Hindi യിലും English ലും വ്യത്യസ്തമായ വിവരങ്ങള്‍ ലഭ്യമാണ്.
കേരള വെറ്റിറിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബി. അശോക് ഐ.എ.എസ് തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച കൊച്ചുപശുവും വലിയ വിവാദവും എന്ന പോസ്റ്റ് ക്ഷീരകര് മാത്രമല്ല എല്ലാപേരും വായിച്ചിരിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലെ ചില വാചകങ്ങള്‍ ഇവയാണ്.
നൂറിലധികം വെച്ചൂർ പശുക്കളെ തേടിപ്പിടിച്ച് അന്നത്തെ കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെച്ചൂർ പശു സംരക്ഷണ പദ്ധതിയുണ്ടാക്കുമ്പോൾ ഡോ. ശോശാമ്മ ഐപ്പ് എന്ന ഗവേഷകയ്ക്ക് എതിരായിരുന്നു സകലരും. മൃഗസംരക്ഷണ വകുപ്പ് സങ്കരയിനം പശുക്കളുടെ ബ്രീഡിംഗ് നടത്തിയിരുന്ന കെ.എൽ.ഡി.ബി എന്നിങ്ങനെ സകലരുടെയും പ്രയോഗങ്ങളെ നേരിട്ടാണ് ഡോ.ഐപ്പ് എന്ന പരിശ്രമശാലിയായ ഗവേഷക ഈ പശുക്കളുടെ ഒരു ന്യൂക്ലിയസ് ഹേർഡ് സൃഷ്ടിച്ചെടുത്തത്.
എന്നാൽ പദ്ധതി തുടങ്ങി 15 വർഷത്തിലധികമായിട്ടും വെച്ചൂർ പശുവിന്റെ ജനിതക മേന്മയെക്കുറിച്ച് ഒരു ആധികാരിക രൂപം ആവിഷ്കരിക്കാൻ ഗവേഷകർക്കായിട്ടില്ല.
പശു ജനസ്സുകളില്ലാത്ത കേരളത്തിലെ ജനുസ്സ് (കാസർകോഡ് കുള്ളൻ പശു മറ്റൊരിനമാണ്) എന്ന മട്ടിൽ ഒരു കൗതുക പ്രാധാന്യം ഇന്ന് വെച്ചൂരിനുണ്ട്. വെച്ചൂരിന് ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെട്ടിട്ടുള്ള മേന്മകളാണ് കുട്ടികൾക്കും രോഗബാധിതർക്കും അനുയോജ്യമായ അതിലെ ചെറിയ കൊഴുപ്പുകണങ്ങളും മെച്ചപ്പെട്ട ഇമ്മ്യൂണോഗ്ലോബുലിൻ ഘടകങ്ങളും. ഇതിന്റെ പാൽ കഴിക്കുന്നവരുടെ രോഗപ്രതിരോധ ശേഷിയെ പൊതുവിൽ ഇവ ഉദ്ദീപിപ്പിച്ചേക്കാം. എന്നൊരു ഒഴുക്കൻ മട്ടിലുള്ള നിരീക്ഷണമല്ലാതെ ഏതൊക്കെ രോഗങ്ങളെ എത്ര തോതിൽ പ്രതിരോധിക്കുമെന്നോ ഭക്ഷ്യ ഘടകമെന്ന നിലയിൽ വെച്ചൂർ പശുവിനുള്ള മേന്മയോ ഒന്നും ഇന്നുവരെ വേണ്ടത്ര വലിയ ഒരു സാമ്പിളിൽ പഠനം നടത്തി ആരും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. തെളിവുകൾ ‘Grey’ ഇനത്തിലുള്ളതാണെന്നർത്ഥം.
താങ്കള്‍ വൈസ്ചാന്സലറായിട്ടുള്ള യൂണിവേഴ്സിറ്റിയുടെ കീഴില്‍ നടന്ന പഠനങ്ങള്‍ താങ്കള്‍ കണ്ടിട്ടില്ല എന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്? ഡോ.മുഹമ്മദ് സമര്‍പ്പിച്ച പഠനം താങ്കള്‍ കണ്ടിട്ടെ ഇല്ലെ? ദിഹിന്ദു ദിനപത്രത്തില്‍ ശ്രീ സായിനാഥ് എഴുതിയ ലേഖനം താങ്കള്‍ വായിച്ചില്ലെ? ദേവിന്ദര്‍ ശര്‍മ്മയുടെ ബ്ലോഗ് പോസ്റ്റ് താങ്കള്‍ വായിച്ചിട്ടുണ്ടോ? ഡൌണ്‍ ടു എര്‍ത്തിലെ ബ്ലോഗ് പോസ്റ്റ് താങ്കള്‍ വായിച്ചിട്ടുണ്ടോ? ഒന്നുമില്ലെങ്കില്‍ താങ്കള്‍ Beta-casein A1 and A2 എന്ന് ഗൂഗിളില്‍ പരതി നോക്കിയിട്ടുണ്ടോ?
ഇത്തരം ഒരു കത്ത് അദ്ദേഹത്തിനയച്ചപ്പോള് കിട്ടിയ മറുപടി വളരെ രസകരമാണ്. “Seen all.the project so far has demonstrated no tangibles at scale. Need to wait for solid science scale results”.
ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിന്റെ ശ്രമഫലമായി നടക്കുന്ന നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം എന്ന വിഷയത്തില്‍ വൈസ് ചാന്‍സലര്‍ അയച്ച കത്ത് ഡോ. തോമസ് ഐസക് പ്രസിദ്ധീകരിക്കുകയുണ്ടായി.
ഈ കത്തിന്റെ ഉള്ളടക്കം സംബന്ധിച്ച മറ്റൊരു കത്ത് വി.സിയ്ക്ക് അയച്ചു.
ക്രോസ്ബ്രീഡ് ഇനം പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലില്‍ അടങ്ങിയിട്ടുള്ളത് ബീറ്റകേസിന് A1 ആണ് എന്നും അത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ലോകമെമ്പാടും പഠനങ്ങള്‍ നടക്കുകയും അവയില്‍ പലതും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നിട്ടും നമ്മുടെ വി.സി അതംഗീകരിക്കാന്‍ തയ്യാറാകാത്തതില്‍ ഖേദമുണ്ട്. നാടന്‍ പശുക്കളുടെ ചാണകത്തിനും ഗോമൂത്രത്തിനും ക്രോസ് ബ്രീഡ് ഇനങ്ങളേക്കാള്‍ ഒത്തിരി സവിശേഷതകള്‍ ഉണ്ട്. മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ചാണകം സുപ്രധാന പങ്ക് വഹിക്കുന്നു. ചാണകമോ ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ബാക്ടീരിയയോ ഉപയോഗിച്ച് എയറോബിക് കമ്പോസ്റ്റിംഗ് രീതിയില്‍ മാലിന്യ സംസ്കരണം മലിനജലമൊഴുകാതെയും, ദുര്‍ഗന്ധമില്ലാതെയും, രോഗാണുമുക്തമായും സംസ്കരിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെയിസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ലോകമെമ്പാടും പലരീതിയിയിലുള്ള എയറോബിക് കമ്പോസ്റ്റിംഗ് രീതികളുണ്ട്. അതിനെ വെറ്റിറിനറി യൂണിവേഴ്സിറ്റിയില്‍ ഡോ. ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ പരിഷ്കരിച്ച് ചെറു കൂട്ടായ്മകള്‍ക്കും, ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, അറവുശാലകള്‍, ചന്തകള്‍ മുതലായവയില്‍ നാലടി നീളം, വീതി, ഉയരത്തില്‍ ഈ മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാം. അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന മീഥൈന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഇവയുടെ അളവ് കുറച്ച് കാര്‍ബണ്‍ ക്രഡിറ്റ് മെച്ചപ്പെടുത്താം.
ഉണ്ണി ഗോപാലന് മാസ്റ്ററെപ്പറ്റി ന്യൂഇന്ഡ്യന്എക്സ്പ്രസില് വന്നിട്ടുള്ള വാര്‍ത്തയും പ്രാധാന്യമര്‍ഹിക്കുന്നു. സുഭാഷ് പാലേക്കറുടെ പേരില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കും വിധം ഫെയിസ്ബുക്ക് ഗ്രൂപ്പും സജീവമാണ്. പ്രസിദ്ധ സ്ത്രീരോഗ വിദഗ്ധനായ ഡോ. കാനം ശങ്കരപ്പിള്ള പാലേക്കര്‍ കൃഷിരീതികളുടെ പ്രചാരകന് കൂടിയാണ്. അദ്ദേഹത്തിന്റെ ബ്ലോഗ് അതിനൊരു തെളിവുകൂടിയാണ്. വെറ്ററിനറി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ തന്റെ ബ്ലോഗില്‍ ഒത്തിരി പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാൽ കൊതിയുള്ളവർക്ക് അപ്രിയ സത്യം…. | നാടൻ പശുവിന്റെ പാൽ…..അതും വെച്ചൂരിന്റെ….(Vechur Cattle milk) | ഇന്ത്യൻ കാലി ജനുസ്സുകൾ അവഗണനയുടെ പാതയിൽ.. | വെച്ചൂർ പശുവിന്റെ പാൽ..അറിഞ്ഞുകുടിക്കാൻ!!! | വെച്ചൂർ പശുക്കളും…അറിവുകളും (Vechur Cattle) | നിങ്ങൾക്കും ആകാം ഒരു ഡയറിഫാം ഉടമ….. Plan and Start a Dairy Farm in Kerala ഒരു തുടർ വായന….
ഫാം ലൈസന്‍സുകള്‍ ഒരു തടസ്സമല്ലെ? വീട് വീടാന്തിരം പശുക്കളെ വളര്‍ത്തുകയും അവയുടെ ചാണകമുപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിക്കുകയും പ്രസ്തുത കമ്പോസ്റ്റ് ഉപയോഗിച്ച് തന്റെ കുടുംബത്തിനാവശ്യമുള്ള പച്ചക്കറികളും മറ്റും ഉത്പാദിപ്പിക്കുന്നത് സ്വപ്നത്തില്‍പ്പോലും ചിന്തിക്കാന്‍ കഴിയില്ല. വികേന്ദ്രീകൃത മാലിന്യസംസ്കരണം ഈ പ്രപഞ്ചത്തെ രക്ഷിക്കാന്‍ തന്നെയാണ്.
പുതിയ അഭിപ്രായങ്ങള്ള്