Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

പ്രപഞ്ച പരിപാലനം അനിവാര്യം

Human made Global Warming Harmful pesticides can’t restirict വായിക്കുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക (3-2-07 ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്നത്‌).

ഒന്നാം ഹരിതവിപ്ലവത്തിന്റെ ബാക്കിപത്രമാണ് ഈ ആഗോളതാപനം വര്‍ദ്ധിക്കുന്നതും മരുവല്‍‌ക്കരണവും. നൈട്രജന്‍ കലര്‍ന്ന രാസവളങ്ങള്‍ മണ്ണിലെ pH താഴുവാനും മണ്ണിന്റെ അമ്ലസ്വഭാവം വര്‍ദ്ധിക്കുവാനും കാരണമായി. അതിനോടൊപ്പം വര്‍ദ്ധിച്ചുവന്ന കീടങ്ങളെ കൊന്നൊടുക്കുവാന്‍ രാസമാലിന്യങ്ങള്‍ (പ്രയോഗിച്ച കീടനാശിനികളും, കുമിള്‍നാശിനികളും, കളനാശിനികളും, പെട്രോളിയം മാലിന്യങ്ങളും മറ്റ്‌ രാസവസ്തുക്കളും) പഞ്ചഭൂതങ്ങളെ നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഹരിതവിപ്ലവം ഇനി സാക്ഷാത്‌ക്കരിക്കപ്പെടണമെങ്കില്‍ മണ്ണിന്റെ ph 7 നും 8 നും ഇടയ്ക്ക്‌ നിലനിറുത്തുകയും ജൈവസമ്പത്ത്‌   വര്‍ദ്ധിക്കുവാനുള്ള അവസരമൊരുക്കുകയുമാണ് വേണ്ടത്‌. പ്രതിശീര്‍ഷ ഭക്ഷണം 1250 ഗ്രാം വീതമാണ് കഴിക്കുന്നതെങ്കില്‍ വിസര്‍ജ്യമായി ചെന്നെത്തുന്നത്‌  ജലാശയങ്ങളില്‍ കോളിഫാം ബാക്ടീരിയ വര്‍ദ്ധിപ്പിക്കുവാന്‍. സബ്‌സിഡി നല്‍കുവാന്‍ വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിന്റെ പ്രവര്‍ത്തനത്തിലും ഒരു മാറ്റം കൂടിയേതീരൂ.  ആരും പങ്കെടുക്കാത്ത ‍അഗ്രോക്ലിനിക്കുകള്‍ പാഴാകുന്ന ധനവിനിയോഗം മാത്രം.

ആഗോള താപനവര്‍ദ്ധനയും രാസ മാലിന്യങ്ങളും കൊണ്ട്‌  തളരുന്നത്‌  കൃഷിയും മണ്ണിരകളും വളരുന്നത്‌  ആശുപത്രികളും മരുന്നു കമ്പനികളും. ഉദാ. ലിമ്ഫ്‌നോഡ്‌ ക്യാന്‍സര്‍ വന്നാല്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിന്റെ  ആറ് വിദേശ നിര്‍മിത ഇഞ്ചെക്ഷനുകളാണ് വില്‍‌ക്കപ്പെടുന്നത്‌. അനുബന്ധ ചെലവുകള്‍ വേറെയും. പഞ്ചഭൂത പരിപാലനവും സംരക്ഷണവും രോഗികളുടെ എണ്ണം കുറയുവാന്‍ കാരണമാകും.

No comments yet to പ്രപഞ്ച പരിപാലനം അനിവാര്യം

  • താഴെക്കാണുന്ന ഭാഗം മാതൃഭൂമിയുടെ വെബ്‌സൈറ്റില്‍നിന്ന്‌ (4-2-07) എടുത്തതാണ്.
    “കൃഷിവകുപ്പ്‌ ഡയറക്ടര്‍ അധ്യക്ഷനായി ആരോഗ്യവകുപ്പ്‌, മലിനീകരണ നിയന്ത്രണബോര്‍ഡ്‌, കേരള കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉന്നതാധികാര സമിതിയിലുണ്ടായിരിക്കും.

    എന്‍ഡോസല്‍ഫാന്റെ ഉപയോഗ നിരോധനം കര്‍ശനമായി നടപ്പിലാക്കാനും മാരകവിഷശക്തിയുള്ള മറ്റ്‌കീടനാശിനികളുടെ ഉപയോഗം സശ്രദ്ധം അവലോകനം ചെയ്യാനും ഈ സമിതിയെ ചുമതലപ്പെടുത്തി. സംശയമുള്ള കീടനാശിനികളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധിക്കാന്‍ സ്റ്റേറ്റ്‌ പെസ്റ്റിസൈഡ്‌ ടെസ്റ്റിങ്‌ ലാബിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇത്തരം കീടനാശിനികളുടെ ഉപയോഗത്തിന്റെ അപകടങ്ങളെപ്പറ്റി പൊതുജനങ്ങളെ ബോധവത്‌കരിക്കുന്ന യോഗങ്ങള്‍ പാലക്കാട്‌ ജില്ലയില്‍ ഉടനടി സംഘടിപ്പിക്കാന്‍ പാലക്കാട്‌ ജില്ലാ കൃഷി ഓഫീസര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ മന്ത്രി മുല്ലക്കര രത്നാകരന്‍ വ്യക്തമാക്കി.“
    എന്‍ഡോസല്‍‌ഫാനെക്കാള്‍ മാരകമായ വിഷങ്ങളുടെ (കീടനാശിനികള്‍) WHO യുടെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്. എന്‍‌‍ഡോസല്‍‌ഫാന്‍ moderately hazardous എന്ന്‌ കാണാം. Highly hazaardous, expreamely hazardous ഗണങ്ങളില്‍ പെടുന്നവ നിരോധിക്കുവാന്‍ നടപടി എടുക്കുവാന്‍ കഴിയുകയില്ല എന്നതാണ് വാസ്തവം. എന്നാല്‍ പെസ്റ്റി സൈഡ്‌ ടെസ്റ്റിംഗ്‌ ലാബുകളില്‍ വില്‍ക്കപ്പെടുന്ന പായ്കറ്റുകളിലെ മിശ്രിതത്തിലെ അളവ്‌ പരിശോധന മാത്രമല്ലെ നടക്കുകയുള്ളു? ഉദാ. റോഡോഫെ എന്ന എലിവിഷം 50 ഗ്രാം പായ്കറ്റില്‍ 0.0025 ഗ്രാം ബ്രോമോഡിയോലോണ്‍ തന്നെയാണോ അടങ്ങിയിരിക്കുന്നത്‌ എന്ന പരിശോധനമാത്രം.