Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കാഞ്ചന്‍ ഗുപ്തയുടെ കുടുക്കുന്ന ചോദ്യം തരൂരിനെ വീഴ്ത്തി

CRITICS SILENCED: Minister of State for External Affairs Shashi Tharoor travels in the economy class in the first week of August.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ശ്രീ. ശശിതരൂര്‍ നേരിടുന്നത്  കഴമ്പില്ലാത്ത വിമര്‍ശനങ്ങളും വിവാദങ്ങളുമാണ്. വിമര്‍ശനങ്ങള്‍ സ്വന്തം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാകുമ്പോള്‍ അതിന്റെ ഗൌരവം കൂടുതലാകുകയും ചെയ്യുന്നു. ഇലക്ഷന്‍ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്നായത് കുറ്റം,  ഇന്‍ഡ്യന്‍ പൌരനല്ല എന്ന കുറ്റം, ജനഗണമനയോട് അനാദരവെന്ന കുറ്റം, മുണ്ടും ജൂബയും ധരിച്ചത് കുറ്റം, ട്വീറ്റ് ചെയ്യുന്നത് കുറ്റം ‌, സ്വന്തം ചെലവില്‍ പഞ്ചനക്ഷത്രഹോട്ടലില്‍ കഴിഞ്ഞത് കുറ്റം, ഇപ്പോള്‍ കാറ്റില്‍ ക്ലാസെന്ന് പറഞ്ഞതും ഹോളി കൗ എന്നു പറഞ്ഞതും കുറ്റം. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കുറ്റങ്ങള്‍ ചുമത്തുമ്പോള്‍ അതില്‍  ഒരു കഴമ്പും ഇല്ല എന്നതാണ് വാസ്തവം. പഞ്ചനക്ഷത്ര ഹോട്ടലില്‍  നിന്ന് താമസം മാറ്റിയശേഷമാണ് പ്രണബ് മുഖര്‍ജി വാര്‍ത്താ സമ്മേളനം നടത്തുന്നത്. അതും ഒരു പന്തികേട് പാര്‍ട്ടിയില്‍ നിന്നുതന്നെ. കാറ്റില്‍ ക്ലാസും ഹോളി കൗ ഉം ജയന്തി നടരാജന്‍ ഏറ്റെടുത്തു അതും പാര്‍ട്ടിയില്‍ നിന്ന്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്‍ഡ്യക്കുള്ളില്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്യണമെന്ന് പറയുന്നതിന് മുമ്പ് പലതവണ തരൂര്‍ ആ ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്.

ഇപ്പോഴത്തെ വിവാദം പോട്ടിപ്പുറപ്പെടുന്നത് കാഞ്ചന്‍ഗുപ്ത എന്ന പത്രപ്രവര്‍ത്തകനില്‍ നിന്നാണ്. ഒളിയമ്പിലൂടെ കേന്ദ്രമന്ത്ി തരൂരിനെ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. അതിനായി അദ്ദേഹം ട്വിറ്ററിലൂടെയുള്ള ചോദിച്ച  ഇതായിരുന്നു.

@ShashiTharoor Tell us Minister, next time you travel to Kerala, will it be cattle class?11:57 PM Sep 14th

ഒരിന്ത്യക്കാരനായ പത്രപ്രവര്‍ത്തകന്‍ ഇതൊരു വിവാദമാക്കാം എന്ന ഉദ്ദേശത്തോടെ ചോദിച്ച ചോദ്യത്തിന് പ്രതീക്ഷിച്ച മരുപടി തന്നെ തരൂരില്‍ നിന്ന് കിട്ടി.

@KanchanGupta absolutely, in cattle class out of solidarity with all our holy cows!12:17 AM Sep 15th

ശ്രീ തരൂരിന്റെ കാഴ്ചപ്പാടില്‍ അമേരിക്കയില്‍ അധികനാള്‍ താമസിക്കുകയും ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത് ശീലമുള്ളതിനാല്‍ ഒരു തെറ്റായി തോന്നിയതുമില്ല. വാര്‍ത്ത ചമക്കുവാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമായി മാറി.

ഇനി എന്റെ ഇടപെടല്‍ ഇവിടെ തുടങ്ങുന്നു.

ഫാര്‍മര്‍ – An Indian @KanchanGupta how asked a question to @ShashiTharoor “Tell us Minister, next time you travel to Kerala, will it be cattle class?”

കാഞ്ചന്‍ഗുപ്ത  – @keralafarmer Are you suggesting an Indian dare not ask a question to a Minister who is kept in comfort by his tax money?

ഫാര്‍മര്‍ – @KanchanGupta should not have used the words cattle class while tweeting to @ShashiTaroor becasue cattle class is a prase not understood …

ഫാര്‍മര്‍ – @KanchanGupta by majority of Indians. Guptha is mainly responsible for all this fuss and all blames handed over to @ShashiTharoor

ഡോ. തരൂര്‍ – i’m told it sounds worse in Malayalam, esp out of context. To those hurt by the belief that my repeating the phrase showed contempt: sorry

കാഞ്ചന്‍ഗുപ്ത – @ShashiTharoor Here’s a loyal fan of yours: RT @keralafarmer: @KanchanGupta by majority of Indians Gupta is mainly responsible for…

ഫാര്‍മര്‍ – @KanchanGupta Yes I am the fan of @ShashiTharoor but you are not

ധര്‍മ്മയുദ്ധ് – @keralafarmer why blame @kanchangupta ? he asked the right questions to expose congress hypocrisy. Moreover its just a joke so chill out

ഫാര്‍മര്‍ – @Dharmayudh Problem was with the word cattle class which have a -Ve meaning in India

മഞ്ജുശ്യാം – @keralafarmer good to see you trying to clear the air on the “cattle class” issue. i must say it was blown out of proportion by media.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക

കന്നുകാലി ക്ളാസ് പ്രയോഗം: തരൂര്‍ മാപ്പു പറഞ്ഞു

ന്യൂഡല്‍ഹി: കന്നുകാലി ക്ളാസ് പ്രയോഗം വിവാദമായ സാഹചര്യത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റായ ട്വിറ്ററില്‍ തന്നെ കേന്ദ്രമന്ത്രി ശശി തരൂര്‍ മാപ്പു പറഞ്ഞു. ലൈബീരിയന്‍ സന്ദര്‍ശനത്തിലുള്ള തരൂര്‍ വ്യാഴാഴ്ച രാത്രിയാണ് തന്റെ പ്രയോഗത്തില്‍ മാപ്പു പറഞ്ഞുള്ള ട്വീറ്റ് രേഖപ്പെടുത്തിയത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ഇതിനു മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ പ്രയോഗം തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററില്‍ ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് തരൂര്‍ വിവാദമായ കന്നുകാലി ക്ളാസ് പ്രയോഗം നടത്തിയത്. തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്

നേതൃത്വം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

‘കന്നുകാലി ക്ളാസ്’ എന്ന പ്രയോഗം ചോദ്യത്തില്‍ തന്നെ ഉണ്ടായിരുന്നതാണെന്നും ചോദ്യത്തിന് അതേ വാക്കുകളില്‍ തന്നെ മറുപടി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കോണമി ക്ളാസില്‍ യാത്ര ചെയ്തവരെ ഉദ്ദേശിച്ചായിരുന്നില്ല ഇതു പറഞ്ഞത്. എന്നാല്‍ ഒട്ടേറെ പേര്‍ തന്റെ പ്രസ്താവനയെ തെറ്റിദ്ധരിച്ചു. തന്റെ വാക്കുകള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയാല്‍ ഇത് പരിഹസിക്കുന്ന ഒന്നായി മാറും. പ്രത്യേകിച്ചും സാഹചര്യം പരിഗണിക്കാതെ മൊഴിമാറ്റം നടത്തുമ്പോള്‍. അത്തരത്തില്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. വിശുദ്ധ പശു പ്രയോഗം ആരെയും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,

കോണ്‍ഗ്രസിന്റെ ചെലവുചുരുക്കല്‍ പ്രഖ്യാപനം വരുന്നതിനു മുന്‍പുതന്നെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വിമാനത്തില്‍ ഇക്കോണമി ക്ളാസില്‍ യാത്രചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 15നായിരുന്നു. അതിനു മുന്‍പ് ഒാഗസ്റ്റ് ആദ്യവാരം ശശി തരൂര്‍ നടത്തിയ ഒന്‍പതു യാത്രകള്‍ ഇക്കോണമി ക്ളാസിലായിരുന്നുവെന്നു സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ മുംബൈ – കൊച്ചി വിമാനത്തില്‍ ഇക്കോണമി ക്ളാസില്‍ സഞ്ചരിക്കുന്നതിന്റെ പടവും പുറത്തുവിട്ടിട്ടുണ്ട്.

വിശുദ്ധ പശുക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കന്നുകാലി ക്ളാസില്‍ കേരളത്തിലേക്കു യാത്രചെയ്യാന്‍ സമ്മതം എന്ന് ഇന്റര്‍നെറ്റ് കൂട്ടായ്മയായ ‘ട്വിറ്ററില്‍’ ഒരു ചോദ്യത്തിനു മറുപടിയായി കുറിച്ചിട്ട തമാശയാണ് വിവാദമായത്. രാഷ്ട്രീയത്തില്‍ പുതുമുഖമായ മന്ത്രിക്കു സാമാന്യജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാകാത്തതാകാം കാരണമെന്നായിരുന്നു ഇതേക്കുറിച്ചു പാര്‍ട്ടി വക്താവ് ജയന്തി നടരാജന്റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിമാനത്തില്‍ ഇക്കോണമി ക്ളാസില്‍ മുംബൈയിലേക്കു പോവുകയും രാഹുല്‍ ഗാന്ധി വിമാനം തന്നെ ഒഴിവാക്കി ട്രെയിനില്‍ യാത്ര നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ചോദ്യം. വിശുദ്ധ പശുക്കള്‍ എന്ന പ്രയോഗം സോണിയയെയും രാഹുലിനെയും തന്നെ ഉദ്ദേശിച്ചാണ് എന്ന വ്യാഖ്യാനമാണു പെട്ടെന്നുണ്ടായത്.

യുഎന്നില്‍ നിന്നു തിരിച്ചെത്തിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ പെട്ടെന്നു വളര്‍ച്ചയുടെ പടികള്‍ കയറിയ തരൂരിനോടു പാര്‍ട്ടിയിലെ വലിയ വിഭാഗത്തിന് അതൃപ്തിയുണ്ട്. എവിടെ ചെന്നാലും തരൂര്‍ ശ്രദ്ധാകേന്ദ്രമാകുന്നതു പലരെയും അലോസരപ്പെടുത്തുന്നു മുണ്ട്.  പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഒഴിയാന്‍ തരൂരിനോടും ക്യാബിനറ്റ് മന്ത്രി എസ്.എം. കൃഷ്ണയോടും ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി നിര്‍ദേശിച്ചതിനു പിന്നാലെയായിരുന്നു തരൂരിന്റെ കന്നുകാലി ക്ളാസ് വിവാദം.

കടപ്പാട് – മനോരമ

Comments are closed.