മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തുന്നതിനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ സംഘത്തെപ്പറ്റി ഇടതുമുന്നണിയില്‍ ഭിന്നത ഉണ്ടായിരുന്നുവെന്ന് ആര്.എസ്.പി. ഉദ്യോഗസ്ഥ ദൗത്യസംഘത്തെച്ചൊല്ലി മുന്നണിയില്‍ ഭിന്നത ഉണ്ടായിട്ടില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും സി.പി.ഐ. സെക്രട്ടറി വെളിയം ഭാര്‍ഗവന്റെയും നിലപാടിന് കടകവിരുദ്ധമായ അഭിപ്രായമാണിത്. ആര്.എസ്.പി യുടെ ദ്വൈവാരികയായ ‘പ്രവാഹ’ത്തില്‍ എഴുതിയ ലേഖനത്തിലാണ് ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.‘ഓപ്പറേഷന് മൂന്നാര്‍’ തുടങ്ങുന്നതിന് തൊട്ടുമുമ്പുതന്നെ അത് നടപ്പാക്കാന്‍ നിശ്ചയിക്കപ്പെട്ട ടീമിലെ അംഗങ്ങളെപ്പറ്റി മുന്നണിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു. സംഘത്തില്‍ അംഗങ്ങള്‍ ആരൊക്കെയായിരിക്കണമെന്നു നിശ്ചയിക്കാനുള്ള അവകാശം തനിക്കുള്ളതാണെന്നും അത്തരം കാര്യങ്ങളില്‍ എല്‍.ഡി.എഫ്. നേതൃത്വം കൈകടത്തരുതെന്നുമുള്ള കര്‍ക്കശ നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഒരു മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനം തിരുത്താന്‍ മറ്റൊരു മന്ത്രിസഭാ യോഗത്തിനേ പാടുള്ളൂവെന്ന തന്റെ വാദഗതി അനുസരിച്ചു ലഭിച്ച മൂന്നുദിവസം കൊണ്ട് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ദ്രുതഗതിയില്‍ നടന്നു. ആ നടപടികള്‍ കണ്ട് ജനം കൈയടിച്ചു വാഴ്ത്തുന്ന സ്ഥിതിവന്നു. ഇത്രയും ഭംഗിയായി കൃത്യനിര്‍വഹണം നടത്തുന്ന ടീമിനെ അപ്പോള്‍ മാറ്റണമെന്ന് ആരുപറഞ്ഞാലും ജനം എതിരാകുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് ടീമിനെ മാറ്റണമെന്നു പറഞ്ഞവര്‍ പിന്മാറിയതെന്ന് ലേഖനത്തില്‍ പറയുന്നു.
മൂന്നാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെ പ്രശംസിക്കുന്ന ലേഖനം മൂന്നാര്‍ ഓപ്പറേഷന്റെ ഖ്യാതി നൂറുശതമാനവും മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ജനങ്ങളും അംഗീകരിച്ചതായി വിലയിരുത്തുന്നുണ്ട്.
കടപ്പാട്: മാതൃഭൂമി 29-5-07
കേരളമുഖ്യമന്ത്രി പാര്‍ട്ടിക്ക് അതീതനാനെന്നും മുഴുവന്‍ കേരളീയരുടെയും മുഖ്യമന്ത്രിയാണെന്നും തെളിയിച്ചിരിക്കുന്നു. അധികാരമേറ്റ നാള് മുതല്‍ പ്രതിപക്ഷത്തിരുന്ന നല്ല നേതാവിനെ നിഷ്ക്രിയനാക്കുന്ന വാര്‍ത്തകള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച കേരള ജനതയെത്തന്നെ നീരാശരാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു ലിങ്ക് : കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ മാത്രം …
your CORRECT