Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

എന്റെ ബ്ലോഗിന്റെ പരിഭാഷ വീണ്ടും – എനിക്കറിയില്ലാത്ത പണി ഗൂഗിളില്‍

ഉമേഷ് ജിയുടെ ചോദ്യങ്ങള്‍ ഇവയാണ്.

ഒന്നു്, ഈ രീതി ഉപയോഗിച്ചു് ആരെങ്കിലും ഈ പേജുകള്‍ വായിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടോ? ഏതു പേജിനെയും പരിഭാഷപ്പെടുത്താനുള്ള യാഹുവിന്റെ സേവനം അല്ലേ ഇതു്? അതിനെപ്പറ്റി എഴുതുന്നതല്ലേ തന്റെ ബ്ലോഗ് ചൈനക്കാര്‍ വായിക്കുന്നു എന്ന മിഥ്യയായ അവകാശവാദം ഉന്നയിക്കുന്നതിനേക്കാള്‍ ഭേദം?

രണ്ടു്, ഞാന്‍ ഇതൊരു ചൈനക്കാരിയെ കാണിച്ചു. ആ പരിഭാഷ വളരെ മോശമാണു്. ബ്ലോഗിന്റെ തലക്കെട്ടു ശരിയാണു്. അവസാനത്തെ പോസ്റ്റിന്റെ തലക്കെട്ടു് വ്യാകരണമനുസരിച്ചു ശരിയാണു്. പക്ഷേ നല്ല പരിഭാഷ അല്ല. പോസ്റ്റിന്റെ ഉള്ളടക്കം വ്യാകരണമനുസരിച്ചു പോലും ശരിയല്ല. അവള്‍ക്കു് അതിലെ ഒരക്ഷരവും മനസ്സിലായില്ല.

എന്റെ അവതരണം ഇതാണ്.

My blog about Rubber ഇംഗ്ലീഷില്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്ന ഇന്‍ഡ്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന ബ്ലോഗ് മറ്റ് പല ഭാഷകളിലേയ്ക്കും പരിഭാഷപ്പെടുത്തി വായിക്കുന്നു. ഇത് ഒരു ഉദാഹരണം. ചൈനീസ് ഭാഷപോലെ തോന്നിക്കുന്ന ഇത് തുടര്‍ച്ചയായ ദിവസങ്ങളില്‍ പരിഭാഷപ്പെടുത്തിയതായി കാണുവാന്‍ കഴിഞ്ഞു. ഇതേപോലെ മറ്റ് ചില ഭാഷകളിലും പരിഭാഷപ്പെടുത്തിയതും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണ്. കമെന്റുകള്‍ ഇല്ലെങ്കിലും പലരുടെയും നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും എന്റെ ബ്ലോഗ് കാരണമാകുന്നു.

Translated page ഇന്‍ഡ്യന്‍ സ്വാഭാവിക റബ്ബറിനെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നത് ഒരു പാഴായ പണിയല്ല എന്നെനിക്ക് മനസിലാക്കുവാന്‍ കഴിയുന്നു. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിനൊപ്പം എന്റെ പേജുകളും സെര്‍ച്ച് റിസല്‍റ്റുകളില്‍ ലഭിക്കുകയും ചെയ്യുന്നു.

Is it Arabi? ഈ ഭാഷ അറബിയാണോ? ഇത് 01-12-07 -ല്‍ കിട്ടിയ ഇന്‍കമിംഗ് ലിങ്കാണ്. ഈ ഭാ​ഷ അറിയാമെന്നുള്ളവര്‍ തെറ്റുണ്ടോ എന്ന് വായിച്ച് പറയണെ. എന്റെ മലയാളം പോസ്റ്റുകള്‍ ഇത്തരത്തില്‍ ട്രാന്‍സുലേറ്റ് ചെയ്യുന്നത് കാണുവാന്‍ കൊതിയാവുന്നു. MS ന്റെ സന്തോഷ് ഇതിനും എനിക്കെതിരെ പോസ്റ്റിടുമോ?

ko  ഇതാ വീണ്ടും 7-12-07 ന് പരിഭാഷപ്പെടുത്തി വായിച്ചിരിക്കുന്നു.  ഇന്‍കമിംഗ് ലിങ്ക് ഇതാണ്.
Stats of Incoming Links ഏതെല്ലാം പേജുകളില്‍ നിന്ന് എത്രപ്രാവശ്യം ഈ ബ്ലോഗില്‍ വന്നു എന്നും ഏതെല്ലാം പോസ്റ്റുകള്‍ ക്ലിക്ക് ചെയ്തു എന്നും ഉള്ള സ്ഥിതിവിവര കണക്കിന്റെ ചിത്രമാണിത്. ഇത് വേര്‍ഡ് പ്രസ്സിന്റെ ഒരു പ്രത്യേകതയാണ്. ഒരു മാസത്തെ കണക്ക് ഇപ്രകാരം ലഭിക്കും.

1-11-07 ന് ലഭിച്ച ഇന്‍കമിംഗ് ലിങ്ക് ആരെങ്കിലും ക്ലിക്ക് ചെയ്യാതെ ഇത് എന്റെ ഡാഷ് ബോര്‍ഡില്‍ എത്തില്ലല്ലോ.

7 comments to എന്റെ ബ്ലോഗിന്റെ പരിഭാഷ വീണ്ടും – എനിക്കറിയില്ലാത്ത പണി ഗൂഗിളില്‍

 • സിംഗം

  അപ്പോ നിങ്ങളൊരു സംഭവമാണല്ലേ?…

 • പുലി

  ഡേയ് സിംഗം…അദ്ദേഹം ഒരു സംഭവമല്ല…ഒരു പ്രസ്ഥാനമാണടേയ്..

 • രണ്ടു കാര്യങ്ങള്‍.

  ഒന്നു്, ഈ രീതി ഉപയോഗിച്ചു് ആരെങ്കിലും ഈ പേജുകള്‍ വായിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടോ? ഏതു പേജിനെയും പരിഭാഷപ്പെടുത്താനുള്ള യാഹുവിന്റെ സേവനം അല്ലേ ഇതു്? അതിനെപ്പറ്റി എഴുതുന്നതല്ലേ തന്റെ ബ്ലോഗ് ചൈനക്കാര്‍ വായിക്കുന്നു എന്ന മിഥ്യയായ അവകാശവാദം ഉന്നയിക്കുന്നതിനേക്കാള്‍ ഭേദം?

  രണ്ടു്, ഞാന്‍ ഇതൊരു ചൈനക്കാരിയെ കാണിച്ചു. ആ പരിഭാഷ വളരെ മോശമാണു്. ബ്ലോഗിന്റെ തലക്കെട്ടു ശരിയാണു്. അവസാനത്തെ പോസ്റ്റിന്റെ തലക്കെട്ടു് വ്യാകരണമനുസരിച്ചു ശരിയാണു്. പക്ഷേ നല്ല പരിഭാഷ അല്ല. പോസ്റ്റിന്റെ ഉള്ളടക്കം വ്യാകരണമനുസരിച്ചു പോലും ശരിയല്ല. അവള്‍ക്കു് അതിലെ ഒരക്ഷരവും മനസ്സിലായില്ല.

  യാഹൂ ഭാവിയില്‍ ഇതു മെച്ചപ്പെടുത്തും എന്നു നമുക്കു് ആശിക്കാം. എങ്കിലും ഇങ്ങനെയൊരു കാര്യം കണ്ടു പിടിച്ചപ്പോള്‍ അതിനെപ്പറ്റി ഒരു പോസ്റ്റിടുന്നതിനു പകരം സ്വന്തം ബ്ലോഗിനെ ഉയര്‍ത്തിക്കാട്ടാന്‍ ചൈനീസ് അറിയാത്ത മലയാളികളുടെ മുമ്പില്‍ ഇങ്ങനെയൊരു ഗിമ്മിക്ക് കാണിക്കേണ്ടായിരുന്നു. ഇനി പാവം കര്‍ഷകനായതു കൊണ്ടു് അറിയാന്‍ വയ്യാതെ എഴുതിയതാണെന്നു പറഞ്ഞേക്കല്ലേ… 🙂

 • ഉമേഷ് ജി,
  ൧. ഈ രീതി ഉപയോഗിച്ചു് ആരെങ്കിലും ഈ പേജുകള്‍ വായിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടോ?
  ഉണ്ട്- എത്രപേര്‍ ഈ സംവിധാനത്തിലൂടെ എന്റെ ബ്ലോഗില്‍ വന്നു എന്ന് ബ്ലോഗ് സ്റ്റാറ്റ്സില്‍ ലഭിക്കുന്നു. വളരെ കുറച്ചുപേര്‍ എന്നതും സമ്മതിക്കുന്നു.
  ൨. ഏതു പേജിനെയും പരിഭാഷപ്പെടുത്താനുള്ള യാഹുവിന്റെ സേവനം അല്ലേ ഇതു്?
  യാഹുവിന്റെ സേവനത്തെപ്പറ്റി എനിക്കറിയില്ലായിരുന്നു. ഗൂഗിളിലും എനിക്കറിയാന്‍ പാടില്ലാത്ത ഭാഷയില്‍ പരിഭാഷപ്പെടുത്തി വായിക്കുന്നു. 2007 മാര്‍ച്ച് 8 ന് ലഭിച്ചത്
  ൩. അതിനെപ്പറ്റി എഴുതുന്നതല്ലേ തന്റെ ബ്ലോഗ് ചൈനക്കാര്‍ വായിക്കുന്നു എന്ന മിഥ്യയായ അവകാശവാദം ഉന്നയിക്കുന്നതിനേക്കാള്‍ ഭേദം?
  എനിക്കറിയാന്‍ പാടില്ലാത്ത കാര്യം കാണുമ്പോള്‍ എനിക്ക് തോന്നിയത് ഞാന്‍ അവതരിപ്പിച്ചു. അതിലെ തെറ്റും ശരിയും പറയാനാണല്ലോ നിങ്ങളെപ്പോലെ കഴിവുള്ളവര്‍ ബൂലോഗത്ത് കമെന്റുകള്‍ ഇടുന്നത്. ഉമേഷ് ജി പ്രതികരിച്ചതിന് നന്ദി.
  ൪.സ്വന്തം ബ്ലോഗിനെ ഉയര്‍ത്തിക്കാട്ടാന്‍ ചൈനീസ് അറിയാത്ത മലയാളികളുടെ മുമ്പില്‍ ഇങ്ങനെയൊരു ഗിമ്മിക്ക് കാണിക്കേണ്ടായിരുന്നു.
  ഈ ഗിമ്മിക്കില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം എന്നെ ഇത്രയും ചെയ്യാന്‍ പ്രാപ്തനാക്കിയത് ബൂലോഗമാണ്.

 • സിംഗം

  ഇതിനിയും നിര്‍ത്താറായില്ലേ ചേട്ടാ..ഞങ്ങള് സമ്മതിച്ചിരിക്കുന്നു..

 • സിംഗത്തിന്റെ കമെന്റ് എന്റെ പോസ്റ്റില്‍ വരുന്നത് വേണമെങ്കില്‍ നിറുത്തുന്ന കാര്യം ആലോചിക്കാം. അതിന് കാരണം താങ്കള്‍ക്ക് ഐ.പി നമ്പര്‍ മാത്രമേയുള്ളു, ഒരു ബ്ലോഗില്ല എന്നതുതന്നെ. ഞാന്‍ പറയുന്ന റബ്ബര്‍ കണക്കുകളും വിശകലനങ്ങളും ദഹിക്കാത്തവര്‍ ധാരാളമുണ്ടെന്നെനിക്ക് അറിയാം. അതുതന്നെയാണ് എന്റെ വിജയരഹസ്യവും. ഇനിയും മറ്റേതെങ്കിലും ഭാഷയില്‍ ട്രാന്‍സുലേറ്റ് ചെയ്യപ്പെട്ടാല്‍ അതും തീര്‍ച്ചയായും കൂട്ടിച്ചേര്‍ക്കുകമാത്രമല്ല എന്റെ ബ്ലോഗുകള്‍ വായിക്കുന്നവരെ അറിയിക്കുകയും ചെയ്യും പുതിയ തീയതിയാക്കി പുനപ്രസിദ്ധീകരിച്ച്.

 • അലി

  കേരള കര്‍ഷകാ…
  താങ്കളുടെ ബ്ലോഗ് ശ്രദ്ധിക്കുന്നുണ്ട്.
  നിങ്ങള്‍ എന്തുപറയുന്നു എന്നതു കഴിഞ്ഞിട്ടല്ലേ കമന്റുകള്‍ ശ്രദ്ധിക്കുക.
  ഈ പോസ്റ്റില്‍ രണ്ടാമതു കാണിച്ചിരിക്കുന്ന ചിത്രത്തിലുള്ളത് അറബി ഭാഷ തന്നെയാണ്. (ലിങ്ക് തുറക്കുന്നില്ല)
  എന്റെ പരിമിതമായ അറിവുവെച്ച് ഇന്ത്യയിലെ- കേരളത്തിലെ റബ്ബറിനെക്കുറിച്ചെഴുതിയതില്‍ തെറ്റൊന്നും കാണുന്നില്ല. വളരെയേറെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയില്‍ പരിഭാഷ വന്നതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം.
  നന്മകള്‍ നേരുന്നു.