മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ശാശ്വത പരിഹാരം

ഈ രാജ്യത്തെ മണ്ണില്‍ കനകം വിളയിക്കാം

TMACT തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ് (Thumboormuzhi Aerobic Composting Techniques) മുഖേന എല്ലാവിധ മൃതശരീരങ്ങളും ജൈവമാലിന്യങ്ങള്‍ക്കൊപ്പം സംസ്കരിക്കാം. സംസ്കരിച്ച് ഗുണനിലവാരമുള്ള ജൈവ വളമാക്കി മാറ്റാം.

ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും മാലിന്യ സംസ്കരണം വലിയ പ്രശ്നം തന്നെയാണ്. ആവശ്യമില്ലാത്ത ജൈവ പദാര്‍ത്ഥങ്ങളെ ജൈവവളമാക്കി മാറ്റുവാന്‍ പല മാര്‍ഗങ്ങളും ലഭ്യമാണ്. എന്നാല്‍ നമ്മള്‍ ഇക്കാര്യത്തില്‍ വിജയം കൈവരിച്ചോ? ഇല്ല. നഗരങ്ങളില്‍ ജനപ്പെരുപ്പം കൂടുകയും ജൈവേതര മാലിന്യങ്ങള്‍ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തി പാഴാക്കുകയുമാണ് ചെയ്യുന്നത്. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ടതാണ് ഒരിഞ്ച് ജൈവസമ്പുഷ്ടമായ മേല്‍മണ്ണ്. അതില്‍ രാസവളങ്ങള്‍, രാസകീടനാശിനികള്‍, കളനാശിനികള്‍ എന്നിവ പ്രയോഗിച്ചതിലൂടെ പരിസ്ഥിതി മലിനീകരണം ഭയാനകമായി മാറി. അപ്രകാരം വരും തലമുറയ്ക്ക് സ്വസ്തമായ ജീവിതം സാധ്യമല്ലാതാക്കി.

മാരകമായ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുണ്ടാകുന്നത് രാസകീടനാശിനി പ്രയോഗത്തിലൂടെയാണ് എന്നത് എല്ലാപേര്‍ക്കും അറിയാവുന്ന കാര്യമാണ്. എല്ലാ വീടുകളിലും കുറച്ച് ജൈവ പച്ചക്കറികളും ഇലവര്‍ഗങ്ങളും പഴവര്‍ഗങ്ങളും ടെറസിലും മുറ്റത്തും ഉത്പാദിപ്പിക്കണം. വരും തലമുറയെ രക്ഷിക്കാന്‍ അത് അനിവാര്യമാണ്.

നീര്‍ച്ചാല്‍ മുതല്‍ ഗംഗാനദിവരെ ശുദ്ധജലം ലഭിക്കണമെങ്കില്‍ ഓരോ വീട്ടിലും ജൈവേതരമാലിന്യങ്ങള്‍ വേര്‍തിരിച്ചശേഷം ശരിയായ രീതിയില്‍ ജൈവമാലിന്യസംസ്കരണം നടക്കണം. ഈ രാജ്യത്തെ ഓരോ പൗരന്റെയും പ്രഥമകര്‍ത്തവ്യം സുരക്ഷിത പരിസ്ഥിതിസംരക്ഷണമാണ്. എല്ലാവിധ ജൈവമാലിന്യങ്ങളും തൊണ്ണൂറ് ദിവസം കൊണ്ട് നല്ല ഗുണനിലവാരമുള്ള ജൈവവളമാക്കി മാറ്റിയാല്‍ ജൈവകൃഷിയിലൂടെ മണ്ണ് സംരക്ഷിക്കാം.

ബയോഗ്യാസ് പ്ലാന്റുകളില്‍ എല്ലാവിധത്തിലുമുള്ള ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ കഴിയില്ല. എന്നാല്‍ കേരള വെറ്ററിനറി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ നേതൃത്വം നല്‍കി പരിഷ്കരിച്ച എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക് മുഖേന എല്ലാ തരത്തിലുമുള്ള ജൈവമാലിന്യങ്ങള്‍ തൊണ്ണൂറ് ദിവസം കൊണ്ട് ദുര്‍ഗന്ധമില്ലാതെയും മലിനജലം ഒലിക്കാതെയും മീഥൈനും കാര്‍ബണ്‍ ഡൈ ഓക്സൈഡും പരിമിതപ്പെടുത്തി ജൈവ സമ്പുഷ്ടമായ വളം നിര്‍മ്മിക്കാന്‍ കഴിയുന്നു.

ഉള്‍വശം 4’x4’x4′ അളവില്‍ നാല് വശങ്ങളിലും വായുസഞ്ചാരം ലഭിക്കത്തക്കരീതിയില്‍ ലഭിക്കുന്ന ഓക്സിജനും, ചാണകത്തിലെ ബാക്ടീരിയയും, ഉണങ്ങിയ ഇലയിലെ കാര്‍ബണും ചേര്‍ന്ന് എല്ലാതരത്തിലുമുള്ള ജൈവമാലിന്യങ്ങളെയും ജൈവവളമാക്കി മാറ്റുന്നു.

 

4’x4’x4′അളവിലുള്ള എയറോബിക് ബിന്നിന്റെ അടിവശം മണ്ണോ സിമന്റിട്ടതോ ആകാം. അടിയറ്റത്ത് 6″ കനത്തില്‍ ചാണകവും മുകളില്‍ 6″ കനത്തില്‍ ഉണങ്ങിയ ഇലയും ഇട്ടശേഷം അതിന് മുകളില്‍ മത്സ്യ മാംസാദി വേസ്റ്റുകളും, ചത്ത പക്ഷി മൃഗാദികളും, പച്ചക്കറി വേസ്റ്റും മറ്റും ഒരടി കനത്തിലിട്ട് വീണ്ടും 6″ കനത്തില്‍ ചാണകം കൊണ്ട് മൂടണം. ഇപ്രകാരം ലയറുകളായി നാലടി ഉയരം വരെ നിറയ്ക്കാം. നിറഞ്ഞ ശേഷം തൊണ്ണൂറ് ദിവസത്തെ വിശ്രമം ആവശ്യമാണ്. മുകളിലെ ചിത്രത്തില്‍ കാണുന്ന രോഗബാധമൂലം ചത്ത പട്ടിയും, മുട്ടത്തോടും, ഉള്ളിത്തൊലിയും ചാണകം കൊണ്ട് മൂടിപ്പോള്‍ കണ്ടത് കുടലിലെ ജേംസ് (intestinal germs) കാരണം അടുത്തദിവസം പട്ടിയുടെ വയറ്റില്‍ വായുനിറഞ്ഞ് പെരുകുന്നതായും ചാണകത്തിന്റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടായി ദുര്‍ഗന്ധത്തിന് കാരണമാകുന്നതായും കണ്ടു

.

അപ്പോള്‍ത്തന്നെ വെള്ളത്തില്‍ കലക്കിയ ചാണകം കൊണ്ട് വിള്ളല്‍ അടച്ച് ദുര്‍ഗന്ധം ഇല്ലായ്മ ചെയ്തു. അതിനാല്‍ മൃഗങ്ങളും മറ്റും സംസ്കരിക്കുമ്പോള്‍ മൂന്ന് ദിവസം നിരീക്ഷണവിധേയ ക്കുകയും വിള്ളലുകളുണ്ടാവാതെ പരിപാലിക്കേണ്ടതുമാണ്.

തൊണ്ണൂറ് ദിവസങ്ങള്‍ക്ക് ശേഷം ജൈവവളം ശേഖരിക്കാന്‍ കഴിയും. വശങ്ങളിലെ മുകളറ്റത്തുള്ള കട്ടകള്‍ മാറ്റി വളശേഖരണം നടത്താം. ഒരു വശത്തെ മുഴുവന്‍ കട്ടകളും നീക്കേണ്ട ആവശ്യമില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലോക്ക് മെമ്പര്‍ ശ്രീ കെ. ജയകുമാര്‍ ഉത്ഘാടനം ചെയ്ത വളമെടുപ്പ് മലയിന്‍കീഴ് കൃഷി ഓഫീസര്‍ നിര്‍മ്മല ജോര്‍ജിന്റെയും, കൃഷി അസിസ്റ്റന്റ് ബീനയുടെയും സാന്നിധ്യത്തിലായിരുന്നു

.

ജൈവ വളം സ്വയം നിര്‍മ്മിക്കുകയും, അതുപയോഗിച്ച് ജൈവകൃഷി ചെയ്യുകയും ചെയ്യുന്നതിലൂടെ ഒരു സര്‍ട്ടിഫിക്കേഷന്റെയും ആവശ്യമില്ലാതെ വിഷമുക്തമായ ഭക്ഷ്യവിളകള്‍ ഭക്ഷിക്കുവാന്‍ സാധിക്കും. ഒരു വശത്തുകൂടി രാസവളങ്ങളും കീടനാശിനികളും പ്രചരിപ്പിക്കുകയും മറുവശത്തുകൂടി വെജ് വാഷ് കൊണ്ട് കഴുകിയാല്‍ പച്ചക്കറികളിലെ കീടനാശിനികള്‍ ഇല്ലായ്മ ചെയ്യാം എന്ന് പറയുകയും ചെയ്യുന്നത് ഉപഭോക്താവിനെ പറ്റിക്കാന്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തുമ്പൂർമുഴി കമ്പോസ്റ്റിങ്ങ്: അതിലളിതമായി  ഉറവിടത്തിൽ തന്നേ മാലിന്യ സംസ്കരണം                                                                                  (ഞങ്ങളുടെ സംഘം…. നിങ്ങൾക്കും ചേരാം )

ഡോ:ഫ്രാൻസിസ് സേവ്യർ,വെറ്ററിനറി സർവകലാശാല 9447131598 

ഡോ ഗിരിജ ദേവകി ,കാർഷിക സർവകലാശാല

ഡോ .ദീപക് മാത്യൂ ഡീ.കെ. വെറ്ററിനറി സർവകലാശാല

ഡോ.എം.ഓ.കുര്യൻ , വെറ്ററിനറി സർവകലാശാല          

കൂടുതലറിയുവാന്‍ – ഫ്രാന്‍സിസ് സേവ്യര്‍  എഴുതിയ നോട്ട് വായിക്കുക.

താഴെക്കാണുന്ന എയറോബിക് ബിന്‍ നിര്‍മ്മിക്കുവാന്‍ 4”x8”x16” സൈസിലുള്ള 120 സിമന്റ് കട്ടകള്‍ വേണം. ഈ പ്ലാന്റ് ചന്ദ്രശേഖരന്‍ നായര്‍ സ്വയം നിര്‍മ്മിച്ചതാണ്. നാലായിരം രൂപയടുപ്പിച്ച് ചെലവ് വരും.

Leave a Reply

You can use these HTML tags

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

  

  

  

4 × two =