെ പരിഷ്കരിച്ച എയറോബിക് കമ്പോസ്റ്റിംഗ് ചെലവുകുറഞ്ഞ രീതിയില്‍ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിട്ടും ചുരുക്കം ചില മാധ്യമങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ പ്രസിദ്ധീകരിച്ചതല്ലാതെ അവഗണന മാത്രമെ ലഭിച്ചുള്ളു.  കേരളത്തിലെ മാലിന്യ സംസ്കരണത്തിന്റെ ചുമതല മുഴുവനായും കൈകാര്യം ചെയ്യുന്നത് ശുചിത്വമിഷനാണ്. അവര്‍ക്ക് താല്പര്യം എണ്‍പത് ലിറ്റര്‍ ഡീസല്‍ കത്തിച്ച് ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന ഇന്‍സിനറേറ്റര്‍ ആയിരുന്നു. ഒരിക്കല്‍ ടൂറിസം ഡിപ്പാര്‍ട്ട് മെന്റില്‍ തുമ്പൂര്‍മൂഴി യറോബിക് കമ്പോസ്റ്റിംഗ് രീതി തിരുവനന്തപുരം ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ സെക്രട്ടറി ഒ.റ്റി പ്രകാശിന്റെ  സഹായത്താല്‍ അവതരിപ്പിച്ചപ്പോഴും ശുചിത്വമിഷന്‍ അംഗീകരിച്ചതാണോ എന്നതായിരുന്നു ചോദ്യം. അതേപോലെ കാര്‍ഷിക നയ രൂപീകരണവുമായി ബന്ധപ്പെട്ട് ശ്രീ ആര്‍ ഹോലി, ശ്രീ ചിറ്റൂൂര്‍  കൃഷ്ണന്‍കുട്ടി എന്നിവരുടെ മേല്‍നോട്ടത്തില്‍ വെറ്ററിനറി കൌണ്‍സിലില്‍ നടന്ന ചര്‍ച്ചയിലും അവതരിപ്പിക്കുവാനായി വൈകുവോളം കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും രു പ്രയോജനവും കണ്ടില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റിനുവേണ്ടി എന്‍.ടി.വി റിക്കോര്‍ഡ് ചെയ്ത് കൈമാറിയ വീഡിയോയും വെളിച്ചം കാണാതെ പോയി.

ഒരു വ്യക്തി എന്ന നിലയില്‍ തന്റെ വീട്ടില്‍ ചെയ്യുവാന്‍ കഴിയുന്ന പരിസ്ഥിതി സംരക്ഷണത്തിനും ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യവിസര്‍ജ്യമുള്‍പ്പെടെ സംസ്കരിച്ച് മറ്റുള്ളവര്‍ക്കും മാതൃകകാട്ടിക്കൊടുക്കുവാനുള്ള ശ്രമമാണ് വെളിച്ചം കാണാതെപോയത്. ചെറുപ്പകാലത്ത് കണ്ടുവളര്‍ന്ന കൃഷിരീതികളും, വലിയതുറ സീവേജ് ഫാമിലെ മനുഷ്യ വിസര്‍ജ്യം കൊണ്ടുള്ള കമ്പോസ്റ്റുും മനുഷ്യവിസര്‍ജ്യത്തെ വീട്ടില്‍ത്തന്നെ സംസ്കരിക്കാന്‍ പ്രേരണ നല്‍കി. നിലവില്‍ പലരും മനുഷ്യവിസര്‍ജ്യം ജലസ്രോതസ്സുകളിലെത്തിച്ചാലും സംസ്കരിക്കാന്‍ മടികാട്ടുകയാണ് ചെയ്യുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സഹായമുള്ളതുകൊണ്ടുമാത്രം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ കഴിഞ്ഞത്. ഫ്രധനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം എല്ലാ കേന്ദ്ര മന്ത്രിമാരും, എം.പിമാരും ഫെയിസ്ബുക്കില്‍ സജീവമാണ് എന്നത് പൊതുജനത്തിന് ആശ്വാസം നല്‍കുന്നു.

എന്നാല്‍ വെളിച്ചം കണ്ടത് ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം എന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിലൂടെയാണ്.