വരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ് എഴുതുക.
വരമൊഴിക്കും കീമാനും പകരം ഗൂഗിളിന്റെ അതിനൂതന എഡിറ്റര്‍ ഇതാ ചരിത്രം തിരുത്തിക്കുറിക്കുന്നു.
ഇത് പഴയ കഥ : മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിന്‍ഡോസ് 98 ലൂടെ ഞാന്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചത് അമേരിക്കയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സിബു ജോണി രചിച്ച അല്ലെങ്കില്‍ രൂപ കല്പന ചെയ്ത വരമൊഴി എഡിറ്റര്‍ ലൂടെ ആയിരുന്നു. അക്ഷരങ്ങളായി രൂപപ്പെടുന്ന ഒരു ജാലവിദ്യ തന്നെയാണ് സിബു അവതരിപ്പിച്ചത്. അവിടെ നിന്നും യു.ടി.എഫ് 8 ലേക്ക് കയറ്റി അയക്കുമ്പോള്‍ കെവിന് സിജി രൂപം കൊടുത്ത അഞ്ചലിഓള്‍ഡ് ലിപിയായി ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ പേജില്‍ മാറുകയും അതിനെ കോപ്പിചെയ്ത് ബ്ലോഗുകളിലോ സൈറ്റുകളിലോ ഒട്ടിക്കുവാനും പ്രസിദ്ധീകരിക്കുവാനും വഴിയൊരുക്കിയിരുന്നു. സൗജന്യമായി ബ്ലോഗര്‍ പേജുകളിലൂടെ രൂപം കൊണ്ട വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ വലിയൊരു ഇന്റെര്‍നെറ്റ് വിപ്ലവം തന്നെ കൈവരിച്ചു. പെരിങ്ങോടന് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാജ് നായര്‍ കീമാന്‍ എന്ന സംവിധാനത്തിലൂടെ ലിനക്സിലായാലും മൈക്രോസോഫ്റ്റിലായലും മലയാള അക്ഷരങ്ങള്‍ നേരിട്ട് ടൈപ്പ് ചെയ്യുവാനുള്ള സംവിിധാനം ഒരുക്കി. അതിലൂടെ മലയാളികള്‍ക്ക് – ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത ഒരു വ്യക്തിിക്കുപോലും മലയാളത്തില്‍ ചാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചു.
ആഡ്ഓണ്‍സ് എന്ന സംവിധാനത്തിലൂടെ വരമൊഴി എഡിറ്ററുുടെ സഹായത്താല്‍ പല ഭാഷാ പത്രങ്ങളേതടക്കം നിരവധി ഫോണ്ടുകളിലേയ്ക്ക് മാറ്റം വരുത്തുവാനും അവസരമൊരുക്കി. വരമൊഴി എഫ്.എ.ക്യു എന്ന ബ്ലോഗിലൂടെ വരമൊഴിയുടെ വലിയൊരു സഹായ ഹസ്തം തന്നെ നിലവിലുണ്ട്. വരമൊഴിയെപ്പറ്റിയുള്ള ചരിത്രം തന്നെ വിക്കിപീഡിയയില്‍ ലഭ്യമാണ്. മാത്രുഭൂമി ദിനപത്രത്തിന്റെ വെബ്സൈറ്റില്‍ ചര്‍ച്ച വേദിയില്‍ വരമൊഴി എഡിറ്ററില്‍ നിന്ന് ലഭിക്കുന്ന മാറ്റ്വെബ് ഫോണ്ടിലുള്ള ഉള്ളടക്കം അവതരിപ്പിക്കുവാന്‍ ഒരു സുവര്‍ണാവസരവും ലഭിക്കുകയുണ്ടായി. ഇന്നിപ്പോള്‍ പല ഫോണ്ടുകളെയും പദ്മയുടെ സഹായത്താല്‍ യൂണികോഡിലേയ്ക്ക് മാറ്റുവാന്‍ കഴിയുന്നു. യൂണികോഡിലെ മലയാള വാക്കുകള്‍ സെര്‍ച്ച് എഞ്ചിനുകളുടെ സഹായത്താല്‍ ഇഷട വിഷയം ഉള്‍ക്കൊള്ളുന്ന ബ്ലോഗ് പോസ്റ്റുകളിലെത്തിക്കുന്നു. ദാറ്റ്സ്മലയാളം എന്ന പ്രസിദ്ധമായ വെബ് സൈറ്റിലുമ് അഞ്ചലിഓള്‍ഡ് ലിപിയാാണ് ഉപയോഗിക്കുന്നത്.
ലോകമെമ്പാടുമുള്ള ഒരു കൂട്ടം മലയാളികള്‍ ബ്ലോഗുകളിലൂടെ പരിചയക്കാരോ അല്ലെങ്കില്‍ ഒരു ബന്ധുത്വത്തേക്കാള്‍ ഉയര്‍ന്ന ഒരു സ്ഥാനമോ നേടിയെടുത്തു. അതിന് ശേഷമാണ് ലോകമെമ്പാടും പല സ്ഥലങ്ങളില്‍ ബ്ലോഗേഴ്സ് മീറ്റുകള്‍ നടത്തി പരസ്പരം നേരില്‍ കാണാതിരുന്ന പലരും നെറ്റിലൂടെയുള്ള പരിചയം പുതുക്കുന്നതും. അപ്പോഴാണ് അപരനാമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന പലരെയും പരിചയപ്പെടുവാന്‍ അവസരം ലഭിച്ചതും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് തോട്ടിങ്ങലിന്റെ താഴെക്കാണുന്ന ലിങ്ക് കാണുക.
നല്ല കാര്യം.
ഇതെന്താ ഒരു ഓര്‍മ്മപ്പെടുത്തലാണോ.
അതെ കൃഷ്. കാരണം എനിക്കുപോലും വരമൊഴി എഡിറ്ററില്ലാതെ ബ്ലോഗുകല്‍ രചിക്കാന്‍ കഴിയാതിരുന്ന അവസ്ഥയില്‍ നിന്നും ഇപ്പോള്‍ വരമൊഴി എഡിറ്റര്‍ ഉപയോഗം കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും ഇപ്പോഴും യൂണികോഡില്നിന്ന് മറ്റ് ഫോണ്ടുകളിലേക്ക് മാറ്റം വരുത്തുവാന്‍ വരമൊഴി എഡിറ്റര്‍ തന്നെയാണല്ലോ ഒരാശ്രയം. പുതുതായി വരുന്ന ഒരു ബ്ലോഗര്‍ പഴയ ചരിത്രം അറിയണമെന്നില്ല. കാരണം എണ്ണിയാല്‍ ഒടുങ്ങാത്ത ബ്ലോഗുകളും വിശേഷങ്ങളുമാണ് ഇപ്പോഴുള്ളത്. ഈ ബ്ലോഗെങ്കിലും വായിച്ചിരിക്കട്ടെ.
നന്നായി ചന്ദ്രശേഖരന് നായരേ ഇങ്ങനെയൊന്ന് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഭാഷയെചൊല്ലി ഇപ്പോള്‍ ബ്ലോഗില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ മാത്ര മല്ലാ, തിരുവനന്തപുരത്ത് ഈയിടെ നടന്ന ചില മീറ്റിങ്ങ് കളും ഞാന്‍ ശ്രദ്ധിച്ചിരുന്നു. സ്വതന്ത്ര മലയാളത്തെ പ്പറ്റി വാതോരാതെ പ്രസംഗിക്കുന്നതൊക്കെ കേട്ടു. നല്ലതുതന്നെ. പക്ഷേ വരമൊഴിയേയും സിബുവിനേയും അര്‍ഹിക്കുന്ന വിധത്തില്‍ പരാമര്ശിച്ചിരുന്നുവോയെന്ന് സംശയമുണ്ട്. സ്വതന്ത്രമലയാളത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പുത്തന്‍ തലമുറക്കാര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ അവര്‍ ചിലപ്പോഴൊക്കെ പഴമക്കാരെ മറക്കുന്നുവോയെന്ന് സംശയം.
അങ്കിള്‍, പഴമക്കാരെയൊന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. തൃശ്ശൂരില്‍ വന്നിരുന്നെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തെപ്പറ്റി സംസാരിച്ചപ്പോള്‍ സിബു ഉള്‍പ്പെടെയുള്ള എല്ലാവരേയും പറ്റി സംസാരിച്ചിരുന്നു. മീര അക്ഷരരൂപം അഞ്ചലിയുടെ രചയിതാവായ കെവിന് നല്‍കിയാണ് പ്രകാശനം ചെയ്തതെന്ന് തന്നെ ഇതിനുദാഹരണമാണ് (ബ്ലോഗിലെ വാഗ്വാദങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ മനസ്സിലാക്കാവുന്ന ഒരു കാര്യം അത് അഞ്ചലിയുടേയും രചനയുടേയും അനുമതി പത്രങ്ങളുടെ പേരിലാായിരുന്നു എന്ന്).
പിന്നെ ബ്ലോഗിലെ വാഗ്വാദങ്ങള്‍, അവിടെ ഒരു വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ച നടക്കുമ്പോള്‍ ആ വിഷയത്തില്‍ ഓരോരുത്തരുടേയും വാദങ്ങളുടെ പുറത്താണ് (അതിന്റെ പുറത്ത് മാത്രമാണ്) ചര്‍ച്ച നടത്തുന്നത്, ഒരാീളുടെ മുന്‍ സംഭാവനകളോ, വലിപ്പമോ നോക്കിയിട്ടല്ല. ഇത് ബ്ലോഗില്‍ മാത്രമല്ല എല്ലായിടത്തും ഞങ്ങള്‍ പിന്തുടരുന്നതാണ് (ഞാന്‍ പങ്കെടുത്ത മറ്റു പല ചര്‍ച്ചകളും നോക്കിയാലറിയാം). എതിര്‍ക്കേണ്ട കാര്യമാണെങ്കില്‍ അത് വലിപ്പ-ചെറുപ്പമോ പഴമയോ ഒന്നും നോക്കിയല്ല ചെയ്യുന്നത്. പിന്നെ തെറ്റാണെന്ന് തോന്നിയാല്‍ മാപ്പു പറയാനും ആര്‍ക്കും മടിയൊന്നുമില്ല.
ഏതൊരു വിഷയത്തിലേയും ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ അവരുടെ മറ്റ് സംഭാവനകളെ ചെറുതാക്കി കാണിയ്ക്കാനോ മറ്റുള്ള മേഘലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിയ്ക്കാനുള്ള തടസ്സമോ ആയി ഞങ്ങള്‍ കണക്കാക്കുന്നില്ല. പിന്നെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തന്നെ തീരുമാനിയ്ക്കേണ്ടതാണ്, ഭാഷയും സംസ്കാരവും പോലുള്ള കാര്യങ്ങളിലാകുമ്പോള്‍ ചൂട് കൂടുന്നത് സാധാരണം മാത്രം.
കാര്യങ്ങള്‍ വ്യക്തമാക്കാനിത് സാഹായിച്ചുവെന്ന് കരുതുന്നു.
സൂപ്പര്‍സോഫ്റ്റിന്റെ തൂലികയെ പരാമര്ശിക്കാത്തതു് കഷ്ടമായിപ്പോയി.
കീമാന്‍ എന്നതു് Tavultesoft-ന്റെ ഒരു പ്രോഗ്രാമാണു് മൊഴി എന്ന ലേയൌട്ട് മാത്രമാണു് പെരിങ്ങോടന്റേതു്. രചനയുടെ മിന്‍സ്ക്രിപ്റ്റും മറ്റൊരു കീമാന്‍ ലേയൌട്ടാണു്.
റാല്‍മിനോവ്: എനിക്ക് തൂലികയുടെ ചരിത്രമ് എന്താണെന്ന് ഇപ്പോഴുമ് അറിയില്ല. ഒരു കര്‍ഷകനെന്ന നിലയ്ക്ക് എനിക്ക് ഉപകാരപ്രദമായി ലഭിച്ചതും അടുത്തറിഞ്ഞതുമായ കാര്യങ്ങളല്ലെ എനിക്ക് പ്രസിദ്ധീകരിക്കുവാന്‍ കഴിയുകയുള്ളു. സൂപ്പര്‍സോഫ്റ്റിന്റെ തൂലികയെപ്പറ്റി എന്റെ പോസ്റ്റില്‍ റാല്മിനോവിന് ഒരു കമെന്റിടാവുന്നതല്ലെ? അത് എനിക്കും അറിവ് പകര്‍ന്നേനെ. ഇപ്പോള്‍ ബ്ലോഗ് പോസ്റ്റുകളുടെ എണ്ണം കാരണം പലതും എനിക്ക് വായിക്കുവാന്‍ കഴിയാറില്ല.
പ്രതികരിച്ചതിന് നന്ദി.
ഏതൊരു വിഷയത്തിലേയും ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ അവരുടെ മറ്റ് സംഭാവനകളെ ചെറുതാക്കി കാണിയ്ക്കാനോ മറ്റുള്ള മേഘലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിയ്ക്കാനുള്ള തടസ്സമോ ആയി ഞങ്ങള്‍ കണക്കാക്കുന്നില്ല. പിന്നെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തന്നെ തീരുമാനിയ്ക്കേണ്ടതാണ്, ഭാഷയും സംസ്കാരവും പോലുള്ള കാര്യങ്ങളിലാകുമ്പോള്‍ ചൂട് കൂടുന്നത് സാധാരണം മാത്രം.
ഇതൊക്കെ എല്ലാക്കാലത്തും ബാധകമാണോ അതോ ഈ ചൂടന്‍ കാലത്തു മാത്രമോ.
ചില്ല് എന്‍കോഡിങ്ങിനെപ്പറ്റി ഒരു ചര്‍ച്ചയും പുറം ലോകത്തു നടത്താതെ തലയില്‍ മുണ്ടിട്ട് യൂണിക്കോഡിനു കൊണ്ടൂ കൊടുത്തിരുന്ന കാലത്തെ കാര്യം കൂടി പറയാമോ?
ഇതൊക്കെ എല്ലാക്കാലത്തും ബാധകമാണോ അതോ ഈ ചൂടന്‍ കാലത്തു മാത്രമോ.
ചില്ല് എന്‍കോഡിങ്ങിനെപ്പറ്റി ഒരു ചര്‍ച്ചയും പുറം ലോകത്തു നടത്താതെ തലയില്‍ മുണ്ടിട്ട് യൂണിക്കോഡിനു കൊണ്ടൂ കൊടുത്തിരുന്ന കാലത്തെ കാര്യം കൂടി പറയാമോ?
Jungle43, ഇതാരെപ്പറ്റിയാണെന്നെനിയ്ക്ക് മനസ്സിലായില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങില്‍ ഞങ്ങള്‍ വീണ്ടും സജിവമായിട്ട് ഒരു വര്‍ഷത്തോളമാകുന്നതേയുള്ളൂ. അതിനു് മുമ്പത്തേ കാര്യങ്ങള്‍ എനിയ്ക്ക് പറയാന്‍ പറ്റില്ല.
തൂലികയുടെ ചരിത്രമറിയാന്‍ അവരുടെ വെബ് സൈറ്റില്‍ (http://www.supersoftweb.com)പോയാല്‍ മതി. അതിതു്വരെ ഓപ്പണ്‍ സോഫ്റ്റ് വെയര്‍ ആക്കാഞ്ഞതു് അവരുടെ വിവരക്കേടു്.
കര്ഷകന് എന്നതു് താങ്കളുടെ യോഗ്യതയാണു്, അയോഗ്യതയല്ല. ഇമ്മാതിരി പോസ്റ്റുകള്‍ എഴുതുമ്പോള്‍ ചുരുങ്ങിയതു് ഒരു സേര്‍ച്ചെങ്കിലും ആവാം.
വരമൊഴിയാണു് ആദ്യാവസാനം എന്നു് അന്ധമായി വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉള്ള സ്ഥിതിക്കു് പ്രത്യേകിച്ചും (സിബുവും വരമൊഴി സുഹൃത്തുക്കളും അങ്ങനെയല്ല കരുതുന്നതെങ്കില്‍ കൂടി)
ചില്ലുകള്‍ തലയില്‍ മുണ്ടിട്ടു് ആരും യുണീക്കോഡിനു് കൊണ്ടുകൊടുത്തതൊന്നുമല്ല. ഉദ്യോഗസ്ഥന്മാരുടെ ദുര്‍വാശി.
അനുസ്വാരത്തിനും വവല്‍ സൈനുകള്‍ക്കും പ്രത്യേക കോഡ് പോയന്റ് ആകാമെങ്കില്‍ ചില്ലുകള്‍ക്കും ആയിക്കൂടേ എന്ന ഒരു കണ്വീനിയന്സി ചിന്തയില്‍ നിന്നാണു് അതു് ഉത്ഭവിക്കുന്നതു്. മറ്റു് വാദങ്ങളൊക്കെ ഒരു ബലത്തിനു് വച്ചിരിക്കുന്നതാണു് എന്നു് ഈയിടെയാണു് മനസ്സിലായതു്. മറ്റു് പലതിനും കൂടി കോഡ്പോയന്റ് ആകാമല്ലോ എന്നു് കരുതിയാല്‍, അതാ ഉദ്യോഗസ്ഥര്‍ക്കു് കൂടി തോന്നണ്ടേ , “ചില്ല് പറഞ്ഞു് തന്നെ പുലിവാലു് പിടിച്ചു – ഇനി ഒന്നിനും ഞമ്മളില്ലേ ” എന്ന ഒരു ലൈനാണു് അവര്‍ക്കിപ്പോ.
സിബുവേട്ടന്റെ പോസ്റ്റ് കണ്ടിരുന്നു. വളരെ നല്ല ഉദ്യമം തന്നെ.
പുതിയ അറിവ് നല്ങിയത്തില് സന്തോഷം