Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

സ്വാഭാവിക റബ്ബറിന്റെ അന്താരാഷ്ട്ര വിലയിടിക്കുവാന്‍ ശ്രമം

കറണ്ട് ഈയര്‍ എന്നും ഫിനാന്‍ഷ്യല്‍ ഈയര്‍ എന്നും രണ്ടു രീതിയില്‍ കണക്കുകള്‍ അവതരിപ്പിച്ച് ഭാരതിത്തിലെ റബ്ബര്‍ കര്‍ഷകരെയും അന്താരാഷ്ട്ര റബ്ബര്‍ ഉദ്പാദക രാജ്യങ്ങളെയും കബളിപ്പിക്കുന്ന രീതിയില്‍ മാധ്യമ സഹായത്താല്‍ സത്യം വളച്ചൊടിക്കുന്നു. ഇന്ത്യയില്‍ ആവശ്യത്തിലധികം റബ്ബര്‍ ഉദ്പാദനം ഉണ്ടെന്ന് ഒരു വശത്ത് പറയുകയും മറുവശത്ത് തികയാത്തതുകൊണ്ട് ഇറക്കുമതി ചെയ്യുന്നു എന്ന് പറയുകയും ചെയ്യുന്നു. സര്‍പ്ലസ് ആയതുകൊണ്ട് കയറ്റുമതി ചെയ്ത് കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നു എന്ന തെറ്റായ ധാരണ കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ അറിയാത്ത ഒരുകാര്യം ആഭ്യന്തരവിപണിയില്‍ 92 രൂപ 04 പൈസ കിലോഗ്രാമൊന്നിന് വിലയുള്ളപ്പോള്‍ ടര്‍ക്കിയിലേക്ക് 1751 ടണ്ണുകള്‍ എപ്രകാരമാണ് 59 രൂപ 05 പൈസക്ക് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തു എന്നതാണ്. ഇക്കാര്യത്തില്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക് പരാതിയും ഇല്ല. അതിന് ചില കാരണങ്ങള്‍ക്കാണ് സാധ്യത. ൧. താണവിലയ്യ് കയറ്റുമതി ചെയ്യുന്നവ ഇറക്കുമതിയായി മാറ്റാം. ൨. അന്താരാഷ്ട്ര വിലയിടിക്കാം. ൩. കയറ്റുമതി ചെയ്യുന്നത് സഹകരണ സ്ഥാപനങ്ങള്‍ ആയതിനാല്‍ ലാഭവിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നതിന് പകരം അടിച്ച് മാറ്റാം. മുതലായവയാണ്.

18-12-07 -ല്‍ ചെയര്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ ഹിന്ദുബിസിനസ് ലൈന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ പ്രധാനം ജനുവരി മുതല്‍ നവംബര്‍ വരെ 1,01,937 ടണ്ണുകള്‍ ഇറക്കുമതി ചെയ്തു എന്നും നവംബര്‍ അവസാനം 1,42,440 ടണ്ണുകളുടെ മിച്ച സ്റ്റോക്കുണ്ട് എന്നുമാണ്. പ്രതിമാസ കണക്കുകള്‍ ആഗസ്റ്റ് വരെ പ്രസിദ്ധീകരിക്കുകയും പ്രസിദ്ധീകരിക്കാത്ത കണക്കുകളില്‍ ദുരൂഹത ഉണ്ടാകത്തക്കവിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ആഗസ്റ്റ് അവസാനം 81,925 ടണ്ണുകള്‍ സ്റ്റോക്കുണ്ടായിരുന്നത് പല കാരണങ്ങള്‍കൊണ്ടും കേരളത്തിലെ ഉദ്പാദനം കുറഞ്ഞിട്ടും നവംബര്‍ അവസാനം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഇറക്കുമതി ചെയ്ത 23,330 ടണ്ണുകള്‍ 60,525 ടണ്ണുകളുടെ വര്‍ദ്ധനവോടെ 1,42,440 ടണ്ണുകളാക്കി ധൃതി പിടിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. അതിന് കാരണം ഇറക്കുമതിയിലൂടെ അന്താരാഷ്ട്ര വിലയിലെ ഉയര്‍ച്ചക്ക് തടയിടുവാന്‍ വേണ്ടിയുള്ളതാണ് എന്ന് സംശയിക്കാതിരിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. ഈ വര്‍ഷം ഇറക്കുമതി വര്‍ദ്ധിപ്പിച്ചും കയറ്റുമതി പരിമിതപ്പെടുത്തിയും മാസാവസാന സ്റ്റോക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. അതിനായി കണക്കുകളിലും വെള്ളം ചേര്‍ക്കുന്നു.

2007 ഡിസംബര്‍ ലക്കം റബ്ബര്‍ മാസികയില്‍ പതിനൊന്നാം പേജില്‍ പറയുന്നതുകൂടി കൂട്ടി വായിക്കണം. അത് ചുവടെ ചേര്‍ക്കുന്നു.

ഒന്നാം ഗ്രേഡ് റബ്ബര്‍ കയറ്റി അയയ്ക്കാന്‍ ധാരണ

“വിപണിയില്‍ ഒന്നാം ഗ്രേഡ് റബ്ബറിന് പ്രീയം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ ഉദ്പാദക സംഘങ്ങള്‍ നിര്‍മിക്കുന്ന ഒന്നാം ഗ്രേഡ് ഷീറ്റ് മുഴുവനും റബ്ബര്‍ ബോര്‍ഡിന്റെ കമ്പനികള്‍ വഴി കയറ്റുമതി ചെയ്യുന്നതിന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മുന്തിയ ഗ്രേഡിലുള്ള ഷീറ്റിന് താഴ്ന ഗ്രേഡുകളേക്കാള്‍ കൂടുതല്‍ വില ലഭിച്ചിരുന്നതിന് അടുത്തിടയായി മാറ്റം വന്നതിനെത്തുടര്‍ന്നാണ് ചെയര്‍മാന്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ചുചേര്‍ത്തത്. നിലവിലുള്ള സാഹചര്യത്തില്‍, നാലാം ഗ്രേഡിനേക്കാള്‍ നേരിയ ഒരു മാര്‍ജിന്‍ മാത്രമേ മുന്തിയ ഗ്രേഡായ ഒന്നാം ഗ്രേഡിന് വിപണിയില്‍ ലഭിക്കുന്നുള്ളു. ഈ ഡിമാന്‍ഡ് കുറവ് പരിഹരിക്കാന്‍ കയറ്റുമതി ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഒന്നാം ഗ്രേഡ് ഷീറ്റ് നിര്‍മിക്കുന്ന മുപ്പതോളം റബ്ബര്‍ ഉദ്പാദക സംഘങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നഷ്ടം സഹിച്ചും കയറ്റുമതി സാധ്യമാക്കാന്‍, തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഷീറ്റുകള്‍ റബ്ബര്‍ ബോര്‍ഡ് കമ്പനികള്‍ക്ക് കയറ്റുമതിക്കായി ലഭ്യമാക്കാന്‍ സംഘം പ്രതിനിധികള്‍ സന്നദ്ധത പ്രകടിപ്പിച്ചു.”

ഇതോടൊപ്പം കര്‍ഷകര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ നിന്ന് പണം ലഭ്യമാക്കി ഒരു വര്‍ഷത്തോളം സംഭരിച്ച് വെയ്ക്കുവാന്‍ ഇരുപത്തിയഞ്ച് ഹ്യുമിഡിറ്റി കണ്ട്രോള്‍ഡ് സ്റ്റോറേജുകളും ഓരോന്നിനും നാല്‍പത് ലക്ഷം രൂപ ചെലവില്‍ റബ്ബര്‍ ബോര്‍ഡ് നിര്‍മിക്കുന്നുണ്ട്. എന്നുവെച്ചാല്‍ അടുത്ത വര്‍ഷം വിലയിടിക്കുവാനായി നടപ്പിതാക്കുന്ന പദ്ധതികളാണ് ഇവയെന്ന് മനസിലാക്കാം.

ഉടന്‍ പ്രതീക്ഷിക്കുക. എന്താണ് റബ്ബര്‍ ബോര്‍ഡിന്റെ കമ്പനികള്‍

Comments are closed.