Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

വൈറസുകളും ആന്റി വൈറസുകളും

ചില സംശയങള്‍

മാരകമായ പല രോഗങള്‍ക്കും കാരണം വൈറസുകളാണല്ലോ. വൈറസുകളെ കണ്ടെത്തുകയും അവയെ ചെറുത്ത്‌ നിറുത്തുവാന്‍ ശേഷിയുള്ള ആന്റി വൈറസുകളെ സൃഷ്ടിച്ച്‌ പ്രതിരോധകുത്തിവെയ്പ് നടത്തുകയാണല്ലോ പതിവ്‌. ബയോടെക്‌നോളജി ദിനം പ്രതി വളരുന്നു അത്‌ മനുഷ്യന് അനുകൂലമാണോ പ്രതികൂലമാണോ എന്ന്‌ കണ്ടറിയാനിരിക്കുന്നതേയുള്ളു.

വൈറസ്‌ രോഗങളായ കുളമ്പുരോഗം‌, പക്ഷിപനി മുതലായവ അകാരണമായി പല സ്ഥലങളിലും പ്രത്യക്ഷപ്പെടുന്നു. അതുമൂലം വന്‍ നാശനഷ്ടങളും ഉണ്ടാകാറുണ്ട്‌. പക്ഷിപനി മഹാരാഷ്ട്രയില്‍ പടര്‍ന്നപ്പോള്‍ കേരളത്തില്‍ കോഴിയിറച്ചിയ്ക്ക്‌ കിലോഒന്നിന് 16 രൂപനിരക്കില്‍ വില്‍ക്കുകയുണ്ടായി. കുളമ്പുരോഗത്തിന് കാരണമാകുന്ന  മൂന്നുതരം(O, A and Asia – 1) വൈറസുകള്‍ക്കാണ് കേരളത്തില്‍ “ഗോരക്ഷ” പദ്ധതിയിലൂടെ പ്രതിരോധകുത്തിവെയ്പ് നടത്തിയത്‌. ചില അവസരങളില്‍ ഇവയുടെ ഘടനയില്‍ വരുന്ന മാറ്റം കുളമ്പുരോഗത്തിന് കാരനമാകുഅകയും ചെയ്യും എന്ന്‌ അറിയുവാന്‍ കഴിഞ്ഞു. എന്നുവെച്ചാല്‍ ആന്റിവൈറസില്‍നിന്നുപോലും റോഗം വരാന്‍ സാധ്യത ഉണ്ട്‌ എന്നുവേണം കരുതുവാന്‍. മിണ്ടാപ്രാണികളായതുകാരണം മൃഗങള്‍ ആശയവിനിമയം നടത്തില്ലല്ലോ.

ഇതില്‍പ്പെടാത്ത വേറെയും വൈറസുകള്‍ ഉണ്ട്‌. എന്നാല്‍ അവയെ ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ല എന്ന്‌ പറയുന്നു.   വൈറസ്‌ പരത്തുന്ന ഇത്തരം രോഗങള്‍ എങിനെയാണ് അവിടവിടെയായി പ്രത്യക്ഷപ്പെടുന്നത്‌? ഉത്തരം അനന്തം അജ്ഞാതം. കേരളത്തില്‍ പലസ്ഥലങളിലായി ആന്ത്രാക്സ്‌ സ്ഥിരീകരിക്കപ്പെട്ടതായും ഉടന്‍ തന്നെ ആ മേഖലയില്‍ തമിഴ്‌ നാട്ടില്‍ നിന്നുള്ള ഇറച്ചിമാടുകള്‍ കൊണ്ടുവരുന്നത്‌ നിരോധിക്കുകയും പ്രതിരോധകുത്തിവെയ്പ്പ്‌ നടത്തുകയും ചെയ്യുന്നു.

സ്വാഭാവികമായും ഇതില്‍നിന്നുണ്ടാകാവുന്ന സംശയം അന്റിവൈറസ്‌ കമ്പനികള്‍ വിപണി കണ്ടെത്തുവാന്‍ വേണ്ടി അവര്‍ക്ക്‌‌ സുലഭമായ വൈറസുകളെ രാജ്യത്തിന്റെ പലഭാഗങളിലും ലഭമാക്കി ചില പക്ഷികളെയും മൃഗങളെയും കൊല്ലുകയല്ലെ ചെയ്യുന്നത്‌? സാധാരണക്കാരന്റെ നികുതിപണം ഖജനാവില്‍നിന്ന്‌ ഇത്തരത്തില്‍ ചോരുന്നുണ്ടോ? മനുഷ്യനും മാരകമായ ഇത്തരം വൈറസ്‌ രോഗങള്‍ ഉണ്ടാകുന്നില്ലെ?

No comments yet to വൈറസുകളും ആന്റി വൈറസുകളും

 • ജയന്‍ പകുതി അഭിനയിച്ചിട്ടു രജനീകാന്ത് പൂര്‍ത്തിയാക്കിയ മലയാളസിനിമയായ “ഗര്‍ജ്ജന”ത്തില്‍ ഇങ്ങനെയൊരു വില്ലനെപ്പറ്റി പറയുന്നുണ്ടു്.

  പക്ഷേ, ഈ ആന്റിവൈറസുകള്‍ വെറും വാണിജ്യതാത്പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഉണ്ടാക്കുന്നവയാണോ? വളരെ ഗവേഷണങ്ങള്‍ക്കു ശേഷം രോഗങ്ങളെ പ്രതിരോധിക്കാനുതകുന്ന മരുന്നുകള്‍ ഉണ്ടാക്കുകയല്ലേ ചെയ്യുന്നതു്?

  രോഗമേതെന്നു നിര്‍ണ്ണയിക്കാതെ പ്രതിരോധമരുന്നുകള്‍ അടിച്ചേല്‍പ്പിക്കുന്നതു തെറ്റു തന്നെ. അതില്‍ വാണിജ്യതാത്പര്യങ്ങളുമുണ്ടാവാം. എങ്കിലും രോഗങ്ങള്‍ കൃത്രിമമായുണ്ടാക്കി അവയുടെ മരുന്നുകള്‍ കുത്തകമരുന്നുവ്യാപാരികള്‍ വിറ്റഴിക്കുകയാണു് എന്നതു് എത്ര ശരിയാണു്?

  ചന്ദ്രേട്ടന്‍ ഈ പറയുന്നതു് എന്തെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിലാണോ? അതോ വെറും അഭ്യൂഹങ്ങള്‍ മാത്രമോ?

  പക്ഷിപ്പനിയെപ്പറ്റി സീയെസ് മുമ്പെഴുതിയിരുന്നു. കല്ലേച്ചിയുടെ ഇതുപോലെയുള്ള കുറേ സംശയങ്ങള്‍ക്കു മറുപടിയായി. ഇവിടെ ഉണ്ടു്.

 • MD

  the opinion above is a cynical / paranoid view of that subject.

  Wise men do not voice unbalanced, judjemental comments without substantiating their opinion.

  most of your prior articles have a balanced view.

 • MD

  btw, anthrax is caused by a bacteria ‘ bacillus anthracis ‘ ; not a virus

 • ഉമേഷ്‌: കല്ലേച്ചിയുടെ ബ്ലോഗും സീ യെസിന്റെ കമെന്റുകളും എന്റെ ഓര്‍മയില്‍ പെടുത്തിയതിന് നന്ദി. യഥാര്‍ത്ഥത്തില്‍ ഞാന്‍ വിഷയിത്തിലെയ്ക്ക്‌ വന്നില്ല എന്നതാണ് വാസ്തവം. ഇക്കഴിഞ്ഞമാസം ഒരു പ്രതിരോധകുത്തിവെയ്പ്പ്‌ നടന്നിരുന്നു. മാസങള്‍ക്ക്‌ മുമ്പും നടന്നു. പശുക്കള്‍ക്ക്‌ കുളമ്പുരോഗം വരാതിരിക്കുവാന്‍ “ഗോരക്ഷ” പദ്ധതിയില്‍ മൂന്നുതരം വൈറസുകള്‍ക്കെതിരെയുള്ള ഒരു പ്രതിരോധ കുത്തിവെയ്പ്‌. ഇതുമൂലം കറവയുള്ള മാടുകള്‍ക്ക്‌ പാല് കുറയുന്നതായി അനുഭവസ്ഥര്‍ പറയുന്നു. എന്നാല്‍ ഇത്തരം കാര്യങള്‍ പഠനം നടത്തുകയോ ഫലം പ്രസിദ്ധീകരിക്കാറോ ഇല്ല. ഇപ്പറഞ്ഞ കേരളത്തിലെ മൊത്തം പശുക്കള്‍ക്കായി നടത്തിയ രണ്ടു പ്രതിരോധ കുത്തിവെയ്പ്പിലും എന്റെ പശുക്കളെ കുത്തിവെയ്ക്കുവാന്‍ ഞാന്‍ അനുവദിച്ചില്ല. കാരണം കറവ സ്വയം ചെയ്യുന്നു. പശുക്കളെ എന്റെ പുരയിടത്തില്‍ മാത്രം മേയുവാനനുവദിക്കുന്നു. മറ്റ്‌ കന്നുകാലികള്‍ ഈ പരിസരത്ത്‌ വരാറില്ല മുതലായവയാണ്. ഒരു പരിധിവരെ വൈറസ്‌ പകരാതെ എന്റെ പശുക്കളെ സംരക്ഷിക്കുവാന്‍ കഴിയുന്നു വെന്ന്‌ എനിക്കുള്ള വിശ്വാസം തന്നെ. മറ്റൊരു കാര്യം ഈ മരുന്നിന് മൂന്ന്‌ വൈറസുകളെ മാത്രമേ ചെറുക്കുവാന്‍ കഴിയുകയുള്ളു. നാലാമതൊരെണ്ണം ഉണ്ടായാല്‍ കുളമ്പ്‌ രോഗം വരും. ഇത്തരം മരുന്നുകള്‍ ഇറക്കുമതിചെയ്യുന്നതാണോ അതിന്റെ പിന്നില്‍ കമ്മിഷനോ തട്ടിപ്പോ ഉണ്ടോ തുടങിയ കാര്യങളില്‍ അറിവില്ലാത്തതുകാരണം അവതരിപ്പിക്കുന്നില്ല.
  MD: പറഞ്ഞ ആന്ത്രാക്സിന് കാരണം വൈറസ്‌ അല്ല ബാക്രീരിയ ആണ് എന്ന്‌ പറഞ്ഞുതന്നതിന് നന്ദി. ഈ അറിവ്‌ എന്നെപ്പോലുള്ള അല്പജ്ഞാനികള്‍ക്ക്‌ പ്രയോജനപ്രദമാണ്.
  കുളമ്പു രോഗത്തിന്റെ കാര്യയത്തില്‍ സീയെസിന്റെ ഒരു കമെന്റ്റ്‌ പ്രതീക്ഷിക്കുന്നു.

 • ചന്ദ്രേട്ടാ
  ആന്ത്രാക്സ് ബാധിച്ച് രണ്ടാമത്തെ പശുവോ മറ്റൊ മലപ്പുറത്ത് ഈയിടെ ചത്തില്ലേ? ഇത് തമിഴ്നാട്ടില്‍ ഉണ്ടായിട്ടുണ്ടോ?

  പിന്നെ കുള‍മ്പു രോഗം കുത്തിവെപ്പ് നടത്തി കാര്യമായി തന്നെ നിയന്ത്രിച്ചുവെന്നാണല്ലൊ കൃഷിഭവന്‍ അവകാശപ്പെടുന്നത്? ഈ കുത്തിവെപ്പ് നടത്തിയാല്‍ കറവ കുറയുമെന്ന് പറയുന്നത് കര്‍ഷകരുടെ ഇടയില്‍ പടര്‍ന്ന ഒരു തെറ്റായ അന്ധവിശ്വാസം പോലെയാണെന്ന് ഞാന്‍ ഒത്തിരി വലിയ ഫാമുകള്‍ ഉള്ളവരും മറ്റും സാക്ഷ്യപ്പെടുത്തുന്നത് കേട്ടു.അത് കൃഷിഭവന്‍ മുഖേനയാണ് ഈ സാക്ഷ്യപ്പെടുത്തല്‍..അതോണ്ട് പൂര്‍ണ്ണമായും എനിക്കുറപ്പിച്ച് പറയാന്‍ പേടിയാണ്.എങ്കിലും കൃഷിഭവനില്‍ ഇതിനെക്കുറിച്ചുള്ള കണക്കുകള്‍ ഉണ്ടെന്ന് പറയുന്നു.

 • ഇഞ്ചി: ഇവിടെ പ്രതിരോധ കുത്തിവെയ്പ് നടത്തി എല്ലാം നിയന്ത്രണവിധേയമാക്കി എന്ന്‌ പറഞ്ഞാലെ പലര്‍ക്കും ശമ്പളം വാങാന്‍ പറ്റുകയുള്ളു. കൃഷി ഭവനുകളിലൂടെ അല്ല മൃഗസംരക്ഷണവകുപ്പിന്റെ മൃഗാശുപത്രികളിലൂടെയാണ് പ്രതിരോധ കുത്തിവെയ്പും മറ്റും നടത്തുന്നത്‌. എന്ത്ര നൂറ്റാണ്ട്‌ കുത്തിവെച്ചാലും ഇത്തരം രോഗങള്‍ ഇല്ലാതാവുകയും ഇല്ല. പുതിയ പുതിയ രോഗങള്‍ വരികയും ചെയ്യും. പല രോഗങള്‍ക്കും കാരണമാകുന്ന വിഷങളല്ലെ ദിവസവും ഭക്ഷണമായി കിട്ടുന്നത്‌

 • സീയെസ്

  ജീവശാസ്ത്ര മേഖലയുമായി നേരിട്ട് ബന്ധമില്ല, വായിച്ചുള്ള അറിവേ ഉള്ളൂ. പണമുണ്ടാക്കാന്‍ കുത്തകകള്‍ വൈറസുകളെ സമൂഹത്തിലേക്ക് ഇറക്കിവിടാന്‍ സാധ്യത ഒട്ടുമില്ല. അത് ഭീകരപ്രവര്‍ത്തനമാണ്, മരണശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിരോധകുത്തിവപ്പുകള്‍ കൊണ്ടുണ്ടായിട്ടുള്ള നേട്ടങ്ങളെ അവഗണിക്കാന്‍ പറ്റില്ല. വസൂരി, പോളിയൊ മുതലായവയെ ഒഴിവാക്കാന്‍ പറ്റിയത് ഈ കുത്തിവപ്പുകള്‍ കൊണ്ടാണല്ലോ. പ്രതിരോധകുത്തിവപ്പുകള്‍ വേണോ എന്ന് തീരുമാനിക്കുന്നത് അതുകൊണ്ടുള്ള ഗുണവും ദോഷവും തുലനം ചെയ്തിട്ടാണ്. ആ തീരുമാനം ഈ ഗുണദോഷങ്ങളെ പറ്റി പഠിച്ചിട്ടുള്ളവര്‍ക്ക് വിടുന്നതാണ് നല്ലത്.

 • സീയെസ്‌: പ്രതികരിച്ചതിന് നന്ദി. ആന്റിവൈരസുകളുടെ പരാധാന്യം താങ്കള്‍ വിവരിച്ച രീതിയില്‍ നല്ലതുതന്നെയാണ്. എന്നാല്‍ മഷാരാഷ്ട്രയില്‍ അവിചാരിതമായി വന്ന പക്ഷിപ്പനി എങിനെ വന്നുയെന്ന്‌ നാളിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇറക്കുമതി ചെയ്ത ആപ്പിളില്‍ ഏലിയണ്‍ സ്വകാര്യസ്ഥാപനം നടത്തിയ പരിശോധനയില്‍ വൈറസ്‌ ഉണ്ടായിരുന്നതായുള്ള ഒരു വാര്‍ത്ത കണ്ടിരുന്നു. എന്തായാലും പുതിയ പുതിയ വൈറസ്‌ മുഖേന പടരുന്ന അസുഖങള്‍ ആശങ്ക ഉളവക്കുന്നവയാണ്. ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായി വസൂരിയുടെ വൈറസുകള്‍ക്കും വ്യാപിക്കുവാന്‍ കഴിയും. ഇത്തരം കാര്യങളില്‍ കല്ലേച്ചിയ്കും അഭിപ്രായങള്‍ ഉണ്ടാകുമെന്ന്‌ വിശ്വസിക്കുന്നു.

 • ജീവന്റെ വില വലുതാണ് എന്ന മാതൃഭൂമി എഡിറ്റോറിയല്‍ ആന്റിവൈറസുകള്‍ വരുത്തിവെയ്ക്കുന്ന വിനയെപ്പറ്റി സൂചന നല്‍കുന്നു. ഇത്തരം മരുന്നുകമ്പനികള്‍ വര്‍ഷങളുടെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്തത്‌ ലാഭം കൊയ്യാനാണല്ലോ. അത്‌ നിരപരധികളായ മൃഗങളെ കൊല്ലുവാന്‍ വേണ്ടിയാണെങ്കില്‍ എന്തുചെയ്യും? അഥവാ പ്രതിരോധ കുത്തിവെയ്പ്പ്‌ എടുത്തില്ലെങ്കില്‍ രോഗം വരുത്തുവാനും ഇവര്‍ക്ക്‌ കഴിയും. അതിനെ ഭീകരവാദം എന്നു തന്നെയാണ് പറയുക. ഇതേ ദിവസത്തെ മറ്റൊരു വാര്‍ത്ത കൊക്കോകോളയിലെ ക്ലോറോപൈറിഫോസ്‌ എന്ന കീടനാശിനിയുടെ അളവ്‌ .007 മില്ലിഗ്രാം പെര്‍ ലിറ്ററും, ലെഗര്‍ പെപ്സിയില്‍ കാര്‍ബാറില്‍ എന്ന കീടനാശിനിയുടെ അളവ്‌ .002 മില്ലിഗ്രാം പെര്‍ ലിറ്ററും ആണെന്നും അത്‌ അനുവദനീയമായതിന്റെ 70 ഇരട്ടി ആണെന്നും പറയുന്നു. ഇത്രയും അളവില്‍ ഭൂഗര്‍ഭജലത്തിലും ഉണ്ടെങ്കില്‍ അതുതന്നെയല്ലെ ഇവിടെ 10 രൂപയ്ക്ക്‌ കുടിവെള്ളമയി വാങ്ങുവാന്‍ കിട്ടുന്നത്‌. വിലകൂടുമ്പോള്‍ ഗുണം കൂടുമെന്ന്‌ ധരിക്കുന്നവരാണല്ലോ നമ്മള്‍. അതിനാലാണല്ലോ പഞ്ചനക്ഷത്ര ഹോട്ടലിലെ കരിക്കിന് 60 രൂപയായാലും സന്തോഷത്തോറ്റെ കഴിക്കുന്നത്‌. ഭൂഗര്‍ഭ ജലത്തില്‍ കീടനാശിനിറ്യുടെ അളവ്‌ കുറവും ഈ കമ്പനികളാണ് വീര്യത്തിനുവേണ്ടി ചേര്‍ക്കുന്നത്‌ എങ്കില്‍ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടത്‌. അതല്ല ഭൂഗര്‍ഭജലത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നമ്മുടെ ഭരണകൂടങ്ങള്‍ വര്‍ഷങ്ങളായി നമുക്ക്‌ തന്നിട്ടുള്ള സമ്മാനമാണെന്ന്‌ കരുതിയാല്‍ മതി. ഇവിടെ എന്തു ചെയ്താലും ശമ്പളം കൈപ്പറ്റുന്നവര്‍ കൊടുക്കുന്നവര്‍ക്കനുകൂലമായി നില്‍ക്കും. പിള്ളേരെ പോറ്റണ്ടേ എന്നൊരു ചോദ്യവും ചോദിച്ചെന്നുവരും. മാതൃഭൂമി എഡിറ്റോറിയല്‍ കാണുക.

 • ദൈവമേ! അപ്പൊ ചന്ദ്രേട്ടന്‍ സംശയിച്ചത് ശരിയാണല്ലേ.കഷ്ടം. ചന്ദ്രേട്ടന്റെ പോലെ ഒക്കെ അറിവുള്ള കര്‍ഷകര്‍ക്ക് പിന്നേയും ഇതൊക്കെ ചോദ്യം ചോദിക്കാന്‍ എങ്കിലും അറിയാം. ഇതൊന്നുമറിയാത്തെ എന്തോരം കര്‍ഷകര്‍ ഉണ്ടല്ലേ?

 • MD

  http://en.wikipedia.org/wiki/Mathematical_modelling_in_epidemiology#The_mathematics_of_mass_vaccination

  and

  http://en.wikipedia.org/wiki/Herd_immunity

  please read these to find out how your non participation in the vaccination program for the cattle may jeopardize the health of your own herd of cows and also your neighbour’s!

 • MD

  also please make sure you warn the consumers of the milk produced by your cows that they haven’t been vaccinated . .. (the consumers have the right to know & choose wisely )

  malayalathil typpan madi ……………… sorry………

 • എം.ഡി: ഞാനും എന്റെ കുടുംബാംഗങ്ങളും കുടിക്കുന്നത്‌ പ്രതിരോധ കുത്തിവെയ്പ്പ്‌ നടത്താത്തതും കൃഷിയിടങ്ങളില്‍ പെസ്റ്റിസൈഡ്‌ ഉപയോഗിക്കാത്ത കളക്ല് തീറ്റയായി ലഭിക്കുന്ന പശുവിന്റെയും തന്നെയാണ്. ഗോരക്ഷ പദ്ധതിയുടെ വിജ്ജയത്തിന് കുളമ്പൂരോഗം വന്ന പശുക്കളുടെ ശരീരത്തില്‍ നിന്ന്‌ വൈറസുകള്‍ എന്റെ പശുക്കളിലെത്തിച്ച്‌ രോഗം വരുത്തിവെച്ചശേഷം പ്രതിരോധകുത്തിവെയ്പ് എടുക്കാത്തതുകൊണ്ടാണ് അസുഖം വന്നതെന്ന്‌ പറയതിരുന്നാല്‍ മതി.

 • എന്തായാലും മണ്ണൂത്തി വെറ്റിനറി കോളേജ്‌ ഫാമില്‍ പന്നികള്‍ ചത്തതിനു കാരണം പന്നിപ്പനിയാണെന്ന്‌ കണ്ടെത്തി. അതിനാല്‍ അയിരത്തോളം പന്നികളെ കൊന്നൊടുക്കുമെന്ന്‌ 5-10-06 ലെ മാതൃഭൂമി ദിനപത്രത്തില്‍ വാര്‍ത്തയും ഉണ്ട്‌. ഇനി ചിക്കന്‍ ഗുനിയയും ഡങ്കിപനിയും വരുന്നവരെക്കൂടെ കൊന്നോടുക്കുമോ? മനുഷ്യന്റെ ജീവന്റെ വില വളരെ വലുതാണ്. മറ്റുള്ളവയുടെ ജീവന് പുല്ലുവിലയും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി നടത്തിയ സര്‍വേയില്‍ ചിക്കന്‍ ഗുനിയ പരത്തുന്ന ഈഡിസ്‌ ഈജിപ്തി ഗണത്തില്‍‌പെട്ട കൂടുതല്‍ കൊതുകുകളെ കണ്ടെത്തിയിരുന്നു. ഇനി ഇത്തരം കൊതുകുകളെ കൊല്ലാന്‍ എന്തെല്ലാം വിഷങ്ങളാണ് സ്പ്രേ ചെയ്യുവാന്‍ പോകുന്നതെന്ന്‌ കണ്ടറിയാം. കൊതുകിന്റെ കുഞ്ഞുങ്ങളായ കൂത്താടിയെ തിന്നാന്‍ മത്സ്യങ്ങല്‍ മതിയെന്നിരിക്കെ അത്തരത്തിലൊരു കൊതുക്‌ നശീകരണ തന്ത്രം ആവിഷ്‌ക്കരിക്കാത്തതെന്താണ്? അതൊരു ശാശ്വത പരിഹാരം ആയിപ്പോകും എന്നതാവാം അതിനായി ശ്രമിക്കാത്തതിന് കാരണം.